ഉള്ളടക്കത്തിലേക്ക് പോവുക

"പി.എച്ച്.എസ്.എസ്. പന്തല്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lkpandallur (സംവാദം | സംഭാവനകൾ)
Lkpandallur (സംവാദം | സംഭാവനകൾ)
വരി 7: വരി 7:
വലിയ കലാ പാരമ്പര്യം ഇല്ലാത്ത ഉൾനാടായ പന്തല്ലൂരിൽ നിന്നും ഇത്രയും വിദ്യാർത്ഥികളെ ഇത്തരം മേഖലകളിൽ പങ്കെടുപ്പിക്കാൻ സാധിച്ചത് സ്കൂളിൻറെ പ്രവർത്തനത്തിന്റെ വലിയ വിജയത്തിന് ഉദാഹരണമാണ്.
വലിയ കലാ പാരമ്പര്യം ഇല്ലാത്ത ഉൾനാടായ പന്തല്ലൂരിൽ നിന്നും ഇത്രയും വിദ്യാർത്ഥികളെ ഇത്തരം മേഖലകളിൽ പങ്കെടുപ്പിക്കാൻ സാധിച്ചത് സ്കൂളിൻറെ പ്രവർത്തനത്തിന്റെ വലിയ വിജയത്തിന് ഉദാഹരണമാണ്.
[[പ്രമാണം:18093-mpm-mangalam kali.jpg|ഇടത്ത്‌|ലഘുചിത്രം|മലപ്പുറം റവന്യൂ ജില്ലാ കലോത്സവത്തിൽ ജനറൽ കലാമേളയിലെ മംഗലം കളിയിൽ ഒന്നാം സ്ഥാനം ]]
[[പ്രമാണം:18093-mpm-mangalam kali.jpg|ഇടത്ത്‌|ലഘുചിത്രം|മലപ്പുറം റവന്യൂ ജില്ലാ കലോത്സവത്തിൽ ജനറൽ കലാമേളയിലെ മംഗലം കളിയിൽ ഒന്നാം സ്ഥാനം ]]





14:33, 6 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

ARTSPIRE 2025

23,24 September 2025

2025-26 അധ്യയന വർഷത്തെ സ്കൂൾ കലാമേള സെപ്റ്റംബർ 23, 24 തീയതികളിൽ നടത്തി. ARTSPIRE എന്ന പേരിലാണ് കലാമേള നടത്തിയത്. നാല് സ്ക്വാർഡുകളിലായി 700 ഓളം വിദ്യാർത്ഥികൾ മേളയിൽ പങ്കെടുക്കുകയും അവരുടെ കഴിവുകൾ തെളിയിക്കുകയും ചെയ്തു. സബ്ജില്ലാ കലാമേളയ്ക്ക് വേണ്ടി പരമാവധി ഇനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ ചുമതല അധ്യാപകർക്ക് വീതിച്ചു നൽകി. നവംബർ 6,7,8,9 തീയതികളിൽ മഞ്ചേരി ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന സബ്ജില്ലാ കലാമേളയിൽ അറബിക് കലാമേളയിലും സംസ്കൃതം കലാമേളയിലും ഓവറോൾ കിരീടവും ജനറൽ കലാമേളയിൽ ഓവറോൾ മൂന്നാം സ്ഥാനവും നേടാൻ നമ്മുടെ സ്കൂളിനായി . കേവലം ഒരു പോയിന്റിന്റെ വ്യത്യാസത്തിനാണ് ഓവറോൾ രണ്ടാം സ്ഥാനം നമുക്ക് നഷ്ടമായത്. നവംബർ 18 മുതൽ 22 വരെ തീയതികളിലായി വണ്ടൂരിൽ വച്ച് നടന്ന റവന്യൂ ജില്ലാ കലോത്സവത്തിലും സ്കൂളിലെ കലാകാരന്മാരും കലാകാരികളും അവരുടെ കഴിവ് തെളിയിച്ചു. പങ്കെടുത്ത മിക്കവാറും എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടുകയും സംസ്കൃതോത്സവത്തിലെ വന്ദേമാതരത്തിലും ജനറൽ കലാമേളയിലെ മംഗലം കളിയിലും ഒന്നാം സ്ഥാനം നേടി 19 വിദ്യാർത്ഥികൾക്ക് സംസ്ഥാന കലാമേളയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.

