"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 503: വരി 503:
=== സ്കൂൾ പാർലമെന്റ് ഇലക്ഷൻ ===
=== സ്കൂൾ പാർലമെന്റ് ഇലക്ഷൻ ===
14/8/25
14/8/25
{| class="wikitable"
|+
!
|}


=== രാമായണ ക്വിസ് ===
14/8/25
മാധവാ ഗണിത ക്ലബ്ബിൽ നടത്തിയ രാമായണം ക്വിസ്സിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. സ്മാർട്ട് റൂമിൽ വച്ചാണ് ക്വിസ് നടത്തിയത് മൂന്നു വിദ്യാർത്ഥികൾ വിജയികളായി.
=== 14/08/25 school election ===
പാലക്കാട് കർണ്ണകയമ്മൻ സ്കൂളിൽ 2025ലെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ ആവേശകരമായി നടന്നു . ലിറ്റിൽ കൈറ്റ്സ് ക്ലബ്ബും സോഷ്യൽ സയൻസ് ക്ലബ്ബും സംയുക്തമായാണ് ഇലക്ഷൻ നടത്തിയത്. ഇലക്ഷൻ സോഫ്റ്റ്‌വെയറുകൾ തയ്യാറാക്കിയത് ലിറ്റിൽ വിദ്യാർഥികളാണ് . പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിച്ച റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ചാണ് സോഫ്റ്റ്‌വെയറുകൾ തയ്യാറാക്കിയത് .
പാലക്കാട് കർണ്ണകയമ്മൻ സ്കൂളിൽ 2025ലെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ ആവേശകരമായി നടന്നു . ലിറ്റിൽ കൈറ്റ്സ് ക്ലബ്ബും സോഷ്യൽ സയൻസ് ക്ലബ്ബും സംയുക്തമായാണ് ഇലക്ഷൻ നടത്തിയത്. ഇലക്ഷൻ സോഫ്റ്റ്‌വെയറുകൾ തയ്യാറാക്കിയത് ലിറ്റിൽ വിദ്യാർഥികളാണ് . പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിച്ച റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ചാണ് സോഫ്റ്റ്‌വെയറുകൾ തയ്യാറാക്കിയത് .


വരി 522: വരി 512:
![[പ്രമാണം:21060 khssschool election2.jpg|ലഘുചിത്രം]]
![[പ്രമാണം:21060 khssschool election2.jpg|ലഘുചിത്രം]]
|}
|}
=== രാമായണ ക്വിസ് ===
14/8/25
മാധവാ ഗണിത ക്ലബ്ബിൽ നടത്തിയ രാമായണം ക്വിസ്സിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. സ്മാർട്ട് റൂമിൽ വച്ചാണ് ക്വിസ് നടത്തിയത് മൂന്നു വിദ്യാർത്ഥികൾ വിജയികളായി.


=== സ്വാതന്ത്ര്യദിന ആഘോഷം ===
=== സ്വാതന്ത്ര്യദിന ആഘോഷം ===

19:32, 17 ഡിസംബർ 2025-നു നിലവിലുള്ള രൂപം

ജൂൺ മാസത്തെ വാർത്തകൾ

പ്രവേശനോത്സവം 2025-26

ജൂൺ 2

2025 അധ്യായന വർഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് പാലക്കാട് മുൻസിപ്പാലിറ്റി ചെയർമാൻ ശ്രീ കൃഷ്ണദാസ് അവർകളാണ്. സ്കൂൾ മാനേജർ നടരാജൻ മാസ്റ്റർ അധ്യക്ഷനായി .സ്കൂൾ ഹെഡ്മിസ്ട്രസ് സ്വാഗത ഭാഷണം നടത്തി പ്രിൻസിപ്പാൾ വി. കെ രാജേഷ് ,പി.ടി.എ പ്രസിഡന്റ് സി.സനോജ് , കെ. ഇ.എസ് പ്രസിഡന്റ് കണ്ണ ൻ എന്നിവർ ആശംസകൾ നൽകി .

വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ ബാൻഡ് മേളത്തോടെയാണ് വിശിഷ്തിടാഥികളെ സ്റ്റേജിലേക്ക് ആനയിച്ചത്.

പ്രവേശനോത്സവത്തോടനുബന്ധിച്ച്അഡീഷണൽ സ്കിൽ അക്വിസിഷൻ ASAP പ്രോഗ്രാം രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കായും നടത്തി. മാധവം ഹാളിൽ വച്ച് ശ്രീ അഖിലേഷിന്റെ നേതൃത്വത്തിലാണ് ക്ലാസുകൾ നടന്നത്. സ്വയംതൊഴിൽ നേടിയെടുക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചാണ് ക്ലാസ്സിൽ അവതരിപ്പിച്ചത്.

അന്നേദിവസം ഉച്ചയ്ക്ക് 11:30 മുതൽ 12. 45 വരെ ശ്രീമതി രാധിക കൗൺസിലിംഗ് ക്ലാസ് നടത്തി . 8 ,9 ,10 ക്ലാസുകളിലെ കുട്ടികൾ കൗൺസിലിംഗ് ക്ലാസിൽ പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് മധുരം വിതരണം ചെയ്തു.

ലിറ്റിൽ വിദ്യാർത്ഥികൾ പരിപാടികൾ മുഴുവൻ ഡോക്യുമെന്റേഷൻ ചെയ്തു .

ഒരു വർഷത്തെ വിദ്യാലയത്തെ മികവുകൾ മുഴുവൻ പ്രസന്റേഷൻ തയ്യാറാക്കി അവതരിപ്പിച്ചു.

കൈറ്റ് വിക്ടേഴ്സിൽ വന്ന സ്കൂളിന്റെ വീഡിയോ രക്ഷിതാക്കൾക്ക് മുമ്പിൽ  പ്രവേശനോത്സവ ദിവസം പ്രൊജക്ടറിൽ Lk യുടെ നേതൃത്വത്തിൽ അവതരിപ്പിച്ചു.

ബഹുമാനപ്പെട്ട മന്ത്രിയുടെ പ്രവേശനോത്സവം ഉദ്ഘാടനം ലൈവ് ആയി ക്ലാസുകളിൽ കാണിക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുന്നോട്ടുവന്നു.

മികവുകൾ കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

2024-25 സ്കൂൾ പത്രം പ്രദർശിപ്പിച്ചു

വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര പരിപോഷണ പരിപാടികൾ

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ

3/6/25

രാവിലെ 10 മുതൽ 12 വരെ ശ്രീ മാധവാ ഹാളിൽ വച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ എക്സൈസ് ഡിപ്പാർട്ട്മെന്റ് ഇൻസ്പെക്ടർ രമേശ് സാറിന്റെ നേതൃത്വത്തിൽ നടത്തി.

2022 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ലഹരിക്കെതിരെ നിർമ്മിച്ച ഷോർട്ട്ഫിലിം എട്ടാം തരം വിദ്യാർത്ഥികൾക്ക് ക്ലാസുകളിൽ കാണിച്ച് കൊടുത്തു.

ട്രാഫിക് ഗെയിം കോർണർ

4/6/25

ട്രാഫിക് നിയമങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി ക്ലാസുകളിൽ ട്രാഫിക് അനിമേഷൻ സ്റ്റോറി, ട്രാഫിക് ഗെയിം കോർണർ എന്നിവ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി.

പരിസ്ഥിതി ദിനാചരണം

5/6/25

സ്കൂളിലെ പരിസ്ഥിതി ദിന പരിപാടികൾക്ക് science club നേതൃത്വം നൽകി.സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രതിജ്ഞയെടുത്തു. H. M നിഷ ടീച്ചർ വിദ്യാർത്ഥികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകുകയും science club ൻ്റെ ഉദ്ഘാടനവും നിർവഹിച്ചു.കുട്ടികൾ വിവിധ പരിസ്ഥിതി ദിന പരിപാടികൾ അവതരിപ്പിച്ചു. പരിസ്ഥിതി ദിന സന്ദേശം- സഞ്ജയ് കൃഷ്ണ.S 9- B . പരിസ്ഥിതി ഗാനം- ഷബാന ഫാത്തിമ-8-B ,ഹരിത- 8-B, ലഹരി വിരുദ്ധ പ്രതിജ്ഞ-ഭദ്ര -10- C . പ്രസംഗം-കമലിക- 8-D, പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യം ഉൾകൊണ്ട സെമിനാർ അവതരണം- വൈഷ്ണവി- 9-D. വിദ്യാർത്ഥികൾ തയ്യാറാക്കിയ പരിസ്ഥിതിദിന സന്ദേശം ഉൾക്കൊണ്ട പ്ലക്കാർഡുകൾ പ്രദർശിപ്പിച്ചു.

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പ്രതിജ്ഞ, പ്രസംഗം, പരിസ്ഥിതി ദിന ഗാനം , കവിത ,പ്ലക്കാർഡ് ,പോസ്റ്റർ പ്രദർശനം എന്നിവ അസംബ്ലിയിൽ നടത്തി.സ്കൂൾ മാനേജർ ശ്രീ നടരാജൻ മാഷ് തൈ നടുന്ന കർമ്മം നിർവഹിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ്സ് , ജെ ആർ സി എന്നീ യൂണിറ്റ് ഇവയ്ക്ക് നേതൃത്വം വഹിച്ചു. സ്കൂൾ കോമ്പൗണ്ട് പരിസരം എന്നിവ ഈ യൂണിറ്റുകളുടെ സഹായത്തോടെ ശുചീകരണം നടത്തി.

