Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/Alumni" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32: വരി 32:


എന്റെ കോഴ്‌സിൽ ഇപ്പോൾ Python എന്ന വിഷയവും ഉൾപ്പെട്ടിരിക്കുന്നു. ഞാൻ ലിറ്റിൽ കൈറ്റ്‌സ് വഴിയാണ് അതിനെക്കുറിച്ച് ആദ്യമായി കേൾക്കുന്നതും മനസ്സിലാക്കുന്നതും. ഇതിന്റെ അടിസ്ഥാന കാര്യങ്ങളും പഠന രീതികളും നേരത്തെ മനസ്സിലാക്കാൻ വഴിയൊരുക്കിയത് ലിറ്റിൽ കൈറ്റ്‌സ് ആണ്. സാങ്കേതികവിദ്യാഭ്യാസത്തെ സ്വപ്‌നമായി കാണുന്ന വിദ്യാർത്ഥികൾക്ക് വലിയ അനുഭവമായി ലിറ്റിൽ കൈറ്റ്‌സ് മാറുമെന്നതിൽ സംശയമില്ല.
എന്റെ കോഴ്‌സിൽ ഇപ്പോൾ Python എന്ന വിഷയവും ഉൾപ്പെട്ടിരിക്കുന്നു. ഞാൻ ലിറ്റിൽ കൈറ്റ്‌സ് വഴിയാണ് അതിനെക്കുറിച്ച് ആദ്യമായി കേൾക്കുന്നതും മനസ്സിലാക്കുന്നതും. ഇതിന്റെ അടിസ്ഥാന കാര്യങ്ങളും പഠന രീതികളും നേരത്തെ മനസ്സിലാക്കാൻ വഴിയൊരുക്കിയത് ലിറ്റിൽ കൈറ്റ്‌സ് ആണ്. സാങ്കേതികവിദ്യാഭ്യാസത്തെ സ്വപ്‌നമായി കാണുന്ന വിദ്യാർത്ഥികൾക്ക് വലിയ അനുഭവമായി ലിറ്റിൽ കൈറ്റ്‌സ് മാറുമെന്നതിൽ സംശയമില്ല.
'''നിർഭയം ഞാൻ മുന്നേറി: ലിറ്റിൽ കൈറ്റ്‌സ് എനിക്കു തുറന്നു തന്ന വഴികളിലൂടെ'''
'''ശിവകീർത്തി'''
'''''(നെഴ്‌സിംഗ് വിദ്യാർത്ഥി)'''''
[[പ്രമാണം:3832 pta shiva.jpg|ഇടത്ത്‌|ചട്ടരഹിതം|301x301ബിന്ദു]]
സാങ്കേതികവിദ്യയെ അടുത്തറിയാതെ വിദ്യാഭ്യാസരംഗത്തും ജീവിതത്തിലുമൊക്കെ മുന്നേറുക എന്നത് ഇന്ന് അസാദ്യമായ കാര്യമാണ്. അവിടെ നിർഭയം മുന്നേറാൻ എനിക്ക് വഴി തുറന്നു നൽകിയത് ലിറ്റിൽ കൈറ്റ്‌സ് ആണ്. പത്തനംതിട്ട എം.ജി.എം. മുത്തൂറ്റ് നെഴ്‌സിംഗ് കോളജിലെ വിദ്യാർത്ഥിയായ എനിക്ക് അസൈമെന്റുകൾ, പ്രസന്റേഷനുകൾ തുടങ്ങി കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അനായാസം കൈകാര്യം ചെയ്യാനുള്ള പാഠങ്ങൾ പകർന്നത് ലിറ്റിൽ കൈറ്റ്‌സിലൂടെ ലഭിച്ച ക്ലാസുകളാണ്. എത്രത്തോളം അതെന്റെ പഠനത്തെ സഹായിക്കുന്നുവെന്ന് എങ്ങനെയാണ് എഴുതി ഫലിപ്പിക്കേണ്ടതെന്ന് എനിക്ക് അറിയില്ല. ലിറ്റിൽ കൈറ്റ്‌സ് പുതിയ കാലത്തിന്റെ അനിവാര്യതയാണ്. വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്രദവും.
പഠനകാലത്ത് ഇതിന്റെ പ്രാധാന്യം എത്രത്തോളമെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ കാലം അതെനിക്ക് പറഞ്ഞു തരികയായിരുന്നു. കമ്പ്യൂട്ടർ ഉപയോഗത്തിലടക്കം പലരേയും എനിക്ക് സഹായിക്കാൻ കഴിഞ്ഞതും ലിറ്റിൽ കൈറ്റ്‌സ് പകർന്നു തന്ന പാഠങ്ങളുടെ ബലത്തിലാണ്. ഇതിലൂടെ എന്റെ ആത്മവിശ്വാസത്തേയും വളർത്തിയെടുക്കാൻ കഴിഞ്ഞുവെന്നതാണ് ശ്രദ്ധേയം. അതുകൊണ്ടുതന്നെ എനിക്കടുത്തറിയുന്ന വിദ്യാർത്ഥികളോടെല്ലാം ഞാൻ ലിറ്റിൽ കൈറ്റ്‌സിന്റെ പ്രാധാന്യം പങ്കുവയ്ക്കാറുണ്ട്. നമ്മോടൊപ്പം ചേർന്നു പ്രവർത്തിക്കുന്ന അധ്യാപകരെയായിരുന്നു ലിറ്റിൽ കൈറ്റ്‌സിലൂടെ ലഭിച്ചിരുന്നത് എന്നതും നന്ദിയോടെ ഓർക്കുന്നു.  കൂടുതൽ മെച്ചപ്പെട്ട നിലയിൽ ലിറ്റിൽ കൈറ്റ്‌സ് മുന്നേറുന്നുവെന്നത് വലിയ സന്തോഷമാണ് തരുന്നത്.
820

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2911505" എന്ന താളിൽനിന്ന് ശേഖരിച്ചത്