"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| വരി 22: | വരി 22: | ||
ജൂൺ 21 ,തിങ്കളാഴ്ച അന്താരാഷ്‌ട്ര യോഗാ ദിനം ആഘോഷിക്കുന്നു. യോഗയുടെ പ്രധാന്യത്തെ കുറിച്ചും അവബോധം ഉണ്ടാക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. "ഒരു ഭൂമി, ഒരു ആരോഗ്യം" എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിൻ്റെ പ്രമേയം. | ജൂൺ 21 ,തിങ്കളാഴ്ച അന്താരാഷ്‌ട്ര യോഗാ ദിനം ആഘോഷിക്കുന്നു. യോഗയുടെ പ്രധാന്യത്തെ കുറിച്ചും അവബോധം ഉണ്ടാക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. "ഒരു ഭൂമി, ഒരു ആരോഗ്യം" എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിൻ്റെ പ്രമേയം. | ||
സ്കൂൾ തലത്തിൽ യോഗ ദിനാചരണം പ്രാധ്യാനാധ്യാപിക എൽസി പി പി ഉത്‌ഘാടനം ചെയ്തു. പരിപാടിയിൽ യോഗ ജീവിതത്തിന്റെ ഭാഗമാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പ്രഭാഷണവും നടത്തി . | സ്കൂൾ തലത്തിൽ യോഗ ദിനാചരണം പ്രാധ്യാനാധ്യാപിക എൽസി പി പി ഉത്‌ഘാടനം ചെയ്തു. പരിപാടിയിൽ യോഗ ജീവിതത്തിന്റെ ഭാഗമാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പ്രഭാഷണവും നടത്തി .ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ആനന്ദിത കുട്ടികൾക്ക് വിവിധ യോഗാസനങ്ങൾ പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയും ചെയ്തു . | ||
== ലഹരിവിരുദ്ധദിനം (ജൂൺ 26 ) == | |||
ലോകത്താകമാനമുള്ള ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന വലിയ വിപത്താണ് ലഹരി ഉപയോഗവും അതിൻ്റെ അനധികൃത കടത്തും. ഈ വിഷയത്തിൽ അവബോധം സൃഷ്‌ടിക്കുന്നതിനും ജനങ്ങളെ ലഹരിക്കെതിരായ പ്രവർത്തനത്തിൽ അണിനിരത്തുന്നതിനുമായാണ് ഐക്യരാഷ്‌ട്ര സഭ ജൂൺ 26 അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നത്. സ്കൂളിൽ കുട്ടികൾക്ക് ലഹരി വിരുദ്ധ ദിനത്തിന്റെ പ്രാധാന്യത്തെകുറിച്ചു എൽസി ടീച്ചർ ക്ലാസ് എടുത്തു .കുട്ടികൾ ലഹരി വിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു .ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി എക്‌സൈസ് ഇൻസ്‌പെക്ടർ സുനിൽ നേതൃത്വത്തിൽ കുട്ടികൾക്ക് ക്ലാസുകൾ സംഘടിപ്പിച്ചു . | |||
== <big>വായനശാല സന്ദർശനം (ജൂലൈ 2 )</big> == | |||
വായന മാസാചരണത്തിന്റെ ഭാഗമായി ജൂലൈ 11 ന് സ്കൂളിന്റെ സമീപത്തുള്ള വായനശാല സന്ദർശിക്കാൻ കുട്ടികൾക്ക് അവസരം നൽകി . എല്ലാ കുട്ടികളും വളരെ ഉത്സാഹത്തോടെ ലൈബ്രറി സന്ദർശിച്ചു .കൂടാതെ ലൈബ്രറി ഭാരവാഹികളുടെ നേതൃത്വത്തിൽ വിവിധ പരിപാടികളും ഉണ്ടായിരുന്നു .കുട്ടികൾക്ക് വായനയിൽ താല്പര്യം ജനിപ്പിക്കുന്ന രീതിയിലായിരുന്നു വിവിധ പ്രവർത്തങ്ങൾ സംഘടിപ്പിച്ചത് | |||
== ബഷീർ ദിനം (ജൂലൈ 5 ) == | |||
