"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് തൃശ്ശൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== '''2025-26''' ==
== '''2025-26''' ==


=== സോഫ്‍റ്റ്‍വെയർ '''സ്വാതന്ത്ര്യ ദിനാചരണം 2025''' ===
=== <u>സോഫ്‍റ്റ്‍വെയർ '''സ്വാതന്ത്ര്യ ദിനാചരണം 2025'''</u> ===
കൈറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന സോഫ്‍റ്റ്‍വെയർ സ്വാതന്ത്ര്യ ദിനാചരണം 2025 സെപ്തംബർ 20 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി '''വി.ശിവൻകുട്ടി''' ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിനുശേഷം കൈറ്റ് തൃശൂർ ജില്ലാ ഓഫീസിൽ നടന്ന പരിപാടിയിൽ '''സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ഉപയോഗവും പ്രാധാന്യവും''' എന്ന വിഷയത്തിൽ  DAKF ജില്ലാ സെക്രട്ടറി '''ഡോ. താജുദ്ദീൻ അഹമ്മദ്''' സെമിനാർ അവതരിപ്പിച്ചു. DAKF പ്രസിഡണ്ട് ശ്രീ. മാത്യു ആൻഡ്രൂസ്, അംഗങ്ങളായ ശ്രീ. സുദർശൻ ടി.എം., കെ.ജെ. ഡേവീസ് മാസ്റ്റർ, ശ്രീമതി. ഷിൻസി ടി.പി., കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ സുഭാഷ് വി., ചേർപ്പ് AEO ശ്രീ. സുനിൽകുമാർ എം.വി., ഇരിങ്ങാലക്കുട AEO ശ്രീ. രാജീവ് എം.എസ് എന്നിവർ സംസാരിച്ചു.
കൈറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന സോഫ്‍റ്റ്‍വെയർ സ്വാതന്ത്ര്യ ദിനാചരണം 2025 സെപ്തംബർ 20 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി '''വി.ശിവൻകുട്ടി''' ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിനുശേഷം കൈറ്റ് തൃശൂർ ജില്ലാ ഓഫീസിൽ നടന്ന പരിപാടിയിൽ '''സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ഉപയോഗവും പ്രാധാന്യവും''' എന്ന വിഷയത്തിൽ  DAKF ജില്ലാ സെക്രട്ടറി '''ഡോ. താജുദ്ദീൻ അഹമ്മദ്''' സെമിനാർ അവതരിപ്പിച്ചു. DAKF പ്രസിഡണ്ട് ശ്രീ. മാത്യു ആൻഡ്രൂസ്, അംഗങ്ങളായ ശ്രീ. സുദർശൻ ടി.എം., കെ.ജെ. ഡേവീസ് മാസ്റ്റർ, ശ്രീമതി. ഷിൻസി ടി.പി., കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ സുഭാഷ് വി., ചേർപ്പ് AEO ശ്രീ. സുനിൽകുമാർ എം.വി., ഇരിങ്ങാലക്കുട AEO ശ്രീ. രാജീവ് എം.എസ് എന്നിവർ സംസാരിച്ചു.


വരി 7: വരി 7:
[[പ്രമാണം:TSR-DRC-SFD-1.jpg|ഇടത്ത്‌|ലഘുചിത്രം|ഡോ. താജുദീൻ അഹമ്മദ് സെമിനാർ അവതരിപ്പിക്കുന്നു ]]
[[പ്രമാണം:TSR-DRC-SFD-1.jpg|ഇടത്ത്‌|ലഘുചിത്രം|ഡോ. താജുദീൻ അഹമ്മദ് സെമിനാർ അവതരിപ്പിക്കുന്നു ]]
[[പ്രമാണം:TSR-DRC-SFD-2.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:TSR-DRC-SFD-2.jpg|നടുവിൽ|ലഘുചിത്രം]]


=== '''എന്റെ സ്കൂൾ എന്റെ അഭിമാനം-പുരസ്കാരങ്ങൾ വിതരണം ചെയ്തു'''(15-11-2025) ===
=== '''എന്റെ സ്കൂൾ എന്റെ അഭിമാനം-പുരസ്കാരങ്ങൾ വിതരണം ചെയ്തു'''(15-11-2025) ===

