"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 95: | വരി 95: | ||
|} | |} | ||
*'''യോഗദിനം ''' | *'''യോഗദിനം ''' | ||
അന്താരാഷ്ട്ര യോഗദിനം സ്കൂളിൽ ഏറെ ഉത്സാഹത്തോടെ ആചരിച്ചു. മനസ്സിന്റെയും ശരീരത്തിന്റെയും സമരൂലിതമായ വികസനത്തിനായുള്ള യോഗയുടെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് മനസ്സിലാക്കി നൽകാൻ യോഗ ക്ലാസിലൂടെ കഴിഞ്ഞു. സ്കൂൾ കായികാധ്യാപകന്റെ നേതൃത്വത്തിൽ യോഗ ക്ലാസുകൾ നടന്നു ആധുനിക ജീവിതത്തിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് സാർ അഭിമുഖ പ്രഭാഷണം നടത്തി യോഗയുടെ ഡെമോൺസ്ട്രേഷൻ നൽകാൻ ക്ലാസ്സിലെ | അന്താരാഷ്ട്ര യോഗദിനം സ്കൂളിൽ ഏറെ ഉത്സാഹത്തോടെ ആചരിച്ചു. മനസ്സിന്റെയും ശരീരത്തിന്റെയും സമരൂലിതമായ വികസനത്തിനായുള്ള യോഗയുടെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് മനസ്സിലാക്കി നൽകാൻ യോഗ ക്ലാസിലൂടെ കഴിഞ്ഞു. സ്കൂൾ കായികാധ്യാപകന്റെ നേതൃത്വത്തിൽ യോഗ ക്ലാസുകൾ നടന്നു ആധുനിക ജീവിതത്തിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് സാർ അഭിമുഖ പ്രഭാഷണം നടത്തി യോഗയുടെ ഡെമോൺസ്ട്രേഷൻ നൽകാൻ ക്ലാസ്സിലെ സഹായിച്ചു. യോഗാസനങ്ങൾ യോഗാദ്ധ്യാപകന്റെ നേതൃത്വത്തിൽ നടത്തുകയും എല്ലാ വിദ്യാർത്ഥികളും നല്ല പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തു. വിദ്യാർഥികളിൽ ആത്മവിശ്വാസം, ശ്രദ്ധ, ആരോഗ്യ ബോധം എന്നിവ വർദ്ധിപ്പിക്കുവാനും ദിനംപ്രതി യോഗ ചെയ്യുന്ന ശീലം ഉണ്ടാക്കാനും ഇതിലൂടെ സഹായകമായി | ||
{| style="margin:0 auto;" | {| style="margin:0 auto;" | ||
|[[പ്രമാണം:BS TVM 44066 102c.jpeg|thumb|200px|center|]] | |[[പ്രമാണം:BS TVM 44066 102c.jpeg|thumb|200px|center|]] | ||
|[[പ്രമാണം:BS TVM 44066 127c.jpeg|thumb|200px|center|]] | |[[പ്രമാണം:BS TVM 44066 127c.jpeg|thumb|200px|center|]] | ||
|[[ | |[[പ്രമാണം:BS TVM 44066 yoga.jpeg|thumb|200px|center|]] | ||
|} | |} | ||
*'''യോഗദിനം NCC''' | *'''യോഗദിനം NCC''' | ||
20:33, 16 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
മികവ് പ്രവർത്തനങ്ങൾ 2025-26
- അവധിക്കാല ക്ലാസുകൾ
അവധിക്കാല ക്ലാസുകൾ ആഹ്ളാദ പ്രദമാക്കാൻ ചെമ്പൂര് എൽ. എം. എസ്. ഹയർ സെക്കന്ററി സ്കൂൾ നമ്മുടെ വിദ്യാർഥികൾക്കായി മെയ് 5 മുതൽ 10 വരെ അവധിക്കാല ക്ലാസുകൾ ഒരുക്കി. മധുരം മലയാളം, സ്പോക്കൺ ഇംഗ്ലീഷ്, ഹിന്ദി ബോലോ, കായിക പരിശീലനം, ചിത്ര രചന, സംഗീതം, കമ്പ്യൂട്ടർ പരിശീലനം, പൊതു വീജ്ഞാനം തുടങ്ങി പല മേഖലകളെയും ഉൾപ്പെടുത്തി വിധക്തർ നൽകിയ ക്ലാസുകൾ പുതിയ വർഷം ആത്മവിശ്വാസത്തോടും ആവേശത്തോടും പുതിയ അധ്യയനവർഷം കടന്നു വരുന്നതിനു സഹായകമായി കുട്ടികൾക്ക് എല്ലാ ദിവസവും ലഘുഭക്ഷണവും നൽകി. അവധിക്കാലത്ത് ഹിന്ദി പ്രചാരണ സഭയുടെ പ്രഥമ, ദൂസരി ക്ലാസുകൾ ആരംഭിച്ചു. വിദ്യാർത്ഥികളുടെ പഠനത്തിൽ തുടർച്ച നിലനിർത്താനും പഠനപിന്നോക്ക വിഭാഗങ്ങളിൽ വരുന്ന കുട്ടികൾക്ക് അധികപാഠം നൽകാനും അവധിക്കാല ക്ലാസുകളിലൂടെ കഴിഞ്ഞു.
