ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
HSSpunnamoodu (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
HSSpunnamoodu (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 253: വരി 253:


[[പ്രമാണം:43078-youtfest 3.jpg|ലഘുചിത്രം]]
[[പ്രമാണം:43078-youtfest 3.jpg|ലഘുചിത്രം]]
== ശിശുദിനം 2025 ==
ശിശുദിനം പ്രത്യേകഅസംബ്ലിയിൽ വിവിധ പരിപാടികളിലൂടെആഘോഷിച്ചു. കുട്ടികളുടെ പ്രധാനമന്ത്രി ത്രയംബക് കുട്ടികളെ അഭിസംബോധന ചെയ്തു. കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് വർണ്ണാഭമായി റാലി നടത്തി.
[[പ്രമാണം:43078-childrens day2025.jpg|ലഘുചിത്രം]]
‍ലോകപ്രമേഹ ദിനത്തോടനുബന്ധിച്ചുള്ള ബോധവത്കരണ പ്രതിജ്ഞ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ വിനോദ്സാറിന്റെ നേതൃത്വത്തിൽ നടന്നു. ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നേത്രപരിശോധനയും നടന്നു.

20:34, 1 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം (02-06-2025)

ഗവ.മോഡൽ എച്ച് എസ് എസ് പുന്നമൂട് സ്കൂളിൽ പ്രവേശനോത്സവം 2025 ജൂൺ 2ന് സ്കൂൾ ഹാളിൽ വിപുലമായി നടത്തി. പുതിയ അദ്ധ്യയന വർഷത്തിന്റെ തുടക്കത്തിൽ അറിവും, ആവേശവും നിറഞ്ഞ വലിയാഘോഷമായി മാറി പ്രവേശനോത്സവം. പ്രഥമ അധ്യാപിക സിന്ധു എസ് എസ് ന്റെ സ്വാഗതം ആശംസയോടെയാണ് പരിപാടികൾക്ക് തുടക്കംകുറിച്ചത്. പ്രവേശനോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത് കവിയും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ പ്രൊഫസർ അനിൽകുമാർ സ‌ർ ആയിരുന്നു. അദ്ദേഹത്തിന്റെ ഉജ്വലമായ പ്രസംഗം കുട്ടികളിൽ വളരെയധികം സ്വാധീനിച്ചു. ജില്ലാ മെമ്പർ ശ്രീ ഭഗത് റൂഫസ്, ബ്ലോക്ക് മെമ്പർ ശ്രീമതി ജയലക്ഷ്മി, നേമം SHO ശ്രീ രഗീഷ് കുമാർ, CRO സബ് ഇൻസ്പെക്ടർ ശ്രീ മോഹൻലാൽ, പ്രിൻസിപ്പൽ റാണി, PTA വൈസ്പ്രസിഡന്റ് ശ്രീ എസ് ബിജു, SMC ചെയർമാൻ ശ്രീ.സുനിൽകുമാർ എന്നിവർ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അച്ചടക്കത്തിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. നേമം SHO രഗീഷ് കുമാർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. SSLC പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെയു NMMS, LSS, USS, INSPIRE AWARD എന്നിവ കരസ്ഥമാക്കിയ കുട്ടികളെയും പ്രവേശനോത്സവ വേദിയിൽ അനുമോദിച്ചു.







പരിസ്ഥിതിദിനം (05-06-2025)

ഈ വ‍‌‍‌‌ർഷത്തെ പരിസ്ഥിതി ദിനം വളരെ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. പ്രത്യേക അസംബ്ലി കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സോമശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി ജീല്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ഭഗത് റൂഫസ് ഹരിതകർമ്മസേനാംഗങ്ങളെ ആദരിച്ചു. Beat plastic ബോധവൽക്കരണം ശാസ്ത്രസാഹിത്യ പരിഷത്തിൽ നിന്നുള്ള ശ്രീ അരവിന്ദ് നിർവഹിച്ചു. ജൈവവൈവിധ്യപാർക്കിനായി തൈകൾ സംഭാവന നൽകിയ ശ്രീ വൈദ്യജ്യോതി ശ്രീവരദം കെ എം വാസുദേവൻ വൈദ്യർ കുട്ടികളോട് ഈ ദിവസത്തിന്റെ പ്രാധാന്യത്തെ പറ്റി സംസാരിച്ചു.