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ സഹായത്തോടെ ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിച്ച് മരങ്ങളുടെ സംരക്ഷണം എന്ന കഥയുമായി ബന്ധപ്പെട്ട ഒരു അനിമേഷൻ സ്റ്റോറി തയ്യാറാക്കി അത് സോഷ്യൽ മീഡിയയിലും ക്ലാസിലും അവതരിപ്പിച്ചു.

2024 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ഷോർട്ട് ഫിലിം പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ടതിനാൽ ക്ലാസുകളിൽ ഷോർട്ട് ഫിലിം കാണിച്ചുകൊടുത്ത് വിദ്യാർഥികളിൽ പ്രകൃതി സംരക്ഷണത്തെ കുറിച്ചുള്ള ഒരു ബോധവൽക്കരണം ഉണ്ടാക്കി.

വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വ്യായാമം ആരോഗ്യത്തിന്

9/6/25

ആരോഗ്യം കായിക ക്ഷമത എന്നീ വിഷയത്തെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകൾ കായിക അധ്യാപകനായ വിനോദ് മാഷിന്റെ നേതൃത്വത്തിൽ നടന്ന യോഗ, വ്യായാമം, സ്പോർട്സ്, ഫണ്ണി ഗെയിംസ് എന്നീ മത്സരങ്ങളും വിവിധയിനം പരിപാടികളും നടത്തി.

ഡിജിറ്റൽ അച്ചടക്കം

10/6/25

ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തെക്കുറിച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ അസംബ്ലിയിൽ കർണ്ണിക റേഡിയോയിൽ അവതരിപ്പിച്ചു. ഡിജിറ്റൽ ഡിവൈസുകൾ ഉപയോഗിക്കുമ്പോഴും സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോഴും സൈബർ ക്രൈമുകൾ നടക്കുമ്പോഴും നമ്മൾ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണമാണ് ഇതിലൂടെ നടന്നത്. ലിറ്റിൽ കൈറ്റിലെ വിദ്യാർത്ഥിയായ മണികണ്ഠന്റെ നേതൃത്വത്തിലാണ് സൈബർ ജാഗ്രത എന്ന ആശയത്തോടെ കർണിക റേഡിയോയിൽ സൈബർ യുഗത്തിൽ നാം അറിഞ്ഞിരിക്കേണ്ടവ എന്ന പുതിയ ആശയങൾ അവതരിപ്പിച്ചത്.

വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പൊതുജനങ്ങളിൽ സൈബർ ജാഗ്രത എന്ന വിഷയവുമായി ബന്ധപ്പെട്ട് ബോധവൽക്കരണം നൽകി .

2024 ബാച്ചിലെ എൽ കെ വിദ്യാർഥികളായ മണികണ്ഠൻ, ജിതിൻ, ഹരിപ്രസാദ്, സഞ്ജയ് എന്നിവർ ചേർന്ന് സൈബർ ലോകത്ത് പെട്ടുപോയ വരുടെ കഥകൾ അവതരിപ്പിച്ചും സൈബർ ബുളിംങ്ങ്, ഗ്രൂമിങ് ,സൈബർ സെക്യൂരിറ്റി എന്നിവയെക്കുറിച്ചും അതിന്റെ അനന്തരഫലങ്ങളെ കുറിച്ചും നമ്മൾ അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അനിമേഷൻ വീഡിയോ , പവർ പോയിന്റ് പ്രസന്റേഷൻ , Scribus ൽ തയ്യാറാക്കിയ നോട്ടീസ് എന്നിവ പ്രദർശിപ്പിച്ചു .നോട്ടീസ് വിദ്യാലയത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒട്ടിച്ചു ഏവരെയും അതിന് ബോധവൽക്കരണം നൽകുകയും ചെയ്തു. വിദ്യാർത്ഥികളുടെ വീടുകളിലേക്ക് ചെന്ന് രക്ഷിതാക്കൾക്കും ബോധവൽക്കരണം നൽകി നോട്ടീസുകൾ കൊടുത്തു.

വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നോട്ടീസ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഡിജിറ്റൽ ഉപകരണങ്ങളുടെ സംരക്ഷണത്തെക്കുറിച്ച് ബോധവൽക്കരണം

11/6/25

പൊതുമുതൽ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഓരോ ക്ലാസിലെയും ഡിജിറ്റൽ ഉപകരണങ്ങളുടെ സംരക്ഷണത്തെക്കുറിച്ച് ബോധവൽക്കരണം നൽകുവാൻ ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾകാർത്തിക, കീർത്തന എന്നിവർ ചേർന്ന് ഓരോ ക്ലാസുകളിലും കയറി ലാപ്ടോപ്പ്, പ്രൊജക്ടർ എന്നിവയുടെ സംരക്ഷണത്തിന്റെ ഉത്തരവാദിത്വത്തെ കുറിച്ചും, അത് എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതിനെ കുറിച്ചും , കണക്ഷൻ എങ്ങനെ നടത്താം എന്നതിനെക്കുറിച്ചും ക്ലാസുകൾ നടത്തി. ഓരോ ക്ലാസിലെയും ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സിന് അതിന്റെ ഉത്തരവാദിത്വം നൽകി .

നല്ല മനുഷ്യനാവുക

12/6/25

പരസ്പര സഹകരണത്തിന്റെ പ്രാധാന്യം, റാഗിംങ്ങ്, വൈകാരിക നിയന്ത്രണം ഇല്ലായ്മ എന്നീ വിഷയത്തെക്കുറിച്ച് നല്ല മനുഷ്യനാവുക എന്നതിൽ ഊന്നൽ നൽകി കൊണ്ട് കൗൺസിലർ ആർ രാധിക അവർകൾ കുട്ടികൾക്ക് ഒരു ക്ലാസ്സ് നൽകി . ഉച്ചയ്ക്ക് മാധവ ഹാളിൽ വച്ചാണ് പരിപാടി നടത്തിയത്.

ലിറ്റിൽ കൈറ്റ് അഭിരുചി പരീക്ഷ പ്രചരണ പരിപാടി

13/06/25

ലിറ്റിൽ കൈറ്റ് അഭിരുചി പരീക്ഷയെ കുറിച്ചും ആപ്ലിക്കേഷൻ സമർപ്പിക്കേണ്ട അവസാന തീയതിയെ കുറിച്ച് ഡിജിറ്റൽ ആയും എട്ടാം ക്ലാസിലെ വിദ്യാർത്ഥികളെ കണ്ടു നേരിട്ടും പരീക്ഷയെ കുറിച്ച് അവബോധം നൽകി. പരീക്ഷ എഴുതി സെലക്ഷൻ ലഭിച്ചാൽ കിട്ടുന്ന ഗുണങ്ങളെ കുറിച്ചും അതിനായി ഏതെല്ലാം മേഖലകളിൽ നമുക്ക് അറിവ് ഉണ്ടാവണം എന്നതിനെക്കുറിച്ചും പ്രചരണ പരിപാടി 9thLK വിദ്യാർഥികളുടെ നേതൃത്വത്തിൽ നടത്തി. VICTERS ക്ലാസുകൾ ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്തു കൊടുത്തു. അഭിരുചി പരീക്ഷയുടെ promo വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

വായനാദിനം

19/6/25

ജൂൺ 19 വായനാദിനത്തിൽ ചേർന്ന അസംബ്ലിയിൽ വായനയുടെ ലോകത്തേക്ക് മലയാളികളെ കൈപിടിച്ചുയർത്തിയ പി എൻ പണിക്കരെ കുറിച്ചും,വായനയുടെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചുകൊണ്ട് വായനാദിന സന്ദേശം നൽകി. വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾ തല ഉദ്ഘാടനം ഔപചാരികമായി പ്രധാന അധ്യാപിക k. V നിഷ നിർവഹിച്ചു.വായനാദിന പ്രതിജ്ഞ, വായനാദിന പ്രസംഗം, കവിതാ ലാഭനം, വായനാദിന ഗാനം , പുസ്തക പരിചയം, പ്ലക്കാർഡ് നിർമ്മാണം ,പോസ്റ്റർ നിർമ്മാണം എന്നീ പ്രവർത്തനങ്ങളും നടത്തുകയുണ്ടായി.

