"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/വിദ്യാരംഗം/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 35: | വരി 35: | ||
കുട്ടികൾക്ക് നടത്താവുന്ന ഉൽകൃഷ്ടമായ കലാസാഹിത്യ പ്രവർത്തനങ്ങളിൽ മുഖ്യമായ ഒന്നാണ് കയ്യെഴുത്ത് മാസിക. കഥ, കവിത, ചിത്രരചന തുടങ്ങിയ കലാ വിശേഷണങ്ങൾക്ക് പരിശീലനവും പ്രോത്സാഹനവും ലഭിക്കാൻ കയ്യെഴുത്തു മാസിക പ്രയോജനപ്പെടുമെന്ന് അധ്യക്ഷ പ്രസംഗത്തിൽ പ്രധാനാധ്യാപിക പ്രത്യേകം എടുത്തു പറഞ്ഞു. | കുട്ടികൾക്ക് നടത്താവുന്ന ഉൽകൃഷ്ടമായ കലാസാഹിത്യ പ്രവർത്തനങ്ങളിൽ മുഖ്യമായ ഒന്നാണ് കയ്യെഴുത്ത് മാസിക. കഥ, കവിത, ചിത്രരചന തുടങ്ങിയ കലാ വിശേഷണങ്ങൾക്ക് പരിശീലനവും പ്രോത്സാഹനവും ലഭിക്കാൻ കയ്യെഴുത്തു മാസിക പ്രയോജനപ്പെടുമെന്ന് അധ്യക്ഷ പ്രസംഗത്തിൽ പ്രധാനാധ്യാപിക പ്രത്യേകം എടുത്തു പറഞ്ഞു. | ||
കുമാരി അക്ഷയ & പാർട്ടി നാടൻപാട്ട് അവതരിപ്പിച്ചു. കുമാരി ഫിയ കൃതജ്ഞത അർപ്പിച്ചു. | കുമാരി അക്ഷയ & പാർട്ടി നാടൻപാട്ട് അവതരിപ്പിച്ചു. കുമാരി ഫിയ കൃതജ്ഞത അർപ്പിച്ചു. | ||
== '''ജൂൺ മാസ പ്രവർത്തന കലണ്ടർ''' == | |||
{| class="wikitable" | |||
|+ ജൂൺ മാസ പ്രവർത്തന കലണ്ടർ | |||
|- | |||
! തിയതി!! പ്രവർത്തനം | |||
|- | |||
| ജൂൺ 3 || സ്കൂൾ ആരംഭം പ്രവേശനോത്സവം | |||
|- | |||
| ജൂൺ 6 || പ്രധാനാധ്യാപികയുടെ അധ്യക്ഷതയിൽ ആദ്യയോഗം | |||
|- | |||
| ജൂൺ 6 || അധ്യാപകരിൽ നിന്നും നിർവാഹക സമിതി രൂപീകരണം | |||
|- | |||
| ജൂൺ 14 || കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പ്രഥമ യോഗം | |||
|- | |||
| ജൂൺ 18 || ലൈബ്രറി ഉദ്ഘാടനം | |||
|- | |||
| ജൂൺ 19 || വായാനാ വാരാചരണം | |||
|- | |||
| ജൂൺ 26 || വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനോദ്ഘാടനം | |||
|} | |||
10:58, 28 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാരംഗം കലാസാഹിത്യവേദി 2024-25 പ്രഥമയോഗ റിപ്പോർട്ട്
2024-25 അധ്യയന വർഷത്തെ വിദ്യാരംഗം കാലാസാഹിത്യ വേദിയുടെ പ്രഥമയോഗം ജൂൺ 6 ന് നടത്തപ്പെട്ടു. പ്രധാനാധ്യാപിക സുബി സെബാസ്റ്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചെയർമാനായി മലയാള അധ്യാപിക ശ്രീമതി ബിന്ദു ഡൊമിനിക്കിനെയും, വൈസ് ചെയർമാനായി മലയാള അധ്യാപിക ശ്രീമതി അന്റോണിറ്റ സോളിയേയും തെരഞ്ഞെടുത്തു. വിദ്യാരംഗത്തിന്റെ ഈ വർഷത്തെ പ്രവർത്തന പരിപാടികൾ യോഗത്തിൽ ആസൂത്രണം ചെയ്യതു.