പരിസ്ഥിതിദിനം
പരിസ്ഥിതിദിനം







സമഗ്രഗുണമേന്മാ വിദ്യാഭ്യാസം (03/06/2025 - 13/06/2025)

സമഗ്രഗുണമേന്മ വിദ്യാഭ്യാസം കാര്യക്ഷമമാക്കി നടപ്പാക്കുന്നതിന് കുട്ടികളിൽ വികസിക്കേണ്ട പൊതുധാരണകൾ 03/06/2025 മുതൽ 13/06/2025 വരെ ക്ലാസ്സുകളിൽ നടക്കുകയുണ്ടായി. ദിവസവും ഒരു മണിക്കൂ‍‍‌ർ ക്ലാസ് അധ്യാപക‍ർ മൊഡ്യൂൾ അനുസരിച്ച് ക്ലാസ് നൽകി.

‍ ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തിൽ സ്കൂൾ എസ്.ഐ.ടി സി ഇന്ദുലേഖ ടീച്ചറിന്റെ നേതൃത്വത്തിൽ എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗത്തിന് പൊതുക്ലാസുകൾ നൽകി.

പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് സ്കൂൾ സൗന്ദര്യവത്കരണത്തിനായി ജൈവവൈവിധ്യപാർക്ക് നവീകരിച്ചു. ട്രാഫിക് നിയമങ്ങളുടെ ബോധവത്കരണ ക്ലാസുകൾ സീനിയർ സിവിൽ പോലീസ് ഓഫീസറായ ശ്രീ യതി പ്രകാശ് സർ എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗത്തിന് നൽകി.

വായാനാദിനം (19/06/2025)

ജൂൺ 19 വായാനാദിനം സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. അക്ഷരവൃക്ഷം അലങ്കരിച്ചും വിവിധ മേഖലയിലെ പുസ്തകങ്ങളുടെ പേരും അതിന്റെ രചയിതാവിന്റെ പേരും ഉൾപ്പെടുത്തി പുസ്തകമാല തീർത്തത് കുട്ടികളിൽ കൗതുകമുളവാക്കി. ക്ലാസ്സ്തല പോസ്റ്റർ രചന മത്സരം നടത്തി. വായാനാവാരം ഉദ്ഘാടനവും വീവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ശ്രീ എ.പി സുനിൽകുമാർ, ജോയിന്റ് സെക്രട്ടറി ലൈബ്രറി കൗൺസിൽ നടത്തി. തുടർന്ന് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

വായനാപക്ഷാചരണത്തിന്റെ ഭാഗമായി സ്കൂൾ ലൈബ്രേറിയൻ ശ്രീ. Sam joy യെ SPC PUNNAMOODU ആദരിച്ചു. ലൈബ്രറി പ്രവർത്തനങ്ങളെക്കുറിച്ചും നമ്മുടെ സ്കൂൾ ലൈബ്രറിയുടെ പ്രത്യേകതകളെക്കുറിച്ചും സംസാരിച്ചു.

വായനാദിനം
വായനാദിനം



അന്താരാഷ്ട്ര യോഗദിനം(21/6/25)

അന്താരാഷ്ട്ര യോഗ ദിനം വിവിധ പരിപാടികൾ യോഗ ക്ലാസ്സ് എന്നിവയോടുകൂടി ആചരിച്ചു.

ശ്രീ ഗോപകുമാ‌‍ർ സർ യോഗക്ലാസ്സ് എടുത്തു.






ലഹരിവിരുദ്ധ ബോധവത്കരണം

ലഹരി വിരുദ്ധ നവ കേരള പദ്ധതിയുടെ ഭാഗമായി നേമം ജനമൈത്രി പോലീസും ജിഎംഎച്ച്എസ്എസ് പുന്നമൂട് സ്കൂൾ എസ്പിസിയും സംയുക്തമായി ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തി. കല്ലിയൂർ ജംഗ്ഷനിൽ വച്ച് സംഘടിപ്പിച്ച ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് NEMOM SHO SRI.RAGEESH KUMAR സാറും CRO മോഹൻലാൽ സാറും നേതൃത്വം നൽകി. പ്രവർത്തനങ്ങളുടെ ഭാഗമായി ബോധവൽക്കരണ റാലി സംഘടിപ്പിച്ചു, തുടർന്ന് FLASH MOB, ബോധവൽക്കരണ പ്രസംഗം എന്നിവ നടത്തി.

