"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/അംഗീകാരങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 2: | വരി 2: | ||
=== ഇൻസ്പയർ അവാർഡ് തിളക്കത്തിൽ വരദ വി. === | === ഇൻസ്പയർ അവാർഡ് തിളക്കത്തിൽ വരദ വി. === | ||
ഭാരത സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പ് സ്കൂൾ കുട്ടികളിലെ നവീന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയ ഇൻസ്പയർ (INSPIRE) അവാർഡിന് പേരൂർക്കട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വരദ വി. അർഹയായി. ഒമ്പതാം ക്ലാസ് ബി ഡിവിഷൻ വിദ്യാർത്ഥിനിയായ വരദ അവതരിപ്പിച്ച നൂതന ശാസ്ത്ര ആശയമാണ് ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്.അവാർഡ് തുകയായി 10,000 രൂപ കേന്ദ്ര സർക്കാർ വരദയ്ക്ക് കൈമാറി. ജില്ലാതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട മികച്ച 20 ആശയങ്ങളിൽ ഒന്നായി വരദയുടേത് മാറിയിട്ടുണ്ട്. ഈ ആശയത്തെ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന പ്രോട്ടോടൈപ്പ് (മാതൃക) വരും ഘട്ടങ്ങളിൽ സംസ്ഥാന-ദേശീയ തലത്തിലുള്ള മത്സരങ്ങളിൽ മാറ്റുരയ്ക്കും.വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനായ വിനോദിന്റെയും വഴുതക്കാട് മൈൻഡ് കീ എന്ന സ്പീച്ച് തെറാപ്പി സെൻറർ നടത്തുന്ന ആരതിയുടെയും മകളാണ് വരദ. സ്കൂളിലെ ഫിസിക്സ് അധ്യാപികയായ ബിജി ടീച്ചറുടെ കൃത്യമായ മാർഗനിർദ്ദേശങ്ങളാണ് വരദയ്ക്ക് ഈ നേട്ടം സ്വന്തമാക്കാൻ സഹായകമായത്. കുട്ടിയുടെ ഈ നേട്ടത്തിൽ സ്കൂൾ അധ്യാപകരും പിടിഎയും അഭിനന്ദനങ്ങൾ അറിയിച്ചു. സാങ്കേതിക രംഗത്ത് വലിയ നേട്ടങ്ങൾ കൈവരിക്കുവാൻ ഈ പുരസ്കാരം ഒരു പ്രചോദനമാകുമെന്ന് വരദ പറഞ്ഞു. സ്കൂളിൽ നിന്നും വിരമിച്ച അധ്യാപിക സരള ടീച്ചറിന്റെയും സെൻട്രൽ ഗവൺമെന്റ് സർവീസിൽ നിന്നും വിരമിച്ച വേണുഗോപാലൻ നായരുടെയും ചെറുമകൾ കൂടിയാണ് വരദ. സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് അനുജത്തി ദക്ഷിണ. | ഭാരത സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പ് സ്കൂൾ കുട്ടികളിലെ നവീന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയ ഇൻസ്പയർ (INSPIRE) അവാർഡിന് പേരൂർക്കട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വരദ വി. അർഹയായി. ഒമ്പതാം ക്ലാസ് ബി ഡിവിഷൻ വിദ്യാർത്ഥിനിയായ വരദ അവതരിപ്പിച്ച നൂതന ശാസ്ത്ര ആശയമാണ് ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്.