ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്. എസ്.എസ് പെരിയ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12009 (സംവാദം | സംഭാവനകൾ)
12009 (സംവാദം | സംഭാവനകൾ)
വരി 55: വരി 55:
ജനാധിപത്യത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്ന സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് 14/08/2025 ന് നൂതനസാങ്കേതികവിദ്യയുടെ സഹായത്താൽ മാതൃകാപരമായി നടത്താൻ സാധിച്ചു.ഇലക്ട്രോണിക് വോട്ടിങ് മെഷീനിന്റെ സഹായത്താൽ യഥാർത്ഥ വോട്ടെടുപ്പിനെ അനുസ്മരിക്കും വിധം  വളരെ വിപുലമായ സജ്ജീകരണത്തോടെയാണ് വോട്ടെടുപ്പ് നടന്നത്.നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 08/08/2025 ആയിരുന്നു.ആഗസ്റ്റ് 14 ന് നടന്ന വോട്ടെടുപ്പിൽ 5B,5C,6A,6D,7B,7C,8A,8D,8F,9A,9D,9E,10D,10E എന്നിവ പെൺകുട്ടികൾക്ക് സംവരണം ചെയ്ത ക്ലാസ്സുകൾ ആയിരുന്നു.സ്കൂൾ പാർലമെന്റിന്റെ ആദ്യയോഗം 14-ാം തീയതി വൈകിട്ട് 3 മണിക്ക് നടന്നു.തികച്ചും സമാധാനപരമായും രാഷ്ട്രീയപ്പാർട്ടികളുടെ ഇടപെടൽ ഇല്ലാതെയും വിദ്യാർത്ഥികളിൽ ജനാധിപത്യബോധവും  ഐക്യവും സാഹോദര്യവും വളർത്തിയെടുക്കാൻ സഹായകരമായ വിധത്തിൽ വൻവിജയത്തോടെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടന്നു

<gallery>
<gallery>
12009 scl election 4.jpg
12009 scl election 2.jpg
12009-Scl election 1.jpg
20250814 104745.jpg
</gallery>
</gallery>

22:47, 19 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പ്രവേശനോത്സവം

ഈ വർഷത്തെ പ്രവേശനോത്സവം മികച്ചരീതിയിൽ നടത്തി.വർണശബളമായ ഘോഷയാത്രയുടെ അകമ്പടിയോടെ നവാഗതരെ സ്കൂൾ അങ്കണത്തിലേക്ക് ആനയിച്ചു.പുല്ലുർ-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സി.കെ അരവിന്ദൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്‍മിസ്ട്രസ്സ്

ശ്രീമതി സുമതി ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസി‍ഡന്റ് ശ്രീ. സത്യൻ മഠത്തിൽ അദ്ധ്യക്ഷം വഹിച്ചു.തുടർന്ന് കോമഡി സ്റ്റാർ ഫെയിം കലാഭവൻ രഞ്ജീവ് കുമാർ കെ.സി നടത്തിയ കോമ‍ഡി ഷോയും നടന്നു.സ്റ്റാഫ് സെക്രട്ടറി ശ്രീമതി വി.ഹരീപ്രിയടീച്ചർ ചങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്

2025-26 അദ്ധ്യയനവർഷത്തെ ജി എച്ച് എസ് എസ് പെരിയ സ്കൂളിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി കൊണ്ടുപോകുന്നതിന്റെ ഭാഗമായി സ്കൂൾ പ്രൊട്ടക്ഷൻഗ്രൂപ്പ് രൂപീകരിച്ചു. പി ടി എ പ്രസിഡന്റ് സത്യൻ മഠത്തിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബേക്കൽ എസ് ഐ അഖിൽ സെബാസ്‍റ്റ്യൻ പദ്ധതികൾ വിശദീകരിച്ചു.സ്കൂൾ ഹെഡ്‍മിസ്‍ട്രസ്സ് ശ്രീമതി പി സുമതി ടീച്ചർ പരിപാടിയെ അഭിസംബോധനചെയ്തു സംസാരിച്ചു.വ്യാപാരി പ്രതിനിധികൾ,ഓട്ടോതൊഴിലാളിപ്രതിനിധികൾ,അധ്യാപകർ,സ്കൂൾ ലീഡർ,ജനമൈത്രി ബീറ്റ് ഓഫീസർ സുധീഷ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.എസ് പി ജി കോഡിനേറ്റർ വിന‍ു മാഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഹരിപ്രിയടീച്ചർ നന്ദിയും പറഞ്ഞു.

