ഉള്ളടക്കത്തിലേക്ക് പോവുക

"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
9495559076 (സംവാദം | സംഭാവനകൾ)
9495559076 (സംവാദം | സംഭാവനകൾ)
വരി 228: വരി 228:


=== "സ്കൂൾ മുറ്റം" പ്രകാശനം (07.07.2025) ===
=== "സ്കൂൾ മുറ്റം" പ്രകാശനം (07.07.2025) ===
ലിറ്റിൽ കൈറ്റ്സ് വിദ്യാർഥിനികളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ സ്കൂൾ മുറ്റം ഡിജിറ്റൽ പത്രം രണ്ടാം ലക്കത്തിന്റെ ഔദ്യോഗികമായ പ്രകാശനം നടത്തുകയുണ്ടായി. ജൂൺ മാസത്തിലെ ആദ്യ പതിപ്പ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മിനി ആന്റണിക്കും സ്കൂൾ ലീഡർ ഉമ്മു സുലൈമിലും കൈമാറിക്കൊണ്ട് നിർവഹിക്കുകയുണ്ടായി
<gallery>
പ്രമാണം:26058-lknewsrelease.jpg
പ്രമാണം:26058-lkschoolmuttam-release.heic
</gallery>ലിറ്റിൽ കൈറ്റ്സ് വിദ്യാർഥിനികളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ സ്കൂൾ മുറ്റം ഡിജിറ്റൽ പത്രം രണ്ടാം ലക്കത്തിന്റെ ഔദ്യോഗികമായ പ്രകാശനം നടത്തുകയുണ്ടായി. ജൂൺ മാസത്തിലെ ആദ്യ പതിപ്പ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മിനി ആന്റണിക്കും സ്കൂൾ ലീഡർ ഉമ്മു സുലൈമിലും കൈമാറിക്കൊണ്ട് നിർവഹിക്കുകയുണ്ടായി


=== സ്വാതന്ത്ര്യദിനാഘോഷം ( 15.08.2025) ===
=== സ്വാതന്ത്ര്യദിനാഘോഷം ( 15.08.2025) ===

13:10, 22 ഏപ്രിൽ 2026-നു നിലവിലുണ്ടായിരുന്ന രൂപം

2022 -2025 ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ

26058-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്26058
യൂണിറ്റ് നമ്പർLK/2019/26058
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ലീഡർആലിയ കെ
ഡെപ്യൂട്ടി ലീഡർഐശ്വര്യ ശ്യാം ലാൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷാലറ്റ് എം.ഡി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മമത മാർഗ്രെറ്റ്‌ മാർട്ടിൻ
അവസാനം തിരുത്തിയത്
22-04-20269495559076


ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റൂട് ടെസ്റ്റ് പൊതു വിദ്യാലയങ്ങളിലെ സ്കൂളിൽ ജൂൺ 15 ആം തിയതി നടന്നു . ഈ വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ്സിനു 40 സീറ്റാണുള്ളത് പരീക്ഷ എഴുതിയത് 90 കുട്ടികളാണ്. പരീക്ഷ നടത്തിയത് പ്രേത്യേകം   സജ്‌ജമാക്കിയ  സോഫ്റ്റുവെയറിലാണ്

2024-2027

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ക്രമ നമ്പർ അഡ്മിഷൻ നമ്പർ കുട്ടിയുടെ പേര്
1 23343 ആലിയ കെ
2 23508 ആയിഷ ബീവി എസ്.എസ്
3 24484 അഫ്രിൻ എസ്
4 24369 എയ്ന മരിയ
5 23304 ഐശ്വര്യ ശ്യാം ലാൽ
6 24412 എയ്ഞ്ചൽ കെ.ജെ
7 24379 എഞ്‌ജലീന എം.ഓ
8 23441 അനിക അനീഷ്
9 24380 ആൻ മേരി
10 23396 ആൻ റിയ വി സേവ്യർ
11 23270 ആതിര ഷാബു
12 23357 അവന്തിക എം.എ
13 23770 ആയിഷ സഹ്‌റാ
14 23321 സി എസ് ദർശന
15 24150 ദിയ പ്രവീൺ കെ.എച്ച്
16 23273 ഫർസാന ഫാത്തിമ എം.എച്ച്
17 23325 ഫാത്തിമ ഫർഹാന എൻ.എഫ്
18 24101 ഫയ്‌ഹ എഫ്.കെ
19 23326 ഫിദ ഫാത്തിമ എ
20 23214 ഫിദ ഫാത്തിമ ബി .ആർ
21 24424 ഹെവലിൻ നിക്കോൾ
22 23773 ഹിസ്‌ബ ഹംദ താദിക്കൽ നിസാർ
23 23369 കരുണ സി എസ്
24 24381 ലിവ്യാ ലിക്സൺ
25 23779 മൻഹ സിറാജ്
26 23816 മറിയം ഹംന സി എം
27 24389 മേരി സിലാന
28 23456 മിസിറിയ ഷമീർ
29 23215 നഥാനിയ നോബി
30 23335 നിഹ സൈമൺ
31 24472 നിരഞ്ജന അജിത്
32 23421 നസ്രത്തുൽ മിർവാന എം എഫ്
33 23500 റയോണ മരിയ സജയ്
34 24390 റിയോണ റോസ് കെ ആർ
35 24449 റിതുല ട്രീസ
36 24377 സാഹയ ഹരീഷ്
37 24140 സെറാഫിൻ മരിയ കെ ജെ
38 23472 ശ്രെയ പി വി
39 23425 സ്റ്റീയ ആന്റണി
40 23473 സുഹാന പി എം