2025-26 അധ്യയന വർഷത്തെ ബഷീർ ദിനം ബഷീർ കഥാപാത്രങ്ങളുടെ വേഷപകർച്ചയിലൂടെ ആഘോഷിച്ചു .പരിപാടിയുടെ ഔപചാരികമായ ഉത്‌ഘാടനം പ്രധാനാധ്യാപിക എൽസി പി പി നിർവഹിച്ചു .കുട്ടികൾ വിവിധ ബഷീർ കഥാപാത്രങ്ങൾ കെട്ടി ഘോഷയാത്ര നടത്തി .കുട്ടികൾ ബഷീർ ദിനപോസ്റ്ററുകൾ തയ്യാറാക്കി .ബഷീർ ദിന ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ നിന്നും ഉമുറൂൾ ഫാറൂഖ് ഒന്നാം സ്ഥാനവും ആഫിയ കെ ഐ രണ്ടാംസ്‌ഥാനവും കരസ്ഥമാക്കി .ബഷീർ ദിന ക്വിസ് മത്സരത്തിൽ യു പി വിഭാഗത്തിൽ നിന്നും നീരജ് എം നായർ ഒന്നാം സ്ഥാനവും രണ്ടാംസ്‌ഥാനവും കരസ്ഥമാക്കി . | |||
13:22, 19 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം (ജൂൺ 2 )
2൦25 -2026 അധ്യയന വർഷത്തിലെ പ്രവേശനോത്സവം വളരെ വർണ്ണശമ്പളമായിരുന്നു .ആമ്പലൂർ പഞ്ചായത്തിലെ പഞ്ചായത്ത് തല പ്രവേശനോത്സവം കീച്ചേരി സ്കൂളിൽ വച്ചുനടന്നു .ആമ്പലൂർ വാർഡ് മെമ്പർ രാജൻ പാണറ്റിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആമ്പലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു പൗലോസ് ഉത്‌ഘാടനം നിർവഹിച്ചു.സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി സ്വാഗതം ആശംസിച്ചു . വിവിധ വാർഡ് മെമ്പർമാരും പരിപാടിയിൽ സന്നിഹിതരായി .പുതിയതായി സ്കൂളിൽ ചേർന്ന കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി സ്വീകരിച്ചു .പരിപാടിയിൽ മുഖ്യ അതിഥി ടോം കുര്യാക്കോസ് ആയിരുന്നു.ന്യൂസ് 18 കേരളം അസ്സോസിയേറ്റ് എഡിറ്റർ റീജിയണൽ എഡിറ്ററും ആണ് അദ്ദേഹം .പരിപാടിക്ക് ആശംസകൾ അർപ്പിച്ചു .
പരിപാടിക്ക് ആശംസകൾ ജയശ്രീ പത്മകാരൻ വിവിധ മെമ്പർമാർ എന്നിവർ അർപ്പിച്ചു .ട്രാഫിക് ഇൻസ്‌പെക്ടർ കുട്ടികൾക്കും രക്ഷിതാക്കൾക്കും ട്രാഫിക് നിയമങ്ങളെക്കുറിച് ക്ലാസ് നൽകി .തുടർന്ന് എല്ലാ കുട്ടികൾക്കും ഹെഡ്മിസ്ട്രസ് മധുര പലഹാരങ്ങൾ വിതരണം ചെയ്തു. തുടർന്ന് പി ടി എ പ്രസിഡന്റ് നിസാർ കെ ഇ യുടെ നന്ദി പ്രകാശനത്തോടെ പരിപാടിക്ക് സമാപനം കുറിച്ചു .
അക്കാദമിക മാസ്റ്റർ പ്ലാൻ
2024 -2026 അധ്യയന വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ വിശദമായ ചർച്ചക്ക് ശേഷം തയാറാക്കി .അതിനായി പ്രത്യേക എസ് ആർ ജി യോഗവും പ്രധാനാധ്യാപികയുടെ അധ്യക്ഷതയിൽ ചേർന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ ആസൂത്രണം ചെയ്ത പദ്ധതിയാണ് അക്കാദമിക മാസ്റ്റർ പ്ലാൻ . വിദ്യാലയത്തിന്റെ ചരിത്രത്തിലൂടെ കടന്നുപോയി പഴയ അവസ്ഥയേയും നിലവിലെ അവസ്ഥയേയും പരിഗണിച്ചു കൊണ്ട് പ്രയോഗത്തിൽ വരുത്താർ ഉദ്ദേശിക്കുന്ന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളെ ആസൂത്രണം ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം.