രഗീഷ് കുമാർ സാർ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ബോധവൽക്കരണ ലഘുലേഖകൾ വിതരണം ചെയ്തു.

അശ്വിൻബാബു സ്കോള‌ർഷിപ്പ് വിതരണം (25/6/2025)

പൂർവ്വ പ്രിൻസിപ്പലായിരുന്ന ശ്രീ സുരേന്ദ്രൻ സ‌‌ർ ഏർപ്പെടുത്തിയിരിക്കുന്ന അശ്വിൻബാബു സ്കോളർഷിപ്പ് വിതരണം സ്കൂൾ ആഡിറ്റോറിയത്തിൽ നടന്നു.

ലഹരിവിരുദ്ധദിനം 26/6/2025

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അധ്യക്ഷതവഹിച്ച യോഗം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സോമശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. തെറ്റിവിള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും വന്ന മെഡിക്കൽ ഓഫീസർ ക്ലാസ്സ് എടുത്തു. കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. സുംബ ഡാൻസ് അവതരണവും ഉണ്ടായിരുന്നു.

പേവിഷബാധ പ്രതിരോധം 30/6/2025

പേവിഷബാധ പ്രതിരോധത്തിനായുള്ള പ്രത്യക അസംബ്ലിയും പ്രതിജ്ഞയും സ്കുളിൽ നടന്നു. വള‌ർത്തുമൃഗങ്ങളോട് ഇടപെടുന്നതും തെരുവ് മൃഗങ്ങളിൽ നിന്ന് രക്ഷനേടുന്നതിനെ കുറിച്ചും പേവിഷബാധ പ്രതിരോധത്തിനെ കുറിച്ചും തെറ്റിവിള എസിയിലെ HI വിനോദ് കുമാർ സർ സംസാരിച്ചു. തുടർന്ന് അദ്ദേഹം പേവിഷബാധ പ്രതിരോധ പ്രത്ജ്ഞ ചൊല്ലി.




ദേശീയ ഡോക്ടേഴ്സ് ദിനം 01/07/2025

ദേശീയ ഡോക്ടേഴ്‌സ്‌ ദിനമായ ജൂലൈ 1 സമൂഹത്തിന്‌ വിലമതിക്കാനാകാത്ത സേവനം നൽകുന്ന ഡോക്ടർമാരെ ആദരിക്കുന്നദിനം. തെറ്റിവിള Family Health Centre ലെ ഡോക്ടർമാരെ SPC കേഡറ്റുകൾ പൊന്നാട അണിയിച്ച്‌ ആദരിച്ചു. ആശംസ കാർഡുകൾ സമ്മാനിച്ചു.

Medical Officer സുനിത മാഡം കേഡറ്റുകളോട്‌ സംസാരിച്ചു. ആശുപത്രിയിലെ മറ്റ്‌ ആരോഗ്യ പ്രവർത്തകരോടൊപ്പം അല്പസമയം കേഡറ്റുകൾ ചെലവഴിച്ചു

ആശുപത്രി അധികൃതർ കേഡറ്റുകൾക്ക്‌ മധുരം നൽകി സന്തോഷം പങ്കുവെച്ചു.

ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സ് (7/7/25)

കേരള ഗവ. എക്സൈസ്സ് വകുപ്പിന്റെ വിമുക്തിയിൽ നിന്നുള്ള കൗൺസില‌ർ ശ്രീ സുരേഷ് സർ കുട്ടികൾക്ക് ക്ലാസ്സ് നൽകി.

18/7/25

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള  രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രമം (RBSK)

പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ ആരോഗ്യ പരിശോധന സ്കൂളിൽ  FHC യുടെ നേതൃത്വത്തിൽ നടന്നുവരുന്നു. School health nurse ശ്രീമതി ഗോപികയുടെ നേതൃത്വത്തിൽ സ്കൂളിൽ നടന്നുവരുന്ന വിവിധ ആരോഗ്യപരിശോധനകൾക്ക് എസ് പി സി കേഡറ്റുകൾ HELPING HANDS ആയി പ്രവർത്തിക്കുന്നു.

