"ഗോപാൽ യു പി സ്ക്കൂൾ കു‌ഞ്ഞിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
| സ്കൂള്‍ ചിത്രം=[[പ്രമാണം:13565-1.JPG|thumb|picture]] ‎|
| സ്കൂള്‍ ചിത്രം=[[പ്രമാണം:13565-1.JPG|thumb|picture]] ‎|
}}
}}
== ചരിത്രം ==       കലാഗ്രാമമായ കുഞ്ഞിമംഗലത്ത് 1914ന്റെ തുടക്കത്തിലാണ് ചില സുമനസ്സുകളുടെ സംയോജിത ഇടപെടലിന്റെ ഭാഗമായി അറിവ് നേടാനാഗ്രഹിക്കുന്നവര്‍ക്കായി ഒരു സ്കൂളെന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാകുന്നത്. എല്‍.പി സ്കൂളായിട്ടായിരുന്നു തുടക്കം. തലായിലായിരുന്നു ആദ്യമായി അക്ഷരങ്ങള്‍ പെറുക്കിക്കൂട്ടാനൊരിടം കണ്ടെത്തിയത്. അന്നത്തെ സാഹചര്യത്തില്‍ പ്രത്യേക പരിശീലനങ്ങളൊന്നും
== ചരിത്രം ==    
  കലാഗ്രാമമായ കുഞ്ഞിമംഗലത്ത് 1914ന്റെ തുടക്കത്തിലാണ് ചില സുമനസ്സുകളുടെ സംയോജിത ഇടപെടലിന്റെ ഭാഗമായി അറിവ് നേടാനാഗ്രഹിക്കുന്നവര്‍ക്കായി ഒരു സ്കൂളെന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാകുന്നത്. എല്‍.പി സ്കൂളായിട്ടായിരുന്നു തുടക്കം. തലായിലായിരുന്നു ആദ്യമായി അക്ഷരങ്ങള്‍ പെറുക്കിക്കൂട്ടാനൊരിടം കണ്ടെത്തിയത്. അന്നത്തെ സാഹചര്യത്തില്‍ പ്രത്യേക പരിശീലനങ്ങളൊന്നും
അധ്യാപകര്‍ക്കു ലഭിക്കുമായിരുന്നില്ല. ഗുരുകുല സമ്പ്രദായത്തിന്റെ
അധ്യാപകര്‍ക്കു ലഭിക്കുമായിരുന്നില്ല. ഗുരുകുല സമ്പ്രദായത്തിന്റെ
ശൈലി പിന്തുടര്‍ന്നുള്ള അധ്യാപനമായിരിക്കും അവര്‍ പിന്തുടര്‍ന്നിരിക്കുക. കെട്ടിടം ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളുടെ കുറവ് സ്കൂളിന്റെ പ്രവര്‍ത്തനങ്ങളെ
ശൈലി പിന്തുടര്‍ന്നുള്ള അധ്യാപനമായിരിക്കും അവര്‍ പിന്തുടര്‍ന്നിരിക്കുക. കെട്ടിടം ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളുടെ കുറവ് സ്കൂളിന്റെ പ്രവര്‍ത്തനങ്ങളെ

14:44, 9 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗോപാൽ യു പി സ്ക്കൂൾ കു‌ഞ്ഞിമംഗലം
വിലാസം
കുഞ്ഞിമംഗലം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-02-201713577.




