"ഗവ.എച്ച്.എസ്.എസ് , ഇലിമുള്ളുംപ്ലാക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 125: വരി 125:
== പൊതുവിദ്യാലയ സംരക്ഷണയജ്ഞം 2017 ജനുവരി 27==
== പൊതുവിദ്യാലയ സംരക്ഷണയജ്ഞം 2017 ജനുവരി 27==
‎[[ചിത്രം:pledge.png|left]]
‎[[ചിത്രം:pledge.png|left]]
[[ചിത്രം:pledge.jpeg|centre|ലഘു|centre|  <font color=red><font size=3>
[[ചിത്രം:pledge.jpeg|centre|ലഘു|centre|  <font color=red><font size=3> പൊതുവിദ്യാലയ സംരക്ഷണയജ്ഞം<br><font size=5>

21:30, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എച്ച്.എസ്.എസ് , ഇലിമുള്ളുംപ്ലാക്കൽ
വിലാസം
എലിമുളളുംപളാക്ക‌ല്‍

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-201738011



പത്തനംതിട്ട നഗരത്തിലെ കോന്നിയുടെ കിഴക്കുഭാഗത്ത് വനയോര മേഖലയില്‍ സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയമാണിത്.

ചരിത്രം

1962മെയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. .തോമസ് സാര് ആദ്യ പ്രധാന അദ്ധ്യാപകന്‍. 1964-ല്‍ മിഡില്‍ സ്കൂളായും 1967-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. കുടിയേറ്റമേഖലയായ എലിമുള്ളുംപ്ലാക്കൽ പ്രദേശത്ത് സ്ക്കുളുനിന് വേണ്ടി പ്രവർത്തിച്ച പ്രമുഖവ്യക്തികൾ കൊടുന്തറ ശ്രീ കേശവപിള്ള ,ശ്രീ നിരവേൽ ഗംഗാധരൻ , ശ്രീ ഇഞ്ചപ്പാറ നാണു,ശ്രീ.പാറയിൽ കൃഷ്ണൻ,ശ്രീനിരവേൽ കുട്ടപ്പൻ ,ശ്രീ ദാമോദരൻ തുടങ്ങിയവരാണ് . സ്ക്കുൾ നിർമ്മിക്കാൻ സ്ഥലം നൽകിയ പ്രമുഖർ ശ്രീനിരവേൽ ജോർജ്ജ് ,ശ്രീ കൊടിന്തറ കേശവപിള്ള , നിരവേൽ ശ്രീകുഞ്ഞുരാമൻ,നാടുകാണിൽ ശ്രീയോഹന്നാൻ ,ശങ്കരത്തിൽ ശ്രീ മത്തായി ,അയത്തിൽ ശ്രീ ദിവാകരൻ തുടങ്ങിയവരാണ് .

           2004-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.ഗസ്റ്റ് അദ്ധ്യാപകരോടുകൂടി തുടക്കമിട്ട സയൻസ് ,ഹ്യുമാനിറ്റിസ് ബാച്ചിൻ്റെ പ്രിൻസിപ്പാൾ ഇൻ ചാർജ് ആയി ശ്രീ.തോമസുകുട്ടി സ്ഥാനം ഏൽക്കുകയുണ്ടായി .2005ൽ സ്ഥിരഅദ്ധ്യാപക നിയമനത്തോടെ പ്രിൻസിപ്പാൾ ശ്രീമതി .കെകെ സുലേഖ അധികാരം ഏറ്റു .2 ബാച്ചിലായി ഏകദ്ദേശം 240 കുട്ടികൾ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

6ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്ക്കുൾ വിഭാഗം പ്രവർത്തിക്കുന്നത് കോൺക്രീറ്റ് ചെയ്ത ഇരു നില കെട്ടിടത്തിനാലാണ്. ഹൈസ്കൂളിന്12 ക്ലാസ് മുറികളുണ്ട് .രണ്ടുമുറികൾ ഉള്ള മറ്റൊരു കോൺക്രീറ്റ് കെട്ടിടവും ഹൈസ്ക്കുളിനുണ്ട്.കോൺക്രീറ്റ് ചെയ്ത പാചകപ്പുരയും ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ വിറകുപുരയും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി 10 ടോയ് ലെറ്റുകളും രണ്ട് യൂറിനൽ ബ്ലോക്കുകളും ഉണ്ട് . സ്കൂളിൽ പരിപാടികൾ നടത്തുന്നതിനായി ജില്ലാപഞ്ചായത്തിൻ്റെ ധനസഹായത്താൽ നിർമ്മിച്ച വിശാലമായ ഒാപ്പൺ എയർ ഒാഡിറ്റോറിയവും സ്റ്റേജും ഉണ്ട് . രണ്ട് മഴവെള്ള സംഭരണികൾ ഉള്ളതിൽ ഒന്നിൽ ജലഅതോറിറ്റിയുടെ ജലം ശേഖരിക്കുന്നു. എെ.റ്റി,സയൻസ് ലാബുകൾ പ്രവർത്തിക്കുന്നു. പ്രവർത്തനക്ഷമമായ കംമ്പ്യൂട്ടറുകളുടെ അഭാവം ഉണ്ട് . ലൈബ്രറിക്ക് പ്രത്യേകമുറി ആവശ്യമുണ്ട് .കുട്ടികൾക്ക് ആനുകാലികപ്രസിദ്ധീകരണങ്ങളും പത്രങ്ങളും ഇരുന്നു വായിക്കാൻ ഉള്ള സാഹചര്യങ്ങളില്ല. സ്ക്കൂൾ ഓഫീസും ഹെഡ് മാസ്റ്റർ റൂമും ഒരേമുറിയിൽ പ്രവർത്തിക്കുന്നത് അസൌകര്യം സൃഷ്ടിക്കുന്നു. വേണ്ടത്ര ഗതാഗതാ സൌകര്യം ഈ പ്രദേശത്തേയ്ക്കുണ്ട് കുട്ടികൾക്കും അദ്ധ്യാപകർക്കും സ്ക്കൂളിലെത്താൻ തന്മൂലം പ്രയാസമില്ല.

                                                          എൽ പി സ്ക്കൂൾ പ്രവർത്തിച്ച കെട്ടിടത്തിലാണ് 2005 മുതൽ പയർസെക്കൻ്ററി പ്രവർത്തിച്ചുവരുന്നത്.4 ക്ലാസ്സ്മുറികളുംഒരു സ്റ്റാഫ് റൂം,ഒാഫീസ് ,ലാബ് ,ഇവചേർന്ന ഒരുഹാൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ബാത്ത് റൂംഎന്നിവ ഉൾപ്പെടുന്നതാണ് ഈ കെട്ടിടം .ഹയർസെക്കൻ്ററിക്കായി പുതിയ കെട്ടിടം ഹൈസ്ക്കൂളിനോട് ചേർന്ന് പൂർത്തിയായി കൊണ്ടിരിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • റേഡിയോ നിലയം
  • ഹെല് ത്ത് ക്ലബ്
  • ഹരിത ക്ലബ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

1)സ്ക്കൂളിൽ ജൈവകൃഷി പോഷിപ്പിക്കുന്നതിൻ്റെ ഭാഗമായി വാഴക്കൃഷി നടത്തുന്നു. 2)(a)വെളിച്ചം പദ്ധതി ഭാഷാശേഷി വർദ്ധിപ്പിക്കുന്നതിനായി 5 മുതൽ 10 വരെ ക്ലാസ്സിലെ കുട്ടികൾക്കായി പ്രവർത്തി ദിനങ്ങളിൽ രാവിലെ 9 മുതൽ 9.45 വരെയുംവൈകിട്ട് 3.45മുതൽ4.45 വരെയും ക്ലസ്സ് എടുക്കുന്നു. (b)ഗണിത ജ്യോതിസ്സ് ഗണിതത്തിലെ അടിസ്ഥാനആശയങ്ങൾ സ്വായത്തമാക്കുന്നതിന് ആയി പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ചൊവ്വാ ,വെള്ളി ദിവസങ്ങളിൽ രാവിലെയും വൈകിട്ടും ഒരുമണിക്കൂർ ക്ലാസ്സ് എടുക്കുന്നു.

(C)അക്ഷരദീപം

പ്രൈമറിക്ലാസ്സിലെ കുട്ടികൾക്ക് അക്ഷരം ഉറപ്പിക്കാൻ എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരുമണിക്കൂർ പരിശീലനം (3) തുണിസഞ്ചി നിർമ്മാണം പ്ലാസ്റ്റിക് വിമുക്ത സ്ക്കൂൾ കാമ്പസ് ,പ്ലാസ്റ്റിക് വിമുക്ത ഗ്രാമം എന്നീലക്ഷ്യത്തോടെ ഹൈസ്ക്കൂൾവിഭാഗം കുട്ടികൾ തുണിസഞ്ചി തയ്യച്ച് വിതരണം ചെയ്യുന്നു. തുണിസഞ്ചി തയ്യച്ചു കിട്ടുന്ന തുകയുടെ 5ശതമാനം ഗ്രാമത്തിലെ രോഗാതുരായ നിർദ്ധനർക്ക് സഹായമായി നൽകാൻ തീരുമാനിച്ചു.