- ജൂൺ 14 ന് വിദ്യാരംഗം കലാസാഹിത്യ വേദി കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പ്രഥമയോഗം സംഘടിപ്പിച്ചു. യോഗത്തിൽ പങ്കെടുക്കാനെത്തിയവർക്ക് ചെയർമാൻ സ്വാഗതം ആശംസിച്ചു. നൂറോളം കുട്ടികൾ യോഗത്തിൽ സന്നിഹിതരായിരുന്നു. കുട്ടികളിൽ അന്തർലീനമായിരിക്കുന്ന സർഗ്ഗവാസനകളെ പരിപോഷിപ്പിക്കാനും സ്വതന്ത്ര രചനകളിലേർപ്പെടാനും ജീവിതത്തെ ആത്മ വിശ്വാസത്തോടെ നേരിടാനുമുള്ള കഴിവും ഇത്തരം പ്രവർത്തനത്തിലൂടെ സാധിക്കും എന്നും കുട്ടികളെ ഓർമ്മിപ്പിച്ചു. ജൂൺ 26 ന് പ്രവർത്തനോദ്ഘാടനം നടത്താൻ തീരുമാനിച്ചു.
- ഉദ്ഘാടനത്തിനായി പ്രശ്സ്ത സാഹിത്യകാരൻ സിപ്പി പള്ളിപ്പുറം മാഷിനെ വിളിക്കാം എന്ന് തീരുമാനം എടുത്തു.
- എല്ലാ മാസത്തിന്റെയും അവസാന വെള്ളിയാഴ്ച്ചകളിൽ യോഗം കൂടാമെന്നും തീരുമാനിച്ചു. വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ സ്കൂൾ ലൈബ്രറിയിൽ വച്ച് വിവിധ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിച്ചു. സ്കൂൾ അസംബ്ലിയിൽ നല്ല ഗ്രന്ഥങ്ങളിൽ നിന്നും കുറച്ചു ഭാഗം പാരായണം ചെയ്യാമെന്ന് തീരുമാനമെടുത്തു. ക്ലാസ്സിലും വിവിധ പ്രവർത്തനങ്ങൾ അധ്യാപകരുടെ മെൽനോട്ടത്തിൽ ചെയ്യാം എന്നും തീരുമാനമെടുത്തു.
- കൈയ്യെഴുത്തു മാസിക ഈ വർഷവും വളരെ നല്ല രീതിയിൽ ചെയ്യണമെന്ന് കുട്ടികളെ ഓർമ്മിപ്പിച്ചു. ഓരോ ക്ലാസ്സിലും കൈയെഴുത്തു മാസിക തയ്യാറാക്കണമെന്ന് കുട്ടികൾക്ക് നിർദ്ദേശം നൽകി. യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും കൺവീനർ നന്ദി പറഞ്ഞുതലക്കെട്ടാകാനുള്ള എഴുത്ത്.