ദീപശിഖാ റാലി

23/6/25

ജൂൺ ഇരുപത്തിമൂന്നാം തീയതി scout and guide വിദ്യാർഥികൾ ഒളിമ്പിക് അന്താരാഷ്ട്ര ദിനത്തിന്റെ ഭാഗമായി രാവിലെ 7 മണിക്ക് Victoria college ൽ നിന്ന് കോട്ട മൈതാനം വരെയുള്ള ദീപശിഖാ റാലിയിൽ പങ്കെടുത്ത സർട്ടിഫിക്കറ്റ് നേടി

ലിറ്റിൽ കൈറ്റ് അഭിരുചി പരീക്ഷ

25/06/25

Lk യുടെ അഭിരുചി പരീക്ഷക്കായി application നൽകിയത് 100 വിദ്യാർഥികൾ ആണ്. ഓരോ വർഷവും kite ന്റെ അംഗത്വത്തിനായി അപേക്ഷ നൽകുന്ന കുട്ടികളുടെ എണ്ണത്തിൽ വർധനയാനുള്ളത് 9 വിദ്യാർഥികൾ മാത്രമാണ് പരീക്ഷ ദിവസം absent ആയത് model അഭിരുചി പരീക്ഷയിലൂടെ ഒരു demonstration ചെയ്തത് കൊണ്ട് അന്നത്തെ പരീക്ഷ വളരെ നന്നായി എല്ലാവരും ചെയ്തു

ലഹരി വിമുക്ത നവകേരളം

26/6/25

ലഹരി വിമുക്ത നവകേരളം scout& ഗൈഡ്സ് ന്റെ ജില്ലാതല ഉത്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിനുമോൾ അവർകളാണ് നിർവഹിച്ചത് കർണകിയമ്മൻ സ്കൂളിലെ band team വിശിഷ്ടാ ദിതികളെ ബാൻഡ് മേളത്തോടെ സ്വികരിച്ചു. പാലക്കാട് ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും നിരവധി സ്കൗട്ട് ആൻഡ് ഗൈസുകാർ പരിപാടിയിൽ പങ്കെടുത്തു അന്നത്തെ പരിപാടിയിൽ ക്ലബ്ബ് കോർഡിനേറ്ററിൽ സൈക്കോളജിസ്റ്റ് ആയ അരുൺകുമാർ സാറിന്റെ ലഹരി ക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസുകൾ ഉണ്ടായിരുന്നു. സ്കൗട്ട് ആൻഡ് ഗൈഡ്സ് പൂച്ചെടികൾ നാട്ടുപിടിപ്പിച്ചു പൂകൃഷിയാണ് ലഹരിയെന്നു തെളിയിച്ചു

Little kites members ന്റെ സഹായത്തോടെ ജില്ലാതല പരിപാടിയുടെ ഡിജിറ്റൽ ക്യാമ്പയിൻ കൂടി നടന്നു. 1150 പേരാണ് ഈ ക്യാമ്പയിനിൽ പങ്കെടുത്തത് ഡോക്യൂമെന്റഷൻ, വീഡിയോസ്, ഫോട്ടോ ആൽബം എന്നിവ സോഷ്യൽ മീഡിയയിൽ പബ്ലിഷ് ചെയ്തു.

campeign link

പേവിഷബാധ ബോധവൽക്കരണം

30/6/25

ഇന്നത്തെ പ്രത്യേക അസംബ്ലിയിൽ പേവിഷബാധയെ കുറിച്ചുള്ള ബോധവൽക്കരണം എച്ച് എം നിഷാ ടീച്ചർ അവർകളുടെ നേതൃത്വത്തിൽ നടത്തി.

ജൂലൈ മാസത്തെ വാർത്തകൾ

പ്ലാസ്റ്റിക് മാലിന്യ വിമുക്ത നാടിനായി

2/7/25

പ്ലാസ്റ്റിക് മാലിന്യ വിമുക്ത നാടിനായി പ്രത്യേകം അസംബ്ലി നടത്തുകയും ഒരു ബോധവൽക്കരണം പ്രധാന അധ്യാപിക നിഷ ടീച്ചറുടെ നേതൃത്വത്തിൽ നടത്തി. പ്ലാസ്റ്റിക് വിമുക്ത നാടിനു വേണ്ടി പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപേക്ഷിക്കുമെന്ന് വിദ്യാർത്ഥികൾ പ്രതിജ്ഞ എടുത്തു. ക്ലാസ് ലീഡേഴ്സിന്റെ ഉത്തരവാദിത്വത്തിൽ എല്ലാ ക്ലാസ് റൂമുകളും ,സ്കൂൾ കോമ്പൗണ്ടുകളും വൃത്തിയാക്കി സൂക്ഷിച്ചു .

പ്ലാസ്റ്റിക് ബാഗുകൾ ഉപേക്ഷിക്കുന്നതിന് വേണ്ടി പേപ്പർ ബാഗുകളുടെ നിർമ്മാണം പ്രവർത്തിപരിചയ അധ്യാപിക ഹൃദ്യ ടീച്ചറുടെ നേതൃത്വത്തിൽ നടന്നു.

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പ്രവർത്തി പരിചയ ക്ലബ്ബുമായി ചേർന്ന് പേപ്പർപെനുകൾ നിർമ്മിച്ചു കൈറ്റ്ലോഗോ ,സ്കൂൾ പേര് എന്നിവ ചേർത്തുകൊണ്ട് വളരെ ആകർഷകമാക്കിയ പേപ്പർ പെൻ പ്രധാനാധ്യാപികയെ ഏൽപ്പിച്ചു.

മാതൃകാ ഗാന്ധി സ്മരണ

4/7/25

ഇന്ത്യൻ ദേശീയ പതാക രൂപകൽപ്പന ചെയ്ത പിൻഗാലി വെങ്കയ്യ അഥവാ മാതൃക ഗാന്ധി എന്നറിയപ്പെടുന്ന ഇദ്ദേഹത്തെക്കുറിച്ച് സ്കൂൾ റേഡിയോയിൽ അവതരിപ്പിച്ചു.

ബഷീർ ദിനാചരണം

5/7/25

മലയാളസാഹിത്യ ത്തിലെ മഹാനായ നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര സമര സേനാനിയുമായ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ചരമദിനമായ ജൂലൈ 5 ന് ബഷീറിനെ അനുസ്മരിച്ച് വിവിധ പരിപാടികൾ  നടന്നു.. ബേപ്പൂർ സുൽത്താനെ അനുസ്മരിച്ച് 10 c യിലെ നേഹ പ്രബന്ധം അവതരിപ്പിച്ചു. ഐശ്വര്യ, ഹർഷിത, നിവേദ്യ, ശ്രീലക്ഷ്മി എന്നിവർ ന്റുപുപ്പാക്കൊരാനേ ണ്ടാർന്നു, മതിലുകൾ എന്നീ കൃതികളിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ പുനരാവിഷ്കരിച്ചു.പാത്തു്മ്മയുടെ ആട് എന്ന കൃതി കമലിക എന്ന വിദ്യാർത്ഥി പരിചയപ്പെടുത്തി. ബഷീർ ദിന ക്വിസ്സിൽ വിജയികളായ നേഹ ( ഒന്നാം സ്ഥാനം )ഐശ്വര്യ (രണ്ടാം സ്ഥാനം ) സഞ്ജന, നന്ദന ( മൂന്നാം സ്ഥാനം )എന്നിവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും, ബഷീർ പതിപ്പിന്റെ പ്രകാശവും പ്രധാനാധ്യാപിക നിഷ ടീച്ചർ നിർവഹിച്ചു

ദീപിക കളറിംഗ് കോമ്പറ്റീഷൻ

8/7/25

ദീപിക പത്രത്തിന്റെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾക്കായി നടത്തിവരുന്ന പെയിന്റിംഗ് മത്സരത്തിൽ 300 ഓളം കുട്ടികൾ പങ്കെടുത്തു. ആർട്ട് അധ്യാപകൻ അനുപ് സാർ ആണ് മത്സരം മാധവ ഹാളിൽ വച്ച് നടത്തിയത്.

ഗുരുപൂർണ്ണിമ ദിനാചരണം

10/7/25

സംസ്കൃത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു പൂർണ്ണമാ ദിനാചരണം ആചരിച്ചു.കർണ്ണകയമ്മൻ സ്കൂളിൽ ഗുരു പൂർണ്ണിമ ദിനം സമുചിതമായ രീതിയിൽ ആദരിച്ചു. ഗുരുപൂർണിമയുടെ മഹത്വം അസംബ്ലിയിൽ കുമാരി സാന്ദ്ര പറഞ്ഞു.  ഗുരു മഹത്വം സുഭാഷിതങ്ങൾ ചൊല്ലി . കുട്ടികൾ പ്രധാന അധ്യാപിക നിഷ ടീച്ചർക്ക് പൂച്ചെണ്ടു നൽകി ആദരിച്ചു.  എല്ലാ ഗുരുക്കന്മാരുടെയും  അനുഗ്രഹങ്ങൾ വാങ്ങി -ഗുരുപൂർണിമയെകുറിച്ച് പോസ്റ്റർ തയ്യാറാക്കി നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു..

വേൾഡ് പോപുലേഷൻ ഡേ

11/7/25

വേൾഡ് പോപുലേഷൻ ഡേ യോടനുബന്ധിച്ച് വിവിധ പരിപാടികൾ സോഷ്യൽ സയൻസ് ക്ലബ് അസംബ്ലിയിൽ സംഘടിപ്പിച്ചു.

സോഷ്യൽ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായിJuly 11 ജനസംഖ്യാ ദിനവുമായി ബന്ധപ്പെടുത്തി വിവിധ പരിപാടികൾ നടത്തി.അസംബ്ലിയിൽ ജനസംഖ്യ ദിനത്തെക്കുറിച്ച് 10 C യിലെ ഭദ്ര അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ് മൽസരത്തിൽ നേഹ ഒന്നാം സ്ഥാനവും ആർദ്ര, ആദികേശവ് എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി

വൈ ഐ പി രജിസ്ട്രേഷൻ

12/7/25

വൈ ഐ പി രജിസ്ട്രേഷനു മുന്നൂറോളം കുട്ടികൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റിലെ എല്ലാ വിദ്യാർത്ഥികളും വൈഐപി രജിസ്റ്റർ ചെയ്തു. രക്ഷിതാക്കളുടെ മൊബൈൽ ഫോണിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്കായി . ലിറ്റൽ കൈറ്റ്അധ്യാപകരുടെ നേതൃത്വത്തിൽ google form തയ്യാറാക്കി കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി ബി ആർ സി യിലേക്ക് മെയിൽ ചെയ്തു.