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് (13-08-2024)

ഔവർ ലേഡീസ് സ്കൂളിലെ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ്സ് (2024 - 2027  ബാച്ച്) അംഗ ങ്ങളുടെ പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് 13 ന് സ്കൂളിൽ വച്ച് നടന്നു.  ഹെഡ് മിസ്ട്രസ് സി സ്റ്റർ മിനി ആന്റണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.  എറണാ കുളം ജില്ലാ  കൈറ്റ്   മാസ്റ്റർ ട്രെയിനർ സിജോ ചാക്കോ ക്യാമ്പ് നയിച്ചു. നാല്പതു കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ആനിമേഷൻ, പ്രോഗ്രാമിങ്, റോബോട്ടിക് തുടങ്ങിയവ ചെയ്യുന്നതിനുള്ള സോഫ്റ്റ് വെയറുകളും അവ നിർമ്മി ക്കുവാനുള്ള ബാലപാഠങ്ങളും കുട്ടികളെ പരിചയപ്പെടുത്തി. ലി റ്റിൽ കൈറ്റ്സ്    മിസ്ട്രസ്സുമാരായ സെറീൻ ടീച്ചറും, മമത ടീച്ചറും ക്യാമ്പിന് നേതൃത്വം നൽകി. ലി റ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മാതാ പിതാക്കൾക്ക് ലിറ്റിൽ കൈറ്റ്സി നെക്കുറിച്ച്‌  അവബോധം നൽകുവാൻ  ഒരു ക്ലാസ്സ് പി.ടി.എ. സം ഘടിപ്പിച്ചിരുന്നു. കുട്ടികളുടെ പ്രകടനം മികച്ചതായിരുന്നു എന്ന്  മാസ്റ്റർ ട്രെയിനർ അഭിപ്രായപ്പെട്ടു.

കൈറ്റ് മികവുത്സവം 2024 - 2025

തോപ്പുംപടി ഔവർ ലേഡീസ് കോൺവെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ  ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച "കൈറ്റ് മികവുത്സവം -2025" ഫെബ്രുവരി 21-ാം തീയതി വെള്ളിയാഴ്ച സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മിനി ആന്റണി ഉദ്ഘാടനം ചെയ്തു. രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച പ്രദർശനത്തിൽ ആദ്യ ദിവസം   വിദ്യാലയത്തിലെ യു.പി.വിഭാഗം വിദ്യാർഥിനികൾക്ക് പ്രദർശനം കാണുന്നതിനുള്ള അവസരം ലഭിച്ചു. രണ്ടാം ദിവസമായ ഇന്ന്  ഫെബ്രുവരി 25  ന് ഹൈസ്കൂൾ വിഭാഗം ഉൾപ്പെടെ എല്ലാ വിദ്യാർത്ഥികൾക്കും , രക്ഷകർത്താക്കൾക്കും കൈറ്റ് മികവുത്സവം കാണുന്നതിനുള്ള അവസരം ഒരുക്കിയിരുന്നു. ഔവർ ലേഡീസിൽ   ആനിമേഷൻ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് മികച്ച പരിശീലനം നൽകിവരുന്നു . പ്രദർശനത്തിൽ ഉണ്ടായിരുന്നത് പൂർണ്ണമായും സ്വതന്ത്ര സോഫ്റ്റ് വെയേഴറുകൾ ഉപയോഗിച്ച്  കുട്ടികൾ നിർമ്മിച്ച ഗെയ്മുകൾ, ആനിമേഷൻ വീഡിയോകൾ, സെക്യൂരിറ്റി അലാം, ഓട്ടോമാറ്റിക് കാർ സെൻസർ , ഓട്ടോമാറ്റിക് പൗൾട്രി ഫീഡർ, ഓട്ടോമാറ്റിക് ട്രാഫിക് ലൈറ്റ്, ഓട്ടോമാറ്റിക് വേസ്റ്റ് ബിൻ, ഇൻറലിജൻ്റ് ലൈറ്റ് , ഓട്ടോമാറ്റിക് ലൈറ്റ് സെൻസർ തുടങ്ങിയവ എല്ലാവരിലും കൗതുകം  ഉണർത്തി.  എട്ട് ഒൻപത് എന്നീ ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ്  അംഗങ്ങൾ സംഘടിപ്പിച്ച ഈ പ്രദർശനം ഏറെ മികവുപുലർത്തിയതായി പ്രധാന അധ്യാപിക സിസ്റ്റർ മിനി ആൻ്റണി ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ജെസ്സി ജോസഫ് മറ്റ് അധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർ അഭിപ്രായപ്പെടുകയും കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു . ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ  സെറീൻ ടീച്ചർ ,മമത ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് ഈ പ്രദർശനം വിദ്യാലയത്തിൽ സംഘടിപ്പിച്ചത്.

