ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42086 (സംവാദം | സംഭാവനകൾ)
42086 (സംവാദം | സംഭാവനകൾ)
No edit summary
വരി 198: വരി 198:
[[പ്രമാണം:42086 child4 25.jpg|പകരം=42086_child4_25|ഇടത്ത്‌|ലഘുചിത്രം|166x166ബിന്ദു|42086_child4_25]]
[[പ്രമാണം:42086 child4 25.jpg|പകരം=42086_child4_25|ഇടത്ത്‌|ലഘുചിത്രം|166x166ബിന്ദു|42086_child4_25]]
[[പ്രമാണം:42086 child5 25.jpg|പകരം=42086_child5_25|നടുവിൽ|ലഘുചിത്രം|172x172ബിന്ദു|42086_child5_25]]
[[പ്രമാണം:42086 child5 25.jpg|പകരം=42086_child5_25|നടുവിൽ|ലഘുചിത്രം|172x172ബിന്ദു|42086_child5_25]]
== '''കെട്ടിട നിർമ്മാണോദ്ഘാടനം''' ==
'''പുതിയ കെട്ടിടങ്ങളുടെ നിർമ്മാണോദ്ഘാടനം വാമനപുരം എം എൽ എ ഡി കെ മുരളി നിർവഹിച്ചു. ബ്ലോക്ക് മെമ്പർ ജി. കോമളം, ജില്ലാ പഞ്ചായത്തംഗം സോഫി തോമസ് , പെരിങ്ങമല പഞ്ചായത്ത് പ്രസിഡന്റ് ഷിനു മടത്തറ, പിടിഎ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ പ്രീ പ്രൈമറി കുട്ടികൾക്ക് ലഭിച്ച കളിക്കോപ്പുകളുടെ വിതരണോദ്ഘാടനം നടന്നു. എനർജി മാനേജ്മെന്റ് സ്കൂളുകൾക്ക് നൽകിയ ഫാൻ വിതരണോദ്ഘാടനവും ചടങ്ങിൽ നടന്നു'''
[[പ്രമാണം:42086 bui3 25.jpg|പകരം=42086_bul1_25|ലഘുചിത്രം|191x191ബിന്ദു|42086_bul1_25]]
[[പ്രമാണം:42086 bui2 25.jpg|പകരം=42086_bul2_25|ഇടത്ത്‌|ലഘുചിത്രം|164x164ബിന്ദു|42086_bul2_25]]
[[പ്രമാണം:42086 bui1 25.jpg|പകരം=42086_bul3_25|നടുവിൽ|ലഘുചിത്രം|207x207ബിന്ദു|42086_bul3_25]]

12:03, 3 ജനുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം

2025 - 26 അധ്യയന വർഷത്തെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. പിടി എ പ്രസിഡണ്ട് ഷഹനാസ് അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് ആശ ജി എസ് സ്വാഗതം പറഞ്ഞു മുഖ്യാതിഥിയായി ജില്ലാ മെമ്പർ സോഫി തോമസും എത്തിച്ചേർന്നു. ഈ ഈശ്വര പ്രാർത്ഥനയോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. പെരിങ്ങമല പഞ്ചായത്ത് പ്രസിഡണ്ട് ഷിനു മടത്തറ ഉദ്ഘാടനം നിർവഹിച്ചു. കവയിത്രിയും റിട്ട. അധ്യാപികയുമായ ബിന്ദു വി എസ് കുട്ടികളോട് സംവദിച്ചു അ എന്ന അക്ഷരം ചെരാതിൽ തെളിയിച്ചു USSജേതാക്കളെ അനുമോദിച്ചു പുതുതായി എത്തിയ കുട്ടികൾക്ക് സമ്മാന പൊതികൾ വിതരണം ചെയ്തു കുട്ടികൾക്ക് മധുരം നൽകി നാടൻ പാട്ടുകൾ പാടി ഉദ്ഘാടകൻ വേദിയിൽ സജീവമായി. സീനിയർ അസിസ്റ്റന്റ് ശ്രീ. സജി മുദീൻ നന്ദി പറഞ്ഞു

പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനം പതിവു പോലെ വ്യത്യസ്തമായ പരിപാടികളോടെ നടന്നു. രാവിലെ 9.30 ന് പ്രത്യേക അസംബ്ലി നടത്തി കുട്ടികൾ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്ററുകളും പ്ലക്കാർഡുകളും തയ്യാറാക്കി. ചങ്ങാതിക്കൊരു സമ്മാനം എന്ന പേരിൽ എൽ.പി യിലെ കൂട്ടുകാർ പരസ്പരം മരത്തൈകൾ കൈമാറി പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു. ജില്ലാ മെമ്പർ സോഫി തോമസ് വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചു പരിസ്ഥിതി ക്വിസ് നടത്തി.

