"ജി.എച്ച്.എസ്.എസ്.മങ്കര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 56: | വരി 56: | ||
ഈ വർഷത്തെ ഭക്ഷ്യദിനത്തോടനുബന്ധിച്ച് ഫുഡ് ഫെസ്റ്റ്, സലാഡ് മേക്കിംഗ് മത്സരം എന്നിവ നടന്നു. | ഈ വർഷത്തെ ഭക്ഷ്യദിനത്തോടനുബന്ധിച്ച് ഫുഡ് ഫെസ്റ്റ്, സലാഡ് മേക്കിംഗ് മത്സരം എന്നിവ നടന്നു. | ||
[[പ്രമാണം:21073 PKD foodfest.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:21073 PKD foodfest.jpg|ലഘുചിത്രം|നടുവിൽ]] | ||
==വിമുക്തി ബോധവൽക്കരണ ക്ലാസ്== | |||
വിമുക്തി ക്ലബ് നേത്യത്വത്തിൽ കുട്ടിൾക്കായി ലഹരി ബോധവൽക്കരണ ക്ലാസ് മങ്കര പോലീസുമായി സഹകരിച്ച് നടത്തുകയുണ്ടായി. | |||
[[പ്രമാണം:21073 PKD vimukthi.jpg|ലഘുചിത്രം|നടുവിൽ]] | |||
11:41, 28 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം
| Home | 2025-26 |
പ്രവേശനോത്സവം 2025
ഈ വർഷത്തെ പ്രവേശനോത്സവം റിട്ടയർ അദ്ധ്യാപകനും, സംഗീതജ്‍ഞനുമായ രാജകുമാരനുണ്ണി മാസ്റ്റർ നിർവ്വഹിച്ചു. പുതുതായി പ്രവേശനം നേടിയ എല്ലാകുട്ടികൾക്കും സമ്മാനങ്ങൾ നൽകി. എല്ലാ കുട്ടികൾക്കും മധുരം നല്കി സ്വീകരിച്ചു.


പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനം വിവിധ പരിപാടികളോടുകൂടി നടന്നു. മങ്കര സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്കിൻറെ നേത്യത്വത്തിൽ എല്ലാകുട്ടികൾക്കും ഔഷധ ചെടി വിതരണം നടന്നു. രാവിലെ അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രതിജ്‍ഞ ചൊല്ലി. കുട്ടികളുടെ വിവിധ പരിപാടികളും നടന്നു.




പ്രീപ്രൈമറി ഉദ്ഘാടനം
മങ്കര ഗവ ഹൈസ്കുളിലെ പ്രീപ്രൈമറി ഉദാഘാടനം ബഹു.ജില്ലാ പഞ്ചായത്ത് മെന്പർ ശ്രീമതി പ്രീതാ മോഹൻദാസ് നിർവഹിച്ചു. കുട്ടികളുടെ പ്രായോഗിക പ്രവർത്തനങ്ങളും ക്രിയാത്മ ചിന്തയും ഉറപ്പാക്കിക്കോണ്ട് ഗുണമേന്മയുള്ള പ്രീസ്കൂൽ വിദ്യാദ്യാസ സമീപനം.


ലഹരി വിരുദ്ധദിനം
ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ റാലി, ക്വിസ്, ക്ലാസ് തുടങ്ങി വിവിധ പരിപാടികൾ നടന്നു.


ക്രിയേറ്റീവ് കോർണർ ഉദ്ഘാടനം
സമഗ്ര ശിക്ഷാകേരളവും, പൊതുവിദ്യാഭ്യാസ വകുപ്പും കുസാറ്റും സംയുക്തമായി അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായി സ്റ്റാർസിൻെറ കീഴിലുള്ള പദ്ധതിയാണ്. കുട്ടികളിലെ തൊഴിൽ വിദ്യാഭ്യാസമാണ് ഇതിൻെറ ലക്ഷ്യം. പറളി ഉപജില്ലയിൽ ക്രീയേറ്റീവ് കോർണർ ലഭ്യമായ ഒരേ ഒരു വിദ്യാലയമാണ് മങ്കര. ഇതിൻെറ ഉദ്ഘാടനം മങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ഗോകുൽ ദാസ് നിർവഹിച്ചു. ചടങ്ങിനെ തുടർന്ന് ക്രിയേറ്റീവ് കോർണറിനെപറ്റിയുള്ള വീഡിയോയും പ്രദർശിപ്പിച്ചു.