ചരിത്രം

 കലാഗ്രാമമായ കുഞ്ഞിമംഗലത്ത് 1914ന്റെ തുടക്കത്തിലാണ് ചില സുമനസ്സുകളുടെ സംയോജിത ഇടപെടലിന്റെ ഭാഗമായി അറിവ് നേടാനാഗ്രഹിക്കുന്നവര്‍ക്കായി ഒരു സ്കൂളെന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാകുന്നത്. എല്‍.പി സ്കൂളായിട്ടായിരുന്നു തുടക്കം. തലായിലായിരുന്നു ആദ്യമായി അക്ഷരങ്ങള്‍ പെറുക്കിക്കൂട്ടാനൊരിടം കണ്ടെത്തിയത്. അന്നത്തെ സാഹചര്യത്തില്‍ പ്രത്യേക പരിശീലനങ്ങളൊന്നും

അധ്യാപകര്‍ക്കു ലഭിക്കുമായിരുന്നില്ല. ഗുരുകുല സമ്പ്രദായത്തിന്റെ ശൈലി പിന്തുടര്‍ന്നുള്ള അധ്യാപനമായിരിക്കും അവര്‍ പിന്തുടര്‍ന്നിരിക്കുക. കെട്ടിടം ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളുടെ കുറവ് സ്കൂളിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിരിക്കാം. കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ സ്കൂളിന്റെ പ്രവര്‍ത്തങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനുവേണ്ടി നാലു വര്‍ഷങ്ങള്‍ക്കു ശേഷം ഈ സ്ഥാപനം തെക്കുമ്പാട് വീരചാമുണ്ഡേശ്വരി ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തേക്കുമാറ്റി സ്ഥാപിച്ചു. മൂന്നാംതരം വരെ മാത്രമുണ്ടായ ഈ പാഠശാലയില്‍ നീണ്ട പത്തുവര്‍ഷക്കാലം അക്ഷരാഭ്യാസം തുടര്‍ന്നു. 1929ല്‍ ഈ സ്കൂള്‍ തെക്കുമ്പാട് എലിമെന്ററി സ്കൂള്‍ എന്ന നാമത്തില്‍ ഇന്നുള്ള സ്ഥലത്തേക്ക് ചുവടുമാറി. തുടര്‍ന്നുള്ളകാലങ്ങളില്‍ സ്കൂളിന്റെ ഓരോ ചലനവും വിജയത്തിന്റെ ഒരായിരം കഥകള്‍ പറഞ്ഞു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ജാതീയതയ്ക്കുമെതിരെ നവോത്ഥാന കേരളം പ്രത്യക്ഷ സമരങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമ്പോള്‍ ഗോപാല്‍ യു.പി.സ്കൂള്‍ ഈ നാടിനു നല്‍കിയത് വലീയ ആവേശമായിരുന്നു. ജാതീയത കൊടികുത്തി വാണിരുന്ന കാലത്ത് 1929ല്‍ രണ്ടു ഹരിജന്‍ കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയതിന്റെ പേരില്‍ 2കൊല്ലക്കാലത്തോളം സവര്‍ണ്ണരായ കുട്ടികള്‍ സ്കൂളില്‍ പ്രവേശിച്ചിട്ടില്ലെന്ന് ചരിത്രം പറയുന്നു.ഈ വിദ്യാലയം ശ്രീ സി.വി ഗോപാലന്‍നായരുടെ പേരില്‍ കൈമാറ്റം ചെയ്തത് 1931ലാണെന്ന് രേഖയില്‍ കാണുന്നു. പിന്നീടുള്ള കാലം വളര്‍ച്ചയുടേതായിരുന്നു. കുട്ടികളുടെ എണ്ണം 47 ആയി ഉയര്‍ന്നു. ഒപ്പം പരിശീലനം സിദ്ധിച്ച അധ്യാപകരും അവര്‍ക്കു തുണയായി. ജീര്‍ണ്ണിച്ച ഷെഡിലായിരുന്നു അധ്യാപനം .1937ല്‍ അഞ്ചാം തരം വരെയുള്ള ക്ലാസുകള്‍ക്ക് അന്നത്തെ സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചു. അന്ന് 73 കുട്ടികളും 4 അധ്യാപകരും സ്കൂളിലുണ്ടായിരുന്നു. 