- പഠനോപകരണ വിതരണം
പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി മെയ് 6ാം തിയതി പുതുതായി അഡ്മിഷൻ എടുത്ത എല്ലാ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ശ്രീ. ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഷീജ TL സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലാൽകൃഷ്ണൻ പഠനോപകരണം 5ാം ക്ലാസ്സിൽ പഠിക്കുന്ന ഏഞ്ജൽ ന് നൽകി ഉത്ഘാടനം നിർവഹിച്ചു. എസ്. എം. സി. ചെയർമാൻ ശ്രീ. അനീഷ് ചൈതന്യ, പി. ടി. എ. വൈസ് പ്രസിഡന്റ് ശ്രീമതി ദീപ, ലോക്കൽ മാനേജർ എന്നിവർ ആശംസകൾ അറിയിച്ചു. കുട്ടികൾക്കാവശ്യമായ ബാഗ്, നോട്ട് ബുപ്രമാണം:BS TVM 44066 152c.jpegക്കുകൾ, ബെൽറ്റ്, സോക്സ് എന്നിവ നൽകാൻ അധ്യാപകർ, പി. ടി. എ അംഗങ്ങൾ, അഭ്യുദയകാംഷികൾ എന്നിവർ സഹായിച്ചു. ഇതിനുള്ള പ്രത്യേക നന്ദി അർപ്പിക്കുന്നു.
- എസ്. എസ്. എൽ. സി. പരീക്ഷയ്ക്ക് 100% വിജയം
തുടർച്ചയായി 7ാം വർഷവും എസ്. എസ്. എൽ. സി. പരീക്ഷയ്ക്ക് 100% വിജയം കരസ്ഥമാക്കി. അന്നേദിവസം എല്ലാ വിഷയങ്ങൾക്കു 10A⁺, 9⁺ നേടിയ വിദ്യാർത്ഥികളുടെ വീടുകളിൽ അധ്യാപകരും പി. ടി. എ അംഗങ്ങളും സന്ദർശിച്ചു മധുരം നൽകിയും പൊന്നാട അണിയിച്ചും അനുമോദിച്ചു.
പ്ലസ്ടു വിഭാഗത്തിൽ ഫുൾ A⁺, 5A⁺ നേടിയ 10 വിദ്യാർത്ഥികളെ അനുമോദിച്ചു കൂടാതെ ആയിരത്തിനു മുകളിൽ മാർക്ക് കരസ്ഥമാക്കിയ 19 വിദ്യാർഥികൾക്കും പ്രത്യേകം അനുമോദനങ്ങൾ നൽകി.
ഒന്നാംവർഷ കോമേഴ്‌സ് വിദ്യാർത്ഥികളിൽ ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി പരീക്ഷയിൽ മുഴുവൻ മാർക്കും കരസ്ഥമാക്കിയ ശ്രുതി വി എസ്- ന് അസോസിയേഷൻ ഓഫ് കോമേഴ്‌സ് ടീച്ചേർസ് TVM സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ വച്ച് ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി അജിത മാഡത്തിൽ നിന്നും അനുമോദനം ഏറ്റുവാങ്ങി.
