"ജി.എച്ച്.എസ്. വടശ്ശേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 14: വരി 14:




GHS VADASSERI ONAM VIDEOS click
GHS VADASSERI ONAM VIDEOS click
 
# https://www.instagram.com/reel/DN5MHoBEozV/?igsh=MTFvdmx4dXlnbDdscg==
# https://www.instagram.com/reel/DN3R2-15HYo/?igsh=MWRnMWs5anZ4YWh2ZQ==

09:08, 29 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float



പ്രവേശനോത്സവം 2025-26

ആവേശമായി വടശ്ശേരിയോണം (27/08/2025)

വടശ്ശേരിയോണം 1
വടശ്ശേരിയോണം 2
വടശ്ശേരിയോണം 3

സമൃദ്ധിയുടെയും ഐശ്വര്യത്തിൻ്റെയും ഒരുമയുടെയും ഓണം ഒരിക്കൽ കൂടി വടശ്ശേരിയുടെ സ്ക്കൂൾ അങ്കണത്തിൽ വളരെ ഗംഭീരമായി ആഘോഷിച്ചു.  വർണ്ണാഭമായ വസ്ത്രങ്ങൾ ധരിച്ച് വിദ്യാർത്ഥികൾ നേരത്തെ തന്നെ സ്ക്കൂളിൽ എത്തിച്ചേർന്നിരുന്നു.. വാദ്യോപകരണങ്ങളുടെ താളമേളത്തോടെ രാവിലെ 9: 30ന് തന്നെ പരിപാടിക്ക് തുടക്കം കുറിച്ചു.  നാടൻ പൂക്കൾ ഉപയോഗിച്ച് അധ്യാപകരും കുട്ടികളും മനോഹരമായ  പൂക്കളം 🌸ഒരുക്കി മാവേലി മന്നനെ എതിരേറ്റു. കായിക അധ്യാപകന്റെ നേതൃത്വത്തിൽ ഓണക്കളികൾ ആരംഭിച്ചതോടെ പരിപാടി ആരവങ്ങൾക്ക് വഴി മാറി 🔥🙌. പൂവിളികളും നൃത്തച്ചുവടുമായി കുട്ടികളും, അധ്യാപകരും, മാവേലി മന്നനെ കളിക്കളത്തിലേക്ക് ആനയിച്ചപ്പോൾ  സ്കൂൾ പരിസരം ആവേശഭരിതമായി.

മഹാബലിയായി വേഷമിട്ടത് പത്താം ക്ലാസിലെ ഹനാൻ ആയിരുന്നു. കുട്ടി പ്രജകളെ കാണാൻ എല്ലായിടത്തും മാവേലി എത്തിയത് കൗതുകമായി. അധ്യാപകരും കുട്ടികളും അണിയിച്ചൊരുക്കിയ മെഗാ തിരുവാതിര കാണികളിൽ ഏറെ കൗതുകമുളവാക്കി. ഓണക്കളികളായി   LP,, UP, HS വിഭാഗങ്ങളിലെ കുട്ടികൾക്ക് പ്രത്യേകം ഓണക്കളികൾ ഒരുക്കിയിരുന്നു. കസേര കളി, ചാ ക്കിലോട്ടം, ഉറിയടി , കുപ്പിയിൽ വെള്ളം നിറക്കൽ,  മുത്തു പെറുക്കൽ തുടങ്ങി നിരവധി മത്സരങ്ങൾ നടന്നു.  മത്സരങ്ങൾ ഹൌസ് അടിസ്ഥാനത്തിൽ  ആയതിനാൽ  ചാറ്റൽ മഴയെ വകവെക്കാതെ കുട്ടികൾ ആവേശത്തിമിർപ്പിലായിരുന്നു . അധ്യാപകരും MPTA അംഗങ്ങളും കസേരകളികളിൽ പങ്കെടുത്തു❤️. ഉച്ചയ്ക്ക് 12.00 മണിക്ക് വിദ്യാലയം സദ്യ മൂഡിലേക്ക് വഴി മാറി 😋. വാഴയിലയിൽ ഏകദേശം 10 വിഭവങ്ങളോട് കൂടിയ സദ്യയും പാൽ പായസവും കുട്ടികൾ ഏറെ ആസ്വദിച്ചാണ് കഴിച്ചത്. കുട്ടികളോടൊപ്പം ഇരുന്ന് മാവേലിയും ഭക്ഷണം കഴിച്ചത് ചെറിയ കുട്ടികളിൽ ഏറെ കൗതുകമുളവാക്കി. സദ്യക്ക് ശേഷം നടന്ന ഉറിയടി മത്സരവും വടംവലി മത്സരവും ഇത്തവണത്തെ ഓണാഘോഷം അവിസ്മരണീയമാക്കി.


GHS VADASSERI ONAM VIDEOS click

  1. https://www.instagram.com/reel/DN5MHoBEozV/?igsh=MTFvdmx4dXlnbDdscg==
  2. https://www.instagram.com/reel/DN3R2-15HYo/?igsh=MWRnMWs5anZ4YWh2ZQ==