1940 ഓടു കൂടി സ്കൂളിനു സ്വന്തമായി കെട്ടിടം ഉണ്ടായി എന്നത് എടുത്തുപറയേണ്ട കാര്യമാണ്. 1945 ജനുവരിയില്‍ ആറാം തരത്തിനുള്ള അനുമതി ലഭിച്ചു. 1946ല്‍ 160 കുട്ടികളും 6 അധ്യാപകരും സ്കൂളിലുണ്ടായിരുന്നു. ഇന്ത്യക്കാര്‍ 1947ല്‍ സ്വാതന്ത്ര്യത്തിന്റെ മാധുര്യം നുണയുമ്പോള്‍ കുഞ്ഞിമംഗലക്കാര്‍ക്ക് അത് ഇരട്ടി മധുരമായി. കാരണം ആ വര്‍ഷമാണ് സ്കൂളിനെ ഒരു ഹയര്‍ എലിമെന്ററി സ്കൂളായി ഗവണ്‍മെന്റ് ഉയര്‍ത്തിയത്. 1948ല്‍ ഇതിന് ഗോപാല്‍ ഹയര്‍ എലിമെന്ററി സ്കൂള്‍ എന്നപേരില്‍ സ്ഥിരാംഗീകാരം ലഭിച്ചു. ആ വര്‍ഷം തന്നെയാണ് ഇഎസ്എല്‍സി പൊതുപരീക്ഷ നടത്താനുള്ള അനുമതി ലഭിക്കുന്നത്.അതോടുകൂടി പഠനസൗകര്യങ്ങള്‍ ഇല്ലാതിരുന്ന സമീപ പ്രദേശങ്ങളായ ചെറുതാഴം , രാമന്തളി, കുന്നരു, പുറച്ചേരി , ഏഴിലോട് , കണ്ടങ്കാളി, അറത്തില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നു കുട്ടികള്‍ ഈ സ്കൂളിനെ തേടിയെത്തി. ആ വര്‍ഷം തന്നെ ഹയര്‍ എലിമെന്ററി ക്ലാസ് നടത്തുന്നതിനായി മറ്റൊരു കെട്ടിടമുണ്ടായി. 1958ല്‍ എട്ടാം തരത്തിലെ പൊതുപരീക്ഷ ഈ സ്കൂളില്‍ വെച്ചാണ് നടത്തിയത്. 1972 ആകുമ്പോഴേക്കും 1027 കുട്ടികളും 20 ഡിവിഷനുകളും 28 അധ്യാപകരും ഒരു അനധ്യാപകനും ഉണ്ടായിരുന്നു. ഈ സ്കൂളിന്റെ ആദ്യത്തെ പി.ടി.എ പ്രസിഡണ്ട് ശ്രീ എം.വി. കുഞ്ഞിരാമ മാരാര്‍ ആയിരുന്നു. തുടര്‍ന്ന് ശ്രീ തമ്പാന്‍ വൈദ്യര്‍ , ശ്രീ കാനാക്കാരന്‍ കുഞ്ഞിക്കണ്ണന്‍ , ശ്രീ. കെ.പി. ലക്ഷ്മണന്‍ തുടര്‍ന്നിങ്ങോട്ട് ഇപ്പോഴത്തെ എ. ഉണ്ണികൃഷ്ണന്‍ വരെയുള്ളവര്‍ സ്കൂളിനെ പൊതുസമുഹവുമായി ബന്ധപ്പെടുത്തുന്നതില്‍ നിര്‍ണ്ണയാകമായ പങ്ക് വഹിച്ചവരാണ്. കഴിഞ്ഞ വര്‍ഷത്തെ പ്രധാനാധ്യാപിക ശ്രീമതി എന്‍.സി മാധവിയാണ് ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപിക പട്ടികയിലെ ആദ്യ വനിത.ഇപ്പോഴത്തെ പ്രധാനാധ്യാപിക ശ്രീമതി കെ. വി.തങ്കമണി ആണ്. ഇന്നത്തെ കോഴിക്കോട് എം.പി.ശ്രീ. എം.കെ രാഘവന്‍ ,മുന്‍ എം.എല്‍.എ. ശ്രീ.സി.കെ . പി പത്മനാഭന്‍ എന്നിവര്‍ സ്കൂളിലെ പൂര്‍വിദ്യാര്‍ത്ഥികളാണ്. ആദ്യത്തെ പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായ ശ്രീ. സി.വി. ദാമോദരന്‍ ഇപ്പോഴത്തെ കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. എം. കുഞ്ഞിരാമന്‍ , ഫോക് ലോര്‍ അക്കാദമി മുന്‍ അധ്യക്ഷന്‍ ശ്രീ.