"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/വെൺക‌ുറിഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 4: വരി 4:
'''ഒരു സംക്ഷിപ്ത പരിചയം'''
'''ഒരു സംക്ഷിപ്ത പരിചയം'''

വെൺക‍ുറിഞ്ഞി (Venkurinji) എന്നത് കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ റന്നി (Ranni) താലൂക്ക് ഉൾപ്പെടുന്ന ഒരു ചെറിയ ഗ്രമംആണ് .
വെൺക‍ുറിഞ്ഞി (Venkurinji) എന്നത് കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ റന്നി (Ranni) താലൂക്കിൽ കൊല്ല‍മ‍ുള വില്ലേജിൽ ഉൾപ്പെടുന്ന ഒരു ചെറിയ ഗ്രമമാണ് .

'''ഭൗതിക സ്ഥാനം:'''
'''ഭൗതിക സ്ഥാനം:'''
വരി 27: വരി 27:

== ഭൂപ്രകൃതി ==
== ഭൂപ്രകൃതി ==
കൂടുതലും മലയോര മേഖലയാണ്. തോടുകൾ, നദികൾ ഇവയാൽ സമൃദ്ധമാണ് ഈ ഗ്രാമം. എല്ലാ ജനങ്ങളും പരസ്പര സ്നേഹത്തോടെയും സഹകരണത്തോടെയും കഴിയുന്നവരാണ്. എല്ലാ മതക്കാരുടെയും ആരാധനാലയങ്ങൾ ഇവിടെയുണ്ട്. ജനങ്ങളിൽ ഭൂരിഭാഗവും വ്യക്തമായ രാഷ്ട്രീയ ബോധം ഉള്ളവരാണ്. വിദ്യാഭ്യാസത്തിനു മുൻ‌തൂക്കം കൊടുക്കുന്നവർ ആണ് എല്ലാവരും. പഞ്ചായത്തിൽ നിന്നും അനേകർ വിദേശത്തു പോയി ജോലി ചെയ്തു വരുന്നു. വിദേശ നാണ്യം ധാരാളം ഇവിടേയ്ക്ക് എത്തുന്നുണ്ട് .  
കൂടുതലും മലയോര മേഖലയാണ്. തോടുകൾ, നദികൾ ഇവയാൽ സമൃദ്ധമാണ് ഈ ഗ്രാമം. എല്ലാ ജനങ്ങളും പരസ്പര സ്നേഹത്തോടെയും സഹകരണത്തോടെയും കഴിയുന്നവരാണ്. എല്ലാ മതക്കാരുടെയും ആരാധനാലയങ്ങൾ ഇവിടെയുണ്ട്. ജനങ്ങളിൽ ഭൂരിഭാഗവും വ്യക്തമായ രാഷ്ട്രീയ ബോധം ഉള്ളവരാണ്. വിദ്യാഭ്യാസത്തിനു മുൻ‌തൂക്കം കൊടുക്കുന്നവർ ആണ് എല്ലാവരും. ഇവിടെ നിന്നും അനേകർ വിദേശത്തു പോയി ജോലി ചെയ്തു വരുന്നു. വിദേശ നാണ്യം ധാരാളം ഇവിടേയ്ക്ക് എത്തുന്നുണ്ട് .
കൃഷി
 
നാണ്യവിളയായ റബ്ബർ ആണ് പ്രധാന കൃഷി. കൂടാതെ മറ്റ് വിളകളായ മരച്ചീനി, കൊക്കോ, കാപ്പി, കുരുമുളക് മുതലായവയും കൃഷി ചെയ്യുന്നുണ്ട്. ചെറുകിട കർഷകരാണ് കൂടുതൽ പേരും. 15 വാർഡുകൾ ചേർന്നതാണ് വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത്. സർക്കാരിന്റെ കൃഷിഭവൻ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പശുവളർത്തൽ തൊഴിലാക്കിയ അനേകം പേര് ഇവിടെയുണ്ട് . മിൽമയുടെ ജില്ലയിലെ ഏറ്റവും കൂടുതൽ പാൽ സംഭരിക്കുന്ന യൂണിറ്റ് വെച്ചൂച്ചിറയിലാണ്.
== കൃഷി ==
നാണ്യവിളയായ റബ്ബർ ആണ് പ്രധാന കൃഷി. കൂടാതെ മറ്റ് വിളകളായ മരച്ചീനി, കൊക്കോ, കാപ്പി, കുരുമുളക് മുതലായവയും കൃഷി ചെയ്യുന്നുണ്ട്. ചെറുകിട കർഷകരാണ് കൂടുതൽ പേരും. സർക്കാരിന്റെ കൃഷിഭവൻ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പശുവളർത്തൽ തൊഴിലാക്കിയ അനേകം പേര് ഇവിടെയുണ്ട് .