https://www.youtube.com/watch?v=vq8EPvgsA3U

ഉബണ്ടു 22.04 ഇൻസ്റ്റാളേഷൻ ഫെസ്റ്റ് 

സ്കൂൾതല ക്യാമ്പ് 2025

2024-27  ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ഒന്നാം ഘട്ട സ്കൂൾ ലെവൽ  ക്യാമ്പ് വേനൽ അവധിക്കാത്തിരുന്നു. സൗദി ലൊറേറ്റോ സ്കൂളിലെ സമീജ കൂ ടീച്ചർ സ്‌റെർനാൽ ആർപി ആയിരുന്നു ഉണ്ടായിരുന്നു മട്ടാഞ്ചേരി ഉപജില്ലയുടെ മാസ്റ്റർ ട്രെയിനർ  ദീപ ടീച്ചർ ക്യാമ്പ് സന്ദർശിക്കുകയും കുട്ടികളുമായി സംസാരിക്കുകയും ചെയ്തു ക്യാമ്പിലെ പ്രധാന വിഷയം പ്രമോഷൻ വീഡിയോ എഡിറ്റിംഗ് ആയിരുന്നു രാവിലെ ഒമ്പതരയ്ക്ക് തുടങ്ങിയ ക്യാമ്പ് വൈകുന്നേരം 4:30 നു അവസാനിച്ചു.

കേരളം സർക്കാരിന്റെ എന്റെ കേരളം 2025-പങ്കാളിത്തം

എറണാകുളം ജില്ലയിൽ മെയ് 17  മുതൽ 23  വരെ മറൈൻ ഡ്രൈവ് മൈതാനിയിൽ നടന്ന കേരള സർക്കാരിന്റെ എന്റെ കേരളം 2025  മെഗാ പ്രദർശന വിപണന മേളയിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ( KITEs)  സ്റ്റാളിലെ കുട്ടികൾ തയ്യാറാക്കിയ റോബോട്ടിക്‌സ് ഉത്പന്നങ്ങളുടെ പ്രദർശനം  സംഘടിപ്പിച്ചിരുന്നു. ഔവർ ലേഡീസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഇതിൽ പങ്കെടുത്തിരുന്നു. കുട്ടികൾ നിർമ്മിച്ച രണ്ട് ഇനങ്ങളാണ് പ്രദർശനത്തിന് ഉണ്ടായിരുന്നു. എറണാകുളം ജില്ലാ കളക്ടർ  ശ്രീ എൻ.എസ്.കെ. ഉമേഷ്, ഐ.എ.എസ്. കുട്ടികളെ പ്രശംസിക്കുകയും അവരോടു സംസാരിക്കുകയും ചെയ്തു.

പ്രവേശനോത്സവം (01-06-2025)

5 ജൂൺ 2 പ്രേവേശനോത്സവത്തോടനുബന്ധിച്ചു ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂളിലേയ്ക്ക് വന്ന പുതിയ കൂട്ടുകാരെയും എല്ലാ വിദ്യാർത്ഥികളെയും അധ്യാപകരെയും മാതാപിതാക്കളെയും ചന്ദനക്കുറി ചാർത്തി വരവേൽപ്പ് നൽകി

പരിസ്ഥിതി ദിനാഘോഷം

എന്റെ ക്ലാസ് മുറിയിലേക്ക് ഒരു ചെടി (05-06-2025)

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രകൃതി സംരക്ഷിക്കുക എന്ന ലക്ഷ്യം മുൻനിർത്തി

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നടത്തിയ 'ഒരു ക്ലാസ് മുറിയിലേയ്ക്ക് ഒരു ചെടി' എന്ന പദ്ധതിയുടെ ഭാഗമായി എല്ലാ ക്ലാസ്സ് മുറിലും ഒരു ചെടി നട്ടുപിടിപ്പിക്കുന്നത്തിനു വേണ്ടി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ചെടികൾ സംഭവന ചെയ്തുകൊണ്ടു പരിപാടിക്ക് തുടക്കം കുറിച്ചു .

