"സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 41: | വരി 41: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കാരോട് എന്ന പ്രദേശത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പലരും ഭിന്നാഭിപ്രായങ്ങള്‍ പറയുന്നുണ്ടെങ്കിലും നിയതമായ ഒരു കാഴ്ചപ്പാട് ഒരു ചരിത്രരേഖകളിലുമില്ല. എ.ഡി. 923-ലെ പാര്‍ത്ഥിവപുരം ശിലാ ലിഖിതത്തില്‍ കിരാത്തൂര്‍, പൊഴിയൂര്‍, കുളത്തൂര്‍ എന്നീ സ്ഥലങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. അന്ന് കുളത്തൂരും, കാരോടും ഒരു ഗ്രാമപ്രദേശമായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത് (അടുത്തകാലം വരെ കാരോട്, കുളത്തൂര്‍ വില്ലേജിന്റെ ഭാഗമായിരുന്നു). കുളത്തൂരിലെ ചരിത്ര പ്രസിദ്ധമായ കാന്തല്ലൂര്‍ ശാല എന്ന വിദ്യാപീഠം ഇന്ന് കാരോട് പഞ്ചായത്തിലാണ്. കാന്തല്ലൂര്‍ശാല സ്ഥിതി ചെയ്തിരുന്ന സ്ഥാനത്ത് ഇന്ന് അവഗണിക്കപ്പെട്ട നിലയില്‍ ഒരു ക്ഷേത്രം മാത്രം സ്ഥിതി ചെയ്യുന്നു. കന്യാകുമാരി ജില്ലയിലെ മുഞ്ചിറയ്ക്കടുത്ത് പാര്‍ത്ഥിവപുരം ആസ്ഥാനമായി ഭരിച്ച ആയ് രാജാക്കന്‍മാരുടെ അതിര്‍ത്തി അയിര ആയിരുന്നു. അയിരയ്ക്ക് വടക്കുള്ള വടവൂര്‍കോണം പണ്ട് പടവൂര്‍ക്കോണമായിരിക്കാനാണ് സാധ്യത. ആയ് രാജാക്കന്മാര്‍ വടക്കുള്ള രാജ്യങ്ങളുമായി യുദ്ധം ചെയ്യുവാന്‍ ഈ പടനിലം ഉപയോഗിച്ചിരിക്കാം. | |||
== ചരിത്രം == | == ചരിത്രം == | ||
ചരിത്ര പ്രസിദ്ധമായ പൊഴിയൂര്‍ ശ്രീമഹാദേവര്‍ ക്ഷേത്രം മുതല്‍ പൊറ്റയില്‍കട വരെയും, ഉച്ചക്കട മുതല്‍ ചെങ്കവിള വരെയും ഉള്‍പ്പെട്ട 15.67 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്ന ഹരിത ഭംഗിയാര്‍ന്ന ഒരു ഭൂപ്രദേശമാണ് കാരോട് ഗ്രാമപഞ്ചായത്ത്. പാറശ്ശാല അസംബ്ളി നിയോജക മണ്ഡലത്തില്‍പ്പെട്ട ഈ ഗ്രാമപഞ്ചായത്തില്‍ കര്‍ഷകരും, പനകയറ്റത്തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്നു. മലയാളം പോലെ തന്നെ ഇവിടുത്തുകാര്‍ തമിഴും സംസാരിക്കുന്നു. തമിഴും മലയാളവും കലര്‍ന്ന പഴയ തമിഴ് ഇവിടുത്തെ ചില സമുദായങ്ങള്‍ക്കിടയില്‍ ഇന്നും പ്രചാരത്തിലുണ്ട്. ആദ്യകാലത്ത് ഈ പഞ്ചായത്ത് കുളത്തൂര്‍ വില്ലേജില്‍ ആയിരുന്നു. ആദ്യത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അഡ്വ. കെ.ചെല്ലപ്പന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് 1969ല്‍ നിലവില്‍ വന്നത്.ദ്രാവിഡ സംസ്ക്കാരത്തിന്റെ പ്രത്യേകതകളാണ് കാരോട് പഞ്ചായത്തില്‍ മുഖ്യമായും കാണാന്‍ കഴിയുന്നത്. ജനതയില്‍ വലിയൊരു വിഭാഗം തൊഴില്‍ തേടി തമിഴ്നാട്ടില്‍ നിന്ന് കുടിയേറി പാര്‍ത്തവരാണ്( Nadar). ചരിത്ര പ്രധാനവും പുരാതനവുമായ കാന്തള്ളൂര്‍ ശാല എന്ന പേരില്‍ പ്രസിദ്ധമായ സംസ്കൃതഭാഷാ പഠനകേന്ദ്രം എന്നു സങ്കല്പിക്കപ്പെടുന്ന കാന്തള്ളൂര്‍ശാല നിലനിന്ന പ്രദേശം ഇന്ന് കാരോട് പഞ്ചായത്തിലാണ്. വിദ്യാചരിത്രത്തില്‍ പൌരാണികമായ കാന്തല്ലൂര്‍ശാല പ്രാചീന ഭാരതത്തിലെ നളന്ദയോടും തക്ഷശിലയോടും ഉപമിക്കപ്പെടുന്നതില്‍ തെല്ലും അതിശയോക്തിയില്ല. കാരോട് പഞ്ചായത്ത് പൂര്‍ണ്ണമായും ഗ്രാമീണ സംസ്ക്കാരം ഉള്‍കൊള്ളുന്ന പഞ്ചായത്താണ്. ഒരു കാലത്ത് ധാരാളം കര്‍ഷകര്‍ ഈ പ്രദേശത്ത് ഉണ്ടായിരുന്നു. ഇന്ന് കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. വ്യാവസായികമായി വളരെ പിന്നോക്കം നില്‍ക്കുന്ന പഞ്ചായത്താണിത്. വിദ്യാഭ്യാസ രംഗത്ത് വന്‍ പുരോഗതിയൊന്നും കൈവരിച്ചിട്ടില്ല. ക്രിസ്ത്യന്‍ മിഷണനറിമാരാണ് ആദ്യകാലത്ത് ഇവിടെ സ്ക്കുളുകള്‍ ആരംഭിച്ചത്. വിവിധ മത-സമുദായാദികളില്‍പ്പെട്ടവര്‍ വിഭാഗീയ ചിന്തകളൊന്നുമില്ലാതെ ഒരുമയോടെ കഴിയുന്ന നാടാണിത്. അതിപുരാതനമായ ഹൈന്ദവ ക്ഷേത്രങ്ങളും ക്രിസ്ത്യന്‍ പള്ളികളും മുസ്ലീം ആരാധനാലയങ്ങളും കാരോട് പഞ്ചായത്തിലുണ്ട്. പൊഴിയൂര്‍ മഹാദേവര്‍ക്ഷേത്രം, പാറയില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, എറിവല്ലൂര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം എന്നിവ ചരിത്ര പ്രാധാന്യമുള്ള ക്ഷേത്രങ്ങളാണ്. കാരോട് സി.എസ്.ഐ ചര്‍ച്ച്, പൊറ്റയില്‍ക്കട ആര്‍.സി.ചര്‍ച്ച്, ഉച്ചക്കട ആര്‍.സി.ചര്‍ച്ച് എന്നിവയും ചരോട്ടുകോണം ജുമാമസ്ജീദും ഇവിടുത്തെ മറ്റു പ്രധാനപ്പെട്ട ആരാധനാലയങ്ങളാണ്. ഗ്രന്ഥശാലകളും വായനശാലകളും ഇവിടുത്തെ സംസ്കാരിക പൈതൃകത്തിനു മുതല്‍കൂട്ടാണ്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
2ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||