ചാന്ദ്രദിനം (21/07/2025)

ജൂലൈ 21 ന് ചാന്ദ്രദിനം ജി.എം.എച്ച്.എസ് എസ് സ്കൂളിൽ വുപുലമായി ആഘോഷിച്ചു, കുട്ടികൾ ചാന്ദ്രദിന പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. കൂടാതെ വിവിധ മോഡലുകൾ ഉണ്ടാക്കി. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് സെമിനാർ വി.എസ്.എസ്.സി യിലെ ശ്രീ പ്രദീപ് കുമാർ പി (Deputy Head, ASCD,AVN, VSSC (rtd.). Digital System Group, ISRO, Dept.of Space) നയിച്ചു. വളരെ രസകരവും വിജ്ഞാവപ്രദവുമായിരുന്നു അദ്ദേഹത്തിന്റെ ക്ലാസ്. റോക്കറ്റ് വിക്ഷേപണവും, സാറ്റലൈറ്റ് വിക്ഷേപണവും വിശദമായി വിവരിച്ചു. തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തെ കുറിച്ചും വി.എസ്.എസ്.സി, ഐ.എസ്.ആർ.ഒ പ്രവർത്തനങ്ങളെ കുറിച്ചുള്ള അദ്ദേഹത്തന്റെ വിവരണങ്ങൾ കുട്ടികളിൽ വളരെയധികം താത്പര്യം ജനിപ്പിച്ചു. ചാന്ദ്രയാൻ വിക്ഷേപണത്തെ കുറിച്ചും അതിന്റെ ലാന്റിംഗിനെ കുറിച്ചും അദ്ദേഹം വിവരിച്ചത് കുട്ടികളിൽ സൈന്റിഫിക് ചിന്ത വള‌ത്താൻ ഉതകുന്നവയായിരുന്നു. തുടർന്ന് സ്കൂൾ കുട്ടികളും അധ്യാപക വിദ്യാർത്ഥികളും തയ്യാറാക്കിയ ചാന്ദ്രദിന പതിപ്പ് അദ്ദേഹം പ്രകാശനം ചെയ്തു.

ചാന്ദ്രദിന ക്വിസ്, പോസ്റ്റർ രചനാ മത്സരം എന്നിവ നടത്തി വിജയികളെ തിരഞ്ഞെടുത്തു.

25/7/25

ജീവനം- ജീവനോട് ജാഗ്രതയുടെ യുദ്ധം എന്ന മുങ്ങിമരണ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി ജൂലൈ 25 ലോക മുങ്ങിമരണ പ്രതിരോധ ദിനത്തിൽ പ്രതിജ്ഞ എടുത്തു.


ശുഭയാത്ര : Traffic Awareness.

സീനിയർ കേഡറ്റുകളുടെ നേതൃത്വത്തിൽ ശുഭയാത്ര ➖ ഗതാഗത ബോധവൽക്കരണം സ്കൂളിന് മുന്നിൽ സംഘടിപ്പിച്ചു. ട്രാഫിക് നിയമങ്ങൾ അനുസരിച്ച് വന്നവരെ മിഠായി നൽകി അഭിനന്ദിച്ചു. നിയമങ്ങൾ അനുസരിക്കാതെ വന്നവർക്ക് ബോധവൽക്കരണ നൽകുകയും

കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന ബോധവൽക്കരണ ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു. ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് MOHANLAL sir (DI)

CPO RAJITHA TR, ACPO SOBHA TR എന്നിവർ നേതൃത്വം കൊടുത്തു.

സമഗ്ര പ്ലസ് പോർട്ടൽ പരിശീലനം

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം എല്ലാ അദ്ധ്യാപകർക്കും സമഗ്ര പ്ലസ് പോർട്ടലിലെ ഡിജിറ്റൽ ഉള്ളടക്കങ്ങളെക്കുറിച്ചുള്ള പരിശീലനം 2025 ജൂലൈ തീയതി നൽകി. സ്കൂളിലെ എസ് ഐ ടി സി ഇന്ദുലേഖ ജി ആർ ആണ് ഈ പരിശീലനത്തിന് നേതൃത്വം നൽകിയത്.