- പ്രവേശനോത്സവം
2025 - 2026 അക്കാദമിക് വർഷത്തെ പ്രവേശനോത്സവം ജൂൺ രണ്ടാം തീയതി വിപുലമായി ആഘോഷിച്ചു. ആര്യങ്കോട് ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം നമ്മുടെ സ്കൂളിൽ വച്ച് നടത്തപ്പെട്ടു. രാവിലെ 10 മണിക്ക് ചെമ്പൂര് എൽ എം എസ് എൽ പി എസ് സ്കൂളിൽ വച്ച് ഹെഡ്മിസ്ട്രസ് ശ്രീമതി സനൂജ ടീച്ചറിന്റെ പ്രഭാഷണത്തോടെ ആരംഭിച്ചു. ആര്യങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗിരിജാകുമാരി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ജീവൻ കുമാർ, പി.ടി.എ പ്രസിഡന്റ് ശ്രീ ജോസഫ് എസ്. എം. സി. ചെയർമാൻ ശ്രീ അനീഷ് ചൈതന്യ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. വർണ്ണത്തൊപ്പികളും ബലൂണുകളുമായി നവാദകരെ സ്വാഗതം ചെയ്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച കുഞ്ഞുങ്ങൾക്ക് അനുമോദനം നൽകി. എല്ലാവർക്കും മധുരം നൽകി പ്രവേശനോത്സവം വിജയകരമായി നടത്തപ്പെട്ടു
- പാഠം ഒന്ന് നല്ല പാഠം നല്ല മനുഷ്യരാവുക
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പാഠപുസ്തകത്തിനപ്പുറമുള്ള പഠനത്തിനായി വിദ്യാഭ്യാസ വകുപ്പ് അധ്യായന വർഷാരംഭത്തിൽ നടപ്പിലാക്കിയ 10 ദിവസത്തെ പഠന പരിപാടിയുടെ ഭാഗമായി നമ്മുടെ സ്കൂളിലും പാഠം ഒന്ന് നല്ല പാഠം ക്ലാസ്സുകൾ ആരംഭിച്ചു. വ്യത്യസ്ത മേഖലകളിലായി അധ്യാപകരും അതാതു മേഖലകളിലെ വിദഗ്ധരും ക്ലാസുകൾ കൈകാര്യം ചെയ്തു മാർക്കീനപ്പുറം ജീവിതത്തിൽ നല്ല പാഠങ്ങൾ കൂടെ പഠിപ്പിച്ചു നല്ല സ്വഭാവത്തിന്റെ ഉടമകളായി വളർത്താൻ ഈ ക്ലാസുകൾ ഉപകരിച്ചു. പുതു കാര്യങ്ങൾ, മയക്കുമരുന്ന് ലഹരി ഉപയോഗത്തിനെതിരായി ക്ലാസ് നയിച്ചത് ശ്രീ പ്രദീപ്. എസ് (നെയ്യാർ ഡാം AS I ) ആയിരുന്നു ജൂൺ മൂന്നിന് രാവിലെ 10 മുതൽ 11 30 വരെ ഹൈസ് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നൽകി.
Rules and Regulations, Low and Order എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ശ്രീ വിഷ്ണു ദേവ് ( BBA LLB) ക്ലാസ് എടുത്തു
ജൂൺ നാലാം തീയതി 01: 30 മുതൽ 3:00 pm വരെ വിദ്യാർഥികൾക്ക് ക്ലാസ് നൽകി. ജൂൺ 5 വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഹരിത വിദ്യാലയം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഹെൽത്ത് സെന്ററിലെ നേഴ്സ് നിഷ ക്ലാസുകൾ എടുത്തു.ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തെ ആസ്പദമാക്കി ജൂൺ പത്താം തീയതി SITCഷീന ഹെലൻ നിഷാറാണി എന്നിവർ ക്ലാസ്സ് എടുത്തു.ആരോഗ്യം, കായികക്ഷമത, വ്യായാമം എന്ന വിഷയത്തെ ആസ്പദമാക്കി ജൂൺ 9 ന് കായിക അധ്യാപകൻ ശ്രീ ജോയി ക്രിസ്റ്റഫർ കുട്ടികൾക്ക് ക്ലാസുകൾ നൽകി.കുട്ടികളെ മാതൃകാപരമായി വളർത്തിയെടുക്കാനും, നല്ല ശീലങ്ങൾ വളർത്താനും ജീവിതത്തിനു വേണ്ടി അടിത്തറ ഉണ്ടാക്കിയെടുക്കാനും ഈ പഠന പദ്ധതിയിലൂടെ സഹായകമായി.