ഡിജിറ്റൽ അച്ചടക്കം(10-06-2025)

സ്കൂൾ അസംബ്ലിയിൽ ഒമ്പതാം ക്ലാസ് ലിറ്റിൽ കൈററ്സ് വിദ്യാർഥികളായ എയ്ഞ്ചൽ കെ. ജെ,നതാനിയ നോബിഎന്നിവർ  ചോദ്യോത്തര രൂപേണ ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ച് ബോധവൽക്കരണം നടത്തി.സ്ക്രീൻ സമയം കൂടുന്നത് മൂലം കുട്ടികളിൽ ഉണ്ടാകുന്ന മാനസിക ശാരീരിക പ്രശ്നങ്ങളെക്കുറിച്ചും സ്ക്രീൻ സമയം എങ്ങനെ കുറയ്ക്കണം എന്നതിനെക്കുറിച്ചും ഇവർ സംസാരിക്കുകയുണ്ടായി

കുട്ടികളുടെ അമിത മൊബൈൽ ഫോൺ ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും ഇന്റർനെറ്റ്,വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുടെ പിന്നിലെ ചതിക്കുഴികളെക്കുറിച്ചും പോലീസ് ഡിപ്പാർട്ട്മെന്റ് ഡി ഡാക് പ്രോജക്ട് കോഡിനേറ്ററും സൈക്കോളജിസ്റ്റുമായ സഞ്ജന റോയ്,  ദിയ മൻഹ എന്നിവർ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നടത്തി .

വായനാ ദിന ഉദ്ഘാടനം (19-06-2025)

വായനാ ദിന ഉൽഘാടനത്തിൻ്റെ ഭാഗമായി ഒമ്പതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനിയായ ഫിദ ഫാത്തിമ ബി.ആർ ഇ.വായനനയ്ക്കുറിച്ചും ഇതിൻ്റെ സൗകര്യങ്ങളെക്കുറിച്ചും പ്രസംഗം അവതരിപ്പിക്കുകയുണ്ടായി.

അന്താരാഷ്ട്ര യോഗാ ദിനവും ലോക സംഗീത ദിനവും (20.06.2025)

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടത്തിയ യോഗയിൽ മറ്റു ക്ലബ് അംഗങ്ങൾക്കൊപ്പം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും പങ്കെടുത്തു .ലോക സംഗീത ദിനത്തോടനുബന്ധിച്ച് കുട്ടികൾ അവതരിപ്പിച്ച സംഘഗാനത്തിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പങ്കാളിത്തം ഉണ്ടായിരുന്നു

ലഹരി വിരുദ്ധ ദിനം (26.06.2025)

ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തിയ റാലിയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ലഹരിവിരുദ്ധ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാഡുകളുമായി പങ്കെടുത്തു

"സ്കൂൾ മുറ്റം" പ്രകാശനം (07.07.2025)

ലിറ്റിൽ കൈറ്റ്സ് വിദ്യാർഥിനികളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ സ്കൂൾ മുറ്റം ഡിജിറ്റൽ പത്രം രണ്ടാം ലക്കത്തിന്റെ ഔദ്യോഗികമായ പ്രകാശനം നടത്തുകയുണ്ടായി. ജൂൺ മാസത്തിലെ ആദ്യ പതിപ്പ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മിനി ആന്റണിക്കും സ്കൂൾ ലീഡർ ഉമ്മു സുലൈമിലും കൈമാറിക്കൊണ്ട് നിർവഹിക്കുകയുണ്ടായി

സ്വാതന്ത്ര്യദിനാഘോഷം ( 15.08.2025)

സ്കൂളിൽ നടത്തിയ സ്വാതന്ത്ര്യദിനാഘോഷത്തിൽ എല്ലാ ലിറ്റിൽ കൈറ്റ്സ്  അംഗങ്ങളുടേയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.

ഫ്രീഡം ഫെസ്റ്റ് 2025 - 2026

സോഫ്റ്റ്‌വെയർ ഫ്രീഡം ദിനാചരണം (22.09.2025)