  വൃന്ദാവനം ഗ്രൂപ്പ് സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിൽ എട്ടാം ക്ലാസിലെ കുട്ടികൾ പങ്കെടുത്തു. അവിടെ നടന്ന പരിസ്ഥിതി ക്വിസിൽ1,2,3 സമ്മാനങ്ങളും ജവഹർ കോളനി സ്വന്തമാക്കി. കുട്ടികൾക്ക് എല്ലാവർക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു

വായനദിനം

ജവഹർ കോളനി സ്കൂളിൽ വായന ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ജൂൺ 19 ന് രാവിലെ സ്പെഷ്യൽ അസംബ്ലി ചേർന്നു. വായന ദിന പ്രതിജ്ഞയെടുത്തു. പി.എൻ പണിക്കർ അനുസ്മരണം നടത്തി. വിദ്യാരംഗം,റീഡേഴ്സ് ക്ലബ്ബുകൾ ഉദ്ഘാടനം ചെയ്തു. LP, UP , HS വിഭാഗങ്ങളിൽ വായന മരങ്ങൾ പൂത്തുലഞ്ഞു. പുസ്തകച്ചുമരിൽ കുട്ടികൾ വായിച്ച പുസ്തകങ്ങൾ എഴുതി. പോസ്റ്റർ പ്ലക്കാർഡ് പ്രദർശനം നടത്തി പുസ്തക ത്തൊട്ടിൽ തയ്യാറാക്കി. തുടർന്നുള്ള ദിവസങ്ങളിൽ വായന ക്വിസ്, വായന മത്സരം, പുസ്തക പരിചയം, രചനാ മത്സരങ്ങൾ , വായനയാണ് ലഹരി എന്ന വിഷയത്തിൽ ഉപന്യാസ മത്സരം, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു

ജൂൺ 26 ലഹരി വിരുദ്ധ ദിനം

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് രാവിലെ സ്പെഷ്യൽ അസംബ്ലി ചേർന്നു. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി മുഖ്യമന്ത്രിയുടെ സന്ദേശം അവതരിപ്പിച്ചു. പ്രഥമാധ്യാപിക ലഹരിക്കെതിരെയുള്ള സന്ദേശം നൽകി. പോസ്റ്റർ രചന , ഉപന്യാസരചന മത്സരങ്ങൾ നടന്നു. ലഹരിക്കെതിരെ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

ഉണർവ് 2025 ലഹരിക്കെതിരെ ക്ലാസ്

കേരള പോലീസിന്റെ ഉണർവ് പരിപാടിയുടെ ഭാഗമായി ലഹരിക്കെതിരെയുള്ള ക്ലാസ് സംഘടിപ്പിച്ചു. പാലോട് പോലീസ് സ്‌റ്റേഷനിലെ ജയചന്ദ്രൻ സാർ ക്ലാസ്സെടുത്തു. കുട്ടികൾക്ക് വളരെ പ്രയോജനപ്രദമായ ഒരു ക്ലാസായിരുന്നു

ബഷീർദിനം 2025

ബഷീർ ദിനം വിപുലമായി ആഘോഷിച്ചു. സ്പെഷ്യൽ അസംബ്ലി നടന്നു. ബഷീർ അനുസ്മരണം നടത്തി. ബഷീർ കൃതികൾ പരിചയപ്പെടുത്തി. കുട്ടികൾ വരച്ച ബഷീർ കൃതികളുടെ പ്രദർശനം സംഘടിപ്പിച്ചു. LP വിഭാഗം കുട്ടികൾ വേഷങ്ങളുമായെത്തി അവയുടെ ദൃശ്യാവിഷ്കാരം നടത്തി. ബഷീർ ക്വിസ് നടന്നു. ബഷീർ പതിപ്പ് തയ്യാറാക്കി.

സമഗ്രപ്ലസ് പരിശീലനം

ജവഹർ കോളനി സ്കൂളിൽ അധ്യാപകർക്കുള്ള സമഗ്ര പരിശീലനം സംഘടിപ്പിച്ചു. LP,UP HS വിഭാഗങ്ങളിലെ മുഴുവൻ അധ്യാപകരും പങ്കെടുത്തു. SITC ശ്രീജ ടീച്ചർ, PSITC രജനി ടീച്ചർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സമഗ്ര പാഠാസൂത്രണം, റിസോഴ്സ്, ചോദ്യ പേപ്പർ നിർമ്മാണം തുടങ്ങിയയെല്ലാം അധ്യാപകർ പഠിക്കുകയും പ്രാക്ടീസ് ചെയ്യുകയും ചെയ്തു.