വായനക്കളരി

14/7/25

വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും പത്രവായന എന്ന ശീലം കുട്ടികളിൽ ഉണ്ടാകുന്നതിനും ചന്ദ്രനഗർ ഫിറ്റ്നസ് സെന്റർ ഉടമ സ്നേഹ ലത കുട്ടികൾക്ക് മനോരമ പത്രം നൽകി ഉദ്ഘാടനം ചെയ്തു .ഈ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ എല്ലാ ക്ലാസിലേക്കും ദിവസവും മനോരമ പത്രം നൽകി വരുന്നു .

ഹരിത വിദ്യാലയം ക്യാമ്പയിൻ

14/7/25

കോവൈ പുത്തൂർ റോട്ടറി ക്ലബ്ബുകൾ ചേർന്ന് ഹരിത വിദ്യാലയം ആഘോഷത്തിന്റെ ഭാഗമായി നടപ്പാക്കിയ പ്രകൃതിയോട് ഒരു സ്നേഹസംരംഭം ഉദ്ഘാടനം പാലക്കാട് നഗരസഭാധ്യക്ഷ പ്രമീള ശശിധരൻ നിർവഹിച്ചു.സ്കൗട്ട് ആൻഡ് ഗൈഡ്, ലിറ്റിൽ കൈറ്റ്സ്, ജെ.ആർ .സി,സംസ്കൃതം ഹിന്ദി ക്ലബ് ചേർന്നാണ് പരിപാടിക്ക് നേതൃത്വം വഹിച്ചത്.ഗൈഡ് വിദ്യാർത്ഥികൾ ബാൻഡ് മേളത്തോടെയാണ് വിശിഷ്ടാതിഥികളെ സ്വീകരിച്ചത്.സ്കൗട്ട് ആദരവ് നൽകി .ഹിന്ദി ക്ലബ് ,ഹിന്ദി ഗ്രൂപ്പ് സോങ് അവതരിപ്പിച്ചു.

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് പ്രകൃതി സംരക്ഷണത്തെക്കുറിച്ച് പ്രസന്റേഷൻ തയ്യാറാക്കി അവതരിപ്പിച്ചു. പരിപാടി ഡോക്യുമെന്റ് ചെയ്തു..ക്ലബ്ബിൽ ഉള്ള വിദ്യാർത്ഥികൾക്ക് തൈ നൽകി . യൂണിറ്റിൽ ഉള്ള വിദ്യാർത്ഥികൾ സ്കൂളിന്റെ പല ഭാഗങ്ങളിലായി തൈകൾ നട്ട് അവയുടെ സംരക്ഷണം ഏറ്റെടുത്തു. വേലികൾ കെട്ടി അതിൽ ടാഗ് സ്ഥാപിച്ചു .

BSG യൂണിഫോം വിതരണം ചെയ്തു

15/7/25

സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ ടീഷർട്ട് വിതരണം പ്രധാനാധ്യാപിക കെ വി നിഷ ടീച്ചർ നിർവഹിച്ചു.

വാങ്ങ്മയം പരീക്ഷ

പൊതുവിദ്യാഭ്യാസ വകുപ്പും ,വിദ്യാരംഗം കലാസാഹിത്യ വേദിയും ഒന്നിച്ച് സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലും നടത്തിവരുന്ന ഭാഷാപ്രതിഭ നിർണയ പരീക്ഷ ജൂലൈ 16ന് ഉച്ചയ്ക്ക് എല്ലാ ക്ലാസുകളിലും വച്ച് നടത്തി .

യൂണിഫോം ,വർക്ക് ബുക്ക് ഡയറി, ബാഡ്ജ് ,പേപ്പർ പെൻ ,നെയിം സ്ലിപ്പ് ,എന്നിവ ലിറ്റിൽ കൈറ്റ്സ് വിതരണം ചെയ്തു.

16/7/25

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് വേണ്ടി യൂണിഫോം ബുക്ക് ഡയറി ബാഡ്ജ് എന്നിവ ബഹുമാനപ്പെട്ട പ്രധാന അധ്യാപിക നിഷ ടീച്ചർ വിതരണം ചെയ്തു .

അന്നേദിവസം പ്രവർത്തി പരിചയ ക്ലബ്ബും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബും ചേർന്ന് ഉണ്ടാക്കിയ പേപ്പർ പെൻ ഒമ്പതാം തരം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എട്ടാംതരം പുതിയ ലിറ്റിൽ കൈറ്റ് വിദ്യാർഥികൾക്ക് കൈമാറിക്കൊണ്ട് അവരെയും ലിറ്റിൽ കൈറ്റ് കുടുംബത്തിലേക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്തു. പേപ്പർ പെനിൽ റൈ കൈറ്റ്ലോഗോ സ്കൂളിന്റെ പേര് എന്നിവ ഉപയോഗിച്ചു .നെയിം സ്ലിപ് കുട്ടികളുടെ ഫോട്ടോ വച്ചുകൊണ്ട് വളരെ ആകർഷകമായ ഡിസൈനോടുകൂടിയാണ് കൈറ്റ് വിദ്യാർഥികൾ തയ്യാറാക്കിയത്.

നെയിം സ്ലിപ്പ് വിതരണം

ഒമ്പതാം തരത്തിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ നെയിം സ്ലിപ്പ് എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾക്ക് പ്രധാന അധ്യാപിക കെ വി നിഷ ടീച്ചർ നൽകിക്കൊണ്ട് 2025-28 ബാച്ചിലെ പുതിയ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.നെയിം സ്ലിപ്പിൽ വിദ്യാർത്ഥികളുടെ ഫോട്ടോ,കളർ എന്നിവ കൊടുത്തു ആകർഷകമാക്കിയിരുന്നു.ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ചുമതലകളെ കുറിച്ച് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ക്ലാസുകൾ നൽകി .കൈറ്റ് വിദ്യാർഥികൾ ചെയ്തുവരുന്ന വേറിട്ട പ്രവർത്തനങ്ങളെക്കുറിച്ച് പ്രധാനധ്യാപിക അവർക്ക് പറഞ്ഞുകൊടുത്തു കൊണ്ട് പ്രോത്സാഹനം നൽകി .

ചാന്ദ്രദിനാചരണം

18/9/25

ചാന്ദ്രദിനത്തിന്റെ പ്രാധാന്യം ലിറ്റിൽ കൈറ്റ് വിദ്യാർഥികൾ റേഡിയോയിൽ അവതരിപ്പിച്ചു.മൂൺ വാക്ക് എന്ന പരിപാടി ക്ലാസുകളിൽ നടത്തി.സ്കൂളിലെ ചിന്ദ്രദിന പരിപാടികൾക്ക് സയൻസ് ക്ലബ്ബ് നേതൃത്വം നൽകി. ചാന്ദ്രദിനത്തിന് മുന്നോടിയായി July 18 ന് സ്കൂളിൽ ചാന്ദ്രദിന ക്വിസ് നടത്തി. ക്വിസിൽ 10C യിലെ നേഹ ഒന്നാം സ്ഥാനവും 8D യിലെ അനശ്വര രണ്ടാം സ്ഥാനവും 8D യിലെ കമലിക മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ചിന്ദ്രദിനത്തിന് സ്കൂൾ അസംബ്ലിയിൽ ചാന്ദ്രദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് HM നിഷടീച്ചർ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. തുടർന്ന് ഷബാന ഫാത്തിമ 8.B, ഹരിത 8E ചാന്ദ്രദിന ഗീതം ചൊല്ലി. ചാന്ദ്രദിനത്തിൻ്റെ ചരിത്രം ഉൾകൊണ്ട പ്രസംഗവും 8Dയിൽ പഠിക്കുന്ന കമലിക അസംബ്ലിയിൽ അവതരിപ്പിച്ചു.

ദേശീയ പതാകദിനം

22/7/25

ദേശീയ പതാക ദിനത്തെക്കുറിച്ചും അതിലെ വർണ്ണങ്ങളുടെ പ്രത്യേകതയെക്കുറിച്ചും കർണിക സ്കൂൾ റേഡിയോയിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അവതരിപ്പിച്ചു.

പൈ അപ്പ്രോക്സിമേഷൻ ദിനം

22/7/25

മാക്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പൈ മാതൃക വിദ്യാലയ മുറ്റത്ത് പ്രദർശിപ്പിച്ചു. പൈന്റെ ഉദ്ഭവത്തെ കുറിച്ച് പറഞ്ഞുകൊണ്ട് മാക്സ് ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

ട്രൂപ്പ് മീറ്റിംഗ്

23/7/25

സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ മീറ്റിംഗ് നടത്തി.

ദിനാചരണങ്ങൾ റേഡിയോയിൽ

26/7/25,27/7/25

കാർഗിൽ ദിനത്തെക്കുറിച്ചും ധീരജവാന്മാരെ കുറിച്ചും അബ്ദുൽ കലാം ഓർമ്മദിനത്തെ കുറിച്ചും റേഡിയോയിൽ അവതരിപ്പിച്ചു.