                 എച്ച് എസ് എസ് വിഭാഗത്തിൽ 2015 മാർച്ച് മുതൽ 30കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ASAP പ്രവർത്തനം തുടങ്ങി .കരിയർ ഗൈഡൻസ് ആൻഡ് കൌൺസിലിംഗ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും വൊക്കേഷണൽ ട്രേയിനിംഗ് നൽകുന്നുണ്ട് സൌഹൃദക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ ജീവിത നൈപുണികളെ പ്രോത്സാഹിപ്പിക്കുന്ന വിവിധപരിപാടികളും പഠനയാത്രകളും മെൻ്റൽ ഹെൽത്ത് ,റീപ്രോഡക്റ്റീവ്  ഹെൽത്ത് ,അമ്മ അറിയാൻ തുടങ്ങിയ ക്ലാസ്സുകളും നടത്തിവരുന്നു. നല്ലപാഠം യൂണിറ്റ് 2016 മുതൽ ഇവിടെ പ്രവർത്തിച്ചുവരുന്നു.

മാനേജ്മെന്റ്

ഇതൊരു കേരളാ സർക്കാർ വിദ്യാലയമാണ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

  • തോമസ്
  • നമ്പൂതിരി
  • ചന്ദബാബൂ
  • പി എന്‍ രവീന്ദനാഥ്
  • രാധാക്ശ്ണന്
  • കെ എന്‍. പൊന്നമ്മ
  • ആര്.സൂമാംഗി
  • കെ. ജലജാമണി
  • ബി. രത്നകൂമാരി
  • ആര്‍. സൂരേന്ദന്‍
  • ത്രേസിയാമ്മ.എം.ജെ
  • തോമസ് കൂൃട്ടി
  • ജോര്‍ജ് സി കെ
  • ശ്രീ വിജയൻ
  • ശ്രീമതി അജിത
  • ശ്രീമതി സുമ
  • ശ്രീമതി റെജീന
  • ശ്രീ ഭാസ്ക്കരൻ
  • ശ്രീമതി സുമയ്യ ബീഗം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • സൗരഭന്-ചിത്ര ഹോസ്പിറ്റല് ‍ഭരണ വിഭാഗം ഡയറക്ടര്
  • യോഹന്നാൻ-പ്രശസ്ത പുരോഹിതൻ
  • പി ജി യോഹന്നാൻ-ഇപ്പേഴത്തെസീനിയർ അസിസ്റ്റൻ്റ്
  • ശ്രീ ജോൺ പനാറ-മുൻകത്തോലിക്കേറ്റ് കോളേജ് അദ്ധ്യാപകൻ
  • ശ്രീമതി സേതുലക്ഷ്മി-എംഎ ഹിസ്റ്ററി ഒന്നാം റാങ്ക്
  • ശ്രീമതി ശുഭാ കെ നായർ-എംഎ ഹിസ്റ്ററി മൂന്നാം റാങ്ക്

നേട്ടങ്ങൾ ഹൈസ്ക്കൂൾ വിഭാഗത്തിൽ എസ്എസ് എൽ സി പരീക്ഷയിൽ 2008 മുതൽ 100 ശതമാനം വിജയം നേടി കൊണ്ടിരിക്കുന്നു. പഞ്ചായത്ത് തല ശാസ്ത്രമേളയിൽ 2010 മുതൽ ഈ വിദ്യാലയം ഒന്നാം സ്ഥാനം നിലനിർത്തുന്നു. സാമൂഹ്യശാസ്ത്രഅദ്ധ്യാപകനായ ശ്രീ പി ജി യോഹന്നാൻ 2013 മുതൽ അദ്ധ്യാപകർക്കുള്ള ടീച്ചിംഗ് എയ് ഡ് മത്സരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടുന്നു. 2009 ൽ സംസ്ഥാന ശാസ്ത്രമേള എ ഗ്രേഡ് - രാജീവ് എസ് എച്ച് എസ് എസ് 2013 ൽ സംസ്ഥാന തല യുവജനോത്സവം - എ ഗ്രേഡ് - അനന്ത കൃഷ്ണൻ 2015 ൽ സംസ്ഥാനതല സോഷ്യൽസയൻസ് മേളയിൽ അറ്റ്ലസ് മെയ്ക്കിംഗ് -എ ഗ്രേഡ് -കൃഷ്ണകുമാർ സി. 2014 ൽ സംസ്ഥാന കായികമേളയിൽ മറിയം കെ തമ്പി ,ലിൻസ് കെ വിത്സൺ എന്നിവർ പങ്കെടുത്തു.

വഴികാട്ടി

{{#multimaps: 9.2518846, 76.9010522 | width=800px | zoom=16 }}

പൊതുവിദ്യാലയ സംരക്ഷണയജ്ഞം 2017 ജനുവരി 27

പ്രമാണം:Pledge.png

[[ചിത്രം:pledge.jpeg|centre|ലഘു|centre| പൊതുവിദ്യാലയ സംരക്ഷണയജ്ഞം