എല്ലാ വിഷയങ്ങളുടെയും  പഠന ലക്ഷ്യങ്ങൾക്ക്  അനുസൃതമായി കൈറ്റ് രൂപകൽപ്പന ചെയ്ത നൂതന ഡിജിറ്റൽ മൾട്ടിമീഡിയ സംവിധാനമാണ് സമഗ്ര ലേണിംഗ് റൂം. പരിശീലനത്തിൽ, സമഗ്ര പ്ലസ് പോർട്ടലിലെ വിവിധ വിഭാഗങ്ങളെക്കുറിച്ച് അധ്യാപകർക്ക് വിശദമായ അവബോധം നൽകി. ഇതിൽ ടെക്സ്റ്റ് ബുക്ക്, ലേണിംഗ് റൂം, പോഡ്കാസ്റ്റ്, ക്വസ്റ്റ്യൻ ബാങ്ക്, മോഡൽ ക്വസ്റ്റ്യൻ പേപ്പർ എന്നിവ ഉൾപ്പെടുന്നു. ഈ വെബ്സൈറ്റ് പഠന പ്രക്രിയകളെ എങ്ങനെ കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് അധ്യാപകരെ പരിശീലിപ്പിച്ചു.

കൂടാതെ,സമഗ്ര പ്ലസ് പോർട്ടലിലൂടെ ടീച്ചിംഗ് മാനുവലുകൾ അയക്കുന്ന രീതി, എസ്.ആർ.ജി. മീറ്റിംഗുകളുടെ മിനിറ്റ്സ് തയ്യാറാക്കുന്ന വിധം, എം ലോഗിൻ ഉപയോഗിച്ച് ക്ലാസുകൾ നിരീക്ഷിക്കുന്ന രീതി എന്നിവയെക്കുറിച്ചും വിശദമായ ക്ലാസുകൾ നൽകി.

ഓഫ്‌ലൈനിൽ ഉപയോഗിക്കാനായി പഠന ആവശ്യകതകൾക്കുള്ള വിഭവങ്ങൾ ഡൗൺലോഡ് ചെയ്യുന്ന വിധം, ടീച്ചിംഗ് മാനുവലുകൾ വിവിധ ക്ലാസുകളിലേക്ക് എഡിറ്റ് ചെയ്ത് അപ്‌ലോഡ് ചെയ്യുന്ന രീതി, അവ ഡൗൺലോഡ് ചെയ്ത് ഓഫ്‌ലൈനിൽ ഉപയോഗിക്കുന്ന രീതി എന്നിവയും അദ്ധ്യാപകരെ പരിശീലിപ്പിച്ചു. ഈ പരിശീലനം അദ്ധ്യാപകർക്ക് അവരുടെ ദൈനംദിന അദ്ധ്യാപന പ്രവർത്തനങ്ങൾക്ക് വളരെ പ്രയോജനകരമായി.

പ്രീ പ്രൈമറി കഥോത്സവം

പ്രീ പ്രൈമറി കഥോത്സവംകഥ പറഞ്ഞു കൊടുത്തുകൊണ്ട് ഹെഡ്മിസ്ട്രസ് സിന്ധു ടീച്ചർ ഉദ്ഘാടനം ചെയ്തു. കുട്ടികൾ ഈണത്തിലും താളത്തിലും മനോഹരമായി കഥകൾ അവതരിപ്പിച്ചു. രക്ഷിതാക്കളും അവരോടൊപ്പം കൂടി

SPC ദിനാഘോഷം

ഓഗസ്റ്റ് 2

കേരള സർക്കാരിന്റെയും ആഭ്യന്തരവകുപ്പിന്റെയും അഭിമാന പദ്ധതിയായ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ട് രൂപീകരണത്തിന്റെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച്  ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പുന്നമൂട് SPC യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടികൾ 8 30ന് ആരംഭിച്ചു. പരിപാടികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്ശ്രീ. സോമശേഖരൻ നായർ അവർകൾ  നിർവഹിച്ചു. അദ്ദേഹത്തെ  Guard of honour നൽകി സ്വീകരിച്ചു. അദ്ദേഹം പതാക  ഉയർത്തി ദിനാചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുഹെഡ്മിസ്ട്രസ് സിന്ധു ടീച്ചർ  SPC ദിന സന്ദേശം  നൽകി.