- പരിസ്ഥിതി ദിനാചരണം
ഈ വർഷത്തെ പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങളുടെ ടീം ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ എന്നതായിരുന്നു. ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്പെഷ്യൽ അസംബ്ലി ചേർന്ന് പരിസ്ഥിതി ദിനാഘോഷത്തിൽ പ്രതിജ്ഞ ചൊല്ലി. ആര്യങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.ജീവൻ കുമാർ പരിസ്ഥിതി ദിന സന്ദേശം നൽകി. കുട്ടികൾ പരിസ്ഥിതി ഗാനം ആലപിച്ചു. അസംബ്ലിക്ക് ശേഷം പിടിഎ പ്രസിഡന്റ് വൈസ് പ്രസിഡന്റ് എസ് എം സി ചെയർമാൻ എന്നിവരുടെ സാന്നിധ്യത്തിൽ ശ്രീ. ജീവൻ കുമാർ സ്കൂൾ കോമ്പൗണ്ടിൽ മാവിൻ തൈ നട്ട് പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.അന്നേദിവസം വിദ്യാർത്ഥികൾ സ്കൂൾ പരിസരത്ത് ചെടികൾ, നട്ടുപിടിപ്പിക്കുകയും പൂന്തോട്ടം വൃത്തിയാക്കുകയും ചെയ്തു ദിനാചരണവുമായി ബന്ധപ്പെട്ട പോസ്റ്റർ രചന ക്വിസ് മത്സരം എന്നിവ നടത്തി വിദ്യാർഥികൾക്ക് സമ്മാനം നൽകി
- വരവേൽപ്പ് - 2025
ഹയർസെക്കൻഡറി ഒന്നാം വർഷ വിദ്യാർത്ഥികളുടെ പ്രവേശനോത്സവവും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും 2025 ജൂൺ 18 ബുധനാഴ്ച ഹയർസെക്കൻഡറി ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. പി.ടി.എ. പ്രസിഡണ്ട് ശ്രീ. ജോസഫ് അധ്യക്ഷത വഹിച്ച യോഗം ലോക്കൽ മാനേജർ റവറന്റ് സന്തോഷ് കുമാർ അച്ഛന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു സ്റ്റാഫ് സെക്രട്ടറി ബൈജു ടി ആർ സ്വാഗതം ആശംസിച്ചു. ബഹു. പാറശ്ശാല എം.എൽ.എ.ശ്രീ. ഹരീന്ദ്രൻ ഉദ്ഘാടനകർമ്മം വഹിച്ചു. വിശിഷ്ടാതിഥി ശ്രീമതി സി.എം. പ്ര? Eela (അസിസ്റ്റന്റ് കമ്മിഷണർ ഇൻകം ടാക്സ് ) മുഖ്യപ്രഭാഷണം നൽകി ആര്യങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഉഷാകുമാരി ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വഴി ശ്രീ. ലാൽ കൃഷ്ണൻ ആര്യങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ജീവൻ കുമാർ, ഹെഡ്മിസ്ട്രസ് ശ്രീമതി. ഷീജ, ശ്രീ. അനീഷ് ചൈതന്യ (എസ്.എം.സി ചെയർമാൻ( എന്നിവർ ആശംസകൾ അറിയിച്ചു
- വായന ദിനം
മലയാളത്തിന്റെ മഹാനായ എഴുത്തുകാരൻ പി.എൻ. പണിക്കരുടെ സ്മരണയിലാണ് ഓരോ വർഷവും ജൂൺ 19 വായനദിനമായി ആചരിക്കുന്നത്. വായനയുടെ മഹത്വം ഓർമ്മപ്പെടുത്തുകയും വിദ്യാർത്ഥികളിൽ വായന ശീലം വളർത്തുകയും ചെയ്യുന്നതിനായി ഈ വർഷവും വായനദിനം ഗംഭീരമായി ആചരിച്ചു
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനാഘോഷ പരിപാടികൾ ജൂൺ 19 വ്യാഴാഴ്ച 09:30ന് ആരംഭിച്ചു. കുട്ടികളുടെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ നമ്മുടെ പ്രഥമാധ്യാപിക ശ്രീമതി ഷീജ T. L ടീച്ചർ അധ്യക്ഷപദം അലങ്കരിച്ചു. Dr. വിജീഷ് വിജയൻ വായനാദിനം ഉദ്ഘാടനം നിർവഹിച്ചു. ശ്രീമതി സുനിജ ടീച്ചർ വിശിഷ്ടാതിഥികൾക്ക് സ്വാഗതം ആശംസിച്ചു.
