"സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 70: വരി 70:
ഈ അധ്യയന വർഷത്തെ പി ടി എ,  എം പി ടി എ കമ്മിറ്റി അംഗങ്ങളുടെ തെരെഞ്ഞെടുപ്പ് 2025ജൂലൈ 4  നു നടന്നു.    
ഈ അധ്യയന വർഷത്തെ പി ടി എ,  എം പി ടി എ കമ്മിറ്റി അംഗങ്ങളുടെ തെരെഞ്ഞെടുപ്പ് 2025ജൂലൈ 4  നു നടന്നു.    


ശ്രീ ലിജോ ആന്റണി ഡോ. ലിസ ശോഭ ഇവർ യഥാക്രമം പി.ടി. എ എം. പി. ടി. എ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പാരെന്റ്സും ടീച്ചേഴ്സും ഉൾപ്പെടെ 20 പി ടി എ അംഗങ്ങളും  12 എം പി ടി എ അംഗങ്ങളുമാണ്  ഉള്ളത്. <gallery>
ശ്രീ ലിജോ ആന്റണിഡോ. ലിസ ശോഭ ഇവർ യഥാക്രമം പി.ടി. എ എം. പി. ടി. എ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പാരെന്റ്സും ടീച്ചേഴ്സും ഉൾപ്പെടെ 20 പി ടി എ അംഗങ്ങളും  12 എം പി ടി എ അംഗങ്ങളുമാണ്  ഉള്ളത്. <gallery>
പ്രമാണം:26078- Newly ElectedPTA-2025 .jpeg|26078- Newly Elected PTA-2025  
പ്രമാണം:26078- Newly ElectedPTA-2025 .jpeg|26078- Newly Elected PTA-2025  
പ്രമാണം:26078-PTA first Meeting-2025.jpeg|26078-PTA first Meeting-2025
പ്രമാണം:26078-PTA first Meeting-2025.jpeg|26078-PTA first Meeting-2025
വരി 76: വരി 76:
പ്രമാണം:26078-Speech-Lijo Antony- PTA president-2025.jpeg|26078-Speech-Lijo Antony- PTA president-2025
പ്രമാണം:26078-Speech-Lijo Antony- PTA president-2025.jpeg|26078-Speech-Lijo Antony- PTA president-2025
</gallery>
</gallery>
== '''ജൂലൈ 5ബഷീർ ദിനം''' ==
== '''ജൂലൈ 5ബഷീർ ദിനം''' ==
ബഷീർ ദിനത്തോടനുബന്ധിച്ച്  'പാത്തുമ്മയുടെ ആടിന്റെ' ദൃശ്യാവിഷ്‌കാരം നടത്തി. മതിലുകൾ എന്ന സിനിമയിൽനിന്നുമുള്ള ഒരു സീൻ അടിക്കുറിപ്പ് മത്സരം നടത്തി. <gallery>
ബഷീർ ദിനത്തോടനുബന്ധിച്ച്  'പാത്തുമ്മയുടെ ആടിന്റെ' ദൃശ്യാവിഷ്‌കാരം നടത്തി. മതിലുകൾ എന്ന സിനിമയിൽനിന്നുമുള്ള ഒരു സീൻ അടിക്കുറിപ്പ് മത്സരം നടത്തി. <gallery>

15:04, 16 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം

ജൂൺ 2, 10 amന്പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. കൊച്ചി സിറ്റി പോലീസ് എസ് .ഐ  ശ്രീ ബാബു ജോൺ ഉത്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ ടെർലി, പി.  ടി. എ പ്രസിഡന്റ് ശ്രീ ലിജോ ആന്റണി, സ്കൂൾ ലീഡർ അയോണ ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നവാഗതരായ 275 കുട്ടികൾക്ക് ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയ്‌സ്‌മിൻ സമ്മാനങ്ങൾ നൽകി. തുടർന്ന്   ശ്രീ ബാബു ജോൺ മാതാപിതാക്കൾക്ക് ബോധവത്കരണ ക്ലാസ് നൽകി.