വിദ്യാരംഗം കലാസാഹിത്യ വേദി ഘടന
| സ്ഥാനം | പദവി | പേര് |
|---|---|---|
| രക്ഷാധികാരി | പ്രധാനാധ്യാപിക | സുബി സെബാസ്റ്റിൻ |
| ചെയർമാൻ | മലയാള അധ്യാപിക | ബിന്ദു ഡൊമിനിക് |
| വൈസ് ചെയർമാൻ | മലയാള അധ്യാപിക | സോളി റ്റി ജി |
| കൺവീനർ | പത്താം ക്ലാസ്സ് വിദ്യാർത്ഥി | റേഷ്‍വിൻ |
| ജോയിന്റ് കൺവീനർ | വിദ്യാർത്ഥിനി | ഏയ്മി |
| നിർവാഹക സമിതി | മലയാള അധ്യാപിക | ബിന്ദു ഡൊമിനിക് |
| നിർവാഹക സമിതി | മലയാള അധ്യാപിക | സോളി റ്റി ജി |
| നിർവാഹക സമിതി | മലയാള അധ്യാപിക | സി. ജിനി വർഗീസ് |
| നിർവാഹക സമിതി | സംസ്കൃത അധ്യാപിക | സി. സിജ ജോസ് |
2024-25 പ്രവർത്തനോദ്ഘാടന റിപ്പോർട്ട്
വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവർത്തനോദ്ഘാടനയോഗം ജൂൺ 26 ന് ഉച്ചക്ക് 2 മണിക്ക് സ്കൂൾ ലൈബ്രറിയിൽ വച്ച് നടത്തപ്പെട്ടു. ബഹു.പ്രധാനാധ്യാപിക ശ്രീമതി സുബി സെബാസ്റ്റിൻ അധ്യക്ഷപദം അലങ്കരിച്ചു.സംസ്തത അധ്യാപിക സിസ്റ്റർ സിജ സ്വാഗതം ആശംസിച്ചു. ബാലസാഹിത്യ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ബഹു.സിപ്പി പള്ളിപ്പുറം മാഷ് യോഗം ഉദ്ഘാടനം ചെയ്തു.
കുട്ടികളിൽ കലാസ്വാദന ശേഷി വർദ്ധിപ്പിക്കുക, അവരുടെ സർഗവാസന ഉണർത്തുക കുട്ടികളിൽ ആനന്ദവും ആവേശവും പകരുക, പുതിയ പുതിയ കലാ പ്രതിഭകളെ കണ്ടെത്തുക തുടങ്ങി ഒട്ടേറെ ഉദാത്തങ്ങളായ ലക്ഷ്യങ്ങളാണ് ഇത്തരം വേദികളുടെ പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നത് എന്ന ഉദ്ഘാടന വേളയിൽ മാഷ് ഊന്നി പറഞ്ഞു. കുട്ടികൾക്ക് നടത്താവുന്ന ഉൽകൃഷ്ടമായ കലാസാഹിത്യ പ്രവർത്തനങ്ങളിൽ മുഖ്യമായ ഒന്നാണ് കയ്യെഴുത്ത് മാസിക. കഥ, കവിത, ചിത്രരചന തുടങ്ങിയ കലാ വിശേഷണങ്ങൾക്ക് പരിശീലനവും പ്രോത്സാഹനവും ലഭിക്കാൻ കയ്യെഴുത്തു മാസിക പ്രയോജനപ്പെടുമെന്ന് അധ്യക്ഷ പ്രസംഗത്തിൽ പ്രധാനാധ്യാപിക പ്രത്യേകം എടുത്തു പറഞ്ഞു. കുമാരി അക്ഷയ & പാർട്ടി നാടൻപാട്ട് അവതരിപ്പിച്ചു. കുമാരി ഫിയ കൃതജ്ഞത അർപ്പിച്ചു.
ജൂൺ മാസ പ്രവർത്തന കലണ്ടർ
| തിയതി | പ്രവർത്തനം |
|---|---|
| ജൂൺ 3 | സ്കൂൾ ആരംഭം പ്രവേശനോത്സവം |
| ജൂൺ 6 | പ്രധാനാധ്യാപികയുടെ അധ്യക്ഷതയിൽ ആദ്യയോഗം |
| ജൂൺ 6 | അധ്യാപകരിൽ നിന്നും നിർവാഹക സമിതി രൂപീകരണം |
| ജൂൺ 14 | കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പ്രഥമ യോഗം |
| ജൂൺ 18 | ലൈബ്രറി ഉദ്ഘാടനം |
| ജൂൺ 19 | വായാനാ വാരാചരണം |
| ജൂൺ 26 | വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനോദ്ഘാടനം |