എം.വി.വിഷ്ണുനമ്പൂതിരി , പയ്യന്നൂരിലെ ഭിഷഗ്വരന്‍ മാരായ ഡോ. ഗോപിനാഥന്‍, ഡോ. എ.വി. ഗോവിന്ദന്‍, ഡോ. വസന്തകുമാര്‍, ഡോ. ബാലാമണി, മുന്‍ ചീഫ് സെക്രട്ടറി വിജയനുണ്ണി നമ്പ്യാര്‍ തുടങ്ങിയവര്‍ ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായതില്‍ നമുക്കഭിമാനിക്കാം. 2016ല്‍ സ്കൂളിന് 102 വര്‍ഷം തികയുമ്പോള്‍ ഗ്രാഫിലെ വ്യതിയാനങ്ങള്‍ പോലെ കുട്ടുകളുടെയും അധ്യാപകരുടെയും എണ്ണത്തില്‍ ഏറ്റക്കുറച്ചിലുകള്‍ വന്നുകൊണ്ടിരിക്കുന്നു. ആംഗലേയവിദ്യാലയങ്ങളോ, വിദ്യാഭ്യാസ കച്ചവടമോ, പൊതുവിദ്യാലയങ്ങളുടെ മൂല്യത്തകര്‍ച്ചയോ ഒന്നും തന്നെ ഗോപാല്‍യു.പി. സ്കൂളിന്റെ പടികടന്ന് അകത്തുകയറിയിട്ടില്ല. വിദ്യാഭ്യാസമേഖലയില്‍ തലയുയര്‍ത്തിനില്‍ക്കാന്‍ സ്കൂളിന് കഴിയുന്നത് കഴിഞ്ഞകാലങ്ങളിലെത്രയും പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കിയെടുത്ത നേട്ടങ്ങളായിരുന്നു. 1967ല്‍ ഉപജില്ലാ കലോത്സവം ആരംഭിച്ച വര്‍ഷം തന്നെ ദേശീയഗാനമത്സരത്തില്‍ ഒന്നാം സ്ഥാനവും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും കരസ്ഥമാക്കാന്‍ സാധിച്ചിട്ടുണ്ട്. പിന്നീടുള്ള കലോത്സവവേദികളിലെല്ലാം മികച്ച സാന്നിധ്യമായി ഗോപാല്‍ യു.പി. സാകൂള്‍ മാറി. കലോത്സവങ്ങളിലെന്നപോലെ കായികമേളയിലും മികവാര്‍ന്ന പ്രകടനം കാഴ്ച വെച്ചു എന്നതിനും തെളിവാണ് അന്നത്തെ തലശ്ശേരി വിദ്യാഭ്യാസ ജില്ലാ കായികമേളയില്‍ പി. കല്ല്യാണി വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് നേടിയത്. പ്രവര്‍ത്തിപരിചയമേളയില്‍ സംസ്ഥാനതലത്തിലും കഴിവു തെളിയിച്ച കുട്ടികളാണ് മഞ്ജുഷ.എന്‍, ആദര്‍ശ് കെ.വി. ശ്രീലേഷ്.ടി. ശ്രീരാഗ്.വി.വി, അനിരുദ്ധ്.പി എന്നിവര്‍. വിദ്യാരംഗം സാഹിത്യോത്സവത്തില്‍ അമിത മധുസൂദനന്‍ ,കവിതാരചനയില്‍ സംസ്ഥാനതലം വരെ എത്തിയതും ബാലശാസ്ത്രപരീക്ഷസംസ്ഥാനമത്സരത്തില്‍ കീര്‍ത്തി.കെ പ്രസംഗ മത്സരത്തില്‍ രണ്ടാംസ്ഥാനവും ക്വിസ്സില്‍ മൂന്നാംസ്ഥാനം നേടിയതും എടുത്തുപറയേണ്ടതാണ്. 1984-85വിദ്യാഭ്യാസ വര്‍ഷത്തില്‍ സയന്‍സ് പ്രൊജക്ട് സംസ്ഥാനതലത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കിയതും 1997ല്‍ സ്കൂളില്‍ ചിട്ടപ്പെടുത്തിയ ശാസ്ത്രപൂരക്കളി ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയതും ചരിത്രത്തില്‍ ഇടം നേടിക്കഴിഞ്ഞു. ഏതൊരു സ്കൂളിന്റെയും വളര്‍ച്ചയ്ക് അവിടത്തെ പി.ടി.