അവാർഡ് തുകയായി 10,000 രൂപ കേന്ദ്ര സർക്കാർ വരദയ്ക്ക് കൈമാറി. ജില്ലാതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട മികച്ച 20 ആശയങ്ങളിൽ ഒന്നായി വരദയുടേത് മാറിയിട്ടുണ്ട്. ഈ ആശയത്തെ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന പ്രോട്ടോടൈപ്പ് (മാതൃക) വരും ഘട്ടങ്ങളിൽ സംസ്ഥാന-ദേശീയ തലത്തിലുള്ള മത്സരങ്ങളിൽ മാറ്റുരയ്ക്കും. | ||
വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനായ വിനോദിന്റെയും വഴുതക്കാട് മൈൻഡ് കീ എന്ന സ്പീച്ച് തെറാപ്പി സെൻറർ നടത്തുന്ന ആരതിയുടെയും മകളാണ് വരദ. സ്കൂളിലെ ഫിസിക്സ് അധ്യാപികയായ ബിജി ടീച്ചറുടെ കൃത്യമായ മാർഗനിർദ്ദേശങ്ങളാണ് വരദയ്ക്ക് ഈ നേട്ടം സ്വന്തമാക്കാൻ സഹായകമായത്. കുട്ടിയുടെ ഈ നേട്ടത്തിൽ സ്കൂൾ അധ്യാപകരും പിടിഎയും അഭിനന്ദനങ്ങൾ അറിയിച്ചു. സാങ്കേതിക രംഗത്ത് വലിയ നേട്ടങ്ങൾ കൈവരിക്കുവാൻ ഈ പുരസ്കാരം ഒരു പ്രചോദനമാകുമെന്ന് വരദ പറഞ്ഞു. സ്കൂളിൽ നിന്നും വിരമിച്ച അധ്യാപിക സരള ടീച്ചറിന്റെയും സെൻട്രൽ ഗവൺമെന്റ് സർവീസിൽ നിന്നും വിരമിച്ച വേണുഗോപാലൻ നായരുടെയും ചെറുമകൾ കൂടിയാണ് വരദ. സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് അനുജത്തി ദക്ഷിണ. | |||
=== ശിശുദിന റാലിയിൽ സ്കൂളിന് രണ്ടാം സ്ഥാനം === | === ശിശുദിന റാലിയിൽ സ്കൂളിന് രണ്ടാം സ്ഥാനം === | ||
21:41, 17 മേയ് 2026-നു നിലവിലുള്ള രൂപം
| Home | 2026-27 |
ഇൻസ്പയർ അവാർഡ് തിളക്കത്തിൽ വരദ വി.
ഭാരത സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പ് സ്കൂൾ കുട്ടികളിലെ നവീന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയ ഇൻസ്പയർ (INSPIRE) അവാർഡിന് പേരൂർക്കട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വരദ വി. അർഹയായി. ഒമ്പതാം ക്ലാസ് ബി ഡിവിഷൻ വിദ്യാർത്ഥിനിയായ വരദ അവതരിപ്പിച്ച നൂതന ശാസ്ത്ര ആശയമാണ് ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്.അവാർഡ് തുകയായി 10,000 രൂപ കേന്ദ്ര സർക്കാർ വരദയ്ക്ക് കൈമാറി. ജില്ലാതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട മികച്ച 20 ആശയങ്ങളിൽ ഒന്നായി വരദയുടേത് മാറിയിട്ടുണ്ട്. ഈ ആശയത്തെ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന പ്രോട്ടോടൈപ്പ് (മാതൃക) വരും ഘട്ടങ്ങളിൽ സംസ്ഥാന-ദേശീയ തലത്തിലുള്ള മത്സരങ്ങളിൽ മാറ്റുരയ്ക്കും.
വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനായ വിനോദിന്റെയും വഴുതക്കാട് മൈൻഡ് കീ എന്ന സ്പീച്ച് തെറാപ്പി സെൻറർ നടത്തുന്ന ആരതിയുടെയും മകളാണ് വരദ. സ്കൂളിലെ ഫിസിക്സ് അധ്യാപികയായ ബിജി ടീച്ചറുടെ കൃത്യമായ മാർഗനിർദ്ദേശങ്ങളാണ് വരദയ്ക്ക് ഈ നേട്ടം സ്വന്തമാക്കാൻ സഹായകമായത്. കുട്ടിയുടെ ഈ നേട്ടത്തിൽ സ്കൂൾ അധ്യാപകരും പിടിഎയും അഭിനന്ദനങ്ങൾ അറിയിച്ചു. സാങ്കേതിക രംഗത്ത് വലിയ നേട്ടങ്ങൾ കൈവരിക്കുവാൻ ഈ പുരസ്കാരം ഒരു പ്രചോദനമാകുമെന്ന് വരദ പറഞ്ഞു. സ്കൂളിൽ നിന്നും വിരമിച്ച അധ്യാപിക സരള ടീച്ചറിന്റെയും സെൻട്രൽ ഗവൺമെന്റ് സർവീസിൽ നിന്നും വിരമിച്ച വേണുഗോപാലൻ നായരുടെയും ചെറുമകൾ കൂടിയാണ് വരദ. സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് അനുജത്തി ദക്ഷിണ.
ശിശുദിന റാലിയിൽ സ്കൂളിന് രണ്ടാം സ്ഥാനം

ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ നവംബർ 14 ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നിന്നും കനകക്കുന്ന് കൊട്ടാരം , നിശാഗന്ധി ഓഡിറ്റോറിയം വരെ നടന്ന വർണ്ണശബളമായ ഘോഷയാത്രയിൽ സ്കൂളിന് രണ്ടാം സ്ഥാനം. മുന്നൂറിലധികം കുട്ടികളാണ് സ്കൂളിൽ നിന്നും യാത്രയിൽ പങ്കെടുത്തത്. "സനാത ബാല്യം സംരക്ഷിത ബാല്യം" എന്ന തീം അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ ഘോഷയാത്ര നടന്നത്. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി എൽ പി, യുപി, ഹൈസ്കൂൾ വിഭാഗങ്ങൾക്ക് പ്രത്യേകമായി തന്നെ ട്രോഫികൾ ഉണ്ടായിരുന്നു. ഇതിൽ ഹൈസ്കൂൾ വിഭാഗത്തിലാണ് സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചിട്ടുള്ളത്. ജില്ലയിലെ 80ലധികം സ്കൂളുകളെ പിന്നിലാക്കിയാണ് നമ്മുടെ സ്കൂൾ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. ആകർഷകമായ പോസ്റ്ററുകൾ, സ്ലോഗൻ, പ്രച്ഛന്ന വെഷങ്ങൾ വിവിധ കലാരൂപങ്ങൾ, കായിക ഇനങ്ങൾ കരകൗശല ഇനങ്ങൾ മികച്ച ബാൻഡ് മേളം ഇവയെല്ലാം സ്കൂൾ ഘോഷയാത്രയിൽ ഒരുക്കിയിരുന്നു
ജില്ല കായികമേളയിൽ സ്കൂളിന് രണ്ടാം സ്ഥാനം
ആറ്റിങ്ങലിൽ വച്ച് നടന്ന ജില്ലാ കായികമേളയിൽ സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു. ഗവൺമെൻറ് സ്കൂളുകളിൽ സ്കൂൾ ഒന്നാം സ്ഥാനത്താണ്. നിരവധി മിക്സഡ് സ്കൂളുകളോട് മത്സരിച്ചുകൊണ്ടാണ് പെൺകുട്ടികൾ മാത്രമുള്ള നമ്മുടെ സ്കൂൾ ഈ നേട്ടം സ്വന്തമാക്കിയത്. കായിക അധ്യാപകൻ വിനോദ് വി കെ ആണ് കുട്ടികൾക്ക് പരിശീലനം നൽകിയത്.
ഉപജില്ല കായികമേളയിൽ സ്കൂളിന് ഒന്നാം സ്ഥാനം
തിരുവനന്തപുരം നോർത്ത് ഉപജില്ല കായികമേളയിൽ സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വച്ചായിരുന്നു പ്രധാന മത്സരങ്ങൾ എല്ലാം നടന്നത്.