ലോക പ്രകൃതി സംരക്ഷണ ദിനം

28/7/25

പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ബോധവൽക്കരണ ക്ലാസുകൾ പ്രധാന അധ്യാപിക കെവിനിഷ ടീച്ചർ അസംബ്ലിയിൽ പറഞ്ഞു. അടുക്കളത്തോട്ടം എന്ന ആശയവും ഉയർന്നുവന്നു.സ്കൂൾ വളപ്പിലെ വൃക്ഷങ്ങളുടെ സംരക്ഷണാർത്ഥം വേലികൾ നിർമ്മിച്ചു.

ഡെങ്കിപ്പനി തടയാം ജാഗ്രത മതി

29/7/25

ആരോഗ്യ വകുപ്പിലെ ശ്രീമതി കൃഷ്ണവേണിയുടെ നേതൃത്വത്തിൽ മഴക്കാലത്തെ പനിയെക്കുറിച്ചും , വ്യക്തി ശുചിത്വം, പരിസര ശുചിത്വം ,ഡെങ്കിപ്പനി പരത്തുന്ന കൊതുകുകൾ ,എന്നിവയെക്കുറിച്ച് ബോധവൽക്കരണം ക്ലാസ് നടത്തി. ഇവയുടെ ഓഡിയോ റേഡിയോയിൽ വിദ്യാർത്ഥികളുടെ സഹായത്തോടെ സംപ്രക്ഷണം ചെയ്തു.

നിപ്പാ പനിയെ അറിയാം ജാഗ്രത മതി

31/7/25

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നിപ്പ പനിയെക്കുറിച്ചും, ജാഗ്രതയോടെ ഇരിക്കേണ്ട ആവശ്യകതയെക്കുറിച്ചും,ആരോഗ്യവാർത്ത തയ്യാറാക്കി സോഷ്യൽ മീഡിയയിൽ പബ്ലിഷ് ചെയ്തു.

ഓഗസ്റ്റ് മാസത്തെ വാർത്തകൾ

വിജയോത്സവം സാഹിത്യ സമാജം ഉദ്ഘാടനം

1/8/25

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്യുമെന്റേഷൻ നടത്തി. ഫോട്ടോ ആൽബം തയ്യാറാക്കി. വീഡിയോ സോഷ്യൽ മീഡിയയിൽ പബ്ലിഷ് ചെയ്തു.

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്യുമെന്റേഷൻ നടത്തി. ഫോട്ടോ ആൽബം തയ്യാറാക്കി. വീഡിയോ സോഷ്യൽ മീഡിയയിൽ പബ്ലിഷ് ചെയ്തു.

ബാൻഡ് മേളത്തോടെയാണ് സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തത്.

വേൾഡ് സ്കാർഫ് ഡേ

കലക്ടർ പ്രിയങ്ക ഐഎഎസ്, ഡി ഇ ഓ അഷ്റഫ് അലി, ഡിഡി എന്നിവർക്ക് സ്കാർഫ് അണിയിക്കാൻ അവസരം ലഭിച്ചു.

ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ കലക്ടറുമായി അഭിമുഖം നടത്തി .ഡോക്യുമെന്റേഷൻ ചെയ്തു. ഈ ദിവസത്തിന്റെ പ്രാധാന്യം അറിയിക്കുന്ന ഒരു വീഡിയോ തയ്യാറാക്കി.

പിടിഎ ജനറൽ ബോഡിയോഗം കൂടി

3/8/2

രക്ഷിതാക്കളും അധ്യാപകരും ഒന്നിച്ചിരുന്ന്

കഴിഞ്ഞ അക്കാഡമിക് ഇയറിൽ സ്കൂളിൽ നടത്തി വന്ന പ്രവർത്തനത്തെക്കുറിച്ചും അതിന് ചിലവഴിച്ച തുക ഇനി ബാക്കിയുള്ള തുക ഇനി വരുന്ന വർഷം സ്കൂളിൽ നടത്തേണ്ട പ്രവർത്തനത്തെക്കുറിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു പുതിയ പ്രസിഡണ്ടായി വിനോദ് ജി ചുമതലയേറ്റു.

മയക്കുമരുന്നിനെതിരെ ചൂരൽ നാടകം

ലഹരി ഉപയോഗിക്കുന്നവരുടെ ജീവിതം എന്തായി തീരുമെന്ന് നാടകത്തിൽ അഭിനയിച്ച പൂർവ്വ വിദ്യാർത്ഥികൾ ശ്രദ്ധേയരായി. ലഹരി ഒരിക്കലും ഉപയോഗിക്കില്ല എന്ന് കുട്ടികളിൽ ബോധവൽക്കരണം ഉണ്ടാക്കി .സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും നാടകം കാണുവാനുള്ള സൗകര്യം ചെയ്തു കൊടുത്തു . വിഷലഹരി ഒഴിവാക്കി സ്നേഹ ലഹരി ഉൾക്കൊള്ളുക എന്നതാണ് നാടകത്തിന്റെ പ്രമേയം

ഹിരോഷിമ ദിനം

6/8/25

സോഷ്യൽ സയൻസ് ക്ലബ്സ്കൗട്ട് ആൻഡ് ഗൈഡ്, ജെ ആർ സി എന്നീ യൂണിറ്റുകൾ ചേർന്നാണ് ഈ ദിനം ആചരിച്ചു.സഡാക്കോ കൊക്കുകൾ വിദ്യാർത്ഥികൾ നിർമ്മിച്ചു .വിദ്യാലയം അലങ്കരിച്ചു. ബഹുമാനപ്പെട്ട ഡി ഇ ഓ സ്കൂളിൽ സന്ദർശിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ സഡാക്കോ കൊക്കുകൾ നൽകി ,ബാൻഡ് മേളത്തോടെയാണ് സ്കൂളിലേക്ക് സ്വീകരിച്ചത് .യൂണിറ്റ് വിദ്യാർത്ഥികൾ ഒന്നിച്ച് ലോകസമാധാന ചിഹ്നത്തിന്റെ മാതൃകയിൽ അണിനിരന്നു.

സേവ് എ ലിറ്റിൽ ട്രീ പ്രോഗ്രാം നടന്നു.

ഡി ഡി സലീന, ഡിഇഒ അസീഫ് അലിയാർ എന്നിവർ വൃക്ഷത്തൈകൾ നടുകയും, അടുക്കളത്തോട്ട പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.

ഇംഗ്ലീഷ് അസംബ്ലി

12/8/25

English  Assembly  held  at   KHSS, MOOTHANTHARA

----------------------------------------

English  Assembly in the auspices of ASPIRE ENGLISH CLUB  was held   on  12/8/2025.   The  assembly  included various  programmes , performed  by  the members   of   the   club . The  assembly  commenced   at  9.45  am  with  a  prayer,   which was followed  by  the   pledge. Ardhra of  8C   read  some  quotes  of    P.B.Shelly  and    Keats   as  "Thought   for  the Day ". Sreenidhi  of  9C   read  news   headlines. Sandra  of  8A    recited  the poem  ,"O  captain,  my captain "  by  Walt Whitman. Harshini  of 8C  introduced   some  new words  and  their meanings  by  displaying  them  in  flash cards.  Badhra  of  10C  gave  a  brief  description  of William  Shakespeare and  his  works.  Certificates  and  Trophies  were  distributed  to the  winners  ,   who  secured   1st  and 2nd   prizes  in  Drawing  competition  and  Reading  competition    held  by  the ASPIRE ENGLISH CLUB.   The   programme  ended  with  vote  of  thanks  by  Karthika of 10C.

സംസ്കൃത ദിനാചരണം

13/8/25

കർണ്ണകയമ്മൻ ഹയ്യർ സെക്കൻഡറി സ്ക്കൂൾ മൂത്താന്തറ സംസ്കൃത ദിനാചരണം സമുചിതമായ രീതിയിൽ ആചരിച്ചു.

സ്ക്കൂൾ പ്രിൻസിപ്പൽ VK രാജേഷ് സർ സ്വാഗതഭാഷണം നടത്തി. മാനേജർ k നടരാജൻ സർ അധ്യക്ഷത വഹിച്ചു. കൽപാത്തി പ്രകാശ് മുത്തുസ്വാമി അവർകൾ ഉദ്ഘാടനം ചെയ്തു.HM . KV നിഷ ടീച്ചർ , ഗംഗാധരൻ സർ , സീനിയർ അധ്യാപിക പ്രീത ടീച്ചർ,  , സ്റ്റാഫ് സെക്രട്ടറി S.ലത ടീച്ചർ എന്നിവർ ആശംസ നേർന്നു.  സംസ്കൃത പ്രതിജ്ഞ കാർത്തിക ചൊല്ലിക്കൊടുത്തു. സംസ്കൃത ദിനപ്രഭാഷണം അനന്തികയും സുഭാഷിതം കാർത്തികയും രാമായണ' കഥാപാത്ര നിരൂപണം നിവേദ്യയും ലങ്കാദർശനം  കഥാവതരണം സാന്ദ്രയും അവതരിപ്പിച്ചു . സുഭാഷിതസംപുട പ്രകാശനം നടത്തി. കുട്ടികൾ എല്ലാവരും ഭഗവത്ഗീത അധ്യായം 12 ചൊല്ലി. സംസ്കൃത അധ്യാപിക സുജാത ടീച്ചർ നന്ദി പ്രകാശനം ചെയ്തു.. പല രചനാമത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

സ്കൂൾ പാർലമെന്റ് ഇലക്ഷൻ

14/8/25

പാലക്കാട് കർണ്ണകയമ്മൻ സ്കൂളിൽ 2025ലെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ ആവേശകരമായി നടന്നു . ലിറ്റിൽ കൈറ്റ്സ് ക്ലബ്ബും സോഷ്യൽ സയൻസ് ക്ലബ്ബും സംയുക്തമായാണ് ഇലക്ഷൻ നടത്തിയത്. ഇലക്ഷൻ സോഫ്റ്റ്‌വെയറുകൾ തയ്യാറാക്കിയത് ലിറ്റിൽ വിദ്യാർഥികളാണ് . പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിച്ച റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ചാണ് സോഫ്റ്റ്‌വെയറുകൾ തയ്യാറാക്കിയത് .

