ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
RAJISHAKISHORE (സംവാദം | സംഭാവനകൾ)
No edit summary
RAJISHAKISHORE (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
==ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ==
== SPC 2023-25 ,Fifth batch,GMHSS CU CAMPUS ==
<big>'''2025 ജൂൺ 25'''</big>
 
== PASSING OUT PARADE ==
2023 -25 ബാച്ചിലെ  സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ്  ഔട്ട് പരേഡ് 14/08/2023, വ്യാഴാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഗ്രൗണ്ടിൽ  നടന്നു. ചടങ്ങിലെ വിശിഷ്ടാതിഥി  തേഞ്ഞിപ്പലം  പോലീസ് സ്റ്റേഷനിലെ SHO ശ്രീ പ്രിയൻ എസ് കെ  ആയിരുന്നു. കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ച അദ്ദേഹം മുഖ്യപ്രഭാഷണവും നടത്തി.        
 
രണ്ടു വർഷത്തെ ചിട്ടയായ എസ് പി സി പരിശീലനം പൂർത്തിയാക്കിയ സൂപ്പർ സീനിയർ കേഡറ്റുകളുടെ സെറിമോണിയൽ പരേഡ് നയിച്ചത് പരേഡ് കമാൻഡർ  അനയ് കെ ആണ്. സ്കൂൾ  പ്രിൻസിപ്പൽ ശ്രീ  കെ.പ്രതാപ്  ,  പി ടി എ  പ്രസിഡൻ്റ് ശ്രീ കെ എം റഷീദ് , എച്ച് എം ശ്രീ ബീം കിഷോർ പി.കെ, DI ശ്രീ അനിൽ കുമാർ  ,  സ്കൂളിലെ മുഴുവൻ ജീവനക്കാരും കുട്ടികളും  അഭ്യുദയകാംക്ഷികളും പരേഡിൽ പങ്കെടുത്തു.  സി പി ഒ  ഡോ. സജില കെ  പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അദ്ധ്യാപകൻ ശ്രീ  ബിജോഷ് എം. പി  അവതാരകനായി. പരേഡ് കമാൻഡർ അനയ് കെ  , സെക്കൻഡിംഗ് കമാൻഡറായ കുമാരി നിവേദ്യ എം , ഒന്നാം നമ്പർ പ്ലാറ്റൂണിനെ നയിച്ച കുമാരി സ്നേഹ , രണ്ടാം നമ്പർ പ്ലാറ്റൂണിനെ നയിച്ച മാസ്റ്റർ ആരോമൽ എം പി ,എസ് പി സി  ജില്ലാ ക്യാമ്പിൽ പങ്കെടുത്ത ആര്യ കൃഷ്ണ എന്നിവർ പുരസ്കാരങ്ങൾക്ക് അർഹരായി.അദ്ധ്യാപക  വിദ്യാർത്ഥി രക്ഷാകർതൃ കൂട്ടായ്മയുടെ ഉത്തമ ഉദാഹരണമായി ഇന്നത്തെ പാസിംഗ് ഔട്ട് പരേഡ്. ഈ പരിപാടി വിജയിപ്പിക്കാൻ പ്രവർത്തിച്ച എല്ലാ സുമനസ്സുകളേയും നന്ദിയോടെ സ്മരിക്കുന്നു.
{| class="wikitable"
{| class="wikitable"
|+
|+
|[[പ്രമാണം:19002-lkexam-1.jpg|thumb|ജി എം എച്ച് എസ് എസ് സിയു ക്യാമ്പ്]]
![[പ്രമാണം:19002 spc1.jpg|നടുവിൽ|ലഘുചിത്രം|SPC PASSING OUT PARADE]]
|[[പ്രമാണം:19002-lkexam-2.jpg|thumb|ജി എം എച്ച് എസ് എസ് സിയു ക്യാമ്പ്]]
![[പ്രമാണം:19002 spc2.jpg|നടുവിൽ|ലഘുചിത്രം|SPC PASSING OUT PARADE]]
|[[പ്രമാണം:19002-lkexam-3.jpg|thumb|ജി എം എച്ച് എസ് എസ് സിയു ക്യാമ്പ്]]
|}
|}

20:37, 17 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

SPC 2023-25 ,Fifth batch,GMHSS CU CAMPUS

PASSING OUT PARADE

2023 -25 ബാച്ചിലെ  സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ്  ഔട്ട് പരേഡ് 14/08/2023, വ്യാഴാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഗ്രൗണ്ടിൽ  നടന്നു. ചടങ്ങിലെ വിശിഷ്ടാതിഥി  തേഞ്ഞിപ്പലം  പോലീസ് സ്റ്റേഷനിലെ SHO ശ്രീ പ്രിയൻ എസ് കെ  ആയിരുന്നു. കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ച അദ്ദേഹം മുഖ്യപ്രഭാഷണവും നടത്തി.        

രണ്ടു വർഷത്തെ ചിട്ടയായ എസ് പി സി പരിശീലനം പൂർത്തിയാക്കിയ സൂപ്പർ സീനിയർ കേഡറ്റുകളുടെ സെറിമോണിയൽ പരേഡ് നയിച്ചത് പരേഡ് കമാൻഡർ  അനയ് കെ ആണ്. സ്കൂൾ  പ്രിൻസിപ്പൽ ശ്രീ  കെ.പ്രതാപ്  ,  പി ടി എ  പ്രസിഡൻ്റ് ശ്രീ കെ എം റഷീദ് , എച്ച് എം ശ്രീ ബീം കിഷോർ പി.കെ, DI ശ്രീ അനിൽ കുമാർ  ,  സ്കൂളിലെ മുഴുവൻ ജീവനക്കാരും കുട്ടികളും  അഭ്യുദയകാംക്ഷികളും പരേഡിൽ പങ്കെടുത്തു.  സി പി ഒ  ഡോ. സജില കെ  പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അദ്ധ്യാപകൻ ശ്രീ  ബിജോഷ് എം. പി  അവതാരകനായി. പരേഡ് കമാൻഡർ അനയ് കെ  , സെക്കൻഡിംഗ് കമാൻഡറായ കുമാരി നിവേദ്യ എം , ഒന്നാം നമ്പർ പ്ലാറ്റൂണിനെ നയിച്ച കുമാരി സ്നേഹ , രണ്ടാം നമ്പർ പ്ലാറ്റൂണിനെ നയിച്ച മാസ്റ്റർ ആരോമൽ എം പി ,എസ് പി സി  ജില്ലാ ക്യാമ്പിൽ പങ്കെടുത്ത ആര്യ കൃഷ്ണ എന്നിവർ പുരസ്കാരങ്ങൾക്ക് അർഹരായി.അദ്ധ്യാപക  വിദ്യാർത്ഥി രക്ഷാകർതൃ കൂട്ടായ്മയുടെ ഉത്തമ ഉദാഹരണമായി ഇന്നത്തെ പാസിംഗ് ഔട്ട് പരേഡ്. ഈ പരിപാടി വിജയിപ്പിക്കാൻ പ്രവർത്തിച്ച എല്ലാ സുമനസ്സുകളേയും നന്ദിയോടെ സ്മരിക്കുന്നു.

SPC PASSING OUT PARADE
SPC PASSING OUT PARADE

വായനാദിനം

മനുഷ്യാന്തസ്സ് ഉയർത്തിപ്പിടിക്കുന്ന സാംസ്കാരിക ഇടപെടലാണ് വായന- ദാമോദർ പ്രസാദ്

തേഞ്ഞിപ്പലം - ഗവ: മോഡൽ ഹയർ സെക്കൻ്ററി സ്കൂൾ സി.യു കാമ്പസിൽ സ്കൂൾ ലിറ്ററേച്ചർ ഫെസ്റ്റിവെൽ 2025 ഡോ ദാമോദർ പ്രസാദ് ഉദ്ഘാടനം ചെയ്തു.വായന മനുഷ്യന് വിവിധങ്ങളായ അനുഭവങ്ങൾ പ്രദാനം ചെയ്യുന്നു. വായന നമ്മുടെ ലോകത്തെ വിപുലപ്പെടുത്തുന്നുവെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഒരാഴ്ച നീണ്ടു നിൽക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിവെലിൽ, വിവിധ സെഷനുകളിലായി, കവി, പി.ശിവലിംഗൻ, ചന്ദ്രൻ കണ്ണഞ്ചേരി ടി. കനിമൊഴി, മാരിയത്ത്,തുടങ്ങി സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും

പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം ഹാദിയ റഹ്മത്ത് നിർവ്വഹിച്ചു.ചടങ്ങിൽ കനിമൊഴിയുടെ കവിത പ്രകാശനം ചെയ്തു. പ്രിൻസിപ്പാൾ, കെ.പ്രതാപൻ, പ്രധാനാധ്യാപിക, പി.സുമ, .ടി.പി കവിത, എൻ.വി ലിബേഷ് ,രജി ,പി.കെ ശോഭിത് എന്നിവർ സംസാരിച്ചു.

വായനാദിനം
വായനാദിനം

8.8.25 Friday

Gender Sensitization training:സ്കൂൾ ജൻഡർ ക്ലബ്ബിന്റേയും ടീൻസ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കോഴിക്കോട് ജൻഡർ പാർക്കിന്റെ സഹായത്തോടെ Gender sensitization training നടത്തി.

സ്കൂൾ ജൻഡർ ക്ലബ്ബിന്റേയും ടീൻസ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കോഴിക്കോട് ജൻഡർ പാർക്കിന്റെ സഹായത്തോടെ Gender sensitization training നടത്തി. പരിപാടിയിൽ ജൻഡർ പാർക്ക് റിസർച്ച് ഓഫീസർസ് ആയിട്ടുള്ള Dr. പീജ രാജനും , Dr. ദിവ്യ യും കുട്ടികളുമായി സംവദിച്ചു. DHM. കവിത ടീച്ചർ അധ്യക്ഷം വഹിച്ച ചടങ്  H.M.കിഷോർ മാഷ് ഉൽഘാടനം ചെയ്തു. രജി മാഷ് ആശംസകൾ പങ്കു വെച്ചു. ദേവശ്രീ നന്ദി പറഞ്ഞു. തനൂജ ടീച്ചർ, ലിബേഷ്, ലക്ഷ്മി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

ഓരോ വ്യക്തികളുടെയും പേർസണൽ സ്പേസ് ,ജൻഡർ ഈക്വാലിറ്റി , ജൻഡർ വാർപ്പുമാതൃകകൾ തുടങ്ങിയ ആശയങ്ങളെ പറ്റി ചർച്ചകൾ നടന്നു. കളികളിലൂടെയും സംവാദങ്ങളിലൂടെയും തുടർന്ന  പരിപാടിയിൽ കുട്ടികൾ ആക്റ്റീവ് ആയി പങ്കെടുത്തു. വ്യക്തി തലത്തിലും വീട്, സ്‌കൂൾ, മറ്റു സാമൂഹിക ഇടങ്ങൾ എന്നിവിടങ്ങളിൽ നമ്മൾ അഭിമുഖീകരിക്കുന്ന, അദൃശ്യമായി പാലിച്ചു പോരുന്ന ലിംഗ വിവേചനങ്ങളെ സൂഷ്മമായി മനസ്സിലാക്കാൻ സഹായിക്കുന്ന ചർച്ചകൾ ഉണ്ടായി.

Gender Sensitization training

ഓഗസ്റ്റ് 6 ഹിരോഷിമ ദിനം

സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 6 ഹിരോഷിമ ദിനത്തോടനുബന്ധിച്ച്  രാവിലെ 10 മണിക്ക് യുദ്ധവിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു.  

    ഉച്ചക്ക് 2.30ന് മെസ്സ് ഹാളിൽ വെച്ച് നോ അദർലാൻഡ് എന്ന ഡോക്യുമെൻററി ഫിലിം പ്രദർശിപ്പിച്ചു. 2024 ലെ മികച്ച ഡോക്യുമെൻററി ചിത്രത്തിനുള്ള പനോരമ ഓഡിയൻസ് അവാർഡും, ബെർലിനേൽ ഡോക്യുമെൻററി അവാർഡും, 97 മത് അക്കാദമി  അവാർഡിൽ മികച്ച ഡോക്യുമെൻററി ഫീച്ചർ ഫിലിമും നേടിയ ഈ ചിത്രം യുദ്ധത്തിൻറെ ഭീകരതയും, സാമ്രാജ്യത്വത്തിന്റെ അപകടവും കുട്ടികളെ ബോധ്യപ്പെടുത്തുന്നത് ആയിരുന്നു.

ഓഗസ്റ്റ് 6 ഹിരോഷിമ ദിനം
ഓഗസ്റ്റ് 6 ഹിരോഷിമ ദിനം