"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | |||
== '''[[എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2025-26|പ്രവേശനോത്സവം 2025-26]]''' == | == '''[[എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2025-26|പ്രവേശനോത്സവം 2025-26]]''' == | ||
2025 -26 അധ്യയന വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം മുൻ വർഷത്തെപോലെ സമുചിതമായി ആഘോഷിച്ചു. തലേദിവസം തന്നെ സ്കൂൾ അംഗനവും ഓഡിറ്റോറിയവും മുത്തുക്കുടകളും വർണ്ണാഭമായ തോരണങ്ങളും കൊണ്ട് അലങ്കരിച്ചു. 2-6-2025നു രാവിലെ 9.30 ന് മുമ്പ് എത്തിയ രക്ഷകർത്താക്കൾക്ക് സ്കൂളിന്റെ ഡോക്യുമെൻററി പ്രദർശിപ്പിച്ചു. തുടർന്ന് വിദ്യാർത്ഥിനികളുടെ ഈശ്വര പ്രാർത്ഥനയോടുകൂടി യോഗം ആരംഭിച്ചു. സ്വാഗതം ആശംസിച്ചത് പ്രിൻസിപ്പാൾ ശ്രീ.പ്രേമജ് കുമാർ സാർ ആണ്. ഈ വിദ്യാലയത്തിൽ വിദ്യാർത്ഥിനികൾക്ക് പഠിക്കാൻ അവസരം കിട്ടിയത് ഭാഗ്യമാണെന്നും വിദ്യാലയത്തിന്റെ പുരോഗതിയെ കുറിച്ചും സാർ സംസാരിച്ചു. അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് വിദ്യാലയത്തിന്റെ ബഹുമാനപ്പെട്ട മാനേജർ ശ്രീമതി ദീപ്തി ഗിരീഷ് അവർകളാണ്. | 2025 -26 അധ്യയന വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം മുൻ വർഷത്തെപോലെ സമുചിതമായി ആഘോഷിച്ചു. തലേദിവസം തന്നെ സ്കൂൾ അംഗനവും ഓഡിറ്റോറിയവും മുത്തുക്കുടകളും വർണ്ണാഭമായ തോരണങ്ങളും കൊണ്ട് അലങ്കരിച്ചു. 2-6-2025നു രാവിലെ 9.30 ന് മുമ്പ് എത്തിയ രക്ഷകർത്താക്കൾക്ക് സ്കൂളിന്റെ ഡോക്യുമെൻററി പ്രദർശിപ്പിച്ചു. തുടർന്ന് വിദ്യാർത്ഥിനികളുടെ ഈശ്വര പ്രാർത്ഥനയോടുകൂടി യോഗം ആരംഭിച്ചു. സ്വാഗതം ആശംസിച്ചത് പ്രിൻസിപ്പാൾ ശ്രീ.പ്രേമജ് കുമാർ സാർ ആണ്. ഈ വിദ്യാലയത്തിൽ വിദ്യാർത്ഥിനികൾക്ക് പഠിക്കാൻ അവസരം കിട്ടിയത് ഭാഗ്യമാണെന്നും വിദ്യാലയത്തിന്റെ പുരോഗതിയെ കുറിച്ചും സാർ സംസാരിച്ചു. അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് വിദ്യാലയത്തിന്റെ ബഹുമാനപ്പെട്ട മാനേജർ ശ്രീമതി ദീപ്തി ഗിരീഷ് അവർകളാണ്. | ||
22:29, 3 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം
| Home | 2026-27 |
പ്രവേശനോത്സവം 2025-26
2025 -26 അധ്യയന വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം മുൻ വർഷത്തെപോലെ സമുചിതമായി ആഘോഷിച്ചു. തലേദിവസം തന്നെ സ്കൂൾ അംഗനവും ഓഡിറ്റോറിയവും മുത്തുക്കുടകളും വർണ്ണാഭമായ തോരണങ്ങളും കൊണ്ട് അലങ്കരിച്ചു. 2-6-2025നു രാവിലെ 9.30 ന് മുമ്പ് എത്തിയ രക്ഷകർത്താക്കൾക്ക് സ്കൂളിന്റെ ഡോക്യുമെൻററി പ്രദർശിപ്പിച്ചു. തുടർന്ന് വിദ്യാർത്ഥിനികളുടെ ഈശ്വര പ്രാർത്ഥനയോടുകൂടി യോഗം ആരംഭിച്ചു. സ്വാഗതം ആശംസിച്ചത് പ്രിൻസിപ്പാൾ ശ്രീ.പ്രേമജ് കുമാർ സാർ ആണ്. ഈ വിദ്യാലയത്തിൽ വിദ്യാർത്ഥിനികൾക്ക് പഠിക്കാൻ അവസരം കിട്ടിയത് ഭാഗ്യമാണെന്നും വിദ്യാലയത്തിന്റെ പുരോഗതിയെ കുറിച്ചും സാർ സംസാരിച്ചു. അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് വിദ്യാലയത്തിന്റെ ബഹുമാനപ്പെട്ട മാനേജർ ശ്രീമതി ദീപ്തി ഗിരീഷ് അവർകളാണ്.
പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് ബഹുമാനപ്പെട്ട കോവളം എം എൽ എ ശ്രീ.അഡ്വക്കേറ്റ് എം.വിൻസൻറ് അവർകളാണ്. അദ്ദേഹം സ്കൂളിന്റെ മികവിനെ കുറിച്ച് സംസാരിച്ചു. മുഖ്യാതിഥിയായി തിരുവനന്തപുരം സെൻട്രൽ ജയിൽ സൂപ്രണ്ട് ശ്രീ. എസ് സജീവ് സാർ പങ്കെടുത്തു. അദ്ദേഹം അച്ചടക്കത്തെ കുറിച്ചും ജീവിതത്തിൽ പാലിക്കേണ്ട മൂല്യങ്ങളെ കുറിച്ചും മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് പ്ലസ്ടുവിൽ ഉന്നത വിജയം നേടിയ വിദ്യാർഥിനികളെ മാനേജരും എം.എൽ.എ ശ്രീ. എം. വിൻസൻ്റ് അവർകളും ഹയർസെക്കൻഡറി അധ്യാപകരും ചേർന്ന് ക്യാഷ് അവാർഡും പാരിതോഷികവും നൽകി ആദരിച്ചു. അതോടൊപ്പം ആറാം ക്ലാസിലെ കൊച്ചു മിടുക്കികൾ പ്രവേശനോത്സവ ഗാനം ആലപിച്ച് സദസിനെ ധന്യമാക്കി. നമ്മുടെ വിദ്യാലയത്തിന്റെ പി.ടി.എ. പ്രസിഡൻറ് ശ്രീ. വി. എസ്. സന്തോഷ് കുമാർ വൈസ് പ്രസിഡൻറ് ശ്രീ. സക്കീർ ഹുസൈൻ എന്നിവർ വിദ്യാർത്ഥിനികൾക്ക് ആശംസകൾ നേർന്നു.നന്ദി രേഖപ്പെടുത്തിയത് നമ്മുടെ വിദ്യാലയത്തിന്റെ പ്രഥമ അധ്യാപകൻ ശ്രീ. ബി.വി. രഞ്ജിത് കുമാർ സാർ ആണ്. അദ്ദേഹം നമ്മുടെ സ്കൂൾ അച്ചടക്കത്തെയും അകത്തും പുറത്തും കുട്ടികൾ പാലിക്കേണ്ട നിയമങ്ങളെയും കുറിച്ച് സംസാരിച്ച് നന്ദി രേഖപ്പെടുത്തി.
വിദ്യാലയത്തിൽ എത്തിച്ചേർന്ന മുഴുവൻ വിദ്യാർഥിനികൾക്കും രക്ഷിതാക്കൾക്കും മധുരപലഹാരങ്ങളും പായസവും വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും നൽകി.
വായനാവാരാഘോഷം 2025
ജൂൺ 19 വായനാദിനം വിവിധ പരിപാടികളോടെ ജികെ ആഡിറ്റോറിയത്തിൽ വച്ച് റിട്ടയേർഡ് അധ്യാപകൻ സുരേഷ് കുമാർ സാർ ഉദ്ഘാടനം ചെയ്തു വായനയുടെ പ്രാധാന്യത്തെക്കുറിച്ച് വായിക്കേണ്ട പുസ്തകങ്ങളെ കുറിച്ച് വായനയിലൂടെ നമ്മുടെ ജീവിതത്തിൽ വരുത്തുവാൻ കഴിയുന്ന മാറ്റങ്ങളെ കുറിച്ചും സാർ സവിസ്തരം സംസാരിച്ചു നാടൻ പാട്ടുകളും നുറുങ്ങ് കവിതകളും കൊണ്ട് സമ്പുഷ്ടമായിരുന്നു ഉദ്ഘാടന ചടങ്ങ്
തുടർന്ന് വായനാ മത്സരം ക്വിസ് മത്സരം പ്രസംഗ മത്സരം കവിത ചൊല്ലൽ നാടൻപാട്ട് മത്സരം തുടങ്ങിയ വിവിധ മത്സരങ്ങൾ നടന്നു വായിച്ച പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കി കുട്ടികൾ അവർ വായിച്ച ഒരു പുസ്തകത്തെ പരിചയപ്പെടുത്തുകയും അതിൻറെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കുകയും ചെയ്തു പ്രശസ്ത നോവലിസ്റ്റ് സ്ത്രീ എം ടി വാസുദേവൻ നായരുടെ സാഹിത്യ സംഭാവനകളെ കുറിച്ച് ചർച്ച നടത്തി. എല്ലാ കുട്ടികളും ലൈബ്രറി സന്ദർശിക്കുകയും ഒരു പുസ്തകം പരിചയപ്പെടുകയും ആസ്വാദനക്കുറിപ്പ് തയ്യാറാക്കുകയും ചെയ്തു
ജൂൺ 25ന് നെഹ്റു സ്മാര ഗ്രന്ഥശാലയുടെയും നമ്മുടെ വിദ്യാലയത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വാരാഘോഷത്തിന്റെ സമാപനം പ്രശസ്ത സാഹിത്യകാരൻ ശ്രീ ബിജു പെരുമ്പുഴ ഉദ്ഘാടനം ചെയ്തു വായനയുടെ പ്രാധാന്യത്തെ കുറിച്ചും യുവതലമുറ ലഹരിക്ക് അടിമപ്പെടുന്ന ഒരാൾ ആണെന്നും വായനയാകുന്ന ലഹരിയാണ് നമുക്ക് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു പുതിയ എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും കുറിച്ച് അദ്ദേഹം സംസാരിച്ചു യോഗത്തിൽ നെഹ്റുസ്മാരക ഗ്രന്ഥശാല പ്രസിഡൻറ് ശ്രീ ജവഹർ സാർ ഗ്രന്ഥശാല സെക്രട്ടറി ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു. പ്രിൻസിപ്പാൾ ശ്രീ ഡി ബി പ്രേമജ് കുമാർ കൃതജ്ഞത രേഖപ്പെടുത്തി
കവിതാരചനയുടെയും കഥാരചനയുടെയും മികച്ച രണ്ട് സൃഷ്ടികൾ വീതം യുപിയിൽ നിന്നും ഹൈസ്കൂളിൽ നിന്നും വി ആർ സിക്ക് കൈമാറി
ലോക പരിസ്ഥിതി ദിനം 2025
2025 ജൂൺ 5 ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു ജികെ ആഡിറ്റോറിയത്തിൽ കൂടിയ യോഗത്തിൽ വെങ്ങാനൂർ സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡൻറ് ശ്രീ വി കെ ബാലചന്ദ്രൻ നായർ സെക്രട്ടറി ശ്രീ വിമൽകുമാർ എന്നിവർ സന്നിഹിതരായിരുന്നുഹെഡ്മാസ്റ്റർ ശ്രീ ബി വി രഞ്ജിത്ത് കുമാർ അതിഥികൾക്ക് സ്വാഗതം ആശംസിച്ചു വിദ്യാഭ്യാസ വകുപ്പും ആയുഷ് വകുപ്പും സഹകരണ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച വിദ്യാലയത്തിലെ ഔഷധ തൈ വിതരണം വെങ്ങാനൂർ സർവീസ് സഹകരണ ബാങ്കിൻറെ പ്രസിഡൻറ് ശ്രീ വി കെ ബാലചന്ദ്രൻ നായർ നിർവഹിച്ചു യുപി ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ലഘു പ്രസംഗം നടത്തി. കുട്ടികൾ അവതരിപ്പിച്ച പരിസ്ഥിതി ഗാനവും ഉണ്ടായിരുന്നു തുടർന്ന് അധ്യാപകരും വിദ്യാർത്ഥിനികളും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി
നമ്മുടെ വിദ്യാലയത്തിലെ എസ് പി സി ജെ ആർ സി ഗൈഡ് ബാൻഡ് ഗ്രൂപ്പ് തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ കുട്ടികൾ അവർ തയ്യാറാക്കിയ പ്ലക്കാടുകളും പോസ്റ്റുകളും പ്രദർശിപ്പിച്ച റാലി നടത്തി കുട്ടികൾ വൃക്ഷത്തൈകൾ നട്ടു ഉച്ചയ്ക്കുശേഷം കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരം ക്വിസ് മത്സരം പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു