14:36, 11 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
ജൂൺ 2 തിങ്കളാഴ്ച 10 .00 മണിയ്ക്ക് 2025 -26 അധ്യായന വർഷം പ്രവേശനോത്സവം നടന്നു . സ്കൂൾ മാനേജർ റെവ.ഫാ ജോസ് മുകളേൽ ഉദ്‌ഘാടനം ചെയ്യുകയും
കരളകം വാർഡ് കൗൺസിലർ ശ്രീമതി .അമ്പിളി അരവിന്ദ് തത്തംപള്ളി വാർഡ് കൗൺസിലർ കൊച്ചുത്രേസിയമ്മ ടീച്ചർ യോഗത്തിൽ പങ്കെടുത്തു .
പരിസ്ഥിതി ദിനം
Focus on ending plastic pollution ജൂൺ 5 വ്യാഴാഴ്ച്ച പരിസ്ഥിതി ദിനം ബഹു .ഹെഡ്മിസ്ട്രസ് ലിജി എം ജോർജിന്റെ നേതൃത്വത്തിൽ ആചരിച്ചു .കുട്ടികൾ വൃക്ഷ തൈകൾ കൊണ്ടുവരികയും അധ്യാപകരുടെ നേതൃത്വത്തിൽ നടുകയും ചെയ്തു .പോസ്റ്റർ നിർമ്മാണം ,ക്വിസ് മത്സരം,സ്കിറ്റ് എന്നിവ നടത്തി .
==== അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ വൃക്ഷ തൈകൾ നടുന്നു .
=
ക്വിസ് മത്സരം
പോസ്റ്റർ നിർമ്മാണം
വായനാദിനം
ജൂൺ 19 - ദേശീയ വായന ദിനം. കാലം മാറുന്നതിനനുസരിച്ച് വായനയുടെ രീതികൾ മാറിയേക്കാം. എന്നാൽ വായനയുടെ പ്രാധാന്യം ഒട്ടും കുറയുന്നില്ല. മാർഗ്ഗം ഏതായാലും വായന മരിക്കുന്നില്ല.
സ്കൂൾ മാനേജർ റവ .ഫാ .ജോസ് മുകളേൽ കുട്ടികൾക്ക് പുസ്തകം കൈമാറിക്കൊണ്ട് വായനാവാരാചരണ ഉദ്‌ഘാടനം നടത്തി ശ്രീമതി .സോഫി ജേക്കബ്(Teacher at St.Michaels H S തത്തംപള്ളി ) കുട്ടികൾക്ക് പുസ്തക പരിചയം നടത്തി .
കുട്ടികൾ വായനക്കാർഡുകൾ നിർമ്മിക്കുകയും മാഗസിൻ തയ്യാറാക്കുകയും ചെയ്തു .
മാഗസിൻമാഗസിൻ നിർമ്മാണം
അന്താരാഷ്ട്ര യോഗ ദിനം
അധ്യാപകരുടെയും കുട്ടികളുടേയും പങ്കാളിത്തത്തോടെ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു. യോഗ പരിശീലിക്കുന്നതിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും ജൂൺ 21 ന് അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുന്നു.
യോഗ ദിനത്തെക്കുറിച്ചും യോഗയുടെ ഗുണങ്ങളെക്കുറിച്ചുമുള്ള ഒരു ഹ്രസ്വ ആമുഖത്തോടെയാണ് പരിപാടി ആരംഭിച്ചത്. വാം അപ്പ് വ്യായാമങ്ങൾ എടുക്കുകയും എല്ലാ വിദ്യാർത്ഥികളും ഇരുന്നും നിന്നുമുള്ള ആസനങ്ങൾ പരിശീലിക്കുകയും ചെയ്തു, ഇവയുടെ പ്രാധാന്യം ഒരേസമയം വിശദീകരിച്ചു.
നമ്മുടെ സ്കൂളിലെ അന്താരാഷ്ട്ര യോഗ ദിനാചരണം മികച്ച വിജയമായിരുന്നു. ആരോഗ്യകരവും സന്തുലിതവുമായ ഒരു ജീവിതശൈലി നിലനിർത്തുന്നതിൽ യോഗയുടെ മഹത്തായ മൂല്യത്തെക്കുറിച്ച് നമ്മുടെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സ്റ്റാഫ് അംഗങ്ങൾക്കും ബോധവൽക്കരണം നൽകുന്നതിനും പ്രചോദിപ്പിക്കുന്നതിനുമുള്ള ഒരു വേദിയായി ഇത് പ്രവർത്തിച്ചു.