പരിസ്ഥിതി ദിനാചരണം (ജൂൺ 5)
ജൂൺ 5 പരിസ്ഥിതി ദിനം വളരെ സമുചിതമായി ആഘോഷിച്ചു .സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി പരിപാടിക്ക് സ്വാഗതം അർപ്പിക്കുകയും പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് നൽകുകയും ചെയ്തു. വൃക്ഷത്തൈകൾ സ്കൂൾ അങ്കണത്തിൽ നട്ടാണ് ഉദ്ഘാടനം ചെയ്തു . പരിസ്ഥിതി ദിന പ്രതിജ്ഞ ഹെഡ് മിസ്ട്രസ് ചൊല്ലി കൊടുത്തു .
പരിസ്ഥിതി ദിനാചരണത്തിന്റെ പ്രാധാന്യം നൽകുന്ന പരിസ്ഥിതി ദിന ഗാനം,പ്രസംഗം ,കവിത തുടങ്ങിയ നിരവധി പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികൾ എല്ലാവരും പോസ്റ്റർ,പ്ലക്കാർഡ് തുടങ്ങിയവ നിർമ്മിച്ചു .പരിസ്ഥിതി വിഭാഗo ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ നാലാം ക്ലാസ്സിലെ ഐന്തവി എസ് ആനന്ദ് ഒന്നാം സ്‌ഥാനവും നാലാം ക്ലാസ്സിലെ ആഫിയ കെ ഐ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യു പി വിഭാഗത്തിൽ നിന്നും ഏഴാം ക്ലാസ്സിലെ അന്ന ജോസഫ് ജിൻസ് ഒന്നാം സ്ഥാനവും അഞ്ചാം ക്ലാസ്സിലെ ഭവപ്രിയ രണ്ടാം സ്ഥാനവും കരസ്ഥമാക്കി .
ക്ലബുകളുടെ ഉത്‌ഘാടനം( ജൂൺ 6)
വിവിധ ക്ലബുകൾ ഉത്‌ഘാടനം ജൂൺ 6ന് രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ വച്ച് പി ടി എ പ്രസിഡന്റ് നിസാർ കെ ഇ ഉത്‌ഘാടനം ചെയ്തു .പരിപാടിയിൽ സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി അധ്യക്ഷത വഹിച്ചു .വിവിധ ക്ലബ്ബുകളുടെ സുഗമമായ പ്രവർത്തനത്തിന് എല്ലാ വിജയാശംസകളും നേർന്നു .
വായന വാരാചരണം
2025-2026 വർഷത്തെ വായന വാരാചരണത്തിന് ജൂലൈ 14 ന് തുടക്കമായി . കീച്ചേരി വായനശാലയുടെ നേതൃത്വത്തിൽ ആയിരുന്നു വാരാചരണത്തിനു തുടക്കമായത്. പരിപാടിക്ക് ഭദ്ര ദീപം സ്കൂൾ പ്രധാന അധ്യപിക നിർവഹിച്ചു . പി എൻ പണിക്കർ അനുസ്മരണം പ്രധാനാധ്യാപിക എൽസി പി പി നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ അന്നേ ദിവസം നടന്നു . വായന ഗീതം, വായനകുറിപ്പ് അവതരണം ,വായനക്കാർഡ് , പ്രസംഗം , കവി പരിചയം തുടങ്ങിയ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു .
യോഗ ദിനം (ജൂൺ 21)
ജൂൺ 21 ,തിങ്കളാഴ്ച അന്താരാഷ്‌ട്ര യോഗാ ദിനം ആഘോഷിക്കുന്നു. യോഗയുടെ പ്രധാന്യത്തെ കുറിച്ചും അവബോധം ഉണ്ടാക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. "ഒരു ഭൂമി, ഒരു ആരോഗ്യം" എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിൻ്റെ പ്രമേയം.
സ്കൂൾ തലത്തിൽ യോഗ ദിനാചരണം പ്രാധ്യാനാധ്യാപിക എൽസി പി പി ഉത്‌ഘാടനം ചെയ്തു. പരിപാടിയിൽ യോഗ ജീവിതത്തിന്റെ ഭാഗമാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പ്രഭാഷണവും നടത്തി .ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ആനന്ദിത കുട്ടികൾക്ക് വിവിധ യോഗാസനങ്ങൾ പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയും ചെയ്തു .
ലഹരിവിരുദ്ധദിനം (ജൂൺ 26 )
ലോകത്താകമാനമുള്ള ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന വലിയ വിപത്താണ് ലഹരി ഉപയോഗവും അതിൻ്റെ അനധികൃത കടത്തും. ഈ വിഷയത്തിൽ അവബോധം സൃഷ്‌ടിക്കുന്നതിനും ജനങ്ങളെ ലഹരിക്കെതിരായ പ്രവർത്തനത്തിൽ അണിനിരത്തുന്നതിനുമായാണ് ഐക്യരാഷ്‌ട്ര സഭ ജൂൺ 26 അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നത്. സ്കൂളിൽ കുട്ടികൾക്ക് ലഹരി വിരുദ്ധ ദിനത്തിന്റെ പ്രാധാന്യത്തെകുറിച്ചു എൽസി ടീച്ചർ ക്ലാസ് എടുത്തു .കുട്ടികൾ ലഹരി വിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു .ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി എക്‌സൈസ് ഇൻസ്‌പെക്ടർ സുനിൽ നേതൃത്വത്തിൽ കുട്ടികൾക്ക് ക്ലാസുകൾ സംഘടിപ്പിച്ചു .
വായനശാല സന്ദർശനം (ജൂലൈ 2 )
വായന മാസാചരണത്തിന്റെ ഭാഗമായി ജൂലൈ 11 ന് സ്കൂളിന്റെ സമീപത്തുള്ള വായനശാല സന്ദർശിക്കാൻ കുട്ടികൾക്ക് അവസരം നൽകി . എല്ലാ കുട്ടികളും വളരെ ഉത്സാഹത്തോടെ ലൈബ്രറി സന്ദർശിച്ചു .കൂടാതെ ലൈബ്രറി ഭാരവാഹികളുടെ നേതൃത്വത്തിൽ വിവിധ പരിപാടികളും ഉണ്ടായിരുന്നു .കുട്ടികൾക്ക് വായനയിൽ താല്പര്യം ജനിപ്പിക്കുന്ന രീതിയിലായിരുന്നു വിവിധ പ്രവർത്തങ്ങൾ സംഘടിപ്പിച്ചത്
ബഷീർ ദിനം (ജൂലൈ 5 )
2025-26 അധ്യയന വർഷത്തെ ബഷീർ ദിനം ബഷീർ കഥാപാത്രങ്ങളുടെ വേഷപകർച്ചയിലൂടെ ആഘോഷിച്ചു .പരിപാടിയുടെ ഔപചാരികമായ ഉത്‌ഘാടനം പ്രധാനാധ്യാപിക എൽസി പി പി നിർവഹിച്ചു .കുട്ടികൾ വിവിധ ബഷീർ കഥാപാത്രങ്ങൾ കെട്ടി ഘോഷയാത്ര നടത്തി .കുട്ടികൾ ബഷീർ ദിനപോസ്റ്ററുകൾ തയ്യാറാക്കി .ബഷീർ ദിന ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ നിന്നും ഉമുറൂൾ ഫാറൂഖ് ഒന്നാം സ്ഥാനവും ആഫിയ കെ ഐ രണ്ടാംസ്‌ഥാനവും കരസ്ഥമാക്കി .ബഷീർ ദിന ക്വിസ് മത്സരത്തിൽ യു പി വിഭാഗത്തിൽ നിന്നും നീരജ് എം നായർ ഒന്നാം സ്ഥാനവും രണ്ടാംസ്‌ഥാനവും കരസ്ഥമാക്കി .