2025 സോഫ്റ്റ്‌വെയർ ഫ്രീഡം ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 20ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി  നടത്തുകയുണ്ടായി. ഇതിനെ തുടർന്ന് സ്കൂളുകളിൽ സോഫ്റ്റ്‌വെയർ ഫ്രീഡം വാരാചരണം സെപ്റ്റംബർ 22 മുതൽ 26 വരെ സംഘടിപ്പിച്ചു. ഇതിൻറെ ഭാഗമായി നമ്മുടെ സ്കൂളിൽ സെപ്റ്റംബർ 22ന് നടന്ന അസംബ്ലിയിൽ ലിറ്റിൽകൈറ്റ്സ് അംഗമായ ലിവിയ ലിക്സൺ  സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ചും പ്രതിജ്ഞ എടുക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും സ്വതന്ത്രസോഫ്റ്റ്‌വെയർ  വാരാചരണത്തോടനുബന്ധിച്ച് നമ്മുടെ സ്കൂളിൽ സംഘടിപ്പിക്കാൻ പോകുന്ന പരിപാടികളെക്കുറിച്ചും  സംസാരിക്കുകയുണ്ടായി. സോഫ്റ്റ്‌വെയർ ഫ്രീഡം ദിനാചരണ പ്രതിജ്ഞ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയായ അനിക അനീഷ് ചൊല്ലിക്കൊടുത്തു. എല്ലാ വിദ്യാർത്ഥികളും ഇത് ഏറ്റുചൊല്ലി കൊണ്ട് പ്രതിജ്ഞ എടുക്കുകയുണ്ടായി. എട്ടാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികൾ ചാർട്ട് പേപ്പറിൽ തയ്യാറാക്കി കൊണ്ടുവന്ന സ്വതന്ത്രസോഫ്റ്റ്‌വെയറുകളെ കുറിച്ചുള്ള പോസ്റ്ററുകൾ സ്കൂൾ നടുമുറ്റത്ത് പ്രദർശിപ്പിക്കുകയുണ്ടായി.

ബോധവൽക്കരണ ക്ലാസ് (23.09.2025)

സ്കൂൾ അസംബ്ലിയിൽ ഒമ്പതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികളായ ഏനാ മേരി, മൻഹ സിറാജ്  എന്നിവർ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെ കുറിച്ചും പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകളുമായി താരതമ്യം ചെയ്യുമ്പോൾ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ മെച്ചങ്ങളെക്കുറിച്ചും ഒരു ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി.

ഡിജിറ്റൽ പോസ്റ്റർ മേക്കിങ് കോമ്പറ്റീഷൻ (24.09.2025)

ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഡിജിറ്റൽ പോസ്റ്റർ മേക്കിങ് കോമ്പറ്റീഷനിൽ ഇരുപതോളം വിദ്യാർത്ഥിനികൾ പങ്കെടുത്തു. സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്ന വിഷയത്തെ ആസ്പദമാക്കി യാണ് കുട്ടികൾ പോസ്റ്റർ നിർമ്മിച്ചത് .ഇതിൽ നിന്നും ഏറ്റവും മികച്ച പോസ്റ്റർ നിർമ്മിച്ച പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ഉമ്മു സുലൈം ഒന്നാം സ്ഥാനവും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ഏനാ മേരി രണ്ടാം സ്ഥാനവും എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ആഞ്ചല അജയ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി

റോബോ ഫെസ്റ്റ് ( 25.09.2025)

ലിറ്റിൽ കൈറ്റ്സ് ഒമ്പതാം ക്ലാസിലെയും പത്താം ക്ലാസിലെയും (2023-26,2024-27) വിദ്യാർത്ഥിനികളുടെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെയും റോബോട്ടിക്സിന്റെയും  ഒരു പ്രദർശനം സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി. ഈ രണ്ട് ബാച്ചിലേയും വിദ്യാർത്ഥിനികൾ നിർമ്മിച്ച ആനിമേഷൻ,സ്ക്രാച്ച് ഗെയിംസ് ,ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വീഡിയോസ് സ്കൂളിൽ ലഭ്യമായ ഓർഡിനോ ഉപയോഗിച്ചുകൊണ്ട് നിർമ്മിച്ച ബ്ലിങ്കിങ് എൽഇഡി, ട്രാഫിക് സിഗ്നൽ, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് ,ഓട്ടോമാറ്റിക് ട്രാഷ് ബിൻ, ഓട്ടോമാറ്റിക് കാർ സെൻസർ തുടങ്ങിയവ ഏവരുടെയും പ്രശംസ പിടിച്ചു പറ്റുകയും മറ്റു കുട്ടികൾക്ക്  കൗതുക പ്രദവും ആയിരുന്നു

ഇൻസ്റ്റലേഷൻ ഫെസ്റ്റ്

സ്കൂൾ ക്യാമ്പസിൽ തന്നെ സ്ഥിതിചെയ്യുന്ന ഓവർ ലേഡീസ് കോൺവെൻറ് ഗേൾസ് എൽ.പി സ്കൂളിലെ എട്ട് ലാപ്ടോപ്പുകളിൽ(18.04)   22.04 എന്ന പുതിയ വേർഷൻ ഇൻസ്റ്റാൾ ചെയ്ത് കൊടുക്കുകയുണ്ടായി. ലിറ്റിൽ കൈറ്റ്സ് പത്താം ക്ലാസ് വിദ്യാർത്ഥിനികളാണ് (Batch 2023-26)ഇൻസ്റ്റലേഷൻ ഫെസ്റ്റ് സംഘടിപ്പിച്ചത് .