സ്കൂൾ ലീഡറായി വിജയിച്ച പ്ലസ് ടു കോമേഴ്സിലെ ഫിദ ഫാത്തിമ, അസിസ്റ്റന്റ് സ്കൂൾ ലീഡർ ഹൈസ്കൂൾ വിദ്യാർത്ഥി മണികണ്ഠൻ, സ്പോർട്ട് സ് ക്യാപ്റ്റനായി തിരഞ്ഞെടുത്ത ഹൈസ്കൂൾ വിദ്യാർത്ഥി മണികണ്ഠൻ, ആർട്സ് ക്ലബ് സെക്രട്ടറിയായി വിജയിച്ച  പ്ലസ് വൺ സയൻസ് വിദ്യാർത്ഥി വിഷ്ണു , എന്നിവർക്ക് സ്കൂൾ പ്രിൻസിപ്പാൾ വി.കെ .രാജേഷ് പ്രധാന അധ്യാപിക കെ വി നിഷ എന്നിവരുടെ സാന്നിധ്യത്തിൽ വിജയികൾ സത്യപ്രതിജ്ഞ ഏറ്റുചൊല്ലി.

രാമായണ ക്വിസ്

14/8/25

മാധവാ ഗണിത ക്ലബ്ബിൽ നടത്തിയ രാമായണം ക്വിസ്സിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. സ്മാർട്ട് റൂമിൽ വച്ചാണ് ക്വിസ് നടത്തിയത് മൂന്നു വിദ്യാർത്ഥികൾ വിജയികളായി.

സ്വാതന്ത്ര്യദിന ആഘോഷം

15/8/25

സ്കൂൾ പ്രിൻസിപ്പൽ വി കെ രാജേഷ് ദേശീയ പതാക ഉയർത്തി. മധുരം വിതരണം ചെയ്തു.

സ്വാതന്ത്ര്യദിന പരേഡ്

കോരി ചൊരിയുന്ന മഴയത്തും ആവേശം ഒട്ടും കുറയാതെ മൂത്താൻതറ സ്കൂളിന്റെ അഭിമാനമായ ബാൻഡ് യൂണിറ്റും, സ്കൗട്ട് യൂണിറ്റും, ജെ ആർ സി ടീമും മഴയത്ത് പരേഡിൽ ഇറങ്ങി.

സ്കൗട്ട് ടീമിനെ ബെസ്റ്റ് പ്ലാട്ടൂൺ അവാർഡും. ബാന്റിനും ജെ ആർ സി യും സെക്കൻഡ് പ്രൈസും എം പി രാജേഷി നിന്നും കളക്ടർ മാധവിക്കുട്ടിയുടെ സാന്നിധ്യത്തിൽ കുട്ടികൾ ഏറ്റുവാങ്ങി.

കർഷക ദിനം

16/8/25

കാർഷിക സംസ്കാരത്തിന്റെയും സമൃദ്ധിയുടെയും ഉത്സവമാണ് ഓണം. കൊല്ലവർഷത്തെ ആദ്യമാസമാണ് ചിങ്ങം.ചിങ്ങമാസത്തെ മലയാളഭാഷാ മാസം എന്നും അറിയപ്പെടും ഇതിനെക്കുറിച്ച് റേഡിയോയിൽ അവതരിപ്പിച്ചു.

ജില്ലാ തൈക്കോണ്ടോ ചാമ്പ്യൻഷിപ്പ്

18/8/25

പാലക്കാട് ജില്ലാ തൈക്കോണ്ടോ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം എംപി വി കെ ശ്രീകണ്ഠൻ കർണ്ണകയമ്മൻ സ്കൂളിൽ വച്ച് നിർവഹിച്ചു.

സംസ്ഥാന തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിച്ച് ശ്യാം പി ഗോകുൽ എന്നിവർ പങ്കെടുക്കും. ചാമ്പ്യൻഷിപ്പിൽ സ്വർണം, വെള്ളി മെഡലുകൾ നേടിയ വരാണ്. ഇരുവരും കർണ്ണകയമ്മൻ സ്കൂളിലെ വിദ്യാർഥികളാണ് .

മാരത്തൺ ഹരമാക്കി രാഹുൽ കൃഷ്ണ

പാലക്കാട് കർണ്ണകയമ്മൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി രാഹുൽ കൃഷ്ണ ഇപ്പോൾ തന്റെ 80 മത്തെ മാരത്തോൺ ഓട്ടം പൂർത്തിയാക്കിയതിന്റെ സന്തോഷത്തിലാണ്. ലഹരി ഉൾപ്പെടെയുള്ള സാമൂഹിക വിഷയത്തോട് അനുബന്ധിച്ച് നടന്ന വിവിധ മാരത്തണുകളിലെ പ്രധാന താരം ആണ് ഈ കൊച്ചുമിടുക്കൻ. വീട്ടിലെ സ്വീകരണം മുറിയിൽ മെഡലുകളുടെ നീണ്ട നിര തന്നെയുണ്ട് .വിദ്യാലയത്തിൽ നൂറോളം കുട്ടികൾക്ക് യോഗ പരിശീലനം ക്ലാസുകൾ നടത്തിവരുന്നു രാഹുൽ കൃഷ്ണയുടെ നേതൃത്വത്തിൽ .

ദേശീയ ടെന്നീസ് ചാമ്പ്യൻ

ഫിദ ഫാത്തിമ

സ്കൂൾ വെബ്സൈറ്റ് ഉദ്ഘാടനം

27/8/25

സ്കൂൾ വെബ്സൈറ്റ് ഉദ്ഘാടനം,സംസ്ഥാന പോലീസ് സേനയിലെ സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബന്ധതയുടെയും മികവിൽ കേരള മുഖ്യമന്ത്രിയുടെ 2025 പോലീസ് മെഡൽ പുരസ്കാരത്തിന് അർഹത നേടിയ ശ്രീ ഹരിദാസ് പി സി നിർവഹിച്ചു.

സ്കൂൾ വാർത്തകൾ അടങ്ങിയ കർണ്ണികാരം സ്കൂൾ പത്രത്തിന്റെ പ്രകാശനവും ഹരിദാസ് സാർ നിർവഹിച്ചു . ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ആണ് ഈ പത്രം തയ്യാറാക്കുന്നത്.

ഓണാഘോഷം

29/08/25


കർണകിയമ്മൻ ഹയർ സെക്കൻഡറി സ്കൂളിലെ ഓണാഘോഷം വിപുലമായ പരിപാടികളോട് ആഘോഷിച്ചു. സ്കൂൾ മാനേജർ ശ്രീ ഗംഗാധരൻ പ്രിൻസിപ്പൽ ശ്രീ രാജേഷ് പ്രധാന അധ്യാപിക കെ വി നിഷ സീനിയർ അധ്യാപിക സി. പ്രീത എന്നിവർ വിളക്കുകൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. പൂക്കള മത്സരം, ഡിജിറ്റൽ പൂക്കള മത്സരം ഓണത്തപ്പന് വരവേൽക്കൽ ഓണപ്പാട്ട് തിരുവാതിരക്കളി നൃത്ത നൃത്യങ്ങൾ ബാൻഡ് മേളം പായസവിതരണം റോബോ ഓണക്കാഴ്ചകൾ തുടങ്ങിയ വിവിധ പരിപാടികൾക്കൊപ്പംAEO, DEO ഓഫീസ് ജീവനക്കാരും സ്കൂൾ ജീവനക്കാരും തമ്മിൽ നടത്തിയ വടംവലി മത്സരം കാണികളിൽ ആവേശവും കൗതുകവും ജനിപ്പിച്ചു തുടർന്ന് ഓണസദ്യയോട് കൂടി ഓണാഘോഷ പരിപാടികൾ അവസാനിച്ചു

റോബോ ഓണം കാഴ്ചയിൽ

പാലക്കാട്: കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബും ആർട്ട് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച റോബോ ഓണം കാഴ്ചയിൽ, ടെക് തോണിയും റോബോ ഗജയും കുട്ടികളിൽ വൈജ്ഞാനിക താല്പര്യമുള്ളവർത്തുവാൻ പര്യാപ്തമായിരുന്നു. പൊതുവിദ്യാലയത്തിൽ നടത്തിവരുന്ന ഇത്തരത്തിലുള്ള റോബോട്ടിക് പ്രവർത്തനങ്ങളെ DEO ശ്രീ ആസിഫ് അലി KAS, AEO ശ്രീ രമേശ് പാറപ്പുറത്ത് എന്നിവർ പ്രശംസിക്കുകയും വളർന്നുവരുന്ന ഇത്തരത്തിലുള്ള ന്യൂജൻ ടെക്കികളെ ഭാവി തലമുറയുടെ വാഗ്ദാനങ്ങൾ ആണെന്ന് അഭിപ്രായപ്പെട്ട് ഇതിന്റെ പുറകിൽ പ്രവർത്തിച്ച ശരൺ ശങ്കർ, സഞ്ജയ് കൃഷ്ണ, അഭിരാജ് എന്നീ വിദ്യാർത്ഥികൾക്ക് സമ്മാനം നൽകുകയും ചെയ്തു.