പരിസ്ഥിതി ദിനം

കേരള സംസ്ഥാന കൃഷി വകുപ്പിൽ 16വർഷം  സേവനം ചെയ്ത് ആലപ്പുഴ ജില്ലയിലെ സ്റ്റേറ്റ് ഹോർട്ടി കൾച്ചർ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ ആയി വിരമിച്ച ശ്രീ ഫിലിപ്പ്ജി ടി. കാനാട്ട് മുഖ്യ അതിഥി  ആയിരുന്നു. അസംബ്ലി മദ്ധ്യേ പ്രസംഗം, ഗാനം  ഇവ കുട്ടികൾ അവതരിപ്പിച്ചു. ഹൈസ്കൂൾ, യു പി, എൽ പി വിഭാഗങ്ങളിൽ യഥാക്രമം ക്വിസ്, പോസ്റ്റർ നിർമ്മാണം, പെൻസിൽ ഡ്രോയിങ് എന്നീ മത്സരങ്ങൾ നടത്തി.

യോഗ ദിനം

യോഗ ദിനം സമുചിതമായി ആഘോഷിച്ചു. സ്കൂളിലെ നേവൽ എൻ സി സി യൂണിറ്റിന്റെ നേതൃത്വത്തിൽ, വിവിധ യോഗ ആസനങ്ങളെക്കുറിച്ചുള്ള ഡാൻസ്, യോഗ ദിന സന്ദേശം ഇവ അസംബ്ലി മധ്യത്തിൽ അവതരിപ്പിക്കുകയുണ്ടായി.

ലോക സംഗീതദിനം

സംഗീതം മനസിലേറ്റുന്നവർക്കും, പാടാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കും വേദി തുറന്നുകൊടുത്ത ദിനമായിരുന്നു ഇത്. ഇടവേളയിൽ, താല്പര്യമുള്ള കുട്ടികൾക്ക് മൈക്കിലൂടെ പാടുവാൻ അവസരം ഉണ്ടായിരുന്നു. അസംബ്ലിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി ആരുഷ് അവതരിപ്പിച്ച  എ മ്യൂസിക്കൽ പീസ് ഇൻ ഓർഗൻ, 10-ാം  ക്ലാസ് വിദ്യാർത്ഥിനി വേദവതി രാജേഷ്, സംഗീത അദ്ധ്യാപിക ജ്യോതി അമൽ ഇവർ അവതരിപ്പിച്ച മനോഹരമായ ഗാനങ്ങൾ ഇവ ഈ ദിനത്തെ മനോഹരമാക്കി . 

വായനാവാരം - ജൂൺ 19-25

ജൂൺ 19- 25വരെ വിവിധ പരിപാടികളോടെ വായനാവാരം ആഘോഷിച്ചു. വായനയിലേക്ക് കുട്ടികളെ ആകർഷിക്കുക, സർഗാത്മക രചനകൾക്ക് പ്രോത്സാഹനം നൽകുക, എഴുത്തിന്റെ അത്ഭുത ലോകം തുറന്നു കൊടുക്കുക, ആവിഷ്‌ക്കാര രീതികൾ പരിചയപ്പെടുക തുടങ്ങിയ ലക്ഷ്യങ്ങളോടെ വിവിധ മത്സരങ്ങൾ നടത്തി. കൈയ്യെഴുത്ത്, പ്രസംഗം, കവിതാരചന, ആസ്വാദനം, പുസ്തകപ്രദർശനം   എന്നീ മത്സരങ്ങളാണ് ഓരോദിനവും നടത്തിയത്. ധാരാളം കുട്ടികൾ പങ്കെടുക്കുകയുണ്ടായി. വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി.