റോബോട്ടിക്സ് ക്ലാസ് (26.09.2025)

ലിറ്റിൽ കൈറ്റ്സ് വിദ്യാർഥിനികളായ പത്താം ക്ലാസ് കുട്ടികൾ അവരുടെ തന്നെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്കായി ഐ ടി ടെക്സ്റ്റ്  ബുക്കിലെ മൂന്നാം യൂണിറ്റ് റോബോട്ടിക്സ് എന്ന പാഠഭാഗം പഠിപ്പിച്ചുകൊടുക്കുകയുണ്ടായി.ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികളും ഇവരോടൊപ്പം ക്ലാസ് നയിച്ചു.

എൻ്റെ സ്കൂൾ എൻ്റെ അഭിമാനം - റീൽസ് മത്സരം (13.10.2025)

കൈറ്റ് വിക്ടേഴ്സ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കായി സംഘടിപ്പിച്ച എൻ്റെ സ്കൂൾ എൻ്റെ അഭിമാനം റീൽസ് മത്സരത്തിനായി സ്‌ക്രിപ്റ്റ് തയ്യാറാക്കി ഗ്രൂപ്പ് തല ചർച്ചകളിലൂടെ ആശയങ്ങൾ കൂട്ടിച്ചേർത്ത് റീൽസ് തയ്യാറാക്കി എഡിറ്റ് ചെയ്ത് അപ് ലോഡ് ചെയ്യുകയും മൽസരത്തിൽ പങ്കെടുക്കുകയും ചെയ്തു.

https://youtube.com/shorts/ElsStMbogrM?si=8-VYXTm5t8SGrLl7

ഉപജില്ലാതല ഐടി മത്സരം (17.10.2025)

സ്കൂൾതല മത്സരത്തിൽ വിജയികളായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ വിദ്യാർത്ഥിനികൾ ഉപജില്ലാതല ഐടി മത്സരത്തിൽ എല്ലായിനങ്ങളിലും മത്സരിച്ച് ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

സ്കൂൾ ക്യാമ്പ്  ഫെയ്സ് - 2 (24.10.2025)

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളുടെ സ്കൂൾ ക്യാമ്പിന്റെ രണ്ടാംഘട്ടം ഹെഡ്മിസ്ട്രസ്സ് സി.മിനി ആന്റണി ഉദ്ഘാടനം ചെയ്തു. ലൊറേറ്റോ സ്കൂൾ ലിറ്റിൽ കൈറ്റ്സ് മെൻ്റ്ർ ആയ ഷെറിൻ ടീച്ചറോടൊപ്പം മമത ടീച്ചറും , ഷാലറ്റ് ടീച്ചറും ക്യാമ്പിന് നേതൃത്വം നൽകി. സ്ക്രാച് പ്രോഗ്രാമിംഗ്, ഓപ്പൺ ടൂൺസ് ഉപയോഗിച്ചുള്ള അനിമേഷൻ വിഡിയോ നിർമ്മാണം, Kdenlive ഉപയോഗിച്ച് എഡിറ്റിംഗ് തുടങ്ങിയ പ്രവർത്തനങ്ങളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു.

ഉപജില്ലാ കലോത്സവ ലോഗോ മത്സരം (28.10.2025)

നവംബറിൽ നടക്കുന്ന മട്ടാഞ്ചേരി ഉപജില്ല കലോത്സവത്തിന് വേണ്ടിയുള്ള ലോഗോ നിർമ്മാണ മത്സരത്തിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികൾ പങ്കെടുക്കുകയുണ്ടായി.

ഷോർട്ട് ഫിലിം നിർമ്മാണ മത്സരം (15.11.2025)

എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ ലഹരിക്കെതിരെ വിദ്യാർത്ഥികളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഷോർട്ട് ഫിലിം നിർമ്മാണ മത്സരത്തിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികൾ രണ്ടു ടീമായി പങ്കെടുത്തു. ഇതിൽ ഒരു ടീം സമർപ്പിച്ച ഷോർട്ട് ഫിലിം മികച്ച 10 എൻട്രികൾക്കുള്ള സമ്മാനത്തിന് അർഹമാവുകയും 2000 രൂപ ക്യാഷ് പ്രൈസ് ലഭിക്കുകയും ചെയ്തു.

റിപ്പബ്ലിക് ദിനാഘോഷം (26.01.2026)

സ്കൂളിൽ വച്ച് നടത്തിയ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികൾ പങ്കെടുക്കുകയുണ്ടായി ഒൻപതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർഥിനിയായ എയ് നാ മരിയ ഏവർക്കും സ്വാഗതം ആശംസിച്ചു.തുടർന്ന് നടത്തിയ ദേശഭക്തിഗാനം ഉൾപ്പെടെയുള്ള വിവിധ പരിപാടികളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പങ്കാളിത്തം ഉണ്ടായിരുന്നു

റോബോട്ടിക്സ് പരിശീലനം, ലിറ്റിൽ കൈറ്റ്സ് പരിചയപ്പെടുത്തൽ - യു.പി സ്കൂൾ കുട്ടികൾക്ക് -1 (02.02.2026)

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻ്റെപ്രവർത്തനങ്ങളെക്കുറിച്ച് യു പി സ്കൂൾ കുട്ടികൾക്ക് അവബോധം നൽകുക എന്ന ലക്ഷ്യത്തോടു കൂടി കാട്ടിപ്പറമ്പ് സെൻറ് ജോസഫ്സ്  യു പി സ്കൂൾ സന്ദർശിക്കുകയുണ്ടായി.സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ അന്നാ ലിസി ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്തു.ഏഴാം ക്ലാസിലെ 78 ഓളം വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് അടിസ്ഥാന ആശയങ്ങൾ പങ്കുവെച്ചുകൊണ്ട് ലിറ്റിൽ കൈറ്റ്സ്  ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികൾ ക്ലാസ് നയിച്ചു.ആർഡിനോ യൂനോ ഉപയോഗിച്ചുകൊണ്ട് എൽ ഇ ഡി തെളിയിക്കുന്ന പ്രവർത്തനം കുട്ടികളിൽ ഏറെ കൗതുകം ഉണർത്തി.തുടർന്ന് ഡി എസ് എൽ ആർ ക്യാമറയുടെ പ്രവർത്തനം വിശദീകരിക്കുകയും ഇത് ഉപയോഗിച്ചുകൊണ്ട് ഫോട്ടോ എടുക്കുന്നതിനായി കുട്ടികൾക്ക് അവസരം നൽകുകയും ചെയ്തു.ഇതോടൊപ്പം തന്നെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളും പഠന മേഖലകളും വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. തങ്ങളുടെ കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായ ക്ലാസ് നയിച്ച വിദ്യാർത്ഥിനികളെ അവിടത്തെ അധ്യാപികമാർ അഭിനന്ദിക്കുകയും നന്ദി അർപ്പിക്കുകയും ചെയ്തു.

റോബോട്ടിക്സ് പരിശീലനം, ലിറ്റിൽ കൈറ്റ്സ് പരിചയപ്പെടുത്തൽ - യു.പി സ്കൂൾ കുട്ടികൾക്ക് - 2 (04.02.2026)

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ യുപി സ്കൂൾ കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യവുമായി പെരുമ്പടപ്പ് സെൻറ് ആൻറണീസ് യുപി സ്കൂൾ സന്ദർശിക്കുകയുണ്ടായി.ലിറ്റിൽ കൈറ്റ്സ് മെൻ്റേർസും ഒമ്പതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ 15 വിദ്യാർത്ഥികളുമടങ്ങുന്ന സംഘത്തെ ഹെഡ്മാസ്റ്റർ ഡെറിൻ സാർ സ്വാഗതം ചെയ്തു. ഏഴാം ക്ലാസിലെ രണ്ട് ഡിവിഷനുകളിലെ 75 വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെക്കുറിച്ചും പഠനമേഖലകളെ കുറിച്ചും വിശദീകരിച്ച കൊടുത്തു.എൽഇഡി തെളിയിക്കുന്ന പ്രവർത്തനം ഡിഎസ്എൽആർ ക്യാമറ ഉപയോഗിച്ചുകൊണ്ട് ഫോട്ടോ, വീഡിയോ എടുക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു.ലിറ്റിൽ കൈറ്റ്സിലേക്കുള്ള പ്രവേശനം എട്ടാം ക്ലാസിലാണെന്നും പ്രവേശന പരീക്ഷയെക്കുറിച്ചും കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.

ലിറ്റിൽ  കൈറ്റ്സ് ജില്ലാ ക്യാമ്പ് (08.02.2026 & 09.02.2026)

കൈറ്റ് ആർ ആർ സി ഇടപ്പള്ളിയിൽ വച്ച് നടന്ന ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിൽ 2024 - 27 ബാച്ചിലെ രണ്ടു കുട്ടികൾ പങ്കെടുക്കുകയുണ്ടായി.പ്രോഗ്രാമിംഗ് വിഭാഗത്തിൽ ലിവിയ ലിക്സനും ആനിമേഷൻ വിഭാഗത്തിൽ ഹെവിലിൻ നിക്കോളുമാണ് ജില്ലാതല ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ.വിദൂര നിയന്ത്രിത റോവറുകൾ,ത്രിമാന ആനിമേഷൻ തുടങ്ങിയവയിൽ കിട്ടിയ പരിശീലനം ഏറെ കൗതുകം ഉണർത്തുന്നതും അവിസ്മരണീയവുമായ അനുഭവവും ആയിരുന്നുവെന്ന് ഇവർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളോട് പങ്കുവെച്ചു.