വിശിഷ്ടാതിഥി ശ്രീ Dr. വിജീഷ് വിജയൻ വായന എങ്ങനെ തുടങ്ങാം, അത് എങ്ങനെ പരിപോഷിപ്പിക്കാം എന്നതിനെക്കുറിച്ച് ക്ലാസ് എടുക്കുകയും കുട്ടികളോട് സംവദിക്കുകയും ചെയ്തു. സാറിന്റെ ടീം അംഗങ്ങളായ (AIMS TEAM ) ശ്രീ. ലാലു, സാർ അന്നേദിവസം പത്രം 2 ടീമിനു നൽകി സാർ പറയുന്ന അതിലെ വാക്കുകൾ ആദ്യം കണ്ടെത്തുന്ന വർക്ക് സമ്മാനം നൽകി. തുടർന്ന് വായനയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന രണ്ട് ഗാനങ്ങൾ ശ്രീ. അജയ് മോഹനൻസർ പഠിപ്പിച്ചു. തുടർന്ന് വായനയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന "മാജിക് ഷോ", "പപ്പക്ഷോ" എന്നിവ നടത്തി. വായന വാരവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം, പോസ്റ്റർ രചന, കവിതാലാപനം എന്നിവ നടത്തി വിജയികൾക്ക് സമ്മാനം നൽകി. അജന്ത ടീച്ചറിന്റെ കൃതജ്ഞതയോടെ വായനദിനം പരിപാടികൾ അവസാനിച്ചു
- വായനാദിനം - സംസ്കൃതം
സംസ്കൃതം ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 19 മുതൽ 25 വരെ വായനാവാരമായി ആഘോഷിച്ചു സംസ്കൃത വിദ്യാർത്ഥികൾക്കായി കയ്യെഴുത്ത് മത്സരം, വായനാദിന പോസ്റ്റർ രചന, വായനാ മത്സരം, വായനാദിന ക്വിസ് വായനക്കുറിപ്പ് തുടങ്ങിയ മത്സരങ്ങൾ നടത്തി ജൂൺ 19 മുതൽ കുട്ടികൾക്ക് വായിക്കാൻ നൽകിയ പുസ്തകങ്ങൾ
1. രാമായണം2. മഹാഭാരതം3. പുരാണങ്ങൾ4. അഭിജ്ഞാനശാകുന്തളം5. വേദങ്ങൾ6. പഞ്ചതന്ത്ര കഥകൾ 7. യോഗദർശനം വായനാദിന മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി.