19:02, 5 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

2025-26

സോഫ്‍റ്റ്‍വെയർ സ്വാതന്ത്ര്യ ദിനാചരണം 2025

കൈറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന സോഫ്‍റ്റ്‍വെയർ സ്വാതന്ത്ര്യ ദിനാചരണം 2025 സെപ്തംബർ 20 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിനുശേഷം കൈറ്റ് തൃശൂർ ജില്ലാ ഓഫീസിൽ നടന്ന പരിപാടിയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ഉപയോഗവും പ്രാധാന്യവും എന്ന വിഷയത്തിൽ DAKF ജില്ലാ സെക്രട്ടറി ഡോ. താജുദ്ദീൻ അഹമ്മദ് സെമിനാർ അവതരിപ്പിച്ചു. DAKF പ്രസിഡണ്ട് ശ്രീ. മാത്യു ആൻഡ്രൂസ്, അംഗങ്ങളായ ശ്രീ. സുദർശൻ ടി.എം., കെ.ജെ. ഡേവീസ് മാസ്റ്റർ, ശ്രീമതി. ഷിൻസി ടി.പി., കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ സുഭാഷ് വി., ചേർപ്പ് AEO ശ്രീ. സുനിൽകുമാർ എം.വി., ഇരിങ്ങാലക്കുട AEO ശ്രീ. രാജീവ് എം.എസ് എന്നിവർ സംസാരിച്ചു.

മാസ്റ്റർ ട്രെയിനർമാരായ ശ്രീ. വിനോദ് സി., ശ്രീ. വിജുമോൻ പി.ജി. എന്നിവർ ചേർന്ന് സ്വതന്ത്ര സോഫ്റ്റുവെയറായ Scribus പരിചയപ്പെടുത്തി. മാസ്റ്റർ ട്രെയിനർമാർ‍, തൃശൂർ ഗവൺമെന്റ് B.Ed കോളേജിലെ വിദ്യാർത്ഥികൾ, സേക്രഡ്ഹാർട്ട് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. രാവിലെ 10 മണി മുതൽ ഇൻസ്റ്റാൾ ഫെസ്റ്റിൽ പൊതുജനങ്ങൾക്കും സ്കൂളുകൾക്കും ഉബണ്ടു 22.04 സൗജന്യമായി ഇൻസ്റ്റാൾ ചെയ്തു നൽകി.

ഡോ. താജുദീൻ അഹമ്മദ് സെമിനാർ അവതരിപ്പിക്കുന്നു

എന്റെ സ്കൂൾ എന്റെ അഭിമാനം-പുരസ്കാരങ്ങൾ വിതരണം ചെയ്തു(15-11-2025)

കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾക്ക് വേണ്ടി നടത്തിയ 'എന്റെ സ്കൂൾ എന്റെ അഭിമാനം' റീൽസ് നിർമ്മാണ മത്സരത്തിലെ ജില്ലയിലെ പുരസ്കാര ജേതാക്കൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. പതിനാല് ജില്ലകളേയും ഉൾപ്പെടുത്തി നടന്ന ഓൺലൈൻ ചടങ്ങിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്.കെ. ഐ.എ.എസ്.ഉം കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്തും ചേർന്ന് സ്കൂളുകൾക്ക് അവാർഡുകൾ സമ്മാനിച്ചത്. വിജയികളായ 101 സ്കൂളുകളുടെ പട്ടികയിൽ ജില്ലയിൽ നിന്നും ഇടംപിടിച്ച എസ്.ഡി.വി എച്ച്.എസ്. പേരാമംഗലം, പി.എസ്.എച്ച്.എസ്.എസ്. തിരുമുടിക്കുന്ന് സ്കൂളുകളാണ് കൈറ്റ് ജില്ലാ കേന്ദ്രത്തിൽ വെച്ച് അവാർഡുകൾ ഏറ്റുവാങ്ങിയത്. കൈറ്റ് വിക്ടേഴ്സ് ചാനലിൽ ലൈവായി സംപ്രേഷണം ചെയ്ത ചടങ്ങിൽ ജില്ലയിലെ വിദ്യാർത്ഥികൾ ആശയവിനിമയം നടത്തി. ജില്ലാ കോ-ഓർഡിനേറ്റർ സുഭാഷ് വി. ചടങ്ങിൽ പങ്കെടുത്തു. പൊതുവിദ്യാലയങ്ങളിലെ മികവുകൾ മറ്റ് വിദ്യാലയങ്ങളിലേയ്ക്ക് എത്തിക്കുന്നതിന്റെ ഭാഗമായി നടന്ന റീൽസ് മത്സരത്തിനെത്തുടർന്ന് കൈറ്റ് വിക്ടേഴ്സിന്റെ ആഭിമുഖ്യത്തിൽ 'ഹരിതവിദ്യാലയം' റിയാലിറ്റി ഷോ ഡിസംബർ അവസാനം മുതൽ സംപ്രേഷണം ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.

