"ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) →പൊന്നോണമേളം 2025 |
||
| വരി 24: | വരി 24: | ||
പൂക്കള മത്സരമാണ് ആദ്യം നടത്തിയത്. ശേഷം കുട്ടികളുടെ ഓണ പാട്ടുകൾ, അധ്യാപികമാരുടെ തിരുവാതിര എന്നിവ ഉണ്ടായിരുന്നു. തുടർന്ന് രണ്ട് പായസം ഉൾപ്പെടെയുള്ള വിഭവ സമൃദ്ധമായ ഓണസദ്യ. | പൂക്കള മത്സരമാണ് ആദ്യം നടത്തിയത്. ശേഷം കുട്ടികളുടെ ഓണ പാട്ടുകൾ, അധ്യാപികമാരുടെ തിരുവാതിര എന്നിവ ഉണ്ടായിരുന്നു. തുടർന്ന് രണ്ട് പായസം ഉൾപ്പെടെയുള്ള വിഭവ സമൃദ്ധമായ ഓണസദ്യ. | ||
സദ്യയെ തുടർന്ന് കുട്ടികളും അധ്യാപകരും പി.ടി.എ അംഗങ്ങളും പങ്കെടുത്ത കസേരകളി, കുടമടി, ലെമൺ വിത്ത് സ്‌പൂൺ, വടംവലി മത്സരങ്ങൾ അരങ്ങേറി. | സദ്യയെ തുടർന്ന് കുട്ടികളും അധ്യാപകരും പി.ടി.എ അംഗങ്ങളും പങ്കെടുത്ത കസേരകളി, കുടമടി, ലെമൺ വിത്ത് സ്‌പൂൺ, വടംവലി മത്സരങ്ങൾ അരങ്ങേറി.<gallery> | ||
പ്രമാണം:43069 onam 1.jpg|alt= | |||
പ്രമാണം:43069 onam 5.jpg|alt= | |||
പ്രമാണം:43069 onam 2.jpg|alt= | |||
പ്രമാണം:43069 onam 3.jpg|alt= | |||
പ്രമാണം:43069 onam 4.jpg|alt= | |||
</gallery> | |||
22:43, 4 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം 2025 - 2026



മധ്യവേനലവധി കഴിഞ്ഞ് 2025 - 26 വർഷത്തെ പ്രവേശനോത്സവം 2025 ജൂൺ 2 തിങ്കളാഴ്ച സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. പുതിയ കുട്ടികളെ തങ്ങളുടെ മാതാപിതാക്കൾക്കൊപ്പം ഓഡിറ്റോറിയത്തിൽ ഇരുത്തി. 9.30ന് പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. മുഖ്യമന്ത്രി നിർവഹിച്ച സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവ ഉദ്ഘാടന ചടങ്ങിൻ്റെ തത്സമയ സംപ്രേക്ഷണവും മുഖ്യമന്ത്രിയുടെ സന്ദേശവും വേദിയിൽ കാണിച്ചതിനു ശേഷം സ്കൂൾ പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. പ്രസ്തുത പരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീജ ജി എസ് സ്വാഗതം ആശംസിച്ചു. ചടങ്ങിൻ്റെ അധ്യക്ഷപദം സ്കൂൾ പിറ്റിഎ വൈസ് പ്രസിഡന്റ് ശ്രീ. വിപിൻ അലങ്കരിച്ചു. ഉദ്ഘാടനം പൂങ്കുളം വാർഡ് കൗൺസിലർ ശ്രീമതി പ്രമീള വിയും സംസ്ഥാന ശാസ്ത്രോത്സവം, എസ് പി സി സംസ്ഥാന ക്യാമ്പ് എന്നിവയിൽ പങ്കെടുത്ത വിദ്യാർത്ഥികളും ചേർന്ന് നിർവ്വഹിച്ചു. ചടങ്ങിൽ VCC ക്ലബ്, CCIA ക്ലബ് എന്നിവയുടെ ഭാരവാഹികളും സീനിയർ അസിസ്റ്റന്റ് ശ്രീ ഷാജി കെ വി, സ്റ്റാഫ് സെക്രട്ടറി ശ്രീ. കുമാർ ജി എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രോഗ്രാം കൺവീനർ രാഗേഷ് എ എസ് ചടങ്ങിന് നന്ദി പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറുകയും SSLC ഫുൾ A+ നേടിയവർക്ക് മൊമെന്റോ നൽകുകയും ചെയ്തു. പ്രീ പ്രൈമറി കുട്ടികൾക്ക് സൗജന്യ യൂണിഫോം വിതരണം ചെയ്തു. ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ പുതിയ കുട്ടികളെ ക്ലാസുകളിലേക്ക് സ്വാഗതം ചെയ്തു. പ്രീ പ്രൈമറി മുതൽ 10 വരെ എല്ലാ കുട്ടികൾക്കും മധുരം വിതരണം ചെയ്തു.
ഡോക്കുമെൻേറഷൻ പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സും , മറ്റ് പ്രവർത്തനങ്ങളിൽ എസ് പി സി കുട്ടികളും കർമ്മ നിരതരായിരുന്നു. പ്രവേശനോത്സവം അടിസ്ഥാനമാക്കി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ റീലുകൾ നിർമിച്ചു. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരണം നടത്തി.
ലോക പരിസ്ഥിതി ദിനം


ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഉദ്ഘാടനം ജൂൺ 5 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്നു. 9.15 ന് ആരംഭിച്ച പരിപാടി ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീജ ജി എസ് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ. കുമാർ ജി ആശംസകൾ അർപ്പിച്ചു. കുട്ടികൾ തയാറാക്കിയ പോസ്റ്ററുകൾ പ്രദർശിപ്പിക്കുകയും പരിസ്ഥിതി ദിന, ലഹരി വിരുദ്ധ പ്രതിജ്ഞകൾ ചൊല്ലുകയും ചെയ്തു.
അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തത്തോടെ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. യുപി വിഭാഗത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ക്വിസ് മത്സരം സംഘടിപ്പിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ പോസ്റ്റർ നിർമ്മാണ മത്സരം നടത്തി.
വായന ദിനാഘോഷം 2025
വായന ദിനം ശ്രദ്ധേയമായി ആഘോഷിച്ചു. 2025 ജൂൺ 19 -ന് ആരംഭിച്ച വായന ദിനാഘോഷം, വിദ്യാർത്ഥികളിൽ വായനാപ്രവർത്തനങ്ങൾക്കും പുസ്തകസ്നേഹത്തിനും പുതിയ ദിശകൾ നൽകുന്ന വഴികളായി മാറി. പി. എൻ. പണിക്കരുടെ സ്മരണയിൽ തുടങ്ങിയതായ ഈ ദിനാഘോഷം, ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികളിലൂടെ വിദ്യാർത്ഥികളെ സജീവമായി പങ്കെടുപ്പിക്കുവാനും സ്കൂൾ ഗ്രന്ഥശാലയുടെ പ്രാധാന്യം കൂടുതൽ ഉയർത്തിക്കാട്ടുവാനും സഹായിച്ചു.
സീനിയർ അധ്യാപകനായ ഷാജി സർ വായന ദിനം ഉദ്ഘാടനം ചെയ്തു. 10 എയിലെ സോന എൽ വായന ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി എൻ പണിക്കരുടെ ചിത്രത്തിന് മുൻപിൽ കുട്ടികൾ പുഷ്പാർച്ചന നടത്തി. സ്റ്റാഫ് സെക്രട്ടറി കുമാർ സർ എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി അറിയിച്ചു.
പൊന്നോണമേളം 2025
വാഴമുട്ടം ഗവൺമെന്റ് ഹൈസ്കൂളിൽ കലയും കളിയും കൈകോർത്തൊരു ഓണാഘോഷം 'പൊന്നോണമേളം' 2025 ആഗസ്റ്റ് 29, വെള്ളിയാഴ്ച രാവിലെ 9 മണിക്ക് അരങ്ങേറി. ഹെഡ്മിസ്ട്രസ് ശ്രീജ ജി എസ് പരിപാടികൾ ഉദ്ഘാടനം ചെയ്തു.
പൂക്കള മത്സരമാണ് ആദ്യം നടത്തിയത്. ശേഷം കുട്ടികളുടെ ഓണ പാട്ടുകൾ, അധ്യാപികമാരുടെ തിരുവാതിര എന്നിവ ഉണ്ടായിരുന്നു. തുടർന്ന് രണ്ട് പായസം ഉൾപ്പെടെയുള്ള വിഭവ സമൃദ്ധമായ ഓണസദ്യ.
സദ്യയെ തുടർന്ന് കുട്ടികളും അധ്യാപകരും പി.ടി.എ അംഗങ്ങളും പങ്കെടുത്ത കസേരകളി, കുടമടി, ലെമൺ വിത്ത് സ്‌പൂൺ, വടംവലി മത്സരങ്ങൾ അരങ്ങേറി.