ഉള്ളടക്കത്തിലേക്ക് പോവുക

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/മറ്റ്ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
29040HM (സംവാദം | സംഭാവനകൾ)
'=== ഐടി ക്ലബ് 2025 -26 വർഷ പ്രവർത്തനങ്ങൾ === ഇൻഫർമേഷൻ ടെക്നോളജിയുടെ കുതിച്ചുചാട്ടത്തിന്റെ ഒരു കാലഘട്ടത്തിൽ ആണല്ലോ നാം ഇന്ന് ജീവിക്കുന്നത് ഇന്റർനെറ്റും കമ്പ്യൂട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
29040HM (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
വരി 4: വരി 4:
=== വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ===

ഫാത്തിമ മാതാ സ്കൂളിൽ വളരെ സജീവമായി പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ഒരു ക്ലബ്ബാണ് വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്. അറുപതോളം അംഗങ്ങൾ ഈ ക്ലബ്ബിന്റെ ഭാഗമായി ഉണ്ട്. അനു ടീച്ചറിന്റെ നേതൃത്വത്തിലാണ് ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത് പഠനത്തിൽ മാത്രം ഒതുക്കി നിർത്താതെ കുട്ടികളിലെ നൈസർഗികമായ മറ്റു കഴിവുകൾ കൂടി പ്രോത്സാഹിപ്പിക്കാൻ ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി ചവിട്ടി നിർമ്മാണം പാവ നിർമ്മാണം ജ്വല്ലറി മേക്കിങ് തുടങ്ങി 20 ഓളം ഐറ്റങ്ങളിൽ കുട്ടികൾക്ക് പരിശീലനം കൊടുക്കുന്നു ഇതിൽ കൂടുതൽ മികവ് തെളിയിക്കുന്ന കുട്ടികളെ സ്കൂൾതല പ്രവർത്തി പരിചയം മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും അതിൽ ഫസ്റ്റ് നേടിയ കുട്ടികളെ സബ്ജില്ലാതല മത്സരത്തിനായി തിരഞ്ഞെടുത്ത് കൂടുതൽ പരിശീലനങ്ങൾ നൽകുകയും ചെയ്യുന്നു. സബ്ജില്ലാതല പ്രവർത്തി പരിചയ മേളയിൽ എൽ പി വിഭാഗത്തിൽനിന്ന് 10 കുട്ടികളും യുപി വിഭാഗത്തിൽനിന്ന് പത്തു കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽനിന്ന് 20 കുട്ടികളും വിജയിച്ച് ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യത നേടി. തൊടുപുഴ വച്ച് നടന്ന ജില്ലയിലെ മത്സരങ്ങളിൽ ഹൈസ്കൂൾ വിഭാഗത്തിൽനിന്ന് 18 കുട്ടികൾ വിജയിച്ച സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യത നേടി. പാലക്കാട് വച്ച് നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ 8 കുട്ടികൾ എ ഗ്രേഡ് നേടി വിജയിച്ചു എന്നത് അഭിമാന അർഹമായ കാര്യമാണ്.

=== ടൂറിസം ക്ലബ് ===
നമ്മുടെ സ്കൂളിലെ ടൂറിസം ക്ലബ് വിദ്യാർത്ഥികളിൽ യാത്രാസ്നേഹവും രാജ്യത്തിന്റെ സംസ്കാരത്തെയും പൈതൃകത്തെയും കുറിച്ചുള്ള ബോധവുമുണ്ടാക്കുന്നതിനായി നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള ക്ലാസ് അവതരണങ്ങളും ചർച്ചകളും നടത്തി.വിദ്യാർത്ഥികൾക്ക് കേരളത്തിന്റെ പ്രകൃതിസൗന്ദര്യവും പൈതൃക കേന്ദ്രങ്ങളും പരിചയപ്പെടുത്തുന്നതിനായി ചിത്രപ്രദർശനവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. വിവിധ ജില്ലകളിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വിദ്യാർത്ഥികൾ ശേഖരിച്ചു അവതരിപ്പിക്കുകയും ചെയ്തു.ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് നമ്മുടെ സംസ്ഥാനത്തെയും രാജ്യത്തെയും വിനോദസഞ്ചാര മേഖലയുടെ പ്രാധാന്യം മനസ്സിലാക്കാനും പ്രകൃതിയും പൈതൃകവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയാനും കഴിഞ്ഞു.ഇങ്ങനെ ടൂറിസം ക്ലബ് വിദ്യാർത്ഥികളിൽ അറിവും താൽപര്യവും വളർത്തുന്ന നിരവധി പ്രവർത്തനങ്ങൾ നടത്തി വിജയകരമായി മുന്നോട്ട് പോകുന്നു.
=== ആനിമൽ ക്ലബ് ===
നമ്മുടെ സ്കൂളിലെ ആനിമൽ ക്ലബ് വിദ്യാർത്ഥികളിൽ മൃഗങ്ങളോടുള്ള സ്നേഹവും കരുതലും വളർത്തുന്നതിനായി നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. മൃഗസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസുകളും ചർച്ചകളും നടത്തി.ക്ലബ്ബിന്റെ നേതൃത്വത്തിൽ “മൃഗങ്ങളെ സ്നേഹിക്കൂ, സംരക്ഷിക്കൂ” എന്ന സന്ദേശം നൽകുന്ന പോസ്റ്റർ നിർമ്മാണവും പ്രസംഗ മത്സരവും സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ വിവിധ മൃഗങ്ങളുടെയും പക്ഷികളുടെയും ജീവിതരീതിയും അവയുടെ പ്രാധാന്യവും കുറിച്ച് വിവരങ്ങൾ ശേഖരിച്ചു അവതരിപ്പിക്കുകയും ചെയ്തു.മൃഗങ്ങളോടുള്ള ക്രൂരത ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയും പരിസ്ഥിതി സമതുലിതാവസ്ഥയിൽ അവയുടെ പങ്കും വിദ്യാർത്ഥികൾക്ക് മനസ്സിലാക്കാൻ ഈ പ്രവർത്തനങ്ങൾ സഹായിച്ചു.ഇങ്ങനെ ആനിമൽ ക്ലബ് വിദ്യാർത്ഥികളിൽ മൃഗങ്ങളോടുള്ള കരുണയും ഉത്തരവാദിത്വബോധവും വളർത്തുന്ന പ്രവർത്തനങ്ങൾ നടത്തി വിജയകരമായി മുന്നേറുന്നു.
=== എനർജി ക്ലബ്ബ് 2025-26 വർഷ പ്രവർത്തനങ്ങൾ ===
ഊർജ്ജ സംരക്ഷണം നാളെയുടെ കരുതൽ" എന്ന ആപ്തവാക്യം മുൻനിർത്തിയാണ് 2025-26 അധ്യയന വർഷത്തിൽ ഊർജ്ജ ക്ലബ്ബ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്. വർദ്ധിച്ചുവരുന്ന ഊർജ്ജ പ്രതിസന്ധിയെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവാന്മാരാക്കാനും, ഊർജ്ജം മിതമായി ഉപയോഗിക്കുന്ന ശീലം വളർത്താനുമാണ് ഈ വർഷം ക്ലബ്ബ് മുൻഗണന നൽകിയത്.ഊർജ സംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് രൂപീകരിച്ച  എനർജി ക്ലബ്ബ് പ്രവർത്തനങ്ങൾ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലും സജീവമായി നടന്ന് വരുന്നു. ഊർജ സംരക്ഷണത്തിനായി ഊർജസ്വലരാകാം എന്ന വാക്യത്തെ അന്യർത്ഥമാക്കികൊണ്ട്  എനർജി ക്ലബ്ബിന്റെ  നേതൃത്വത്തിൽ നിരവധി മൽസരങ്ങൾ സംഘടിപ്പിക്കുകയും സ്കൂൾ തലത്തിൽ വിജയികൾ ആയവരുടെ പ്രവർത്തനങ്ങൾ അപ്ലോഡ് ചെയ്യുകയും ചെയ്യുന്നു. എൽ.പി,യുപി, ഹൈസ്ക്കൂൾവിഭാഗം കുട്ടികൾക്കായി പെൻസിൽ ഡ്രോയിംഗ്, പോസ്‍റ്റർ ഡിസൈനിംഗ്,ഉപന്യാസ രചന ഇവ സംഘടിപ്പിക്കുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു. ഊർജം നശിപ്പിക്കുകയല്ല സംരക്ഷിക്കുകയാണ് വേണ്ടതെന്ന അവബോധം കുട്ടികളിൽ സൃഷ്ടിക്കാനുതകുന്ന  തരത്തിൽ നിരവധി പ്രവർത്തനങ്ങൾ കുട്ടികൾക്കിടയിൽ നടത്തി വരുന്നു.
ഊർജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് നിരവധി പ്രവർത്തനങ്ങൾ  നടത്തി വരുന്നു
<nowiki>*</nowiki> ഊർജ സംരക്ഷണ പോസ്റ്റർ പ്രദർശനം - കുട്ടികൾ തന്നെ രചിക്കുന്ന ഊർജ സംരക്ഷണ മുദ്രാവാക്യങ്ങളും ചിത്രങ്ങളും പ്രദർശിപ്പിക്കുന്നു.
<nowiki>*</nowiki> ഊർജം പാഴാകുന്ന വഴികകളുടെ വാർത്തകളും ചിത്രങ്ങളും പത്രമാധ്യമങ്ങളിൽ നിന്നും കണ്ടെത്തി Poster ആക്കി ബോധവൽക്കരണം നടത്തുന്നു'
<nowiki>*</nowiki> വീട്ടിലും സ്കൂളിലും ഊർജം  പാഴാകുന്ന മാർഗങ്ങൾ കണ്ടെത്തി project തയാറാക്കുന്നു.
<nowiki>*</nowiki> ഏതൊക്കെ മാർഗങ്ങളിലൂടെ വീട്ടിൽ ഊർജം സംരക്ഷിക്കാം- വീട്ടിൽ എല്ലാവരുമായി ആലോചന നടത്തി ഊർജസംരക്ഷണ പ്രവർത്തനങ്ങൾ കണ്ടെത്തി നടപ്പിലാക്കാൻ ഓരോരുത്തർക്കും ചുമതല നൽകുന്നു. ചുമതലകൾ എഴുതി പ്രദർശിപ്പിക്കുന്നു.

15:26, 17 മാർച്ച് 2026-നു നിലവിലുള്ള രൂപം

ഐടി ക്ലബ് 2025 -26 വർഷ പ്രവർത്തനങ്ങൾ

ഇൻഫർമേഷൻ ടെക്നോളജിയുടെ കുതിച്ചുചാട്ടത്തിന്റെ ഒരു കാലഘട്ടത്തിൽ ആണല്ലോ നാം ഇന്ന് ജീവിക്കുന്നത് ഇന്റർനെറ്റും കമ്പ്യൂട്ടറും ഒന്നും അറിയില്ലാത്ത ഒരു ജീവിതം ഇന്ന് നമുക്ക് സാധ്യമല്ലാതാകുകയാണ്. അതുപോലെ ഇത് സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടുന്നതിന്റെ ആവശ്യകതയും ഏറി വരുന്നു. ഇതിനെയെല്ലാം പറ്റി കുട്ടികൾക്ക് അവബോധം ഉണ്ടാക്കാൻ വേണ്ടി ഫാത്തിമ മാതാ സ്കൂളിൽ ഐടി ക്ലബ് പ്രവർത്തിക്കുന്നു. സ്കൂളിലെ ഐടി ക്ലബ്ബിന്റെ നേതൃത്വത്തിൽ എൽ പി, യു പി, എച്ച് എസ്, എച്ച്എസ്എസ് തലങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് ഇന്റർനെറ്റുമായി ബന്ധപ്പെട്ട ക്ലാസുകൾ, സോഷ്യൽ മീഡിയയുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട ക്ലാസുകൾ, സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ക്ലാസുകൾ എന്നിങ്ങനെ ഒട്ടനവധി ക്ലാസുകൾ നടത്തിവരുന്നു. ഐ ടി ക്ലബ് അംഗങ്ങളിൽ മികവു തെളിയിക്കുന്ന കുട്ടികളെ ഐടി മേള മത്സരങ്ങളിലേക്ക് തിരഞ്ഞെടുക്കുന്നു. ഈ വർഷം നടന്ന സബ്ജില്ലാ ഐടി മേളയിൽ യുപി,എച്ച്എസ് വിഭാഗങ്ങളിൽ എല്ലാ ഐറ്റങ്ങൾക്കും സെക്കൻഡ് നേടി ഓവറോൾ നേടാൻ സാധിച്ചു. മുതലക്കോടം സ്കൂളിൽ വച്ച് നടന്ന ജില്ലാ ഐടി മേളയിൽ ഫസ്റ്റ് നേടിയ മൂന്നു കുട്ടികൾ സംസ്ഥാന ശാസ്ത്രമേളയിലെ ഐടി മേളയിൽ പങ്കെടുക്കുകയും എ ഗ്രേഡ് നേടുകയും ചെയ്തു.

വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ

ഫാത്തിമ മാതാ സ്കൂളിൽ വളരെ സജീവമായി പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ഒരു ക്ലബ്ബാണ് വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്. അറുപതോളം അംഗങ്ങൾ ഈ ക്ലബ്ബിന്റെ ഭാഗമായി ഉണ്ട്. അനു ടീച്ചറിന്റെ നേതൃത്വത്തിലാണ് ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത് പഠനത്തിൽ മാത്രം ഒതുക്കി നിർത്താതെ കുട്ടികളിലെ നൈസർഗികമായ മറ്റു കഴിവുകൾ കൂടി പ്രോത്സാഹിപ്പിക്കാൻ ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി ചവിട്ടി നിർമ്മാണം പാവ നിർമ്മാണം ജ്വല്ലറി മേക്കിങ് തുടങ്ങി 20 ഓളം ഐറ്റങ്ങളിൽ കുട്ടികൾക്ക് പരിശീലനം കൊടുക്കുന്നു ഇതിൽ കൂടുതൽ മികവ് തെളിയിക്കുന്ന കുട്ടികളെ സ്കൂൾതല പ്രവർത്തി പരിചയം മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും അതിൽ ഫസ്റ്റ് നേടിയ കുട്ടികളെ സബ്ജില്ലാതല മത്സരത്തിനായി തിരഞ്ഞെടുത്ത് കൂടുതൽ പരിശീലനങ്ങൾ നൽകുകയും ചെയ്യുന്നു. സബ്ജില്ലാതല പ്രവർത്തി പരിചയ മേളയിൽ എൽ പി വിഭാഗത്തിൽനിന്ന് 10 കുട്ടികളും യുപി വിഭാഗത്തിൽനിന്ന് പത്തു കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽനിന്ന് 20 കുട്ടികളും വിജയിച്ച് ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യത നേടി. തൊടുപുഴ വച്ച് നടന്ന ജില്ലയിലെ മത്സരങ്ങളിൽ ഹൈസ്കൂൾ വിഭാഗത്തിൽനിന്ന് 18 കുട്ടികൾ വിജയിച്ച സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യത നേടി. പാലക്കാട് വച്ച് നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ 8 കുട്ടികൾ എ ഗ്രേഡ് നേടി വിജയിച്ചു എന്നത് അഭിമാന അർഹമായ കാര്യമാണ്.

ടൂറിസം ക്ലബ്

നമ്മുടെ സ്കൂളിലെ ടൂറിസം ക്ലബ് വിദ്യാർത്ഥികളിൽ യാത്രാസ്നേഹവും രാജ്യത്തിന്റെ സംസ്കാരത്തെയും പൈതൃകത്തെയും കുറിച്ചുള്ള ബോധവുമുണ്ടാക്കുന്നതിനായി നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള ക്ലാസ് അവതരണങ്ങളും ചർച്ചകളും നടത്തി.വിദ്യാർത്ഥികൾക്ക് കേരളത്തിന്റെ പ്രകൃതിസൗന്ദര്യവും പൈതൃക കേന്ദ്രങ്ങളും പരിചയപ്പെടുത്തുന്നതിനായി ചിത്രപ്രദർശനവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. വിവിധ ജില്ലകളിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വിദ്യാർത്ഥികൾ ശേഖരിച്ചു അവതരിപ്പിക്കുകയും ചെയ്തു.ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് നമ്മുടെ സംസ്ഥാനത്തെയും രാജ്യത്തെയും വിനോദസഞ്ചാര മേഖലയുടെ പ്രാധാന്യം മനസ്സിലാക്കാനും പ്രകൃതിയും പൈതൃകവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയാനും കഴിഞ്ഞു.ഇങ്ങനെ ടൂറിസം ക്ലബ് വിദ്യാർത്ഥികളിൽ അറിവും താൽപര്യവും വളർത്തുന്ന നിരവധി പ്രവർത്തനങ്ങൾ നടത്തി വിജയകരമായി മുന്നോട്ട് പോകുന്നു.

ആനിമൽ ക്ലബ്

നമ്മുടെ സ്കൂളിലെ ആനിമൽ ക്ലബ് വിദ്യാർത്ഥികളിൽ മൃഗങ്ങളോടുള്ള സ്നേഹവും കരുതലും വളർത്തുന്നതിനായി നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. മൃഗസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസുകളും ചർച്ചകളും നടത്തി.ക്ലബ്ബിന്റെ നേതൃത്വത്തിൽ “മൃഗങ്ങളെ സ്നേഹിക്കൂ, സംരക്ഷിക്കൂ” എന്ന സന്ദേശം നൽകുന്ന പോസ്റ്റർ നിർമ്മാണവും പ്രസംഗ മത്സരവും സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ വിവിധ മൃഗങ്ങളുടെയും പക്ഷികളുടെയും ജീവിതരീതിയും അവയുടെ പ്രാധാന്യവും കുറിച്ച് വിവരങ്ങൾ ശേഖരിച്ചു അവതരിപ്പിക്കുകയും ചെയ്തു.മൃഗങ്ങളോടുള്ള ക്രൂരത ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയും പരിസ്ഥിതി സമതുലിതാവസ്ഥയിൽ അവയുടെ പങ്കും വിദ്യാർത്ഥികൾക്ക് മനസ്സിലാക്കാൻ ഈ പ്രവർത്തനങ്ങൾ സഹായിച്ചു.ഇങ്ങനെ ആനിമൽ ക്ലബ് വിദ്യാർത്ഥികളിൽ മൃഗങ്ങളോടുള്ള കരുണയും ഉത്തരവാദിത്വബോധവും വളർത്തുന്ന പ്രവർത്തനങ്ങൾ നടത്തി വിജയകരമായി മുന്നേറുന്നു.

എനർജി ക്ലബ്ബ് 2025-26 വർഷ പ്രവർത്തനങ്ങൾ

ഊർജ്ജ സംരക്ഷണം നാളെയുടെ കരുതൽ" എന്ന ആപ്തവാക്യം മുൻനിർത്തിയാണ് 2025-26 അധ്യയന വർഷത്തിൽ ഊർജ്ജ ക്ലബ്ബ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്. വർദ്ധിച്ചുവരുന്ന ഊർജ്ജ പ്രതിസന്ധിയെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവാന്മാരാക്കാനും, ഊർജ്ജം മിതമായി ഉപയോഗിക്കുന്ന ശീലം വളർത്താനുമാണ് ഈ വർഷം ക്ലബ്ബ് മുൻഗണന നൽകിയത്.ഊർജ സംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് രൂപീകരിച്ച എനർജി ക്ലബ്ബ് പ്രവർത്തനങ്ങൾ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലും സജീവമായി നടന്ന് വരുന്നു. ഊർജ സംരക്ഷണത്തിനായി ഊർജസ്വലരാകാം എന്ന വാക്യത്തെ അന്യർത്ഥമാക്കികൊണ്ട് എനർജി ക്ലബ്ബിന്റെ നേതൃത്വത്തിൽ നിരവധി മൽസരങ്ങൾ സംഘടിപ്പിക്കുകയും സ്കൂൾ തലത്തിൽ വിജയികൾ ആയവരുടെ പ്രവർത്തനങ്ങൾ അപ്ലോഡ് ചെയ്യുകയും ചെയ്യുന്നു. എൽ.പി,യുപി, ഹൈസ്ക്കൂൾവിഭാഗം കുട്ടികൾക്കായി പെൻസിൽ ഡ്രോയിംഗ്, പോസ്‍റ്റർ ഡിസൈനിംഗ്,ഉപന്യാസ രചന ഇവ സംഘടിപ്പിക്കുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു. ഊർജം നശിപ്പിക്കുകയല്ല സംരക്ഷിക്കുകയാണ് വേണ്ടതെന്ന അവബോധം കുട്ടികളിൽ സൃഷ്ടിക്കാനുതകുന്ന തരത്തിൽ നിരവധി പ്രവർത്തനങ്ങൾ കുട്ടികൾക്കിടയിൽ നടത്തി വരുന്നു.

ഊർജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു

* ഊർജ സംരക്ഷണ പോസ്റ്റർ പ്രദർശനം - കുട്ടികൾ തന്നെ രചിക്കുന്ന ഊർജ സംരക്ഷണ മുദ്രാവാക്യങ്ങളും ചിത്രങ്ങളും പ്രദർശിപ്പിക്കുന്നു.

* ഊർജം പാഴാകുന്ന വഴികകളുടെ വാർത്തകളും ചിത്രങ്ങളും പത്രമാധ്യമങ്ങളിൽ നിന്നും കണ്ടെത്തി Poster ആക്കി ബോധവൽക്കരണം നടത്തുന്നു'

* വീട്ടിലും സ്കൂളിലും ഊർജം പാഴാകുന്ന മാർഗങ്ങൾ കണ്ടെത്തി project തയാറാക്കുന്നു.

* ഏതൊക്കെ മാർഗങ്ങളിലൂടെ വീട്ടിൽ ഊർജം സംരക്ഷിക്കാം- വീട്ടിൽ എല്ലാവരുമായി ആലോചന നടത്തി ഊർജസംരക്ഷണ പ്രവർത്തനങ്ങൾ കണ്ടെത്തി നടപ്പിലാക്കാൻ ഓരോരുത്തർക്കും ചുമതല നൽകുന്നു. ചുമതലകൾ എഴുതി പ്രദർശിപ്പിക്കുന്നു.