'ഹരിതവിദ്യാലയം' റിയാലിറ്റി ഷോ സീസൺ 4 ലേക്ക് 4 സ്കൂളുകൾ(27.11.2025):

പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം എഡിഷന്റെ പ്രാഥമിക പട്ടികയിൽ സംസ്ഥാന തലത്തിൽ ഇടംപിടിച്ച 85 വിദ്യാലയങ്ങളിൽ 4 എണ്ണം തൃശൂർ ജില്ലയിൽ നിന്നുള്ളവ. സെന്റ് അഗസ്റ്റിൻ എച്ച്.എസ്.എസ്. കുട്ടനെല്ലൂർ, എസ്.എച്ച്.സി.ജി.എച്ച്.എസ്.എസ്. തൃശൂർ, എസ്.ഡി.വി.എച്ച്.എസ്. പേരാമംഗലം, സി.എൻ.എൻ.ജി.എൽ.പി.എസ്. ചേർപ്പ് എന്നി വിദ്യാലയങ്ങളാണ് ജില്ലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്.

സ്കൂളുകൾ നടത്തുന്ന ക്രിയാത്മകവും മാതൃകാപരവുമായ പ്രവർത്തനങ്ങളെ അംഗീകരിക്കുകയും അത് മറ്റു വിദ്യാലയങ്ങൾക്ക് കൂടി പങ്കുവെച്ച് പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുകയുമാണ് വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ പ്രധാന ലക്ഷ്യം.

ഈ പരിപാടിയുടെ ഫ്ലോർ ഷൂട്ട് തിരുവനന്തപുരത്തുള്ള കൈറ്റ് സ്റ്റുഡിയോയിൽ ഡിസംബർ 26 മുതൽ ആരംഭിക്കും. കൈറ്റ് വിക്ടേഴ്സിൽ ഷോയുടെ സംപ്രേഷണം 2026 ജനുവരി ആദ്യം മുതൽ ആരംഭിക്കും. അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന പത്ത് സ്കൂളുകൾക്കും വിജയികൾക്കും ഫെബ്രുവരിയിൽ നടക്കുന്ന ഗ്രാന്റ് ഫിനാലെയിൽ പ്രത്യേക അവാർഡുകൾ സമ്മാനിക്കും.

ഓൺലൈനായി 28.11.2025 നു സംഘടിപ്പിക്കപ്പെട്ട മീറ്റിംഗിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളമായി കൈറ്റ് സി ഇ ഒ കെ. അൻവ‌ർസാദത്ത് ആശയവിനിമയം നടത്തി. ഫ്ലോർ ഷൂട്ടിന് മുമ്പായി വിദ്യാലയങ്ങൾ ചെയ്തു വരേണ്ട കാര്യങ്ങളെ സംബന്ധിച്ചും 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ പ്രത്യേകതകളെ സംബന്ധിച്ചും വിശദീകരണം നൽകി. ജില്ലാ കോ- ഓർഡിനേറ്റർ സുഭാഷ് വി. പങ്കെടുത്തു.

പൊതുവിദ്യാഭ്യാസ മേഖലയിൽ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയ സമഗ്ര മുന്നേറ്റങ്ങൾ ഈ വിദ്യാഭ്യാസ റിയാലിറ്റി ഷോയിലൂടെ ചർച്ച ചെയ്യപ്പെടും. സുസജ്ജമായ ഭൗതീക സൗകര്യങ്ങളും മികച്ച അക്കാദമിക പിന്തുണയും എ.ഐ., റോബോട്ടിക്സ് ഉൾപ്പെടെയുള്ള സാങ്കേതിക പഠനവും ലഭ്യമാക്കുന്ന കേരളത്തിലെ സ്കൂളുകൾക്ക് ഈ വേദി ഒരു അംഗീകാരമാകും. 2010, 2017, 2022 വർഷങ്ങളിലെ റിയാലിറ്റി ഷോയുടെ തുടർച്ചയാണിത് ഈ നാലാമത് എഡിഷൻ.