- ആധുനിക ടോയ്ലറ്റ് സമുച്ചയം
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ഒരു എയ്ഡഡ് സ്കൂളിന് ലഭിക്കാവുന്ന എല്ലാ ആനുകൂല്യങ്ങളും ഞങ്ങളുടെ സ്കൂളിനും ലഭിച്ചുവരുന്നു. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ബഹുമാനപ്പെട്ട മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായ ശ്രീ ലാൽ കൃഷ്ണയുടെ ഫണ്ടിൽ നിന്നും ഹൈസ്കൂൾ പെൺകുട്ടികൾക്കായി 10 ലക്ഷം രൂപ ചെലവഴിച്ച് ആധുനിക ടോയ്ലറ്റ് സമുച്ചയം നിർമ്മിച്ചു നൽകി. 18/06/2025 -ൽ ഇതിന്റെ ഉദ്ഘാടനം ശ്രീ. ലാൽ കൃഷ്ണൻ =ബ്ലോക്ക് പഞ്ചായത്ത് മെമ്പർ) നിർവഹിച്ചു. പെരുങ്കടവിള ബ്ലോക്ക് ഭരണസമിതിയോടും, ലാൽ കൃഷ്ണ സാറിനോട് ഉള്ള ഹൃദയം നിറഞ്ഞ നന്ദി
- നല്ല പാഠം
പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ നല്ല പാഠം പദ്ധതി കുട്ടികളുടെ വ്യക്തി വികസനത്തിനും സാമൂഹിക ബോധമുള്ള പൗരന്മാരായ വളരുന്നതിനും ഗുണകരമായി. ഈ അധ്യായന വർഷം നമ്മുടെ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ആന്റോ ബ്ലെസ്സൻ ന്റെ കരൾ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി 50,000/- രൂപ സഹായം നൽകാൻ സാധിച്ചു. കൂടാതെ 11 മാസം മാത്രം പ്രായമുള്ള അനുനന്ദയുടെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയും നല്ലപാഠം പദ്ധതിയുടെ ഭാഗമായി ചികിത്സാസഹായം നൽകാൻ കഴിഞ്ഞു
- യോഗദിനം
അന്താരാഷ്ട്ര യോഗദിനം സ്കൂളിൽ ഏറെ ഉത്സാഹത്തോടെ ആചരിച്ചു. മനസ്സിന്റെയും ശരീരത്തിന്റെയും സമരൂലിതമായ വികസനത്തിനായുള്ള യോഗയുടെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് മനസ്സിലാക്കി നൽകാൻ യോഗ ക്ലാസിലൂടെ കഴിഞ്ഞു. സ്കൂൾ കായികാധ്യാപകന്റെ നേതൃത്വത്തിൽ യോഗ ക്ലാസുകൾ നടന്നു ആധുനിക ജീവിതത്തിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് സാർ അഭിമുഖ പ്രഭാഷണം നടത്തി യോഗയുടെ ഡെമോൺസ്ട്രേഷൻ നൽകാൻ ക്ലാസ്സിലെ സഹായിച്ചു. യോഗാസനങ്ങൾ യോഗാദ്ധ്യാപകന്റെ നേതൃത്വത്തിൽ നടത്തുകയും എല്ലാ വിദ്യാർത്ഥികളും നല്ല പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തു. വിദ്യാർഥികളിൽ ആത്മവിശ്വാസം, ശ്രദ്ധ, ആരോഗ്യ ബോധം എന്നിവ വർദ്ധിപ്പിക്കുവാനും ദിനംപ്രതി യോഗ ചെയ്യുന്ന ശീലം ഉണ്ടാക്കാനും ഇതിലൂടെ സഹായകമായി
- യോഗദിനം NCC
ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശിച്ചത് അനുസരിച്ച് കുട്ടികൾക്ക് യോഗയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി എല്ലാവർഷവും ജൂൺ 21 യോഗ പരിശീലനം നൽകി വരുന്നു.