ലഹരി വിരുദ്ധ ദിനം

ലഹരിവിരുദ്ധ പ്രതിജ്ഞയിൽ കുട്ടികൾ പങ്കെടുത്തു. ക്ലാസ് തലത്തിൽ പോസ്റ്റർ മത്സരം, അസംബ്ലിയോടനുബന്ധിച്ച് സുമ്പ ഡാൻസ് ഇവ നടത്തുകയുണ്ടായി.

സ്കൂൾ ഡേ - ജൂലൈ 2, 2025

വിദ്യാലയത്തിന്റെ മധ്യസ്ഥനായ സെന്റ് തോമസിന്റെ തിരുന്നാൾ ദിനം സ്കൂൾ ഡേ ആയി ആഘോഷിച്ചു. എം ൽ എ ശ്രീ ടിജെ വിനോദ് മുഖ്യാഥിതി ആയിരുന്നു. സ്കൂൾ മാനേജർ സിസ്റ്റർ റ്റെർലി, അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ ശ്രീമതി ലതിക ടീച്ചർ, പി ടി എ പ്രസിഡന്റ് ശ്രീ ലിജോ എന്നിവർ ആശംകൾ അർപ്പിച്ചു.

ക്ലബ്ബുകളുടെ ഉത്‌ഘാടനം

സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെ  ഉത്‌ഘാടനവും ഇതോടൊപ്പം നടത്തുകയുണ്ടായി. സയൻസ്‌ക്ലബ്,   നേച്ചർ ക്ലബ്,

മാത്‍സ് ക്ലബ്,  സോഷ്യൽ സയൻസ് ക്ലബ്, വിദ്യാരംഗം കലാസാഹിത്യവേദി, ഐ. ടി . ക്ലബ് എന്നീ ക്ലബുകളുടെ  പ്രവർത്തനവർഷ   ഉത്‌ഘാടനം നിർവഹിച്ചത് പ്രസിദ്ധ ഗായകനായ ബഹു. വിപിൻ കുരിശുതറ അച്ചനാണ്.       

വിന്നേഴ്സ്മീറ്റ്

കഴിഞ്ഞ വർഷം എസ്‌. എസ്‌. എൽ. സി   പരീക്ഷയിൽ ഫുൾ എ പ്ലസ് ലഭിച്ച 44 കുട്ടികളെയും 9 എ പ്ലസ് ലഭിച്ച 8 കുട്ടികളെയും  സ്കൂൾ ദിനത്തിൽ ആദരിച്ചു. കഴിഞ്ഞ വർഷത്തെ സ്കൂൾ ലീഡർ ആയിരുന്ന കുമാരി പ്രിൻസി സ്കൂൾ ഓർമ്മകൾ പങ്കുവച്ചു. വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ടീച്ചേഴ്സ്, പേരെന്റ്സ്, എല്ലാവർക്കും നന്ദി പറഞ്ഞു. 

Winners Meet-2025




പി ടി എ  തെരെഞ്ഞെടുപ്പ്

ഈ അധ്യയന വർഷത്തെ പി ടി എ,  എം പി ടി എ കമ്മിറ്റി അംഗങ്ങളുടെ തെരെഞ്ഞെടുപ്പ് 2025ജൂലൈ 4  നു നടന്നു.    

ശ്രീ ലിജോ ആന്റണി, ഡോ. ലിസ ശോഭ ഇവർ യഥാക്രമം പി.ടി. എ എം. പി. ടി. എ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പാരെന്റ്സും ടീച്ചേഴ്സും ഉൾപ്പെടെ 20 പി ടി എ അംഗങ്ങളും  12 എം പി ടി എ അംഗങ്ങളുമാണ്  ഉള്ളത്.

ജൂലൈ 5ബഷീർ ദിനം

ബഷീർ ദിനത്തോടനുബന്ധിച്ച് 'പാത്തുമ്മയുടെ ആടിന്റെ' ദൃശ്യാവിഷ്‌കാരം നടത്തി. മതിലുകൾ എന്ന സിനിമയിൽനിന്നുമുള്ള ഒരു സീൻ അടിക്കുറിപ്പ് മത്സരം നടത്തി.