ചാന്ദ്രദിനം

ചാന്ദ്രദിനം വിപുലമായി ആഘോഷിച്ചു. സ്പെഷ്യൽ അസംബ്ലി നടത്തി. ചാന്ദ്രദിനത്തിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തി ചാന്ദ്രദിന ക്കുറിപ്പുകളും ചാന്ദ്രദിന ക്വിസും നടത്തി. കുട്ടികൾക്ക് പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. മികച്ച രചനകൾക്ക് സമ്മാനം നൽകി. കുട്ടികൾ വരച്ച പോസ്റ്ററുകളുടെ പ്രദർശനമുണ്ടായിരുന്നു. കുട്ടികൾ നിരവധി മോഡലുകളും റോക്കറ്റുകളും നിർമ്മിച്ച് വരുകയും അവ പ്രദർശിപ്പിക്കുകയും ചെയ്തു. അസംബ്ലിയിൽ സയൻസ് ക്ലബ്ബ് അംഗങ്ങൾ നിരവധി പരീക്ഷണങ്ങൾ നടത്തി . സയൻസ് ക്ലബ്ബ്, ഇക്കോ ക്ലബ്ബ് ,നേച്ചർ ക്ലബ്ബ് തുടങ്ങിയ ക്ലബ്ബുകളുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ആശ ടീച്ചർ ഒരു പരീക്ഷണത്തിലൂടെ നിർവഹിച്ചു.



ചാന്ദ്രദിനത്തിൽ സ്പെഷ്യൽ പ്രദർശനം സംഘടിപ്പിച്ചു

ജവഹർ കോളനി സ്കൂളിലെ LP വിഭാഗം സംഘടിപ്പിച്ച ചന്ദ്രനും ബഹിരാകാശവും പ്രത്യേക പ്രദർശനം, ബഹിരാകാശനേട്ടങ്ങൾ നാൾ വഴിയേ കുട്ടികൾക്ക് മനസിലാക്കാൻ സഹായകമായി. LP അധ്യാപകനായ ക്ലീറ്റസ് തോമസ് സാർ തന്റെ ശേഖരത്തിലുളള അറിവുകളാണ് കുട്ടികൾക്കായി പ്രദർശിപ്പിച്ചത് . പ്രീപ്രൈമറി മുതൽ10-ാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികളും പ്രദർശനം കാണാനെത്തി കുട്ടികൾക്ക് ഏറെ കൗതുകവും വിജ്ഞാന പ്രദവുമായിരുന്നു ഈ പ്രദർശനം

ഹിരോഷിമ-നാഗസാക്കി ദിനാചരണം

ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങൾ നിരവധി പരിപാടികളോടെ നടന്നു. സ്പെഷ്യൽ അസംബ്ലി ചേർന്ന് യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. ഹിരോഷിമ ദിനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസിലാക്കാൻ  കുറിപ്പ് വായിച്ചു. നാലാം ക്ലാസിലെ കൂട്ടുകാർ യുദ്ധത്തിനെതിരെ നൃത്തശില്പം അവതരിപ്പിച്ചു .Jrc കുട്ടികളുടെ ശാന്തിഗീതവും ഉണ്ടായിരുന്നു തുടർന്ന് Jrc, സ്കൗട്ട് , LK കുട്ടികൾ സംയുക്തമായി യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. ഹിരോഷിമ ദിന ക്വിസ് നടന്നു. യുദ്ധവിരുദ്ധ പോസ്റ്റർ പ്രദർശനം LP വിഭാഗം സംഘടിപ്പിച്ചു കുട്ടികളെല്ലാം പ്രദർശനം കാണാനെത്തി.പൂർവ്വ വിദ്യാർത്ഥി ഉദയകുമാർ വാങ്ങി നൽകിയ മാവിൻ തൈ സ്കൂളിൽ ഹെഡ് മിസ്ട്രസ് നട്ടു.