എ-യുടെ ഇടപെടല്‍ അത്യന്താപേക്ഷിതമാണ്. അത്തരത്തിലുള്ള ഒരു പി.ടി.എ യും മദര്‍ പി.ടി.എയും നമ്മുടെ സ്കൂളിലും ശക്തമായി തന്നെ നിലനില്‍ക്കുന്നു. പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ക്കുലഭിക്കുന്ന പ്രോത്സാഹനമാണ് അവരുടെ വളര്‍ച്ചയുടെ ചാലകശക്തി. ഉന്നത വിജയം കരസ്ഥമാക്കുന്ന കുട്ടികളെ എന്‍ഡോവ്മെന്റുകളും മറ്റുസ്കോളര്‍ഷിപ്പുകളും നല്‍കി പ്രോത്സാഹിപ്പിക്കാറുണ്ട് . മണ്‍മറഞ്ഞുപോയവരുടെ ഓര്‍മ്മയ്ക്കായി സുമനസ്സുകള്‍ നല്‍കുന്ന സഹായം ഒന്നുകൊണ്ടുമാത്രമാണ് ഇത്തരം എന്‍ഡോവ്മെന്റുകള്‍ നല്‍കാന്‍ കഴിയുന്നത്. ഈയവസരത്തില്‍ അവരെ ഓര്‍ക്കാതിരിക്കുന്നത് നന്ദികേടാവും. പി.ടി.എ, മാനേജ്മെന്റ് , സ്റ്റാഫ് , എം.പി.ഫണ്ട് എന്നിവയുടെ സഹായത്തോടെ നല്ലൊരു കമ്പ്യൂട്ടര്‍ ലാബ് ഒരുക്കാന്‍ മാനേജ്മെന്റിന് സാധിച്ചിട്ടുണ്ട് . കുട്ടികളുടെ യാത്രാസൗകര്യത്തിനായി മാനേജ്മെന്റ് ഒരുക്കിയ ബസ് സ്റ്റാഫിന്റെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ മുന്നോട്ടുപോകുന്നു. പാഠ്യ-പാഠ്യേതരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ വിവിധ ക്ലബ്ബുകള്‍ സ്കൂളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇതിലുപരിയായി കുട്ടികളിലെ കലാഭിരുചിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ധ്വനി ആര്‍ട്സ് ക്ലബ്ബ് സ്കൂളില്‍ പ്രവര്‍ത്തിച്ചുവരുന്നു. എം.എല്‍.എ ഫണ്ടില്‍ നിന്നും ലഭിച്ച എല്‍.സി.ഡി.പ്രൊജക്ട്റും കൃഷിഭവന്‍ വഴി ലഭിച്ച ബയോഗ്യാസ് പ്ലാന്റും അനര്‍ട്ടിന്റെ പുകയില്ലാത്ത അടുപ്പും സ്കൂളിന്റെ സ്വന്തമാണ്. ചുരുക്കത്തില്‍ 1931-ല്‍ ശ്രീ. സി.വി. ഗോപാലന്‍ നായരുടെ മാനേജ്മെന്റിന്റെ കീഴില്‍ വന്നതുമുതല്‍ ഇന്നത്തെ മാനേജര്‍ ശ്രീ. എം.കെ. സുകുമാരന്‍ നമ്പ്യാരുടെ കൈകളില്‍ നിലനില്‍ക്കുന്നത് വരെയുള്ള കാലം സ്കൂളിന്റെ സുവര്‍ണ്ണ കാലമായി തന്നെ വിശേഷിപ്പിക്കാം. സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മാനേജര്‍, അധ്യാപകര്‍ ,പി.ടി.എ, എം.പി.ടി.എ, കുഞ്ഞിമംഗലത്തിന്റെയും പരിസരപ്രദേശങ്ങളുടെയും ജനസാമാന്യമാകെ നെഞ്ചിലേറ്റിയ നമ്മുടെ സ്കൂള്‍ നൂറു വര്‍ഷം പിന്നിടുമ്പോള്‍ ചരിത്രത്തിന്റെ ഏടുകളില്‍ ഓര്‍ത്തുവെക്കാന്‍ , കലാഗ്രാമമായ കുഞ്ഞിമംഗലത്തിന് ഹൃദയത്തില്‍ ലാളിക്കാന്‍ കെടാവിളക്കായി എന്നും നിലനില്‍ക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 12.070224, 75.230446 | width=800px | zoom=16 }}