CPO  SMT. AJUSHA  സത്യവാചകം  ചൊല്ലിക്കൊടുത്തു.കേഡറ്റുകൾ SPC ഗീതം ആലപിച്ചു. വിശിഷ്ട വ്യക്തികൾക്ക് മുന്നിൽ  കേഡറ്റുകൾ പരേഡ് പെർഫോം ചെയ്തു.പിടിഎ വൈസ് പ്രസിഡന്റ് ശ്രീ. എസ് ബിജു സ്റ്റാഫ് സെക്രട്ടറി ശ്രീ. വിജോസ് എന്നിവർ സംസാരിച്ചു.കേഡറ്റു കൾചെയ്തുവരുന്ന ലഹരി വിരുദ്ധ പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ഫ്ലാഷ് മോബ് അവതരിപ്പിക്കുകയും ബോധവത്കരണ ലഘു ലേഖകൾ  വിതരണം ചെയ്യുകയും ചെയ്തു.VIGILANCE SP(Rtd) ശ്രീ.സുരേന്ദ്രൻ സാർനിയമ ബോധവൽക്കരണ ക്ലാസ്  നൽകി.ദിനാചരണ  പ്രവർത്തനങ്ങൾക്ക്  DI മാരായ മോഹൻലാൽ SIR, AJUSHA madamCPO മാരായ  RAJITHA ടീച്ചർobha ടീച്ചർ എന്നിവർ നേതൃത്വം നൽകി.




ഹിരോഷിമാദിനാചരണം (6/8/25)

ആണവായുധം സംഹാരതാണ്ഡവമാടിയ ഹിരോഷിമയിലും നാഗസാക്കിയിലും പിടഞ്ഞു മരിച്ച ആയിരങ്ങളുടെ ഓർമ്മ പുതുക്കിക്കൊണ്ട് സ്കൂൾ എസ്പിസി യൂണിറ്റും സോഷ്യൽ സയൻസ് ക്ലബ്ബും സംയുക്തമായി സ്പെഷ്യൽ അസംബ്ലി ചേർന്ന് ഹിരോഷിമ ദിനം സമുചിതമായി ആചരിച്ചു.

യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തുന്നു.യുദ്ധ

വിരുദ്ധ ഗാനം ആലപിച്ചു.

സഡാക്കോ കൊക്ക് നിർമ്മാണം, യുദ്ധവിരുദ്ധ പോസ്റ്റർ രചന മത്സരം പ്രദർശനം എന്നിവ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സിന്ധു ടീച്ചർ യുദ്ധവിരുദ്ധ സന്ദേശം നൽകി.  തുടർന്ന് യുദ്ധവിരുദ്ധ റാലിയും സംഘടിപ്പിച്ചു.

hiroshimaday2025

സ്കൂൾ കായികമേള 7/8/25 ,8/8/25

2025-26 വർഷത്തെ സ്കൂൾ കായികമേള ആഗസ്റ്റ് 7,8 തീയതികളിൽ നടന്നു. മാർച്ച് പാസ്റ്റോടുകൂടി ആരംഭിച്ച മൽസരങ്ങളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു.





മെഡിക്കൽ ക്യാമ്പ് 9/8/25

നേമം ജനമൈത്രി പോലീസ് സ്റ്റേഷനും ഗവൺമെന്റ് മോഡൽ എച്ച്എസ്എസ് പുന്നമൂട് എസ്പിസി യൂണിറ്റും നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയും സംയുക്തമായി  സ്കൂളിൽ 9/8/25 ssturday  മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ഹൃദ്രോഗ വിഭാഗം പ്രമേഹരോഗ വിഭാഗം നേത്രരോഗ വിഭാഗംദന്തരോഗ വിഭാഗം   തുടങ്ങിയ unit കളുടെ സേവനം ലഭിച്ചു.