സർവ്വം എ.ഐ മയം - രക്ഷാകർതൃ പരിശീലനം (25.02.2026)

ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്കായി സംഘടിപ്പിച്ച ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പരിശീലനം ഹെഡ്മിസ്ട്രസ് സിസ്റ്റർ മിനി ആൻറണി ഉദ്ഘാടനം ചെയ്തു.2024- 27 ബാച്ചിലെ അംഗങ്ങളായ ഏനാ മരിയ, ലിവിയ ലിക്സൻ, ഹെവ്‌ലിൻ നിക്കോൾ, റിയോണ റോസ് എന്നിവരാണ് ക്ലാസ് നയിച്ചത്.ഡിജിറ്റൽ അവതരണത്തോടുകൂടിയ എ. ഐ ക്ലാസ് രക്ഷകർത്താക്കൾക്ക് വളരെ ഉപകാരപ്രദമായിരുന്നു എന്ന് അവർ അഭിപ്രായപ്പെട്ടു.ക്ലാസ് നയിച്ച വിദ്യാർത്ഥിനികളെ ഏവരും അഭിനന്ദിക്കുകയും ചെയ്തു.

ലിറ്റിൽ കൈറ്റ്സ് അവാർഡ് (07.03.2026)

ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ മികച്ച പ്രവർത്തനങ്ങൾക്ക് 2025 - 26 അധ്യയന വർഷത്തിൽ ഏർപ്പെടുത്തിയ ലിറ്റിൽ കൈറ്റ്സ് അവാർഡ് ഔവർ ലേഡീസ് സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് മട്ടാഞ്ചേരി ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.

സർവ്വം എ.ഐ മയം - രക്ഷാകർതൃ പരിശീലനം (17.03.2026)

രക്ഷകർത്താക്കൾക്കായുള്ള രണ്ടാമത്തെ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പരിശീലനം ഐ ടി ലാബിൽ വച്ച് നടത്തുകയുണ്ടായി.2024 27 ബാച്ചിലെ അംഗങ്ങളായ ഏനാ മരിയ, ലിവിയ ലിക്സൻ, ഹെവ്‌ലിൻ നിക്കോൾ, റിയോണ റോസ് എന്നിവർ ക്ലാസ് നയിച്ചു. വാർഷിക പരീക്ഷയുടെ ഇടയിലും ഇതിനുവേണ്ടി സമയം കണ്ടെത്തി രക്ഷകർത്താക്കൾക്കായി ക്ലാസുകൾ മനോഹരമായി കൈകാര്യം ചെയ്ത വിദ്യാർഥിനികളെ ക്ലാസ്സിൽ പങ്കെടുത്ത എല്ലാ രക്ഷകർത്താക്കളും അഭിനന്ദിച്ചു.

സർവ്വം എ.ഐ മയം - രക്ഷാകർതൃ പരിശീലനം (18.04.2026)

രക്ഷകർത്താക്കൾക്കായുള്ള മൂന്നാമത്തെ നിർമ്മിത ബുദ്ധി പരിശീലന ക്ലാസ് ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷിജാ ജേക്കബ് ഉദ്ഘാടനം ചെയ്തു.ഏകദേശം 150 ഓളം മാതാപിതാക്കൾ ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി.വാർഷിക പരീക്ഷയിൽ റെമഡിയൽ ക്ലാസ് ആവശ്യമായ കുട്ടികളുടെ മാതാപിതാക്കൾക്കായി ഇന്നേദിവസം രക്ഷാകർതൃ യോഗം സംഘടിപ്പിച്ചിരുന്നു.ഈ യോഗത്തിന് ശേഷം യു.പി സ്കൂളിലെ മാതാപിതാക്കൾക്കായി IO E ക്ലാസ് റൂമിലും ഹൈസ്കൂൾ കുട്ടികളുടെ മാതാപിതാക്കൾക്കായി IOG യിലും നിർമ്മിത ബുദ്ധി പരിശീലന ക്ലാസ് നടത്തി.ഗൂഗിൾ  ലെൻസ്, സമഗ്ര തുടങ്ങിയവയെ കുറിച്ചുള്ള മാതാപിതാക്കളുടെ സംശയങ്ങൾക്ക് ഉത്തരം നൽകാൻ കഴിഞ്ഞത് കുട്ടികളിൽ വളരെയധികം ആത്മവിശ്വാസം വളർത്തുകയും ഏവരുടേയും അഭിനന്ദനം അവർക്ക് ഏറെ പ്രോത്സാഹനം ആവുകയും ചെയ്തു