വലിയ കലാ പാരമ്പര്യം ഇല്ലാത്ത ഉൾനാടായ പന്തല്ലൂരിൽ നിന്നും ഇത്രയും വിദ്യാർത്ഥികളെ ഇത്തരം മേഖലകളിൽ പങ്കെടുപ്പിക്കാൻ സാധിച്ചത് സ്കൂളിൻറെ പ്രവർത്തനത്തിന്റെ വലിയ വിജയത്തിന് ഉദാഹരണമാണ്.

മലപ്പുറം റവന്യൂ ജില്ലാ കലോത്സവത്തിൽ ജനറൽ കലാമേളയിലെ മംഗലം കളിയിൽ ഒന്നാം സ്ഥാനം







ഇശ്ഖ് 2025 ( Eid Celebration)

9 June 2025

ഇശ്ഖ് 2025 ബലി പെരുന്നാൾ ആഘോഷം.

2025 26 അധ്യായന വർഷത്തെപരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള ആഘോഷവും ബലിപെരുന്നാളിനോടനുബന്ധിച്ചുള്ള ആഘോഷവും ജൂൺ അഞ്ചാം തീയതി വ്യാഴാഴ്ച നടത്താൻ നിശ്ചയിച്ചു. എന്നാൽ നമ്മുടെ സ്‌കൂളിലെ ഒരു വിദ്യാർത്ഥിയുടെ അകാല നിര്യാണം കാരണം അത് ജൂൺ ഒമ്പതാം തീയതി തിങ്കളാഴ്‌ചയാണ് നടത്തിയത്. ഇശ്ഖ് 2025 എന്ന പേരിലുള്ള ഈ പരിപാടിയിൽ പരിസ്ഥിതി ദിന സന്ദേശം നൽകുന്ന പോസ്റ്റർ രചന മത്സരവും മെഹന്ദി ഇടൽ മത്സരവും നടത്തി. പോസ്റ്റർ രചന മത്സരത്തിന് ഒരു ക്ലാസിൽ നിന്ന് ഒരു കുട്ടി വീതവും മെഹന്ദി മത്സരത്തിന് ഒരു ക്ലാസിൽ നിന്ന് ഒരു ടീമും ആണ് പങ്കെടുത്തത്. വാശിയേറിയ മത്സരത്തിന് ശേഷം കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. അറബിക് ഗാനങ്ങൾ, അറേബ്യൻ ഡാൻസ്, ഒപ്പന, പരിസ്ഥിതി ദിന സന്ദേശം നൽകുന്ന നൃത്താവിഷ്കാരം, പരിസ്ഥിതി ദിന സന്ദേശ പ്രസംഗം, ബലിപെരുന്നാൾ സന്ദേശ പ്രസംഗം തുടങ്ങിയ പരിപാടികൾ നടത്തി.

പ്രവേശനോത്സവം 2025

02 June 2025


2025-26 അധ്യായനവർഷ സ്കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന് ഗംഭീര കാര്യപരിപാടികളാൽ നടത്തപ്പെട്ടു.

സ്കൂൾ കവാടം മുതൽ കൊടി തോരണങ്ങൾ അലങ്കരിച്ച് എസ് പി സി ജെ ആർ സി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നവാഗതരെ അവരുടെ ക്ലാസുകളിലേക്ക് ആനയിച്ചു.സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മധുരം നൽകി

പ്രവേശനോത്സവം ചടങ്ങിൽ പ്രധാന അധ്യാപകൻ ശ്രീ രഘുനാഥൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു -തുടർന്ന് പ്രിൻസിപ്പൽ പിടിഎ പ്രസിഡണ്ട് വാർഡ് മെമ്പർ പഞ്ചായത്ത് പ്രസിഡൻറ് ജനപ്രതിനിധികൾ തുടങ്ങിയവ കുട്ടികൾക്ക് പുതുവർഷത്തിലേക്കുള്ള ശുഭാരംഭത്തിന് ആശംസകൾ നൽകി '

.തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ഭംഗിയായി നടത്തി.