ECG blood pressure,ഷുഗർ, eye സ്ക്രീനിംഗ്, ear audiology എന്നിവ സൗജന്യമായി പരിശോധിച്ചു. കൗമാര ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ബോധവൽക്കരണ  ക്ലാസും കുട്ടികൾക്ക് കൊടുത്തു






ഓണാഘോഷം 2025 (29/8/2025)

ഈ വർഷത്തെ ഓണാഘോഷം വിവിധ പരിപാടികൾ, മാവേലി, ചെണ്ടമേളം അത്തപ്പൂ എന്നിവയോടെ ആഘോഷിച്ചു . പ്രീപ്രൈമറി മുതൽ ഹയർസെക്കണ്ടറി വരയുള്ള വിദ്യാർത്ഥികൾക്ക് അധ്യാപകരും അനധ്യാപകരും ചേർന്ന് ഓണസദ്യ നൽകി.

അമീബിക് മസ്തിഷ്ക ജ്വരം ബോധവത്കരണ പരിപാടി (9/9/2025)

കല്ലിയൂർ ഗ്രാമപഞ്ചായത്ത്  കല്ലിയൂർ   കുടുംബാരോഗ്യ കേന്ദ്രം സംഘടിപ്പിച്ച ജലജന്യ രോഗമായ അമീബിക് മസ്തിഷ്ക  രോഗപ്രതിരോധ കർമ്മ പദ്ധതി    പരിശീലനത്തിൽ സ്കൂളിൽ നിന്നുംസുനിത ടീച്ചർ രജിത ടീച്ചർ ലക്ഷ്മി ടീച്ചർ   എന്നിവർ പങ്കെടുത്തു.

പരിശീലനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന്(9/9/25 Tuesday) ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂളിലെ എൽപി യുപിഎച്ച്എസ് വിഭാഗത്തിലെ മുഴുവൻ കുട്ടികൾക്കുംഅമീബിക് മസ്തിഷ്കജ്വര  രോഗത്തെക്കുറിച്ച് ക്ലാസ്സെടുത്തു. രോഗകാരണങ്ങൾ,രോഗലക്ഷണങ്ങൾ, ചികിത്സാരീതി,

പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ച് വിശദമായി കുട്ടികൾക്ക്  ബോധവൽക്കരണം കൊടുത്തു.

കിണറുകളിൽ ക്ലോറിനേഷൻ  നടത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വ്യക്തമാക്കി കൊടുത്തു..

കുട്ടികളോടൊപ്പം സ്കൂളിലെ എല്ലാ അധ്യാപകരും അനധ്യാപകരും  ബോധവൽക്കരണ ക്ലാസിൽ പങ്കെടുത്തു.

തുടർ പ്രവർത്തനമായി അമീബിക് മസ്തിഷ്ക ജ്വര രോഗകാരണങ്ങൾ, പകർച്ച രീതി പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ യെക്കുറിച്ച് നോട്ട് ബുക്കിൽ എഴുതി വരുവാൻ കുട്ടികളോട് പറയുകയും ചെയ്തു.

വരയുത്സവം 10/9/2025

 വരയിലൂടെ കുഞ്ഞുങ്ങളുടെ സർഗ്ഗാത്മകത വികസിപ്പിക്കുകയും ഭാവനയിൽ നിറം നൽകാനും കഴിയുന്നു. പ്രകൃതിയെ വരയ്ക്കാനും നിറങ്ങളെ മനസിലാക്കാനും ഉള്ള ശേഷി ആർജിക്കുന്നു. കുഞ്ഞുങ്ങളോടൊപ്പം രക്ഷിതാക്കളും വരയുത്സവത്തിൽ പങ്കെടുത്ത് വർണാഭമാക്കി

രക്ഷക‍ർത്തായോഗവും അമീബിക് മസ്തിഷ്ക ജ്വരം ബോധവത്കരണ ക്ലാസ്സ് (16/9/25)

ഒന്നു മുതൽ പത്തവരെ ക്ലാസ്സുകളിലെ കുട്ടികൾളുടെ രക്ഷകർത്താക്കൾക്ക് അമീബിക് മസ്തിഷ്ക ജ്വരം ബോധവത്കരണ ക്ലാസ്സു് തെറ്റിവിള പി എച്ച് സി യിലെ ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് സർ നയിച്ചു.