42086_hiro1_25
42086_hiro1_25
42086_hiro3_25
42086_hiro3_25
42086-hiro2_25
42086_hiro2_25
42086_hiro4_25
42086_hiro4_25
42086_hiro6_25
42086_hiro6_25
42086_hiro5_25
42086_hiro5_25



സ്വാതന്ത്ര്യ ദിനം

ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ജവഹർ കോളനി സ്കൂളിൽ നടന്നു. ഹെഡ് മിസ്ട്രസ് ആശ ടീച്ചർ പതാകയുയർത്തി തുടർന്ന് ജെ ആർ സി കുട്ടികൾ അവതരിപ്പിച്ച നൃത്തശില്പം ഉണ്ടായിരുന്നു. പിന്നീട് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. ഉച്ചയ്ക്ക് പായസ വിതരണം നടത്തി. 1 മണിക്ക് സ്വാതന്ത്ര്യ ദിന പരിപാടികൾ അവസാനിച്ചു

42086_inde2_25
42086_inde2_25
42086_inde6_25
42086_inde6_25
42086_inde1_25
42086_inde1_25
42086_inde3-25
42086_inde3_25
42086_inde4_25
42086_inde4_25
42086_inde5_25
42086_inde5_25


ഓണാഘോഷം

ഓണാഘോഷം വിപുലമായ രീതിയിൽ നടന്നു. അധ്യാപകരും കുട്ടികളും കേരളീയ വേഷത്തിലെത്തി. മാവേലിയും മറ്റു വേഷങ്ങളും എത്തി. ഓണപ്പാട്ടുകളും തിരുവാതിരയും കസേര കളിയും സുന്ദരിക്ക് പൊട്ടു തൊടലും ബിസ്ക്കറ്റ് കടിയും എല്ലാം കൊണ്ട് ഓണാഘോഷം ഗംഭീരമായി. ഉച്ചയ്ക്ക് ഓണസദ്യയും ഉണ്ടായിരുന്നു2.30 ന് ഓണാഘോഷ പരിപാടികൾ അവസാനിച്ചു

42086_cam5_25
42086_onam5_25
42086-cam1_25
42086_onam1_25
42086_cam6_25
42086_onam6_25
42086_camp8_25
42086_onam8_25
42086_cam5_25
42086_onam5_25
42086_cam9_25
42086_onam9_25

സ്കൂൾ കായിക മേള

സ്കൂൾ കായിക മേള സെപ്റ്റംബർ 12 ന് നടന്നു. കായികാധ്യാപകനായ അനൂപ് സാറിന്റെ നേതൃത്വത്തിൽ ഓട്ടമത്സരങ്ങൾ , ഷോട്ട്പുട്ട്, ജാവലിൽ ത്രോ,ഹൈജംപ്, റിലേ മത്സരങ്ങൾ നടന്നു.

42086_spo1
42086_spo1
42086-spo6
42086_spo6
42086_spo4
42086_spo4

ശാസ്ത്ര മേള 25

സ്കൂൾ തല ശാസ്ത്ര മേള സെപ്റ്റംബർ 19 ന് നടന്നു. ശാസ്ത്ര,സാമൂഹ്യ, ഗണിത പ്രവർത്തിപരിചയ, ഐ.ടി മേളകളിൽ ഒത്തിരി കുട്ടികൾ പങ്കെടുത്തു.

42086_sci7
42046_sci7
42086_sci25
42086_sci25
42086_sci1
42086_sci1
42086_sci9
42086-sci9
42086_sci10
42086_sci10
42086_sci6
42086_sci6
42086_sci3
42086_sci3
42086_sci12
42086_sci12




സ്കൂൾ കലോത്സവം

സ്കൂൾ കലോത്സവം ഒക്ടോബർ 3, 4 തീയതികളിലായി നടന്നു. വിവിധ മത്സരങ്ങൾ നടന്നു. കുട്ടികൾ ആവേശത്തോടെ മത്സരങ്ങളിൽ പങ്കെടുത്തു. ഒന്നാം ദിവസം പദ്യപാരായണം ലളിതഗാനം, സംഘഗാനം ദേശഭക്തിഗാനം, അറബിക് കലോത്സവം എന്നിവ നടന്നു രണ്ടാം ദിവസം ഭരതനാട്യം സംഘ നൃത്തം, നാടോടി നൃത്തം, നാടൻ പാട്ട്, തിരുവാതിര വഞ്ചിപ്പാട്ട്, ഒപ്പന തുടങ്ങി വിവിധ കലാമത്സരങ്ങൾ നടന്നു. 4ാം തീയതി 3 മണിക്ക് കലോത്സവം സമാപന സമ്മേളനവും SSLC അവാർഡ് ദാനവും നടത്തി പ്രശസ്ത മിനി സ്ക്രീൻതാരം സന്തോഷ് വെഞ്ഞാറമൂട് അതിഥിയായിയെത്തി. ജില്ലാ മെമ്പർ സോഫി തോമസ് അവാർഡ് വിതരണം നടത്തി. A+ കിട്ടിയ കുട്ടികൾക്ക് മാത്രമല്ല വിജയിച്ച 102 പേർക്കും ട്രോഫികൾ വിതരണം ചെയ്തു വൈകിട്ട് 5.30 ന് പരിപാടികൾ അവസാനിച്ചു

42086_kala3_25
42086_kala3_25
42086_kala20_25
42086_kala20_25
42086_kala8_25
42086_kala8_25
42086_kala5_25
42086_kal5_25
42086_kala9_25
42086_kala9_25
42086_kala12-25
42086-kala12_25
42086_kala2_25
42086_kala2_25
42086_kala15_26
42086_kla15_25
42086_kala13_25
42086_kala13_25





ഗാന്ധി ജയന്തി

ഒക്ടോബർ 2 ഗാന്ധി ജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന ചെയ്ത് സർവ്വ മത പ്രാർത്ഥന നടന്നു. ഗാന്ധി ഗാനാലാപനം, ഗാന്ധി ക്വിസ്, ഉപന്യാസരചനാ മത്സരം എന്നിവ നടന്നു. ഗാന്ധി കലോത്സവ വിജയി കൾക്ക് സമ്മാനങ്ങൾവിതരണം ചെയ്തു. ഗാന്ധി ദർശൻ ക്ലബ്ബ് കൺവീനർ ക്ലീറ്റസ് തോമസ് പ്രവർത്തന ആൾക്ക് നേതൃത്വം നൽകി

42086_gan1_25
42086_gan1_25
42086_gan2_25
42086_gan2_25
42086_gan4_25
42086_gan4_25
42086_gan3_25
42086_gan3_25

കൗൺസിലിംഗ് ക്ലാസ്

പത്താം ക്ലാസ് കുട്ടികൾക്ക് 24 ന്യൂസ് ചാനലിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. റിനു ശ്രീധർ ക്ലാസ് നയിച്ചു

42086_coun2_25
42086_coun2_25
42086_coun1_25
42086_coun1_25
42086_coun3_25
42086_coun3_25


ശിശുദിനം

ശിശു ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9.30 ന് പ്രത്യേക അസംബ്ലി നടത്തി കുട്ടികൾ വെള്ള ഉടുപ്പുകളും നെഹ്റു തൊപ്പിയും പോസ്റ്ററുകളും പ്ലക്കാർ ഡുകളുമായി ശിശുദിനം ഭംഗിയാക്കി .എൽ പി വിഭാഗം കുട്ടികളുടെ വിവിധ കലാപരിപാടികളുമുണ്ടായിരുന്നു. തുടർന്ന് ബൊട്ടാണിക്കൽ ഗാർഡൻ വരെ ശിശുദിന റാലി സംഘടിപ്പിച്ചു. സ്കൗട്ട് ആന്റ് ഗൈഡ്‌സ് , ജൂനിയർ റെഡ്ക്രോസ് , ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ജാഥയ്ക്ക് നേതൃത്വം നൽകി തുടർന്ന് നെഹ്‌റു ക്വിസ് നടന്നു

42086_child1_25
42086_child1_25
42086_child2_25
42086_child2_25
42086_child6_25
42086_child6_25
42086_child3_25
42086_child3_25
42086_child4_25
42086_child4_25
42086_child5_25
42086_child5_25

കെട്ടിട നിർമ്മാണോദ്ഘാടനം

പുതിയ കെട്ടിടങ്ങളുടെ നിർമ്മാണോദ്ഘാടനം വാമനപുരം എം എൽ എ ഡി കെ മുരളി നിർവഹിച്ചു. ബ്ലോക്ക് മെമ്പർ ജി. കോമളം, ജില്ലാ പഞ്ചായത്തംഗം സോഫി തോമസ് , പെരിങ്ങമല പഞ്ചായത്ത് പ്രസിഡന്റ് ഷിനു മടത്തറ, പിടിഎ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ പ്രീ പ്രൈമറി കുട്ടികൾക്ക് ലഭിച്ച കളിക്കോപ്പുകളുടെ വിതരണോദ്ഘാടനം നടന്നു. എനർജി മാനേജ്മെന്റ് സ്കൂളുകൾക്ക് നൽകിയ ഫാൻ വിതരണോദ്ഘാടനവും ചടങ്ങിൽ നടന്നു

42086_bul1_25
42086_bul1_25
42086_bul2_25
42086_bul2_25
42086_bul3_25
42086_bul3_25