"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/ഇ-വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[http://namhss.blogspot.com/'''<font color="blue">ഇ-വിദ്യാരംഗം‌ - ഇവിടെ ക്ലിക്ക് ചെയ്യുക'''</font>]
 
കാണാതായവരുടെ ആത്മഗതങ്ങൾ
ഞങ്ങൾ
പെയ്തൊഴിയാതെ 
മഴനിഴൽ പ്രദേശങ്ങളിലെ
പാറിപ്പറിഞ്ഞു പോയ
മേഘങ്ങൾക്കുള്ളിലാണോ?
അടിയൊഴുക്കുകളിൽ
ജീർണിച്ച് ഞങ്ങളെ
പുറം തള്ളിയ
അതേ കരയിൽ
വീണ്ടും ? 
ഭൂമി ഉറഞ്ഞ് തള്ളി ഉറച്ച്
പോയ
മലയിടുക്കിലെ
മഞ്ഞുപാളിയിൽ
മരവിച്ച് ?
ശീതീകരിക്കപ്പെട്ട
ശവ മുറിയിലെ
പെട്ടകങ്ങളിൽ
ഉടലും തലയും
വേർപെട്ടാണോ?
ചതുപ്പുകളിൽ '
പൂണ്ടൊടുങ്ങിയ ഉടലിന്റെ
അറ്റത്തെ
തായ് വേരുകൾ
പിടിച്ചു വലിക്കുമ്പോൾ
നിങ്ങളാരും
എന്താ മിണ്ടാതിരിക്കുന്നത്? ഉടലിൽ നിന്നും
വേർപെടാത്ത ആത്മാക്കളാകയാൽ ഉദകക്രിയ
ചെയ്യാനാവാതെ
പീള കൊണ്ട് വേലി കെട്ടിയ
കണ്ണുമായി കാത്തിരിക്കുന്നവരോട്
നിങ്ങളെന്ത് പറയും?.
അന്വേഷണത്തിന്റെ
യാഗശാലകളിലെ
അഗ്നി കുണ്ഡങ്ങൾ
തെളിവുകളെ
നക്കി വെളുപ്പിക്കും
എന്ന് പറയുമോ?
ശിലാലിഖിതങ്ങൾ
പോലെ
അധികാരത്തിന്റെ
അച്ചുകൂടങ്ങൾ
ദൃഢമാണെന്ന്
നിങ്ങളവരോട്
പറയുമോ?
 
,

21:56, 5 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കാണാതായവരുടെ ആത്മഗതങ്ങൾ ഞങ്ങൾ പെയ്തൊഴിയാതെ മഴനിഴൽ പ്രദേശങ്ങളിലെ പാറിപ്പറിഞ്ഞു പോയ മേഘങ്ങൾക്കുള്ളിലാണോ? അടിയൊഴുക്കുകളിൽ ജീർണിച്ച് ഞങ്ങളെ പുറം തള്ളിയ അതേ കരയിൽ വീണ്ടും ? ഭൂമി ഉറഞ്ഞ് തള്ളി ഉറച്ച് പോയ മലയിടുക്കിലെ മഞ്ഞുപാളിയിൽ മരവിച്ച് ? ശീതീകരിക്കപ്പെട്ട ശവ മുറിയിലെ പെട്ടകങ്ങളിൽ ഉടലും തലയും വേർപെട്ടാണോ? ചതുപ്പുകളിൽ ' പൂണ്ടൊടുങ്ങിയ ഉടലിന്റെ അറ്റത്തെ തായ് വേരുകൾ പിടിച്ചു വലിക്കുമ്പോൾ നിങ്ങളാരും എന്താ മിണ്ടാതിരിക്കുന്നത്? ഉടലിൽ നിന്നും വേർപെടാത്ത ആത്മാക്കളാകയാൽ ഉദകക്രിയ ചെയ്യാനാവാതെ പീള കൊണ്ട് വേലി കെട്ടിയ കണ്ണുമായി കാത്തിരിക്കുന്നവരോട് നിങ്ങളെന്ത് പറയും?. അന്വേഷണത്തിന്റെ യാഗശാലകളിലെ അഗ്നി കുണ്ഡങ്ങൾ തെളിവുകളെ നക്കി വെളുപ്പിക്കും എന്ന് പറയുമോ? ശിലാലിഖിതങ്ങൾ പോലെ അധികാരത്തിന്റെ അച്ചുകൂടങ്ങൾ ദൃഢമാണെന്ന് നിങ്ങളവരോട് പറയുമോ?

,