കുട്ടികളുടെ ആത്യന്തികമൂല്യനിർണ്ണയത്തിന്റെ മാർക്കുകൾ രക്ഷാകർത്താക്കൾക്ക് നൽകുകയും പഠനപിന്തുണ ക്ലാസ്സിന്റെ കാര്യവും അറിയിച്ചു.

സ്കൂൾ ശാസ്ത്രമേള(18/9/2025)

സ്കൂൾ ശാസ്ത്രമേള വാർഡ് മെമ്പർ ഉദ്ഘാടനം ചെയ്തു. കുട്ടികൾ കൊണ്ട് വന്ന മാതൃകകൾ പ്രദർശിപ്പിച്ചു.പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കണറി വിഭാഗം വിദ്യാർത്ഥികൾ ശാസ്ത്രമേളയിൽ പങ്കെടുത്തു. സയൻസ്, സോഷ്യൽ സയൻസ്, ഗണിതം, വർക്ക് എക്സീപീരിയൻസ് എന്നീ മേഖലകളിൽ വിദ്യാർത്ഥികൾ എക്സിബിറ്റുകൾ അവതരിപ്പിച്ചു, കൂടാതെ ഭാഷാ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഭാഷാ എക്സിബിഷനും ഉണ്ടായിരുന്നു.








ഗാന്ധിജയന്തി

ഈ വർഷത്തെ ഗാന്ധി ജയന്തി ദിനാഘോഷം ഒക്ടോബർ രണ്ടിന് സ്കൂളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.

വർണ്ണകൂടാരം ഉദ്ഘാടനം (3/10/25)

പ്രീ- സ്കൂൾ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും പൊതു വിദ്യാലയങ്ങളുടെ മുഖഛായ തന്നെ മാറ്റുന്ന പ്രവർത്തനമാണ് സമഗ്ര ശിക്ഷാ കേരളം സംസ്ഥാനത്ത് നടപ്പിലാക്കുന്ന വർണ്ണക്കൂടാരം

പ്രീ പ്രൈമറി രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള പഠന സൗകര്യം ഒരുക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പരിപാടിയാണ് ‘ വർണക്കൂടാരം ‘ മാതൃകാ പ്രീ പ്രൈമറി സ്കൂളുകൾ. കളികളിലൂടെ കുട്ടികളുടെ കഴിവുകൾ മെച്ചപ്പെടുത്തുകയും ശിശു വികാസ മേഖലകളിലെ ശേഷികൾ ഉറപ്പാക്കുകയും ചെയ്യുന്ന ശാസ്ത്രീയ പ്രീ സ്കൂൾ വിദ്യാഭ്യാസ രീതിയാണ്

പുന്നമൂട് ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ പൂർത്തിയായ വർണ്ണകൂടാരം ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ ശിവൻകുട്ടി അവർകൾ നിർവഹിച്ചു. കോവളം എം എൽ എ ശ്രീ വിൻസെന്റ് അവർകൾ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമതി റാണി കെ ആർ സ്വാഗതം പറഞ്ഞു.

യുവജനോത്സവം (7/10/25 8/10/25)

ഈ അധ്യയന വർഷത്തെ യുവജനോത്സവം കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ സോമശേഖരൻ നായർ ഉദ്ഘാടനം ചെയ്തു, യുവകവിയും സാഹിത്യകാരനുമായ അഖിലൻ ചെറുകോട് മുഖ്യ അതിഥിയായിരുന്നു. കുട്ടികൾ രണ്ടുവേദികളിലായി വിവിധ മൽസരഇനങ്ങളിൽ മാറ്റുരച്ചു.

ശിശുദിനം 2025

ശിശുദിനം പ്രത്യേകഅസംബ്ലിയിൽ വിവിധ പരിപാടികളിലൂടെആഘോഷിച്ചു. കുട്ടികളുടെ പ്രധാനമന്ത്രി ത്രയംബക് കുട്ടികളെ അഭിസംബോധന ചെയ്തു. കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് വർണ്ണാഭമായി റാലി നടത്തി.


‍ലോകപ്രമേഹ ദിനത്തോടനുബന്ധിച്ചുള്ള ബോധവത്കരണ പ്രതിജ്ഞ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ വിനോദ്സാറിന്റെ നേതൃത്വത്തിൽ നടന്നു. ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നേത്രപരിശോധനയും നടന്നു.