എൻ. സി. സി. വിദ്യാർത്ഥികൾക്കായി ഒരു യോഗ ക്ലാസ് ജൂൺ 21 രാവിലെ 7 മണി മുതൽ ജനാർദ്ദനപുരം സ്കൂളിൽ വച്ച് നടത്തുകയുണ്ടായി. യോഗ ട്രെയിനർ ശ്രീമതി സിന്ധു ക്ലാസ് കൈകാര്യം ചെയ്തു. യോഗ ദിവസവും ചെയ്യുന്നതിന്റെ ഗുണങ്ങൾ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു, കുട്ടികൾക്ക് സ്ഥിരം ചെയ്യാനുള്ള യോഗസനങ്ങൾ ചെയ്യിപ്പിച്ചു. 50 എൻ സി സി കേഡറ്റ് ക്ലാസിൽ പങ്കെടുത്തു 08:30 ന് ക്ലാസ് അവസാനിപ്പിച്ചു കുട്ടികൾക്ക് ലഘുഭക്ഷണവും നൽകി
| [[|thumb|200px|center|]] | [[|thumb|200px|center|]] | [[|thumb|200px|center|]] | [[|thumb|200px|center|]] |
- ലഹരി വിരുദ്ധ ദിനാചരണം
കുട്ടികളടക്കം ലഹരി മരുന്ന് റാക്കറ്റുകളുടെ കരിയർമാർ ആകുന്നതിന്റെ റിപ്പോർട്ടുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നാം ഇന്ന് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് എല്ലാവർഷവും ജൂൺ 26 ലോകമെമ്പാടും ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നത്. അമിത ലഹരി മരുന്ന് ഉപയോഗത്തെ തുടർന്ന് ശാരീരികമായും മാനസികമായും നേരിടുന്ന പ്രശ്നങ്ങൾ സാമൂഹിക പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടെ വിനാശകരമായ പ്രത്യാഘാതങ്ങളെ കുറിച്ച് അവബോധം വളർത്തുകയാണ് ഈ ദിനം ലക്ഷ്യമിടുന്നത്. ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ നിന്നും ചെമ്പൂര് ജംഗ്ഷൻ വരെ റാലി സംഘടിപ്പിച്ചു. NCC, NSS കുട്ടികൾ, സ്കൂൾ വിദ്യാർത്ഥികൾ, അധ്യാപകർ, പിടിഎ അംഗങ്ങൾ റാലിയിൽ സംബന്ധിച്ചു ലഹരി വിരുദ്ധ മുദ്രാവാക്യം കുട്ടികൾ വിളിച്ചും കൊണ്ട് ലഹരിവിരുദ്ധ പ്ലക്കാർഡുകൾ പ്രദർശിപ്പിച്ചു അനൗൺസ്മെന്റ് വാഹനത്തിന് പിന്നാലെ കുട്ടികൾ അണിനിരന്നു ലഹരി വിരുദ്ധ സന്ദേശം സമൂഹത്തിന് നൽകി.
ഉച്ചയ്ക്ക് ശേഷം ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നടന്നു. സിവിൽ പോലീസ് ഓഫീസർ പ്രദീപ് സാർ ക്ലാസുകൾ കൈകാര്യം ചെയ്തു. ജൂൺ 25ന് ഹയർസെക്കൻഡറി ഓഡിറ്റോറിയത്തിൽ വച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് 'ഉണർവ്' പ്രോഗ്രാം നടത്തപ്പെട്ടു. ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് കാട്ടാക്കട സി ഐ ബാദുഷ സാർ നൽകിയ ക്ലാസുകൾ വളരെ പ്രയോജനപ്രദമായിരുന്നു
| [[|thumb|200px|center|]] | [[|thumb|200px|center|]] | [[|thumb|200px|center|]] | [[|thumb|200px|center|]] |
- സൂര്യകാന്തി മികവുത്സവം 2025
സമഗ്ര വിദ്യാഭ്യാസ സമന്വയ പദ്ധതിയുടെ ഭാഗമായി പാറശ്ശാല നിയോഗ മണ്ഡലം എം.എൽ.എ ശ്രീ. സി.കെ. ഹരീന്ദ്രൻ അവർകളുടെ നേതൃത്വത്തിൽ 2025 ജൂലൈ 1 ഗോൾഡൻ പാലസ് ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ കുന്നത്തുകാലിൽ വച്ച് പ്രതിഭാ സംഗമം, കരിയർ ഗൈഡൻസ്, ഗുരുവന്ദനം, ഗാനമേള എന്നിവ സംഘടിപ്പിച്ചു. ബഹു. കേരള ധനകാര്യ വകുപ്പ് മന്ത്രി ശ്രീ. കെ.എൻ. ബാലഗോപാൽ, അഡ്വക്കേറ്റ്. വി. ജോയ് എം.എൽ.എ., ബഹു. തിരൂർ ജില്ലാ കളക്ടർ, ശ്രീമതി അനിൽകുമാരി ഐഎഎസ് തുടങ്ങിയ സാമൂഹ്യ സാംസ്കാരിക രംഗത്ത് പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ വച്ച് നമ്മുടെ സ്കൂളിന് 100 മേനി വിജയത്തിന്റെ ട്രോഫി ഏറ്റുവാങ്ങി. കൂടാതെ സംസ്ഥാനതലത്തിൽ പ്രവർത്തിപരിചയം എഗ്രേഡ് കരസ്ഥമാക്കിയ അഭിരാം.വി എസ്, എസ്.എസ്.എൽ.സി., പ്ലസ് ടു വിജയികൾ, യു.എസ്. എസ്. വിജയികൾ എന്നിവരും അവാർഡുകൾ ഏറ്റുവാങ്ങി.
| [[|thumb|200px|center|]] | [[|thumb|200px|center|]] | [[|thumb|200px|center|]] | [[|thumb|200px|center|]] |
- 'സൂംബ ഡാൻസ്
ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി അപരിചിതമായ മാനസിക സമ്മർദ്ദങ്ങൾ കുറയ്ക്കാൻ സൂംബ, എയ്റോബിക്, യോഗ തുടങ്ങിയ കായിക വ്യായാമങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂൾ വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തി. നമ്മുടെ സ്കൂളിൽ ലഹരി വിരുദ്ധ ദിനാഘോഷത്തെ തുടർന്ന് സൂംബ പരിശീലനം നൽകി. അതിനായി സൂംബ വീഡിയോ ക്ലാസ്സ് ഗ്രൂപ്പിൽ പരിശീലിപ്പിച്ചു വരികയും നിർദിഷ്ട ദിവസങ്ങളിൽ ജിജി ടീച്ചറിന്റെ നേതൃത്വത്തിൽ പരിശീലനം നൽകുന്നു
| [[|thumb|200px|center|]] | [[|thumb|200px|center|]] | [[|thumb|200px|center|]] | [[|thumb|200px|center|]] |
- മികച്ച ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള ജില്ലാതല അവാർഡ് എൽ. എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര്
ആന്റി നർക്കോട്ടിക് കൗൺസിൽ ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ മികച്ച ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള ഹൈസ്കൂൾ വിഭാഗം അവാർഡിന് ചെമ്പൂര് എൽ എം എസ് ഹയർ സെക്കൻഡറി സ്കൂൾ അർഹമായി. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ കനകക്കുന്നിൽ വച്ചു നടന്ന അവാർഡ് ദാനച്ചടങ്ങിൽ ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി പ്രസ്തുത ചടങ്ങിൽ വച്ച് പ്രശസ്ത നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ ശ്രീ പ്രേംകുമാറിൽ നിന്നും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി. സ്കൂളിനു ലഭിച്ച ഈ മികച്ച അംഗീകാരത്തിനായി പ്രയത്നിച്ച ബിനു ജോൺ, ജൂബിലി മോഹൻ, ഷീന ഹെലൻ, ജിജിമോൾ എന്നീ അധ്യാപകർക്ക് പ്രത്യേകം നന്ദി
| [[|thumb|200px|center|]] | [[|thumb|200px|center|]] | [[|thumb|200px|center|]] | [[|thumb|200px|center|]] |
- 'വാങ്മയംപരീക്ഷ
| [[|thumb|200px|center|]] | [[|thumb|200px|center|]] | [[|thumb|200px|center|]] | [[|thumb|200px|center|]] |
- 'ക്ളാസ് പീ.ടീ.എ
| [[|thumb|200px|center|]] | [[|thumb|200px|center|]] | [[|thumb|200px|center|]] | [[|thumb|200px|center|]] |
- 'U S S പരീക്ഷ
| [[|thumb|200px|center|]] | [[|thumb|200px|center|]] | [[|thumb|200px|center|]] |
- 'ചാന്ദ്രദീനം
| [[|thumb|200px|center|]] | [[|thumb|200px|center|]] | [[|thumb|200px|center|]] | [[|thumb|200px|center|]] |








































