"ജി.എച്ച്.എസ്. കുറുക/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 78: | വരി 78: | ||
|[[പ്രമാണം:19868-School parliament election documentation.jpg|ലഘുചിത്രം|School parliament election documentation]] | |[[പ്രമാണം:19868-School parliament election documentation.jpg|ലഘുചിത്രം|School parliament election documentation]] | ||
| | | | ||
[[പ്രമാണം:19868-Election news-lk team.jpg|ലഘുചിത്രം|Election news-lk team]] | |||
|[[പ്രമാണം:19868-Shool parliament election -2025.jpg|ലഘുചിത്രം|Shool parliament election -2025]] | |||
|} | |} | ||
10:57, 19 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 19868-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 19868 |
| യൂണിറ്റ് നമ്പർ | LK/2018/19868 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തീരൂരങ്ങാടി |
| ഉപജില്ല | വേങ്ങര |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശറഫുദ്ധീൻ എ കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സുഹൈലത് കെ |
| അവസാനം തിരുത്തിയത് | |
| 19-08-2025 | Suhailath k |
ലിറ്റിൽ കൈറ്റ് ആപ്റ്റിറ്റ്യൂഡ് മോഡൽ ടെസ്റ്റ്
2025-28 വർഷത്തെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ന് മുന്നോടിയായി ആപ്റ്റിറ്റ്യൂഡ് മോഡൽ ടെസ്റ്റ് 23-6-2025 തിങ്കൾ, ഐ ടി ലാബിൽ വെച്ച് നടത്തി. 58 കുട്ടികൾ ആയിരുന്നു അപേക്ഷിച്ചിരുന്നത്. അതിൽ 57 കുട്ടികൾ മോഡൽ പരീക്ഷ അറ്റൻഡ് ചെയ്‌തു. മോഡൽ പരീക്ഷ കുട്ടികളിലെ മാനസിക സങ്കര്ഷം കുറക്കാനും പരീക്ഷ യെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാക്കാനും സഹായകമായി. 2024-27 ലിറ്റിൽ കൈറ്റ് ബാച്ചിലെ കുട്ടികൾ പരീക്ഷ നടത്തിപ്പിന് എല്ലാ സഹായവും ചെയ്‌തു മുന്നിലുണ്ടായിരുന്നു. സ്കൂൾ കൈറ്റ് മാസ്റ്റർ ശറഫുദ്ധീൻ എ കെ കൈറ്റ് മിസ്ട്രസ് സുഹൈലത് കെ എന്നിവർ മോഡൽ പരീക്ഷ നടത്തിപ്പിന് നേതൃതം നൽകി.
പരീക്ഷ ഡ്യൂട്ടിയിൽ ലിറ്റിൽ കൈറ്റ് വിദ്യാർഥികൾ ലിറ്റിൽകൈറ്റ്സ് ആപ്റ്റിറ്റ്യൂഡ് മോഡൽ ടെസ്റ്റ് പരീക്ഷഇൻവിജിലേറ്റർമാരായി പ്രവർത്തിച്ചു മാതൃകാരായി ലിറ്റിൽ കൈയ് 2024-27 ബാച്ചിലെ കുട്ടികൾ. പരീക്ഷഇൻവിജിലേറ്റർമാരായി മാത്രമല്ല അതിനു വേണ്ട സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാനും എക്സാം എഴുതാനുള്ള കുട്ടികളെ അതിനു പ്രാപ്തമാക്കാനും എല്ലാം ആവേശത്തോടെ മുൻപിൽ ലിറ്റിൽ കൈറ്റ് വിദ്യാർഥികൾ ആയിരുന്നു.
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ - 2025
2025 ജൂൺ 25
2025-28 വർഷത്തെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് 25 -6 - 2025 ന് ഐ.ടി ലാബിൽ വെച്ച് നടത്തി . 58 കുട്ടികൾ പരീക്ഷയെഴുതി. വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസുകൾ മുൻ ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു. ലിറ്റിൽകൈറ്റ്സ് അഭിരുചി മോഡൽ പരീക്ഷയും കുട്ടികളെ പരിശീലിപ്പിച്ചു. പരീക്ഷയ്ക്ക് ആവശ്യമായ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യുന്നതിനും റിസൾട്ട് അപ്‌ലോഡ് ചെയ്യുന്നതിനുമായി വിദ്യാർത്ഥികൾ കൈറ്റ് മാസ്റ്റേഴ്‌സിന് സഹായമായി. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ടു മുൻ ബാച്ചിലെ കുട്ടികൾ നടത്തിയ ന്യൂസ് റിപ്പോർട്ട് റീൽസ് എന്നിവ പുതിയ ബാച്ചിലേക്കു പരീകഷ എഴുതാൻ വന്ന കുട്ടികൾക്ക് ഈ മേഖലയിലേക്ക് ആകർഷിക്കാനുള്ള ഒരു അനുഭവമായി
സോഫ്റ്റ്‌വെയർ വഴി കമ്പ്യൂട്ടറിൽ നടത്തിയ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് പരീക്ഷ 30 മിനിറ്റ് ദൈർഘ്യമുള്ളതും 20 ചോദ്യങ്ങൾ ഉൾക്കൊള്ളുന്നതുമായിരുന്നു. ലോജിക് ആൻഡ് റീസണിംഗ്, പ്രോഗ്രാമിംഗ് വിഭാഗം, 5, 6, 7 ക്ലാസ്സുകളിലെ ഐ.സി.ടി പാഠപുസ്തകങ്ങൾ, ഐ.ടി. പൊതുവിജ്ഞാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് പരീക്ഷയിൽ ഉൾപ്പെട്ടത്. 20 കമ്പ്യൂട്ടറുകളിൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്ത് പരീക്ഷ നടത്തിയിരുന്നു. മൂന്ന് ബാച്ചുകളായി പരീക്ഷ നടപ്പിലാക്കി. സ്കൂൾ SITC രജീഷ് സർ , കൈറ്റ് മാസ്റ്റർ ശറഫുദ്ധീൻ എ കെ കൈറ്റ് മിസ്ട്രസ് സുഹൈലത് കെ എന്നിവർ പരീക്ഷ ഇൻവിജിലേറ്റർമാരായി പ്രവർത്തിച്ചു.
ഡോക്യുമെന്ററി പ്രദർശനം-ബഷീർ ദിനം-ലിറ്റിൽ കൈറ്റ്സ്- 2025
ബഷീർ ദിനത്തോട് അനുബന്ധിച്ചു ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ബഷീർ അനുസ്മരണ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. കുട്ടികൾക്ക് ബഷീർ എന്ന മഹാവ്യക്തിതത്തെ കൂടുതൽ അറിയാൻ ഈ പരിപാടിയിലൂടെ സാധിച്ചു
സർഗോത്സവം- ഡോക്യൂമെന്റഷൻ
ജി എച് സ് കുറുക സ്കൂളിൽ പുതിയ കെട്ടിടത്തിനുള്ള ശിലാസ്ഥാപനത്തിനോട് അനുബന്ധിച്ചു നടന്ന സർഗോത്സവം പരിപാടിയുടെ ഡോക്യൂമെന്റഷൻ ഏറ്റെടുത്തു സ്കൂൾ ലിറ്റിൽ കൈറ്റ്സ് ടീം. ലിറ്റിൽ കൈറ്റ്സ് പൂർവ്വ വിദ്യാർഥികളായ മുഫ്ലിഹ് ടി വി, ഷെഫിൻ എന്നിവരുടെ നേതൃത്തിൽ ആയിരുന്നു പരിപാടികൾ ഡോക്യുമെന്റ് ചെയ്‍തത്. സർഗോത്സവത്തോട് അനുബന്ധിച്ചു നടന്ന ഓരോ പ്രോഗ്രാമും ഫോട്ടോയെടുത്തു പോസ്റ്റർ തയ്യാറാക്കി സ്കൂളിൽ പ്രദർശിപ്പിച്ചു. നിലവിൽ സ്കൂളിൽ ഉള്ള ലിറ്റിൽ കൈറ്റ്സ് കുട്ടികളും ഇവരുടെ സഹായത്തിനു ഉണ്ടായിരുന്നു.
സ്കൂൾ പാർലമെന്റ ഇലക്ഷൻ - മുന്നിൽ നിന്നതു ലിറ്റിൽ കൈറ്റ്സ്
ജി.എച്ച്.എസ് കുറുകയിൽ (14-08-2025) പാർലമെന്റ് തിരഞ്ഞെടുപ്പിൽ മുൻ നിരയിൽ നിന്ന് കൊണ്ട് എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്ക് ചേർന്ന് ലിറ്റിൽ കൈറ്റ്സ്. ശറഫുദ്ധീൻ സർ, സുഹൈലത്ത് ടീച്ചർ എന്നിവർ നേതൃത്വം നൽകുന്ന ലിറ്റിൽ കൈറ്റ്സ് ടീമിലെ അംഗങ്ങളാണ് പാർലമെന്റ് ഇലക്ഷനിൽ സജീവമായി പോളിംഗ് ഉദ്യോഗസ്ഥരായി പ്രവർത്തിച്ചത്.കൂടാതെ മീഡിയ അംഗങ്ങളും. സ്കൂൾ പാർലമെൻറ് ഇലക്ഷന് വേണ്ട സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിനും വോട്ടർമാരെ വോട്ട് ചെയ്യുന്ന രീതി പഠിപ്പിക്കുന്നതിനും ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ആയിരുന്നു മുൻകൈയെടുത്തത് . കൂടാതെ പോളിംഗ് ഉദ്യോഗാർഥികളയും തെരെഞ്ഞടുപ്പ് പ്രവർത്തനങ്ങൾ ഡോക്യുമെന്റ് ചെയ്യുന്നതിനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെ ആയിരുന്നു ചുക്കാൻ പിടിച്ചത്. പിന്നീട് തെരെഞ്ഞടുപ്പ് വാർത്തകൾ സ്കൂൾ വാർത്ത ചാനൽ ഇൽ അപ്‌ലോഡ് ചെയ്യുന്നതിനെ വാർത്തകൾ തയ്യാറാക്കിയതും വാർത്ത അവതരിപ്പിച്ചതും വാർത്ത ചാനലിൽ അപ്‌ലോഡ് ചെയ്‌തതും എല്ലാം ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ആയിരുന്നു. കൂടുതൽ വാർത്തകൾ അറിയാൻ സ്കൂൾ വാർത്ത ചാനൽ കാണുക. ലിങ്ക് താഴെ https://youtu.be/hnBt00tYHIg?si=7LS1mNFtdNlOd_v4
|
|
|
























