ഉള്ളടക്കത്തിലേക്ക് പോവുക

"വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44056 (സംവാദം | സംഭാവനകൾ)
No edit summary
44056 (സംവാദം | സംഭാവനകൾ)
No edit summary
വരി 114: വരി 114:
== 💚'''സ്കൂൾ''' '''തല കായികമേള ശാസ്ത്രമേള പ്രവൃത്തി പരിചയമേള''' ==
== 💚'''സ്കൂൾ''' '''തല കായികമേള ശാസ്ത്രമേള പ്രവൃത്തി പരിചയമേള''' ==


* സെപ്റ്റംബർ '''29 ന്''' സ്കൂൾ തല കായികമേളശാസ്ത്രമേള പ്രവൃത്തി പരിചയമേള  എന്നിവ സംഘടിപ്പിച്ചു. കുട്ടികൾ അവരുടെ വ്യത്യസ്തമായ കഴിവുകൾ പ്രദർശിപ്പിച്ചു. ഉപജില്ലാ മത്സരങ്ങൾക്ക് യോഗ്യത നേടി.
* [[പ്രമാണം:പ്രവർത്തിപരിചയ മേള.jpg|ലഘുചിത്രം]]സെപ്റ്റംബർ '''29 ന്''' സ്കൂൾ തല കായികമേളശാസ്ത്രമേള പ്രവൃത്തി പരിചയമേള  എന്നിവ സംഘടിപ്പിച്ചു. കുട്ടികൾ അവരുടെ വ്യത്യസ്തമായ കഴിവുകൾ പ്രദർശിപ്പിച്ചു. ഉപജില്ലാ മത്സരങ്ങൾക്ക് യോഗ്യത നേടി.

21:36, 3 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

logo
'VAKA'

വാക 2025

വാക 2025 ഉദ്ഘാടനം
ഡയമണ്ട് ജൂബിലി ഉദ്ഘാടനം

വിക്ടറി സ്കൂളുകളുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് അതിഗംഭീരമായ വിളംബര ഘോഷയാത്ര, 75 -ാം വാർഷികത്തിൻ്റെ മഹോത്സവം ഉദ്ഘാടന കർമ്മം നിർവഹിച്ചത് ബഹുമാനപ്പെട്ട ഗോവ ഗവർണർ ശ്രീ. ശ്രീധരൻ പിള്ളയായിരുന്നു. കാട്ടാക്കട നിയോജക മണ്ഡലം എം എൽ എ , ഐ . ബി സതീഷ്, തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ സുരേഷ് കുമാർ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ എസ്.കെ പ്രീജ തുടങ്ങിയവരുടെ സജീവ സാന്നിധ്യത്തിൻ്റെ അകമ്പടിയോടു കൂടിയ ഉദ്ഘാടനം ദിനം കുട്ടികളുടെ വർണാഭമായ കലാപരിപാടികൾ കൊണ്ടും സമ്പുഷ്ടമായിരുന്നു.

പൂർവ അധ്യാപക അനധ്യാപക സംഗമം

വിക്ടറി സ്കൂളുകളുടെ 75-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി പൂർവ അധ്യാപകരെയും അനധ്യാപകരെയും ആദരിച്ചപ്പോൾ

അറിവിൻ്റെ പൂമുറ്റത്ത്
2025 പ്രവേശനോത്സവം



പ്രവേശനോത്സവം

അറിവിൻ്റെ പൂമുറ്റത്ത്
അറിവ് തേടി

2025-26 വർഷത്തെ പ്രവേശനോത്സവം ഭംഗിയായ് ആസുത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു. കവിയായ വിനോദ് വെള്ളായണി ഉദ്ഘാടന കർമ്മം നിർവഹിച്ചു. അറിവിൻ്റെ പൂമുറ്റത്ത് പുതുതായ് പ്രവേശിച്ച വിദ്യാർഥികളെയും മാതാപിതാക്കളെയും പ്രധാന അധ്യാപികയായ ശ്രീമതി ആശ ടീച്ചർ സ്വാഗതം ചെയ്തു. എസ് എസ് എൽ സി 2024-25 പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കും യു എസ് എസ് , എൻ എം എം എസ് സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥിനികൾക്കും ഉപഹാരങ്ങൾ സമ്മാനിച്ചു.

