"ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 15: | വരി 15: | ||
എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് രണ്ടിന് എസ്.പി.സി സ്ഥാപക ദിനാചരണം നടത്തി. പതാക ഉയർത്തൽ, പരേഡ്,കുട്ടികൾക്ക് സൈബർ അവയർനസ് ക്ലാസ് ശ്രീശ്രിഖിൽ സൈബർ ഡോം കോഴിക്കോട് ആണ് ക്ലാസ് നയിച്ചത്. | എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് രണ്ടിന് എസ്.പി.സി സ്ഥാപക ദിനാചരണം നടത്തി. പതാക ഉയർത്തൽ, പരേഡ്,കുട്ടികൾക്ക് സൈബർ അവയർനസ് ക്ലാസ് ശ്രീശ്രിഖിൽ സൈബർ ഡോം കോഴിക്കോട് ആണ് ക്ലാസ് നയിച്ചത്. | ||
[[പ്രമാണം:19066-spc.jpg | |||
[[പ്രമാണം:19066-spc.jpg|ചട്ടരഹിതം|390x390ബിന്ദു|ഇടത്ത്]] | |||
ആഗസ്റ്റ് 9 വിദ്യാലയത്തിൽ എസ് പി സി, ജെ ആർ സി യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ ഹിരോഷിമ,നാഗസാക്കി ദിനങ്ങൾ ആചരിച്ചു. " ദിനാചരണത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ നടത്തി. | ആഗസ്റ്റ് 9 വിദ്യാലയത്തിൽ എസ് പി സി, ജെ ആർ സി യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ ഹിരോഷിമ,നാഗസാക്കി ദിനങ്ങൾ ആചരിച്ചു. " ദിനാചരണത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ നടത്തി. | ||
[[പ്രമാണം:19066 hiroshima day.jpg|ഇടത്ത്|ചട്ടരഹിതം|370x370ബിന്ദു]] | [[പ്രമാണം:19066 hiroshima day.jpg|ഇടത്ത്|ചട്ടരഹിതം|370x370ബിന്ദു]][[പ്രമാണം:19066 spcclass.jpg|ചട്ടരഹിതം|490x490ബിന്ദു]] | ||
[[പ്രമാണം:19066 sudoka.jpg|വലത്ത്|ചട്ടരഹിതം|380x380ബിന്ദു]] | [[പ്രമാണം:19066 sudoka.jpg|വലത്ത്|ചട്ടരഹിതം|380x380ബിന്ദു]] | ||
19:47, 20 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
SPC

ജിഎച്ച്എസ്എസ് ഇരുമ്പിളിയം സ്കൂളിൽ 2014- 15 അധ്യയന വർഷത്തിലാണ് എസ്പിസി യൂണിറ്റ് ആരംഭിച്ചത്. എം.എം 407ആണ് യൂണിറ്റ് നമ്പർ. എഴുത്ത് പരീക്ഷയുടെയും കായികക്ഷമത പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. 22 ആൺകുട്ടികൾക്കും, 22 പെൺകുട്ടികൾക്കും ആണ് ഒരു വർഷത്തിൽ ഈ യൂണിറ്റിൽ പ്രവേശനം ലഭിക്കുന്നത്.8,9 ക്ലാസുകളിൽ ആണ്spc യുടെ പ്രവർത്തനങ്ങൾ പൂർണ്ണമായും നടക്കുന്നത്. എല്ലാ ബുധൻ,ശനി ദിവസങ്ങളിലാണ് പരേഡ്, ആർ ബി.പി. ടി. എക്സസൈസുകൾ ഉണ്ടായിരിക്കും. രണ്ടാംശനി പരേഡോ,എക്സ്സസൈസോ ഉണ്ടായിരിക്കുന്നതല്ല.എല്ലാ ദിനങ്ങളിലും എസ്. പി. സി. കേഡറ്റുകളുടെ പ്രവർത്തനങ്ങൾ വിദ്യാലയങ്ങളിൽ നടത്താറുണ്ട്. ഓണം ക്യാമ്പ്, ക്രിസ്തുമസ് ക്യാമ്പ്, സമ്മർ ക്യാമ്പ്ഈ മൂന്ന് ക്യാമ്പുകൾ ഒരു അധ്യായന വർഷത്തിൽ കേഡറ്റുകൾക്ക് ലഭ്യമാകാറുണ്ട്. സെലക്ഷൻ ലഭിച്ച കുട്ടികൾക്ക് ജില്ലാ ക്യാമ്പിലും, സ്റ്റേറ്റ് ക്യാമ്പിലും പങ്കെടുക്കാൻ അവസരം ഉണ്ട്. ഹെൽത്ത്, ഫോറസ്റ്റ്,എക്സൈസ് എന്നീ ഡിപ്പാർട്ട്മെന്റുകൾ സംയുക്തമായുള്ള യൂണിറ്റ് ആയതിനാൽ ഡിപ്പാർട്ട്മെന്റുകളുടെ ക്ലാസുകൾ, നേച്ചർ ക്യാമ്പുകൾ എന്നിവയും കേഡറ്റുകൾക്ക് ലഭ്യമാകാറുണ്ട്. ആരോഗ്യവും, ഉത്തരവാദിത്ത്വവവും ,ചുമതല ബോധവും ഉള്ള യുവതലമുറയെ വാർത്തെടുക്കുക എന്നതാണ് ഈ യൂണിറ്റ് പ്രധാന മായും ലക്ഷ്യമാക്കുന്നത്.പാസിംഗ് ഔട്ടോടുകൂടി ഈ സേനയിലെ പ്രവർത്തനങ്ങൾക്ക് വിരാമമാകുന്നു.
വിദ്യാലയത്തിൽ ഈ യൂണിറ്റിന്റെ ചുമതല നിർവഹിക്കുന്നതിനായി ഒരധ്യാപികയും ഒരധ്യാപകനും ഉണ്ടായിരിക്കുന്നതാണ്. അഡീഷണൽ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർഎന്നീ പേരുകളിലാണ് ഇവർ അറിയപ്പെടുന്നത്.ബുധൻ, ശനി ദിവസങ്ങളിൽ പരേഡ് പ്രാക്ടീസിന് സ്റ്റേഷനിൽ നിന്നും ഒരു പോലീസ് ഉദ്യോഗസ്ഥനെ നിയോഗിച്ചിരിക്കുന്നു.ഡ്രിൽ ഇൻസ്പെക്ടർ എന്ന പേരിലാണ്ഇവർ അറിയപ്പെടുന്നത്. വിദ്യാലയത്തിൽ ഈ യൂണിറ്റിന്റെ പൂർണ്ണ ചുമതല പ്രധാന അധ്യാപികക്കാണ്.23-24 അധ്യയനവർഷത്തിൽ സിപിഒ. അനീഷ് കുമാർ കെ എസിപി ഒ സൗമ്യ. സി. ഡ്രിൽ ഇൻസ്പെക്ടർ ഷൈലേഷ്, രജിത എന്നിവർക്കാണ്.വളാഞ്ചേരി സ്റ്റേഷൻ പരിധിയിലാണ് ഈ യൂണിറ്റ് പ്രവർത്തിക്കുന്നത്.


എസ്.പി.സി സ്ഥാപക ദിനാചരണം
എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് രണ്ടിന് എസ്.പി.സി സ്ഥാപക ദിനാചരണം നടത്തി. പതാക ഉയർത്തൽ, പരേഡ്,കുട്ടികൾക്ക് സൈബർ അവയർനസ് ക്ലാസ് ശ്രീശ്രിഖിൽ സൈബർ ഡോം കോഴിക്കോട് ആണ് ക്ലാസ് നയിച്ചത്.

ആഗസ്റ്റ് 9 വിദ്യാലയത്തിൽ എസ് പി സി, ജെ ആർ സി യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ ഹിരോഷിമ,നാഗസാക്കി ദിനങ്ങൾ ആചരിച്ചു. " ദിനാചരണത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ നടത്തി.


എസ് പി സി ത്രിദിന ക്യാമ്പ്
വലിയകുന്ന്: ഇരിമ്പിളിയം
ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി ത്രിദിന ക്യാമ്പ് പി ടി എ പ്രസിഡന്റ് വി. ടി അമീർ ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് കെ ജീജ അധ്യക്ഷത വഹിച്ചു. എസ്.പി.സി പി.ടി.എ പ്രസിഡന്റ് ശരണ്യ, വൈസ് പ്രസിഡന്റ് സജ്‌ന എന്നിവർ പ്രസംഗിച്ചു.ക്യാമ്പിന്റെ ഭാഗമായി പ്രഥമശുശ്രൂഷ, സെൽഫ് ഡിഫൻസ് എന്നീ വിഷയങ്ങളിൽ ക്ലാസുകൾ സംഘടിപ്പിച്ചു.കെ. അനീഷ് കുമാർ സ്വാഗതവും സൗമ്യ. സി നന്ദിയും പറഞ്ഞു.