സെപ്തംബർ മാസത്തെ വാർത്തകൾ

പ്രിലിമിനറി ക്യാമ്പ്

കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിൽ 2025 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾക്കായി പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. അനിമേഷൻ, പ്രോഗ്രാമിംഗ്, റോബോട്ടിക്സ് എന്നീ വിഷയങ്ങളാണ് ക്യാമ്പിൽ ഉൾപ്പെടുത്തിയത്. 40 വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു  . കൈറ്റ് മാസ്റ്റർ ട്രെയിനറായ ലിവിൻ പോൾ ആണ് ക്യാമ്പ് നയിച്ചത്.

കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ഷോർട്ട് ഫിലിം ഇന്ദ്രിയം കൈറ്റ് മാസ്റ്റർ ട്രൈനറായ ലിവിൻ പോൾ റിലീസ് ചെയ്തു. ചിത്രത്തിൽ അഭിനയിച്ച ശ്രീശാന്ത്, അജ്മൽ ,വിഗ്നേഷ്, ശ്രീരാഗ് , നന്ദു കൃഷ്ണ എന്നിവർക്കും എഡിറ്റിംഗ് ,നിർമ്മാണം എന്നീ രംഗങ്ങളിൽ പ്രവർത്തിച്ച എല്ലാ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കും പ്രധാന അധ്യാപിക കെ വി നിഷ ആശംസകൾ നേർന്നു.

കർണ്ണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ് വിദ്യാർഥികൾ അമ്മമാർക്കായി കമ്പ്യൂട്ടർ സാക്ഷരതാ ക്ലാസുകൾ നടത്തി. 30 അമ്മമാരാണ് ക്ലാസിൽ പങ്കെടുത്തത് . ഇമെയിൽ അയക്കുന്നതിനും, പോസ്റ്റർ തയ്യാറാക്കുവാനും, അനിമേഷൻ, പ്രോഗ്രാമിങ്ങ്, റോബോട്ടിക്സ് എന്നിവയെക്കുറിച്ചും ക്ലാസ്സുകൾ നൽകി . ഇന്ന് നടക്കുന്ന സൈബർ ക്രൈമുകളെ കുറിച്ച് ബോധവാന്മാരായിരിക്കുവാൻ സൈബർ സെക്യൂരിറ്റി ക്ലാസുകളും  കൈറ്റ്സ് വിദ്യാർത്ഥികളായ വൈഷ്ണവി , ഹരിപ്രസാദ് ,മണികണ്ഠൻ ,സഞ്ജയ് കൃഷ്ണ ,അയ്യപ്പൻ, വൈഷ്ണവ്, വൈശാഖ് സുരേഷ് എന്നീ വിദ്യാർത്ഥികളുടെ നേത്യത്വത്തിൽ നടന്നു

കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ രക്ഷിതാക്കളുമായി സംഗമം നടത്തി.  വിദ്യാർത്ഥികൾ കൈറ്റ് പ്രസ്ഥാനത്തിൽ നിന്നും ആർജ്ജിച്ചെടുക്കുന്ന കഴിവുകളെ കുറിച്ചും . അവർ സമൂഹത്തിലും വിദ്യാലയത്തും ചെയ്യേണ്ട പ്രവർത്തനങ്ങളെക്കുറിച്ചും , ചുമതലകളെ കുറിച്ചും കൈറ്റ് മാസ്റ്റർ ട്രെയിനർ ലിവിൻ പോൾ  വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരു മാർഗ്ഗനിർദ്ദേശം നൽകി  . പ്രധാനാധ്യാപിക കെ വി നിഷ കഴിഞ്ഞവർഷം കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിലും , സമൂഹത്തിലും ചെയ്തുവന്ന പ്രവർത്തനങ്ങളെ കുറിച്ച് രക്ഷിതാക്കളെ അറിയിച്ചുകൊണ്ട് വിദ്യാർത്ഥികളെ പ്രശംസിച്ചു .

സംസ്ഥാനതലം എ ഗ്രേഡ് വാങ്ങിയ കർണ്ണകയമ്മൻ ഹയർ സെക്കൻഡറിയിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ വൈഷ്ണവി പ്രസന്റേഷൻലൂടെ രക്ഷിതാക്കളുടെ മുന്നിൽ അവതരിപ്പിച്ചു .

സൈബർ സെക്യൂരിറ്റിയെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകൾ ഹരി പ്രസാദ് മണികണ്ഠൻ എന്നീ വിദ്യാർത്ഥികൾ രക്ഷിതാക്കൾക്കു വേണ്ടി അവതരിപ്പിച്ചു

സമഗ്ര പോർട്ടൽ എജുക്കേഷൻ റിസോഴ്സ്   വെബ്സൈറ്റിനെ കുറിച്ചും, അതിൽനിന്നും കുട്ടികൾക്ക് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്ന വർക്ക്ക്ഷീറ്റുകൾ, ക്വസ്റ്റ്യൻ പേപ്പറുകൾ, ടെക്സ്റ്റ് ബുക്ക് പഠനത്തിനു വേണ്ട വീഡിയോ ,

പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ച് ഒരു ബോധവൽക്കരണം രക്ഷിതാക്കൾക്ക് നൽകി

സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം 2025

20/8/25

സ്വതന്ത്ര സോഫ്റ്റ്‌വെയർ വാരാഘോഷത്തോടനുബന്ധിച്ച്, ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി അവർകളാണ് ഉദ്ഘാടനം നിർവഹിച്ചത്. പാലക്കാട് ജില്ല ലിറ്റിൽ കൈറ്റിന്റെ നേതൃത്വത്തിൽ നടന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രസക്തി എന്ന വിഷയത്തെക്കുറിച്ച് റിട്ടയേഡ് ISRO സൈന്റിസ്റ്റ് ശ്രീ മുകുന്ദൻ അണ്ണാമലൈ അവർകളാണ് expert ക്ലാസ്സുകൾ എടുത്തത്.

ഈ പരിപാടികളിൽ  പാലക്കാട് കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ് വിദ്യാർഥികൾ വൈഷ്ണവി കാർത്തിക കെ , കാർത്തിക . എസ് , സഞ്ജയ് കൃഷ്ണ, അഭിരാജ് ,പ്രജിൻ ,ശരൺ ശങ്കർ , ശ്രീശാന്ത് ,അജ്മൽ ഹരിപ്രസാദ്, എന്നീ വിദ്യാർത്ഥികൾ പങ്കെടുത്തു.

സോഫ്റ്റ്‌വെയർ ദിനാചരണങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പാലക്കാട് കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സുൽത്താൻപേട്ട GLP സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് താളം സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തി

വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്പെഷ്യൽ അസംബ്ലി

22/9/25 സ്വതന്ത്ര സോഫ്റ്റ്‌വെയർ വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ സ്പെഷ്യൽ അസംബ്ലിയിൽ ലിറ്റിൽ കൈറ്റ് വിദ്യാർഥികൾ വിവിധതരം സോഫ്റ്റ്‌വെയറുകളുടെ പ്ലക്കാർഡുകൾ പിടിച്ച് അവയെക്കുറിച്ച് ഒരു അവബോധം നൽകി.

സ്പെഷ്യൽ അസംബ്ലിയിൽ സ്വതന്ത്ര സോഫ്റ്റ് വെയർ പ്രചരിപ്പിക്കുക എന്ന ലക്ഷ്യം ഉറപ്പിച്ചുകൊണ്ട് പ്രതിജ്ഞ പറഞ്ഞത് കൈറ്റ് വിദ്യാർത്ഥി നേഹ

സർട്ടിഫിക്കറ്റ് നൽകി

പാലക്കാട് ജില്ലാ കൈറ്റ് സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ ഓൺലൈൻ ക്വിസിൽ ഒന്ന് ,രണ്ട് ,മൂന്ന് സ്ഥാനങ്ങൾക്ക് അർഹരായ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് നൽകി . ഒന്നാം സ്ഥാനം നേടിയത് അജ്മൽ സൂരജ് , രണ്ടാം സ്ഥാനത്തിൽ എത്തിയത് ശരൺ , പ്രജിൻ , അഞ്ജന എന്നിവരാണ് .