💚ജൂൺ 5 പരിസ്ഥിതി ദിനം

വി ജി എച്ച് എസിലെ കൊച്ചു മിടുക്കികളും പ്രധാന അധ്യാപികയും പൂർവ അധ്യാപക പ്രതിനിധിയും മാനേജ്മൻ്റ് പ്രതിനിധിയും അധ്യാപകരും ചേർന്ന് ഭൂമിയുടെ പച്ചപ്പിലക്ക് ഒരു കൈത്താങ്ങായി തൈകൾ നടുകയും കുട്ടികൾ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുക്കുകയും ചെയ്തു.

💚 ജൂൺ 19 വായനാദിനം

വായനാദിനാഘോഷം എഴുത്തുകാരിയും റിട്ട. എച്ച് എമ്മുമായ ഡോ എസ് റാണി ഉദ്ഘാടനം ചെയ്തു. വായനയുടെ മഹത്വത്തെ കുറിച്ചുളള ആശയങ്ങൾ കുട്ടികളുമായി പങ്കു വെച്ചു. കുട്ടികൾ വായനാദിന പ്രതിഞ്ജ എടുത്തു. വായനാദിന പ്രത്യേക അസംബ്ലി ഭംഗിയായി നടപ്പിലാക്കി.

💚*നിംസ് @ സ്കൂൾ ❤️*

കുട്ടികളുടെ ആരോഗ്യത്തിന് എന്നും കരുതലായ് നിംസ് മെഡിസിറ്റി...

നേമം വിക്ടറി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സീനിയർ ഡയറ്റീഷൻ ശ്രീമതി. ശരണ്യ എസിൻ്റെ

നേതൃത്വത്തിൽ നടന്ന ബോധവത്കരണ പരിപാടി.




💚 ആർട്ട്സ് ക്ലബ് ഉദ്ഘാടനം

ആർട്ട്സ് ക്ലബ് ഉദ്ഘാടനം
ആർട്ട്സ് ക്ലബ് 2025

വിക്ടറി ഹയർ സെക്കൻഡറി സ്കൂളിലെ ആർട്ട്സ് ക്ലബിൻ്റെ ഉദ്ഘാടനം പ്രശസ്ത ആർട്ടിസ്റ്റ് ശ്രീ പി. ദിവാകരൻ 25/6/2025 ന് നിർവ്വഹിച്ചപ്പോൾ .





💚 സുംബ @ VGHSS

കുട്ടികൾക്ക് നൃത്തത്തിലൂടെ ആരോഗ്യം പ്രതാനം ചെയ്യുന്ന സുംബ പരിശീലിപ്പിക്കുകയും ക്ലാസുകളിൽ ഒരു പിരിയഡ് സുംബ നിർബന്ധമാക്കുകയും ചെയ്തു.



💚 പി ടി എ ജനറൽ ബോഡി മീറ്റിംഗ്

പി ടി എ ജനറൽ മീറ്റിംഗ് 11/7/ 2025 വെള്ളിയാഴ്ച നടത്തി. നേമം പോലീസ് സ്റ്റേ്റ്റേഷനിലെ അശ്വിൻ സർ കുട്ടികൾക്കും രക്ഷകർത്താക്കൾക്കും വേണ്ടി ബോധവൽക്കരണ ക്ലാസ് നടത്തുുകയും ചെയ്തു. തുടർന്ന് പിടിഎ പിരിച്ചു വിടുകയും പുതിയ പി ടി എ അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു.

💚 വാകാ ജീനിയസ് ഹണ്ട്

വാക VGH

നമ്മുടെ സ്കൂളിൻ്റെ ഡയമണ്ട് ജൂബിലിയായ വാക2025ൻ്റെ ഭാഗമായി ശ്രീ GS പ്രദീപ് നയിക്കുന്ന 'ജീനിയസ് ഹണ്ട്' 18/7/2025 വെ ള്ളിയാഴ്ച നടത്തി. ബഹു. ഭക്ഷ്യ സുരക്ഷാ മന്ത്രി ശ്രീ ജി.ആർ അനിൽ ഉദ്ഘാടനം നിർവഹിച്ചു. വിവിധ സ്കൂളുകളിൽ നിന്നും നൂറുകണക്കിന് കുട്ടികൾ പങ്കെടുത്ത അറിവിൻ്റെ മഹോത്സവത്തിൻ്റെ ഫിനാലയിൽ മൂന്നു കുട്ടികൾ അടങ്ങുന്ന 6 ടീമുകളാണ് മാറ്റുരയ്ച്ചത്. ഫിനാലയിൽ ഒന്നാം സ്ഥാനം നേടിയ ടീമിന് 9009/- രൂപയായിരുന്നു സമ്മാനം. മറ്റു ടീമുകൾക്കും ക്യാഷ് പ്രൈസ് ഉണ്ടായിരുന്നു. കൂടാതെ പങ്കെടുത്ത എല്ലാ കുട്ടികൾക്കും അഭിനന്ദന സർട്ടിഫിക്കേറ്റുകൾ നൽകുകയും ചെയ്തു.

💚 ചാന്ദ്രദിനം

ചാന്ദ്രദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു. ചാന്ദ്രദിനക്വിസ് മത്സരം സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ ിൻ്റെ നേതൃത്വത്തിൽ ിിൽ ഡിജിറ്റൽപെയിൻ്റിംഗ് മത്സരവും നടത്തി

💚ചങ്ങാതിക്കൊരു തൈ

ഹരിത കേരളം മിഷന്റെ സൗഹൃദം മഹാവൃക്ഷമായി വളരട്ടെ എന്ന് ആശയത്തെ സംബന്ധിച്ച ഒരു തൈ നടാം എന്ന ജനകീയ വൃക്ഷവത്കരണ ക്യാമ്പയിൻ്റെ ഭാഗമായി 'ചങ്ങാതിക്ക് ഒരു തൈ' എന്ന പരിപാടി സ്കൂൾ അസംബ്ലിയിൽ വച്ച് നടത്തുകയും കുരുന്നുകൾ അവർ കൊണ്ടുവന്ന വൃക്ഷത്തൈകൾ പരസ്പരം കൈമാറുകയും ചെയ്തു. അധ്യാപകരും പരസ്പരം വൃക്ഷത്തൈകൾ സമ്മാനിച്ചു

💚 'മാധ്യമം'

കുരുന്നുകൾക്ക് നിത്യേന അറിവിൻ്റെ മാധൂര്യം പകരാൻ സ്കൂളിൽ 'മാധ്യമം' പത്രവിതരണത്തിൻ്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

💚ടീൻസ് ക്ലബ് ഉദ്ഘാടനം

2025 26 അദ്ധ്യായന വർഷത്തെ ടീൻസ് ക്ലബ്ബിൻറെ ഉദ്ഘാടനം എച്ച് എം ആശ ടീച്ചർ നിർവഹിച്ചു.തുടർന്ന്കുട്ടികൾ മനോഹരമായ നൃത്ത നൃത്യങ്ങൾ കൊണ്ടും മാധുര്യമാർന്ന ഗാനങ്ങൾ കൊണ്ടും വേദിയെ മനോഹരമാക്കി.

💚ഹിരോഷിമ ദിനാചരണവും സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനവും

ഹിരോഷിമ ദിനത്തോടനുബന്ധിച്ച പ്രത്യേക ആസംബ്ലിയിലെ സ്‌റ്റേജ് സുഡോക്കോ കൊക്കുകളും പോസ റ്ററുകളും കൊണ്ട് അലങ്കരി ച്ചു.കുട്ടികളുടെ ഹിരോഷിമ ദിന ഓർമ്മപ്പെടുത്തൽ പ്രസംഗവും യുദ്ധവിരുദ്ധ നൃത്തവും പറയേണ്ടവയായിരുന്നു. 2025-26 അധ്യയന വർഷത്തെ സോഷ്യൽ സയൻസ് ക്ലബിൻ്റെ ഉദ്ഘാടനവും എച്ച്.എം ശ്രീമതി ആശ ടീച്ചർ നിർവഹിച്ചു.

