ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കാമ്പ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18743 (സംവാദം | സംഭാവനകൾ)
No edit summary
18743 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{prettyurl|AMLP SCHOOL KAMBURAM}}
[[പ്രമാണം:18743school.resized.jpg|thumb|സ്‌കൂൾ]]{{prettyurl|AMLP SCHOOL KAMBURAM}}


{{Infobox AEOSchool
{{Infobox AEOSchool

15:48, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സ്‌കൂൾ


എ.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കാമ്പ്രം
വിലാസം
കാമ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201718743





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

                   മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ ആലിപ്പറമ്പ് പഞ്ചായത്തിലെ കാമ്പുറം ആലിപ്പറമ്പ് ഭാഗവും പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ തച്ചനാട്ടുകര പഞ്ചായത്തിന്റെ കുറച്ച് ഭാഗവും ഉൾക്കൊള്ളുന്ന മേഖലയിൽ 1931 മെയ് മാസത്തിൽ മണ്ണിങ്ങൽ നാരായണൻ നായർ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ഈ സ്ഥാപനത്തിലെ പ്രധാന അദ്ധ്യാപകരായിരുന്നു അന്തരിച്ച ശ്രീമാൻ ഏച്ചുപണിക്കരും, കെ.കുട്ടി കുഷ്ണഗുപ്തനും. ചുണ്ടയിൽ പ്രഭാകരൻ മാസ്റ്റർ, ടി.കെ.ജയഗോപാലൻ മാസ്റ്റർ, പി.പി.വിജയകുമാരൻ മാസ്റ്റർ, ശ്രീമതി. രുഗ്മിണി എന്നിവർ ഇവിടെ ഹെഡ്മാസ്റ്റർമാരായി സേവനം അനുഷ്ടിച്ചവരാണ്.ശ്രീ.നാരായണൻകുട്ടി അവർകളാണ് ഇപ്പോൾ മാനേജരായി പ്രവർത്തിക്കുന്നത്. ശ്രീമതി. കുഞ്ഞി മാളു അമ്മ, ശാരദഅമ്മ,,മാധവികുട്ടിഅമ്മ, കെ.എം രാധ, സി.പി.ഹംസ, ശ്രീമതി.രമണി, കെ.രാമൻകുട്ടി എന്നിവർ ഇവിടെ നിന്നും വിരമിച്ചവരാണ്.                        

  ഇപ്പോൾ ഈ സ്ഥാപനത്തിൽ 1 മുതൽ 5 വരെ ക്ലാസുകളിലായി മുന്നൂറോളം കുട്ടികൾ പഠിക്കുന്നുണ്ട്. ഹെഡ്മാസ്റ്ററെക്കൂടാതെ 9 സഹാധ്യാപകരും 2 അറബി അധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.വിദ്യാലയത്തിന് ആവശ്യമായ സ്ഥലവും കിണറും ഇവിടെയുണ്ട്.11 ക്ലാസ് മുറികളും, കമ്പ്യൂട്ടർ പഠനത്തിനായി പ്രത്യേകം സജ്ജമാക്കിയ റൂമും ഉണ്ട്. വിശാലമായ മൈതാനമുണ്ട്. കിഡ്സ് പാർക്കുണ്ട്. എല്ലാ ക്ലാസിലും ഫാനുണ്ട്. പഞ്ചായത്തിന്റെ ജലനിധിയുടെ ഭാഗമായി നിർമ്മിച്ച കഞ്ഞിപ്പുരയുണ്ട്. സ്കൂൾ ജലവിതരണ പദ്ധതയിൽ സ്ഥാപിച്ച മോട്ടോർപമ്പ് സെറ്റ് വാട്ടർ ടാങ്ക് ,ടേപ്പുകൾ എന്നിവക്കു പുറമെ ജലനിധിയുടെ കണക്ഷനുമുണ്ട്.കലാകായിക പ്രവൃത്തി പരിചയമേളകളിൽ നല്ല പ്രകടനം കാഴ്ചവെക്കാൻ ഇവിടുത്തെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്. സ്കൗട്ടിന്റെ ഭാഗമായി കബ് യൂണിറ്റും, ബുൾബുൾ യൂണിറ്റും പ്രവർത്തിച്ചു വരുന്നുണ്ട്. രണ്ടായിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയുണ്ട്.  പ്രദേശത്തിന്റെ പ്രത്യേകതയും പിന്നോക്കാവസ്ഥയും കണക്കിലെടുത്ത് എൽ.പി.വിഭാഗത്തിൽ അഞ്ചാം തരം നിലനിർത്തിയതാണ് ഈ വിദ്യാലയത്തിന്റെ പ്രത്യേകത.ഈ വിദ്യാലയം ഒരു പൂർണ യു.പി.സ്കൂളായി ഉയർത്തുന്നതിന് ഇന്നാട്ടിലെ ജനങ്ങളും, പി.ടി.എ.യും, മാനേജ്മെന്റും, നാട്ടുകാരും നിരന്തരം ആവശ്യപ്പെട്ടു വരുന്നുണ്ട്.

ഭൗതികസൗകര്യങ്ങള്‍

  • വിശാലമായ കളിസ്ഥലം
  • ചുറ്റ്മതിൽ
  • ശൗചാലയം
  • ജലനിധി
  • കുട്ടികൾക്കുളളപാ൪ക്ക്
  • കഞ്ഞിപ്പുര
  • പൂന്തോട്ടം
  • സ്കൂൾബസ്സ്
  • വൈദൄുതീകരിച്ചക്ളാസ്‍മുറികൾ
  • എല്ലാക്ളാസിലും ഫാൻ
  • TV
  • കളിഉപകരണങ്ങൾ
  • കിണ൪
  • പച്ചക്കറിത്തോട്ടം
  • കമ്പൄൂട്ടർലാബ്
  • ഭക്ഷണമുറി
  • ലൈബ്രറി

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • കരാട്ടെ പരിശീലനം
  • നൃത്ത പരിശീലനം
  • പിന്നോക്കംനിൽക്കുന്ന കുട്ടികൾക്കുള്ള അക്ഷരമുന്നേറ്റം
  • നീന്തൽ പരിശീലനം.
  • സൈക്കിളിംഗ്
  • ടി.വി.പ്രദർശനം.
  • വിവിധ തരം ക്വിസ് മത്സരങ്ങൾ
  • ചോദ്യപ്പെട്ടി
  • LS S ക്ലാസ്സുകൾ
  • പത്രവായന
  • അസംബ്ലിയിൽ പുസ്തക പരിചയം
  • കബ്, ബുൾബുൾ പരിശീലനം

{{#multimaps1@10.9105632,76.3299823,17z/data=!3m1!4b1!4m5!3m4!1s0x3ba7d110f9ea2b01:0x8a27f2a9317cc03e!8m2!3d10.9105579!4d76.332171 | width=800px | zoom=16 }}

 പെരിൻതൽമണ്ണ-കരിങ്കല്ലത്താണി-ആലിപ്പറമ്പ്-( പള്ളിക്കുന്ന്)കാമ്പുറം

@10.9105632,76.3299823,17z/data=!3m1!4b1!4m5!3m4!1s0x3ba7d110f9ea2b01:0x8a27f2a9317cc03e!8m2!3d10.9105579!4d76.332171