സോഫ്റ്റ്‌വെയറുകളുടെ പ്ലക്കാർഡുകൾ നിർമ്മിച്ച് റാലി

ഫ്രീഡം സോഫ്റ്റ്‌വെയർ ദിനാചരണത്തോടു ബന്ധപ്പെട്ട് കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിലെ  വിദ്യാർത്ഥികൾ, സോഫ്റ്റ്‌വെയറുകളുടെ പ്ലക്കാർഡുകൾ നിർമ്മിച്ച്, റാലി സംഘടിപ്പിക്കുകയും, സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രചാരണാർത്ഥം അവയെ കുറിച്ചുള്ള ക്ലാസുകൾ കെ എസ് ബി എസ് യുപി സ്കൂളിൽ സംഘടിപ്പിച്ചു

യുപി ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് സോഫ്റ്റ്‌വെയറുകളെ കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും ബോധവൽക്കരണം നൽകി

പൊതുവിദ്യാലയങ്ങളിലെ ഫ്രീ ഓപ്പറേറ്റിംഗ് സിസ്റ്റം ഉബണ്ടുവിൽ ലഭിക്കുന്ന വിവിധതരം അപ്ലിക്കേഷൻ സോഫ്റ്റ്‌വെയറുകളെ കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും , അവയുടെ ഉപയോഗ സ്വാതന്ത്ര്യത്തെ കുറിച്ചും, യുപി ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ ബോധവൽക്കരണം നൽകി

ജിമ്പ് എന്ന സോഫ്റ്റ് വെയറിൽ ചിത്രങ്ങൾ വരയ്ക്കുകയും, pictoblox എന്ന സോഫ്റ്റ്‌വെയറിൽ pose sensing ഉപയോഗിച്ച് കാർ ചലിപ്പിക്കുന്നതിനും, ലിബർ ഓഫീസ് impress ൽ മലയാളം ടൈപ്പിംഗ് ചെയ്തു പ്രസന്റേഷൻ ആകർഷകമാക്കുന്നതിനും,tupitube സോഫ്റ്റ്‌വെയറിൽ അനിമേഷൻ ചെയ്യുന്നതും യുപി വിദ്യാർത്ഥികളെ പരിചയപ്പെടുത്തിക്കൊണ്ട് ,കൈറ്റ് വിദ്യാർഥികളായ ശ്രീശാന്ത്, അജ്മൽ ,ശരൺ,നിതിൻ ബി, നിതിൻ എച്ച്,ശ്രീനിവാസ് , സൗരവ് കൃഷ്ണ, കാർത്തിക കെ ,അനശ്വര എന്നിവർ നേതൃത്വം ഏറ്റെടുത്തു .

മെഷീൻ ലേണിങ്ങിലൂടെ കാർ ചലിപ്പിക്കുന്നു. കുട്ടികളിലെ ഐടി പരിജ്ഞാനം വികസിപ്പിക്കാൻ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ കൊണ്ട് സാധിച്ചു.

Robotics എക്സിബിഷൻ UP സ്കൂളിൽ സംഘടിപ്പിച്ചു.

ഗ്യാസ് ലീക്ക് ആയാൽ സെൻസ് ചെയ്ത് ഫാൻ തിരിയുന്ന റോബോട്ട്, തീ പിടിച്ചാൽ അലാറം അടിക്കുന്ന റോബാ, റോബോ പിയാനോ, ഡാൻസിങ് എൽഇഡി , കമാൻഡ് അനുസരിച്ച് പ്രവർത്തിക്കുന്ന എൽഇഡി, എന്നിവയാണ് റോബോട്ടിക്സ് എക്സ്പോയിൽ പ്രദർശിപ്പിച്ചത്.

വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഫ്ലിപ്പ് ബുക്കുകൾ

ഫ്രീഡം സോഫ്റ്റ്‌വെയർ ഡെവലപ്പേഴ്സിനെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ തയ്യാറാക്കിയ ഫ്ലിപ്പ് ബുക്കുകൾ

വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അനിമേഷൻ കാർട്ടൂണുകൾ നിർമ്മിച്ചു

സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തുന്നതിനായി കൈറ്റ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അനിമേഷൻ കാർട്ടൂണുകൾ നിർമ്മിച്ചു, വീഡിയോ ആക്കി സമൂഹമാധ്യമങ്ങളിലെല്ലാം പ്രചരിപ്പിച്ചു.

വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പോസ്റ്റർ നിർമ്മാണ മത്സരം

ലിറ്റിൽ kites ന്റെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ പരിപാടികൾ അറിയിക്കുന്ന പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു. Inkscape സോഫ്റ്റ്‌വെയറിൽ ആണ് കുട്ടികൾ പോസ്റ്ററുകൾ നിർമ്മിച്ചത്. 15 വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. ഒന്ന്, രണ്ട് സ്ഥാനങ്ങൾക്ക് അർഹരായവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സെമിനാർ അവതരിപ്പിച്ചു

സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ച്  ബോധവൽക്കരണം നൽകുന്നതിനായി പ്രസന്റേഷൻ തയ്യാറാക്കിയ കൈറ്റ് വിദ്യാർഥി വൈഷ്ണവി  സെമിനാർ അവതരിപ്പിച്ചു.

പ്രസന്റേഷൻ പിഡിഎഫ്

വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജീയോജിബ്ര  ഉപയോഗിച്ച് ഗണിത പാഠഭാഗങ്ങൾ എളുപ്പം  പഠിക്കാം

സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ജീയോജിബ്ര  ഉപയോഗിച്ച് ഗണിത പാഠഭാഗങ്ങൾ എളുപ്പം  പഠിക്കാം, എന്ന ആശയം പ്രചരിപ്പിച്ചുകൊണ്ട് കൈറ്റ് വിദ്യാർഥി മണികണ്ഠൻ ഒൻപതാം ക്ലാസിലെ മറ്റു വിദ്യാർത്ഥികൾക്ക് വേണ്ടി ക്ലാസുകൾ  നൽകി .

Geogebra applet

വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

MIT സ്വതന്ത്ര സോഫ്റ്റ് വെയറിൽ തയ്യാറാക്കിയ എജുക്കേഷൻ ആപ്പ്

MIT സ്വതന്ത്ര സോഫ്റ്റ് വെയറിൽ തയ്യാറാക്കിയ എജുക്കേഷൻ ആപ്പ് , ഗണിതത്തിലെ arithmetic sequence എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ഒരു ആപ്പ് നിർമ്മിച്ച്, അത്  കൂട്ടുകാരുമായി അറിവ് പങ്കിടുന്നു . കൈറ്റ് വിദ്യാർഥിയായ കാർത്തികയാണ് എംഐടി യെ കുറിച്ചുള്ള ക്ലാസ്സ് സംഘടിപ്പിച്ചത്

ഭിന്നശേഷി കുട്ടികൾക്കായി റോബോട്ടിക് ക്ലാസുകൾ നടത്തി

അറിവുകൾ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ ഭിന്നശേഷി കുട്ടികൾക്കായി റോബോട്ടിക് ക്ലാസുകൾ നടത്തി.

വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

* റോബോട്ടിക്സ് വർക്ക്ഷോപ്പ് *

കൂടെ കൂട്ടാം ഒന്നായി വളരാം, കൈറ്റ് വിദ്യാർത്ഥികൾ പഠിച്ച റോബോട്ടിക്സ് എന്ന വിഷയം,  എല്ലാ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കും എത്തിക്കാനായി റോബോട്ടിക്സ് വർക്ക് ഷോപ്പ് നടത്തി. സോഫ്റ്റ്‌വെയർ വാരാഘോഷത്തോടനുബന്ധിച്ചാണ് ഈ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് . കൈറ്റ് അധ്യാപകരും പത്താം ക്ലാസിലെ ലിറ്റിൽ വിദ്യാർത്ഥികളുമാണ് ഇതിനു മുൻകൈ എടുത്തത്. 250 ഓളം വിദ്യാർത്ഥികൾക്ക് റോബോട്ടിക്സിന്റെ അടിസ്ഥാനം ഉറപ്പിക്കാൻ ലിറ്റിൽ കൈറ്റ് യൂണിറ്റിന് സാധിച്ചു. ശ്രമകരമായ ഈ ദൗത്യത്തിനുവേണ്ടി പരിശ്രമിച്ച കൈറ്റ് യൂണിറ്റിനും അധ്യാപകർക്കും സ്കൂൾ പ്രധാന അധ്യാപിക കെ വി നിഷാ ടീച്ചർ അഭിനന്ദനങ്ങൾ അറിയിച്ചു.

വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രക്ഷിതാക്കൾക്കും റോബോട്ടിക്സ് പരിചയപ്പെടുത്തുന്നു

പകൽ സമയങ്ങളിൽ വീടുകളിൽ അനാവശ്യമായി ഉപയോഗിക്കുന്ന ലൈറ്റ്, ഫാൻ ,മോട്ടർ എന്നീവ ഓട്ടോമാറ്റിക്കായി ഓഫ് ആകുന്നതിനും രാത്രി സമയങ്ങളിൽ മാത്രം ഉപയോഗിക്കുവാനും, ലൈറ്റ് സെൻസർ ഉപയോഗിച്ച് കൊണ്ട് ഇലക്ട്രിസിറ്റി സേവ് ചെയ്യുന്നതും .കൈറ്റ് വിദ്യാർത്ഥികൾ രക്ഷിതാക്കൾക്ക് റോബോട്ടിക്സ് ലൂടെ അവതരിപ്പിക്കുന്നു.റോബോട്ടിക്സിലൂടെ കുട്ടികളുടെ നിരീക്ഷണവും , പരീക്ഷണവും, കണ്ടെത്തലുകളും രക്ഷിതാക്കൾ പ്രശംസിച്ചു.

വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക