"ഗവ. എച്ച് എസ് എസ് പുലിയൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 8: | വരി 8: | ||
|റവന്യൂ ജില്ല=ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
|ഉപജില്ല=ചെങ്ങന്നൂർ | |ഉപജില്ല=ചെങ്ങന്നൂർ | ||
|ലീഡർ= | |ലീഡർ=വൈഗ G നായർ | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ=ദേവദത്തൻ S | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= സുധാദേവി ആർ | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= സുധാദേവി ആർ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= ശ്രീലത എസ് എൽ | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= ശ്രീലത എസ് എൽ | ||
18:49, 9 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 36064-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 36064 |
| യൂണിറ്റ് നമ്പർ | LK/2018/36064 |
| അംഗങ്ങളുടെ എണ്ണം | 27 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | ചെങ്ങന്നൂർ |
| ലീഡർ | വൈഗ G നായർ |
| ഡെപ്യൂട്ടി ലീഡർ | ദേവദത്തൻ S |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സുധാദേവി ആർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീലത എസ് എൽ |
| അവസാനം തിരുത്തിയത് | |
| 09-10-2025 | 36064 |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| ക്രമനമ്പർ | അംഗത്തിന്റെ പേര് | അഡ്മിഷൻ നമ്പർ |
|---|---|---|
| 1 | ADARSH S | 2069 |
| 2 | ADYA ROSE S | 2377 |
| 3 | ANAMIKA P.V | 2085 |
| 4 | ANUGRAHA JAYAKUMAR | 2142 |
| 5 | ARADHYA S | 2400 |
| 6 | DEVADATHAN S | 2266 |
| 7 | DHAYA KRISHNAKUMAR | 2399 |
| 8 | HRIDHYAMOL M R | 2253 |
| 19 | HRUDAI M P | 2306 |
| 10 | INDRAJITH | 2127 |
| 11 | ISHANIYA S | 2350 |
| 12 | KASHINATHAN R | 2121 |
| 13 | KEERTHANA M KUMAR | 2228 |
| 14 | KRISHNAPRIYA S | 2072 |
| 15 | MERIN R | 2070 |
| 16 | PARVATHY A P | 2079 |
| 17 | SIKHA GEETHU | 2382 |
| 18 | SIVANI R | 2080 |
| 19 | SIVANI S | 2107 |
| 20 | SNEHA S MUKESH | 2074 |
| 21 | SRADHA SANTHOSH | 2071 |
| 22 | SRAVAN S | 2073 |
| 23 | SRAVYA SARATH | 2099 |
| 24 | SREE DEVANANDA A | 2068 |
| 25 | SURYAKRISHNA.S | 2123 |
| 26 | VYGA G NAIR | 2116 |
പാറക്കാട്ട് ഫാം
എട്ടാം ക്ലാസിലെ ബയോളജി text ലെ വീണ്ടെടുക്കാം വിളനിലങ്ങൾ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ഇന്റഗ്രേറ്റഡ് ഫാം ആയ പാറക്കാട്ട് ഫാം സന്ദർശിച്ചു. വിവിധതരം കൃഷി രീതികൾ, പൗൾട്രി ഫാം, drip irrigation, poly house farming ഇവ കണ്ടു മനസ്സിലാക്കി കുട്ടികൾക്കായി വീഡിയോ നിർമ്മിച്ചു. വിശാലമായ കുളവും, സംരക്ഷിത കാടും, ഉൾക്കൊള്ളുന്ന 6 ഏക്കറോളം വരുന്ന വിശാലമായ സ്ഥലം.
പ്രമാണം:36064 Ezhuthola school news paper June compressed.pdf
എഴുത്തോല
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓരോ മാസത്തെയും സ്കൂളിലെ പാഠ്യപാഠേതര പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി പത്രം തയ്യാറാക്കുവാൻ തീരുമാനിച്ചു. എഴുത്തോല എന്ന പത്രത്തിന് നാമകരണവും നൽകി. ഇതിന്റെ ആദ്യ വോളിയം ജൂൺ മാസത്തെ പ്രവർത്തനങ്ങളെ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ചു. എസ്.എം.സി ചെയർമാൻ സുചീന്ദ്രനാഥ് അവറുകളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്തിലെ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി വത്സല മോഹൻ പത്രത്തിന്റെ പ്രകാശനം 13/07/2025 തിങ്കളാഴ്ച രാവിലെ 10.30 ന് സ്കൂൾ അങ്കണത്തിൽ വച്ച് നടത്തി.
ചാന്ദ്രദിനം
- ജൂലൈ 21 ചാന്ദ്രദിനത്തിനോട് അനുബന്ധിച്ച് ജൂലൈ 21 രാവിലെ തിങ്കളാഴ്ച സ്പെഷ്യൽ അസംബ്ലി നടത്തി. കുട്ടികൾ ചാന്ദ്രദിനത്തിന്റെ പ്രാധാന്യം വിശദമാക്കി. പോസ്റ്റുകളും പ്ലക്കാർഡ്കളും ഉൾപ്പെടുത്തിയാണ് അസംബ്ലി സംഘടിപ്പിച്ചത്. തുടർന്ന് പത്താം ക്ലാസിലെ Little kites അംഗങ്ങളായ അഞ്ജലി ഓമനക്കുട്ടൻ,അനുപ അനിഷ് എന്നിവർ ചേർന്ന് തയ്യാറാക്കിയ ചന്ദ്രനെ കുറിച്ചുള്ള വീഡിയോ പ്രദർശനം സംഘടിപ്പിച്ചു. Axiom 4 മിഷനെ പറ്റി എട്ടാം ക്ലാസിലെ വൈക ജി നായർ തയ്യാറാക്കിയ വീഡിയോയും പ്രദർശിപ്പിച്ചു. അധ്യാപികയായ ശ്രീലത ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ പറ്റി വീഡിയോ പ്രദർശനവും ക്ലാസും സംഘടിപ്പിച്ചു. എൽ പി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കാണ് ക്ലാസ് സംഘടിപ്പിച്ചത്. ക്ലാസ് തലത്തിൽ ചാന്ദ്ര പതിപ്പ് തയ്യാറാക്കുന്ന മത്സരം സംഘടിപ്പിച്ചു. ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ ബഹിരാകാശത്തെ സംബന്ധിച്ച വിഷയങ്ങൾ ഉൾപ്പെടുത്തി പരമാവധി മൂന്ന് ചാർട്ടുകൾ തയ്യാറാക്കുക എന്നതായിരുന്നു മത്സരം. മനോഹരമായ ചാർട്ടുകൾ ഓരോ ക്ലാസിലും തയ്യാറായി. കുട്ടികൾക്കായി ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു.
സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം
എല്ലാവർഷവും സെപ്റ്റംബർ മാസത്തെ രണ്ടാം ശനിയാഴ്ച സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ഇതോടനുബന്ധിച്ച് 22/09/2025 തിങ്കളാഴ്ച ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ രാവിലെ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. സാങ്കേതികവിദ്യ സമൂഹ നന്മയ്ക്കായി ഉപയോഗിക്കുന്നതിനായി സോഫ്റ്റ്‌വെയർ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. ദിന പ്രാധാന്യത്തെ പറ്റിയും വിശദീകരിച്ചു.
തുടർന്ന് നമ്മുടെ സ്കൂളിലെ യുപി കുട്ടികൾക്കായി പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ്അംഗങ്ങൾ റോബോട്ടിക്സ് നെ പറ്റി ക്ലാസ് നയിച്ചു. എന്താണ് റോബോട്ടിക്സ്, ഇന്നത്തെ സമൂഹത്തിൽ അതിന്റെ പ്രാധാന്യം, വിശദീകരിക്കുകയും ഇലക്ട്രോണിക് കംപോണൻസുകൾ കുട്ടികൾക്ക് വിശദീകരിക്കുകയും ചെയ്തു. ഓർഡിനോ കിറ്റും പരിചയപ്പെടുത്തി. Pictoblock ഉപയോഗപ്പെടുത്തി എങ്ങനെ ഒരു എൽഇഡി പ്രകാശിപ്പിക്കാം എന്നതിനെപ്പറ്റി കുട്ടികൾ വിശദീകരിച്ചു. എൽകെ അംഗങ്ങളുടെ നിർദ്ദേശപ്രകാരം യു പി കുട്ടികൾ എൽഇഡി പ്രകാശിപ്പിക്കാൻ മനസ്സിലാക്കുകയും ഗ്രൂപ്പുകളായി ചെയ്യുകയും ചെയ്തു.
ലിറ്റിൽ കൈറ്റ്സ്സിനെ പറ്റി Kite mentor ആയ സുധ ടീച്ചർ കുട്ടികളോട് വിശദീകരിച്ചു.
തുടർന്ന് കുട്ടികളുടെ പ്രതികരണങ്ങൾ ആരാഞ്ഞു. റോബോട്ടിക്സിനോടും അതിലുപരി ലിറ്റിൽ കൈറ്റ്സ് എന്ന ക്ലബ്ബിനോടും കുട്ടികളിൽ അവബോധവും താല്പര്യവും ജനിപ്പിക്കാൻ ഈ ക്ലാസ് കൊണ്ട് കഴിഞ്ഞതായി ഞങ്ങൾക്ക് മനസ്സിലായി.
പ്രിലിമിനറി ക്യാമ്പ്


2025-2028 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 25/09/2025 വ്യാഴാഴ്ച രാവിലെ 9.30 ന് ആരംഭിച്ചു. ലിറ്റിൽ കൈറ്റ്സ് ജില്ലാ കോഡിനേറ്റർ ആയ ശ്രീ.അഭിലാഷ് സാർ ക്ലാസുകൾ നയിച്ചു. എട്ടാം ക്ലാസിലെ 27 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു.സ്കൂൾ കൈറ്റ് മെന്റർമാരായ ശ്രീമതി സുധാ ദേവി, ശ്രീമതി ശ്രീലത തുടങ്ങിയവരും പങ്കെടുത്തു. ഫെയ്സ് റെക്കഗ്നിഷൻ ഗെയിമിലൂടെ കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ചു. ലിറ്റിൽ കൈറ്റ്സ് പദ്ധതിയെപ്പറ്റി വിശദീകരിച്ച ശേഷം 2013 ൽ ഗൂഗിൾ പുറത്തിറക്കിയ പ്രശസ്തമായ റീയൂണിയൻ എന്ന വീഡിയോ പ്രദർശിപ്പിച്ചു. വിവരസാങ്കേതികവിദ്യയിൽ ഉണ്ടായ പുരോഗതി കുട്ടികൾ ഇതിലൂടെ മനസ്സിലാക്കി.
തുടർന്ന് സാങ്കേതികവിദ്യ നമ്മുടെ നിത്യജീവിതത്തിൽ ഉപകാരപ്രദമാകുന്ന സന്ദർഭങ്ങൾ ലിസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. തുടർന്ന് റിസോഴ്സ് ഫോൾഡറിൽ ഉള്ള വീഡിയോസ് പ്രദർശിപ്പിക്കുന്നു.
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെ വിശദമാക്കുന്ന വീഡിയോയും കുട്ടികൾ വീക്ഷിക്കുന്നു. തുടർന്ന് കുട്ടികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.
തുടർന്ന് say no to drugs എന്ന ഗെയിം കുട്ടികൾ നിർമ്മിക്കുന്നു. ലിറ്റിൽ കൈറ്റ് സംഘങ്ങളിൽ കോഡിങ് അഭിരുചി വളർത്തുന്നതിനും ഭാവി പ്രവർത്തനങ്ങളിൽ താല്പര്യo ജനിപ്പിക്കുന്നതിനും ഈ സെഷൻ സഹായിച്ചു.
Scratch interface കുട്ടികൾ പരിചയപ്പെടുന്നു.
ആനിമേഷൻ മേഖലയും അതിന് ഉപയോഗിക്കുന്ന open toons സോഫ്റ്റ്‌വെയറും പരിചയപ്പെടുത്തുന്നതായിരുന്നു അടുത്ത സെക്ഷൻ.
ആനിമേഷൻ ചലനങ്ങൾ വിശദീകരിച്ച ശേഷം കുട്ടികളെ കൊണ്ട് ആനിമേഷൻ നിർമ്മിക്കുന്നു.
ഉച്ചഭക്ഷണത്തിനുശേഷം റോബോട്ടുകളുടെ ലോകം വിശദമാക്കുന്നു. റോബോട്ടുകളുടെ പ്രവർത്തനം ഉപയോഗം പ്രധാന ഘടകങ്ങൾ ഇവ പൊതുവായി പരിചയപ്പെടുത്തുന്നു. റോബോട്ടിക്സ് പ്രവർത്തനങ്ങളിൽ കുട്ടികളിൽ താൽപര്യം ജനിപ്പിക്കുന്നതിന് ഈ സെക്ഷൻ വളരെയധികം പ്രയോജനം ചെയ്തു.
Pictoblox സോഫ്റ്റ്‌വെയർ, Arduino kit ഇവ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു.
റോബോട്ടിക് ഉപകരണങ്ങൾ പ്രവർത്തിക്കുന്നതിനുള്ള പ്രോഗ്രാമുകളും വിശദീകരിക്കുന്നു.
അടുത്തതായി ലിറ്റിൽ കൈറ്റ്സ് പദ്ധതിയിലൂടെ കുട്ടികൾക്ക് ലഭിക്കുന്ന അവസരങ്ങളെക്കുറിച്ച് RP വിശദീകരിച്ചു.
മുൻ സ്റ്റേറ്റ് ക്യാമ്പിൽ കുട്ടികൾ തയ്യാറാക്കിയ ഉത്പന്നങ്ങൾ പ്രദർശിപ്പിച്ച് കുട്ടികളെ പ്രചോദിപ്പിക്കുകയും ചെയ്തു.
ടീ ബ്രേക്കിന് ശേഷം
3.15 ന് ലിറ്റിൽ കൈറ്റ്സ് രക്ഷിതാക്കളുടെ യോഗം സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ ലക്ഷ്യം വിശദമാക്കി തുടർന്ന് ഇതിന്റെ ഫലപ്രദമായ നടത്തിപ്പിന് ഓരോ രക്ഷിതാവിനും നിർണായകമായ പങ്ക് വഹിക്കാൻ ഉണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ ഓരോ വിദ്യാർത്ഥികൾക്കും പ്രാപ്യമാണ് സംസ്ഥാന ക്യാമ്പ്. ഈ തരത്തിൽ മികച്ച പ്രോജക്ടുകൾ തയ്യാറാക്കാൻ നമ്മുടെ കുട്ടികൾക്ക് സാധിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് ആർ പി ക്യാമ്പ് ക്രോഡീകരിച്ചു.