"സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/പ്രവർത്തന റിപ്പോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Dckottayam (സംവാദം | സംഭാവനകൾ) ('2017 ജനുവരി 27 രാവിലെ 10 മണിയ്ക്ക് സ്കൂള്‍ ഓഡിറ്റോ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (പ്രവര്‍ത്തന റിപ്പോര്‍ട്ട് എന്ന താൾ [[സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂര്‍/പ്രവര്‍ത്ത...) |
||
(വ്യത്യാസം ഇല്ല)
|
11:14, 9 ഫെബ്രുവരി 2017-നു നിലവിലുള്ള രൂപം
2017 ജനുവരി 27 രാവിലെ 10 മണിയ്ക്ക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സ്കൂള്‍ അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ പി എ ബാബു ഗ്രീന്‍ പ്രോട്ടോക്കോള്‍ സംബന്ധിച്ച വിശദീകരണം നല്‍കി. സ്കൂള്‍ മാനേജര്‍ റവ. ഫാ. എന്‍ എെ മൈക്കിള്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെ സംബന്ധിച്ച് സംസരാരിക്കുകയും "ഗ്രീന്‍ പ്രോട്ടോകോള്‍" പ്രഖ്യാപനം നടത്തുകയും ചെയ്തു. തുടര്‍ന്ന് കുട്ടികളും അധ്യാപകരും ചേര്‍ന്ന് "ശുചിത്വ സന്ദേശപ്രതിജ്ഞ "എടുത്തു. 200 -ല്‍ പരം ആളുകള്‍ പങ്കെടുത്ത യോഗത്തില്‍ പ്ലാസ്റ്റിക്ക് മാലിന്യം ഭൂമുഖത്ത് ഉണ്ടാക്കുന്ന വിപത്തിനെകുറിച്ചും പ്ലാസ്റ്റിക്ക് കാരിബാഗിനുപകരം ആകര്‍ണീയമായ പേഴ്സു മോഡലില്‍ കൊണ്ടു നടക്കാവുന്ന തുണിസഞ്ചി പരിചയപ്പെടുത്തികൊണ്ട് റിട്ടേയേര്‍ഡ് എസ് ബി റ്റി റീജിയണല്‍ ബാങ്ക് മാനേജര്‍ ശ്രി. ജോസഫ് തോമസ് ക്ലാസ് എടുത്തു. ബ്ലോക്ക് പഞ്ചായത്തു മെമ്പര്‍ ശ്രി. പ്രകാശ് ബാബു, വാര്‍ഡ് മെമ്പര്‍ ശ്രി. അഖില്‍ കെ രാധാകൃഷ്ണന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ലിസി എബ്രാഹം പൊതു വിദ്യഭ്യാസ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂളില്‍ മേലില്‍ പ്ലാസ്റ്റിക്ക് വസ്തുക്കള്‍ ഉപയോഗിക്കില്ലെന്ന് കുട്ടികളും അധ്യാപകരും ചേര്‍ന്നു പ്രതിജ്ഞ എടുത്തു. അധ്യാപകര്‍ക്ക് മുളകൊണ്ടുള്ള ഗ്ലാസ് വിതരണം ചെയ്തു