വായനദിനം
ഈ വർഷത്തെ വായനദിനത്തോടനുബന്ധിച്ച് വായനദിന പ്രതിഞ്ജ, ക്വിസ്, രചനാ ശിൽപശാല, പുസ്തകവിതരണം, വായനാ മത്സരം തുടങ്ങി, വിവിധ പരിപാടികൾ നടന്നു.

വിജയോത്സവം
ഈ വർഷത്തെ വിജയോത്സവം ബഹുമാനപ്പെട്ട കോങ്ങാട് എം എൽ എ അഡ്വ.കെ.ശാന്തകുമാരി നിർവ്വഹിച്ചു. എസ്.എസ്.എൽ.സി ,പ്ലസ് ടു ക്ലാസുകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. എൽ എസ് എസ്, യു എസ് എസ് നേടിയ കുട്ടികളെ അനുമോദിച്ചു.


ചാന്ദ്രദിനം
ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്രദിന ക്വിസ്, ഡോക്യുമെൻറരറി പ്രദർശനം എന്നിവ നടന്നു.

ഹിരോഷിമ നാഗസാക്കി ദിനം
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലി, ക്വിസ് എന്നിവ നടക്കുകയുണ്ടായി.ക്ലാസ് തലത്തിൽ സഡോക്കോ കോക്കുകളുടെ നിർമ്മാണം, ഡോക്യുമെൻററി പ്രദർശനം എന്നിവ നടന്നു.

സ്ക്കുൾ സ്പോട്സ്
2025-25 അധ്യയന വർഷത്തിലെ ആനുവൽ സ്പോട്സ് മീറ്റ് 13/8 ന് നടന്നു. സിജി ടീച്ചറുടെ നേത്യത്വത്തിൽ വർണ്ണ ശബളമായ മാർച്ച് പാസ്റ്റോടു കൂടി പരിപാടികൾ ആരംഭിച്ചു. വ്യത്യസ്ത കായിക ഇനങ്ങളിൽ കുട്ടികൾ ആവേശത്തോടുകൂടി പങ്കെടുത്തു.


സ്വാതന്ത്ര്യദിനാഘോഷം
സ്വാതന്ത്ര്യ ദിനത്തിൽ ശ്രീമതി. അഡ്വ. ശാന്തകുമാരി എം.എൽ.എ പതാക ഉയർത്തി. എച്ച്.എം, പ്രിൻസിപ്പാൾ, പിടിഎ പ്രസിഡൻറ് എന്നിവർ ആശംസകൾ നേർന്നു. വിവിധ കലാപരിപാടികളും മധുരവിതരണവും നടന്നു.

കെട്ടിട ശിലാസ്ഥാപനം
ജി എച്ച് എസ് എസ് മങ്കരയിൽ നവകേരളം കർമ്മ പദ്ധതി വിദ്യാകിരണം മിഷൻറെ ഭാഗമായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിൻറെ ശിലാസ്ഥാപനം ആഗസ്റ്റ് 15 ന് ശ്രീമതി അഡ്വ.ശാന്തകുമാരി എം.എൽ.എ നിർവഹിച്ചു. ശ്രീ.വി. സേതുമാധവൻ പ്രസിഡൻറ് പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷനായിരുന്നു.


സ്ക്കൂൾ കലോത്സവം 2025
മങ്കര ഗവ ഹൈസ്കൂളിലെ ഈ വർഷത്തെ കലോത്സവം പോലിക 2025 ശ്രീ കല്ലൂൂർ ഉണ്ണിക്യഷ്ണൻ മാരാർ നിർവ്വഹിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.
ക്രിയേറ്റീവ് കോർണർ വർക്ക്ഷോപ്പ്
ക്രിയേറ്റീവ് കോർണർ പ്രവർത്തനങ്ങളുട ഭാഗമായി LED BULB നിർമ്മാണം കുസാറ്റ് മായി സഹകരിച്ച് നടത്തുകയുണ്ടായി.

ഭക്ഷ്യദിനാചരണം
ഈ വർഷത്തെ ഭക്ഷ്യദിനത്തോടനുബന്ധിച്ച് ഫുഡ് ഫെസ്റ്റ്, സലാഡ് മേക്കിംഗ് മത്സരം എന്നിവ നടന്നു.

വിമുക്തി ബോധവൽക്കരണ ക്ലാസ്
വിമുക്തി ക്ലബ് നേത്യത്വത്തിൽ കുട്ടിൾക്കായി ലഹരി ബോധവൽക്കരണ ക്ലാസ് മങ്കര പോലീസുമായി സഹകരിച്ച് നടത്തുകയുണ്ടായി.