== വിദ്യാലയങ്ങൾ ==
== വിദ്യാലയങ്ങൾ ==

08:50, 30 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

വെൺകുറിഞ്ഞി –

ഒരു സംക്ഷിപ്ത പരിചയം

വെൺക‍ുറിഞ്ഞി (Venkurinji) എന്നത് കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ റന്നി (Ranni) താലൂക്കിൽ കൊല്ല‍മ‍ുള വില്ലേജിൽ ഉൾപ്പെടുന്ന ഒരു ചെറിയ ഗ്രമമാണ് .

ഭൗതിക സ്ഥാനം:

അക്ഷാംശം: 9.45271° N (9° 27′ 10″ North)

ദ്വിദ്യാംശം: 76.85688° E (76° 51′ 25″ East) .

സമീപ പ്രദേശങ്ങൾ:

Travancore Rubbers Limited Erumely Estate, Manipuzha ഗ്രാമം, Kulamamkuzhi, Nedumkavuvayal ഹാമ്ലറ്റുകൾ എന്നിവ .

ഉടൻസമീപത്തിലാണുള്ളവ:

Jawahar Navodaya Vidyalaya, Pathanamthitta (ശശിനിധി) — വെൺകുറിഞ്ഞിയിൽ നിന്നു ഏകദേശം 3.5 കിലോметർ .

വഴികാട്ടി

പുനലൂർ — മുവാറ്റുപുഴ സംസ്ഥാന ഹൈവേ വഴി, എരുമേലിയിൽ നിന്നും ശബരിമല റോഡിൽ നിന്ന് ഏകദേശം 5 കി.മീ. ദൂരം

ഭൂപ്രകൃതി

കൂടുതലും മലയോര മേഖലയാണ്. തോടുകൾ, നദികൾ ഇവയാൽ സമൃദ്ധമാണ് ഈ ഗ്രാമം. എല്ലാ ജനങ്ങളും പരസ്പര സ്നേഹത്തോടെയും സഹകരണത്തോടെയും കഴിയുന്നവരാണ്. എല്ലാ മതക്കാരുടെയും ആരാധനാലയങ്ങൾ ഇവിടെയുണ്ട്. ജനങ്ങളിൽ ഭൂരിഭാഗവും വ്യക്തമായ രാഷ്ട്രീയ ബോധം ഉള്ളവരാണ്. വിദ്യാഭ്യാസത്തിനു മുൻ‌തൂക്കം കൊടുക്കുന്നവർ ആണ് എല്ലാവരും. ഇവിടെ നിന്നും അനേകർ വിദേശത്തു പോയി ജോലി ചെയ്തു വരുന്നു. വിദേശ നാണ്യം ധാരാളം ഇവിടേയ്ക്ക് എത്തുന്നുണ്ട് .

കൃഷി

നാണ്യവിളയായ റബ്ബർ ആണ് പ്രധാന കൃഷി. കൂടാതെ മറ്റ് വിളകളായ മരച്ചീനി, കൊക്കോ, കാപ്പി, കുരുമുളക് മുതലായവയും കൃഷി ചെയ്യുന്നുണ്ട്. ചെറുകിട കർഷകരാണ് കൂടുതൽ പേരും. സർക്കാരിന്റെ കൃഷിഭവൻ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പശുവളർത്തൽ തൊഴിലാക്കിയ അനേകം പേര് ഇവിടെയുണ്ട് .