വായനാദിനം ജൂൺ 19

GHSS പെരിയ സ്കൂളിൽ ജൂൺ 19 വായന ദിനം വിദ്യാരംഗം കല സാഹിത്യ വേദിയുടേയുടേയും SPC യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വ്യത്യസ്ത പരിപാടികളോടെ സമുചിതമായി .ആഘോഷിച്ചു. വായന ദിനത്തോടനുബന്ധിച്ചു സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. വായന എങ്ങനെ മനുഷ്യരെ മാറ്റുന്നുവെന്നും വായനയുടെ ആവശ്യകതയെ കുറിച്ചും സ്കൂൾ HM ശ്രീമതി സുമതി ടീച്ചർ കുട്ടികളുമായി സംവദിച്ചു. വായനാ ദിന പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത ഹിന്ദി ഉറുദു കവിയും കേരള കേന്ദ്ര സർവകലാശാല പെരിയയിലെ ഹിന്ദി വിഭാഗം പ്രൊഫസറുമായ ശ്രീ മനു അവർകൾ നിർവഹിച്ചു. SPC പെരിയ യൂണിറ്റിന്റെ ഭാഗമായി 'അക്ഷര ദീപം തെളിയിക്കൽ' പ്രത്യേക പരിപാടിയും നടന്നു. അസംബ്ലിയിൽ SPC സ്റ്റേറ്റ് ക്യാമ്പിൽ മികച്ച പ്രകടനം നടത്തിയ കേഡറ്റ് രാം ദ്രൗപദിനെ അനുമോദിച്ചു. D I ശ്രീ സുജിത്ത് സർ, PTA പ്രസിഡന്റ്‌ സത്യൻ മഠത്തിൽ, അനൂപ് മാഷ്, സരീഷ് മാഷ്, CPO ധന്യ ടീച്ചർ, ACPO ബിജു മാഷ് എന്നിവർ പരിപാടിക്ക് ആശംസയർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ്‌ സെക്രട്ടറി ശ്രീമതി ഹരിപ്രിയ ടീച്ചർ പരിപാടിയിൽ നന്ദി പ്രകാശിപ്പിച്ചു.

റോബോട്ടിക് ക്ലാസ്സ്

പെരിയ ഗവ.ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾക്ക് റോബോട്ടിക് ക്ലാസ് സംഘടിപ്പിച്ചു. ഇലക്ട്രോണിക്ക് ഘടകങ്ങളെ പരിചയപ്പെടൽ, പ്രോഗ്രാം കോഡ് തയ്യാറാക്കൽ, എന്നിവയിൽ പരിശീലനം നൽകി. കുട്ടികൾ ഏഴ് പ്രോജക്ടുകൾ ചെയ്തു. റോബോട്ടിക് വിദഗ്ദൻ ശ്രീനന്ദ് കെ രാജ് ക്ലാസ് കൈകാര്യം ചെയ്തു.സ്കൂൾ ടിങ്കറിങ് ലാബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്.ശ്രീ രാജീവൻ മാസ്റ്റർ നേതൃത്വം നൽകി.

ചാന്ദ്രദിനാചരണവും സയൻസ് ക്ലബ്ബ് ഉദ്ഘാടനവും

പെരിയ:-ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ പെരിയയിൽ ചാന്ദ്രദിനാചരണവും സയൻസ് ക്ലബ് ഉദ്ഘാടനവും നടന്നു. 1SRO റിട്ടയേഡ് ശാസ്ത്രജ്ഞൻ ശ്രീ.വി.പി ബാലഗംഗാധരൻ ഉദ്ഘാടനം ചെയ്തു കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു. പി.ടി.എ പ്രസിഡന്റ് സത്യൻ മഠത്തിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് സുമതി പി സ്വാഗതവും സയൻസ് ക്ലബ് കോർഡിനേറ്റർ സിനി കെ.വി നന്ദിയും പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ഹരപ്രിയ വി എം. ആശംസ അറിയിച്ചു സംസാരിച്ചു.

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്