ഉള്ളടക്കത്തിലേക്ക് പോവുക

"ചാലാട് സെൻട്രൽ എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13629 (സംവാദം | സംഭാവനകൾ)
No edit summary
13629 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 31: വരി 31:

ജൂൺ 19 വായനദിനത്തിൽ പി. എൻ. പണിക്കർ അനുസ്മരണം നടത്തി.ലൈബ്രറി പുസ്തക പ്രദർശനം നടത്തി.കുട്ടികൾക്കിഷ്ടപ്പെട്ട പുസ്തകം തെരഞ്ഞെടുത്തു കൊണ്ട് ലൈബ്രറി പുസ്തക വിതരണം ആരംഭിച്ചു.ക്ലാസ്സ്‌ മുറികളിൽ വായനമൂല ഒരുക്കി.കെ. ജി ക്ലാസ്സിൽ ചിത്രവായനയും മറ്റു ക്ലാസ്സുകളിൽ വായന മത്സരവും, ക്വിസ് മത്സരം,സാഹിത്യകാരന്മാരെ പരിചയപ്പെടൽ തുടങ്ങിയ പരിപാടികൾ നടത്തി.

== '''ലഹരിവിരുദ്ധ ദിനം''' ==
കുട്ടികൾക്ക് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ കൊടുത്തു. ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.ലഹരിവിരുദ്ധ ക്യാമ്പയിൻ കർമ്മപദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം തത്സമയസംപ്രേഷണം ചെയ്തു.കുട്ടികൾ സുമ്പ ഡാൻസ് കളിച്ചു. ലഹരിവിരുദ്ധ പോസ്റ്റർ ഉണ്ടാക്കി.

17:40, 6 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം 2025-26

2025-26 വർഷത്തെ പ്രവേശനോത്സവം ജൂൺ 2 ന് 10 മണിക്ക് കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ ശ്രീ.റാഷിദ് കെ. പി ഉദ്ഘാടനം ചെയ്തു.

ഹെഡ്മിസ്ട്രസ് ശ്രീമതി വി.വി.രജനി ടീച്ചർ സ്വാഗതം പറഞ്ഞ പരിപാടിയിൽ പി.ടി.എ പ്രസിഡന്റ് ശ്രീ. പ്രസൂൺ പി.കെ അധ്യക്ഷത വഹിച്ചു.

Lkg മുതൽ 5വരെ ക്ലാസ്സിലുള്ള കുട്ടികൾക്ക് അധ്യാപകർ സമ്മാന കിറ്റുകളും കുട്ടികളുടെ പേരെഴുതിയ കടലാസ് പൂക്കളും നൽകി.

ശ്രീ.രാമചന്ദ്രൻ (എരിഞ്ഞാറ്റു വയൽ റസിഡൻഷ്യൽ അസോസിയേഷൻ), ശ്രീ ടി.പി.ഉദയകുമാർ (നന്മ ചാരിറ്റബിൾ ട്രസ്റ്റ്), ശ്രീമതി സബീന പി.പി (മദർ പിടിഎ പ്രസിഡന്റ്) എന്നിവർ പരിപാടിയിൽ ആശംസ അറിയിച്ച് സംസാരിച്ചു.സൗഹൃദ റസിഡൻഷ്യൽ അസോസിയേഷന്റെ വകയായി ഒന്നു മുതൽ അഞ്ച് വരെയുള്ള ക്ലാസുകളിലേക്കുള്ള ലൈബ്രറി റാക്ക് ശ്രീ.എം. വി.സുദാസൻ മാസ്റ്ററും ഭാരവാഹികളും ക്ലാസ്സ്‌ അധ്യാപകർക്ക് കൈമാറി. നന്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ വകയായി കുട്ടികൾക്കുള്ള പഠനോപകരണങ്ങളും മധുരവും കൈമാറി.എൽ എസ് എസ് പരീക്ഷയിൽ വിജയം നേടിയ ആൽഫിൻ റോണി, ഷൈൻ ഷനിൽ, ഇഷാൻ വിജേഷ് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.

പരിസ്ഥിതി ദിനം

ഈ വർഷത്തെ പരിസ്ഥിതി ദിനത്തിൽ അസംബ്ലിയിൽ കുട്ടികൾക്ക് പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം പറഞ്ഞു കൊടുത്തു. പരിസ്ഥിതി ദിന പ്രതിജ്ഞയെടുത്തു.അധ്യാപകരും കുട്ടികളും ചേർന്ന് പ്രകൃതി നടത്തം സംഘടിപ്പിച്ചു. "എത്ര മരത്തിൽ പേരറിയാം"എന്ന ഈ പ്രവർത്തനത്തിൽ കുട്ടികൾ വിവിധ മരങ്ങളുടെയും സസ്യങ്ങളുടെയും പേരുകൾ എഴുതിയെടുത്തു. ക്ലാസിൽ നിന്നും കുട്ടികൾ പഠിച്ചു വന്ന പച്ചക്കറിപ്പാട്ടും പരിസ്ഥിതി പാട്ടുകളും പാടി. പോസ്റ്റർ നിർമ്മിച്ചു. ക്വിസ് മത്സരം നടത്തി. സ്കൂൾ മുറ്റത്ത് പച്ചക്കറി തോട്ടവും പൂന്തോട്ടവും കുട്ടികളും അധ്യാപകരും ചേർന്ന് തയ്യാറാക്കി.

പെരുന്നാൾ ആഘോഷം

മാതൃസമിതിയുടെ നേതൃത്വത്തിൽ 13.06.2025 വെള്ളിയാഴ്ച 3.30ന് പെരുന്നാൾ ആഘോഷം നടത്തി.കണ്ണൂർ കോർപറേഷൻ കൗൺസിലർ ശ്രീ. കെ. പി. റാഷിദ്‌ കുട്ടികൾക്ക് പലഹാരം നൽകിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.മുഴുവൻ രക്ഷിതാക്കളും പരിപാടിയുടെ ഭാഗമായി.

വായനദിനം

ജൂൺ 19 വായനദിനത്തിൽ പി. എൻ. പണിക്കർ അനുസ്മരണം നടത്തി.ലൈബ്രറി പുസ്തക പ്രദർശനം നടത്തി.കുട്ടികൾക്കിഷ്ടപ്പെട്ട പുസ്തകം തെരഞ്ഞെടുത്തു കൊണ്ട് ലൈബ്രറി പുസ്തക വിതരണം ആരംഭിച്ചു.ക്ലാസ്സ്‌ മുറികളിൽ വായനമൂല ഒരുക്കി.കെ. ജി ക്ലാസ്സിൽ ചിത്രവായനയും മറ്റു ക്ലാസ്സുകളിൽ വായന മത്സരവും, ക്വിസ് മത്സരം,സാഹിത്യകാരന്മാരെ പരിചയപ്പെടൽ തുടങ്ങിയ പരിപാടികൾ നടത്തി.

ലഹരിവിരുദ്ധ ദിനം