വിദ്യാലയങ്ങൾ

എസ് എൻ ഡി പി ഹയർസെക്കന്ററി സ്‍ക്ക‍ൂൾ, എസ് എൻ ഇംഗ്ലിഷ് മിഡീയം സ്‍ക്ക‍ൂൾ, സെന്റ് ജോർജ് എൽ പി സ‍്ക്ക‍ൂൾ എന്നിവ ഇവിടെ പ്രവർത്തിക്കുന്നു.

പത്തനംതിട്ട ജില്ലയിലെ ഏക നവോദയ സ്കൂൾ .എം ഇ എസ് ആർസ് & സയൻസ് കോളേജ് , വെച്ച‍ുച്ചിറ ഗവ. പോളിടെൿനിക്, ഗവ. ഹയർ സെക്കണ്ടറി സ്കൂളുകൾ, ക‍ുന്നം വി. എച്ച് എസ്.എസ്, സെന്റ് തോമസ് ഹൈസ‍്ക‍ുൾ, കൊല്ലമുള ലിറ്റിൽ ഫ്ലവർ, ലിറ്റിൽ എഞ്ചൽസ് സ്കൂൾ , മഹാത്മാ ഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത വിശ്വബ്രാഹ്മണ കോളേജ് എന്നിവ സമീപ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നു.

വിനോദസഞ്ചാരം

ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പെരുംതേനരുവി വെള്ളച്ചാട്ടം ഇവിടെയാണ്. അനേകം പേർ ഇവിടെ സന്ദർശനത്തിനായി വരുന്നുണ്ട്. കേരളാ റ്റൂറിസം ഡിപ്പാർട്ട്മെന്റ് ഇവിടെ ടൂറിസ്റ്റുകൾക്കയി കോട്ടെജുകൾ പണിതിട്ടുണ്ട് . അതോടൊപ്പം തന്നെ വ്യൂ ഗാലറിയും ഉണ്ട്.. കേരള ടൂറിസം വകുപ്പിന്റെ ചുമതലയിൽ ക്യാമ്പ്‌ സെന്റർ, ഭക്ഷണശാല, താമസത്തിനുള്ള മുറികൾ, സമ്മേളന ഹാൾ എന്നിവ പൂർത്തിയായി വരുന്നു. വെള്ളച്ചാട്ടത്തിനു കുറെ മുകളിലായി എലെക്ട്രിസിറ്റി ഡിപ്പാർട്ടുമെന്റിന്റെ ടാം പണിതിട്ടുണ്ട്. അതിൽ നിന്നും വെള്ളം താഴെയെത്തിച്ചു വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട് .

സർക്കാർ സ്ഥാപനങ്ങൾ

പോലീസ് സ്റ്റേഷൻ, മൃഗാശുപത്രി, സർക്കാർ ആശുപത്രി, പഞ്ചായത്തു കമ്മ്യൂണിറ്റി ഹാൾ, തുടങ്ങിയവ കൂത്താട്ടുകുളത്തു സ്ഥിതി ചെയ്യുന്നു പഞ്ചായത്തു ഓഫീസ്, കൃഷി ഭവൻ, അക്ഷയ സെന്റർ, പോളിടെക്‌നിക്‌, എലെക്ട്രിസിറ്റി ഓഫീസ്, എന്നിവ വെച്ചൂച്ചിറയിൽ പ്രവർത്തിക്കുന്നു.

ആരാധനാലയങ്ങൾ

എസ് എൻ ഡി പി ഗ‍ുര‍ുദേവക്ഷേത്രം, റോമൻ കാത്തോലിക് ചർച്ച് എന്നിവയാണ് പ്രധാനമായിട്ട‍ുള്ളത്.

വിവിധ പെന്തെകൊസ്തു ആരാധനാലയങ്ങൾ, കുന്നം ദേവീക്ഷേത്രം , നൂറോക്കാട് ധര്മ ശാസ്താ ക്ഷേത്രം, വാഹമുക്ക് ശാസ്താ ക്ഷേത്രം, മുരുക ക്ഷേത്രം, വാറ്റുകുന്നു ജുമാ മസ്ജിദ്, കക്കുടുക്ക മസ്ജിദ്, പി ആർ ഡി എസ് ആരാധനാലയങ്ങൾ തുടങ്ങിയവ സമീപ പ്രദേശങ്ങളിൽ ഉണ്ട്.