💚 വാക ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പ്

ഡയമണ്ട് ജൂബിലിയോട് അനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളോടനുബന്ധിച്ച് ഓഗസ്റ്റ് 8 9 തീയതികളിൽ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു

💚സ്കൂൾ ജനാധിപത്യുവേദി

സ്കൂൾ പാർലമെന്റുകളെ സ്കൂൾ ജനാധിപത്യുവേദി എന്ന രീതിയിലേക്ക് പുനർ നിർവചിക്കുകയാണ്.ഒരു വിദ്യാലയത്തിന് ഒരു പാർലമെന്റ് എന്ന രീതിയിൽ കുട്ടികളുടെ പാർലമെന്റ് നടത്തി. സ്കൂൾ അധികാരി- കളെ സഹായിക്കാനായി ഇവർ എപ്പോഴും മുന്നിൽ കാണണം.

കാസ്സ് ലീഡർമാർ ചേർന്നതാണ് സ്കൂൾ പാർലമെൻ്റ് .സ്കൂൾ പാർലമെൻ്റ് യോഗം ചേർന്ന് അതിൽ നിന്ന് ചെയർപേഴ്സൺ, വൈസ് ചെയപേഴ്സൺ, സെക്രട്ടറി, ജോ. സെക്രട്ടറി, കലാവേദി സെക്രട്ടറി, സാഹിത്യവേദി സെക്രട്ടറി, കായികവെദി സെക്രട്ടറി എന്നിവരെ തെരെഞ്ഞെടുത്തു.

💚 ആഗസ്ത് 15 സ്വാതന്ത്ര്യ ദിനം

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദേശഭക്തി ഗാനാലാപനം നൃത്തനൃത്ത്യങ്ങൾ, സ്വാതന്ത്ര്യദിന പ്രഭാഷണം എന്നിവ കുട്ടികൾ കാഴ്ചവെച്ചു. ബഹുമാനപ്പെട്ട എച്ച് എം സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് മധുരം വിതരണം ചെയ്തു.

💚

ഓണം 2025-26              

2025 ലെ ഓണത്തോടനുബന്ധിച്ച് ശാന്തിവിള ആശുപത്രിയിലെ പാലിയേറ്റീവ് പരിചരണ വിഭാഗത്തിലുള്ളവർക്കും , നിർധനരായവർക്കും   ധനസഹായം നൽകി.  നിർധനരായ ഒരു കുട്ടികൾക്ക് ഓണക്കിറ്റ് നൽകി.  27/8/2025 ന് സ്കൂളിൽ ഓണസദ്യ സംഘടിപ്പിച്ചു,കുട്ടികൾ വിവിധ കലാപരിപാടികൾ കാഴ്ച വെച്ചു. 

💚ചിലംബൊലി 2025സെപ്റ്റംബർ 25 സ്കൂൾ തല കലോൽസവം നടത്തുകയുണ്ടായി കുട്ടികൾ മികച്ച പ്രകടനം കാഴ്ച വെച്ച് ഉപജില്ലാ മത്സരങ്ങൾക്ക് യോഗ്യത നേടി.

💚സ്കൂൾ തല കായികമേള ശാസ്ത്രമേള പ്രവൃത്തി പരിചയമേള

  • സെപ്റ്റംബർ 29 ന് സ്കൂൾ തല കായികമേളശാസ്ത്രമേള പ്രവൃത്തി പരിചയമേള  എന്നിവ സംഘടിപ്പിച്ചു. കുട്ടികൾ അവരുടെ വ്യത്യസ്തമായ കഴിവുകൾ പ്രദർശിപ്പിച്ചു. ഉപജില്ലാ മത്സരങ്ങൾക്ക് യോഗ്യത നേടി.