"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗ്: Manual revert |
|||
| വരി 48: | വരി 48: | ||
ഗവൺമെൻറ് മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ സ്കൂൾതല ശാസ്ത്ര പ്രവർത്തിപരിചയ ഐ റ്റി മേള ജൂലൈ 25 തീയതി രാവിലെ 9:30 ന് സീനിയർ അസിസ്റ്റൻറ് ഷീബ ടീച്ചർ ശാസ്ത്രീയമായി ഉദ്ഘാടനം ചെയ്തു . നിലവിളക്കിൽ എൽഇഡി ബൾബുകൾ ഒരു സർക്കീട്ടു വഴി ഘടിപ്പിക്കുകയും അതിൽ വെള്ളം ഒഴിച്ച് എൽഇഡി ബൾബ് കത്തിച്ചാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. എസ് ആർ ജി കൺവീനർ ശാസ്ത്രമേള സംഘടിപ്പിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും ആരോഗ്യകരമായ മത്സരങ്ങളെക്കുറിച്ചും കുട്ടികൾക്ക് സന്ദേശം നൽകി. അതോടൊപ്പം ആശംസകൾ അറിയിക്കുകയും ചെയ്തു. സാമൂഹ്യശാസ്ത്രം, ഗണിതശാസ്ത്രം, സയൻസ്, പ്രവൃത്തി പരിചയമേള എന്നീ വിഭാഗങ്ങളിലായി കുട്ടികൾ മത്സര രംഗത്ത് ഉണ്ടായിരുന്നു. മൂന്നു മണിയോടുകൂടി ജഡ്ജ്മെൻറ് അവസാനിക്കുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു. | ഗവൺമെൻറ് മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ സ്കൂൾതല ശാസ്ത്ര പ്രവർത്തിപരിചയ ഐ റ്റി മേള ജൂലൈ 25 തീയതി രാവിലെ 9:30 ന് സീനിയർ അസിസ്റ്റൻറ് ഷീബ ടീച്ചർ ശാസ്ത്രീയമായി ഉദ്ഘാടനം ചെയ്തു . നിലവിളക്കിൽ എൽഇഡി ബൾബുകൾ ഒരു സർക്കീട്ടു വഴി ഘടിപ്പിക്കുകയും അതിൽ വെള്ളം ഒഴിച്ച് എൽഇഡി ബൾബ് കത്തിച്ചാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. എസ് ആർ ജി കൺവീനർ ശാസ്ത്രമേള സംഘടിപ്പിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും ആരോഗ്യകരമായ മത്സരങ്ങളെക്കുറിച്ചും കുട്ടികൾക്ക് സന്ദേശം നൽകി. അതോടൊപ്പം ആശംസകൾ അറിയിക്കുകയും ചെയ്തു. സാമൂഹ്യശാസ്ത്രം, ഗണിതശാസ്ത്രം, സയൻസ്, പ്രവൃത്തി പരിചയമേള എന്നീ വിഭാഗങ്ങളിലായി കുട്ടികൾ മത്സര രംഗത്ത് ഉണ്ടായിരുന്നു. മൂന്നു മണിയോടുകൂടി ജഡ്ജ്മെൻറ് അവസാനിക്കുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു. | ||
18:55, 31 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രാരംഭം
ഏപ്രിൽ 29
പ്രീ പ്രൈമറി മുതൽ 10 വരെയുള്ള എല്ലാ അധ്യാപകരും ഹെഡ്മിസ്ട്രസ് സുഖി ടീച്ചറിന്റെ നേതൃത്വത്തിൽ ഒരുമിച്ചു കൂടുകയും 2025 26 വർഷത്തെ ചുമതലകൾ ചർച്ച ചെയ്തു ഏറ്റെടുക്കുകയും ചെയ്തു.
പ്രവേശനോത്സവം
ജൂൺ 2

ഗവൺമെൻറ് മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ 2025 26 അധ്യായനവർഷത്തെ പ്രവേശനോത്സവം പിടിഎ പ്രസിഡൻറ് സുനിൽകുമാർന്റെ അധ്യക്ഷതയിൽ എംഎൽഎ ശ്രീ വിൻസെന്റ്ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ശ്രീ ഭഗത് റൂഫസ് സ്വാഗതവും, പ്രിൻസിപ്പൽ ശ്രീമതി ബീന ടി. എസ്,ഹെഡ്മിസ്ട്രസ് ശ്രീമതി സുഖി ഡി ഒ, വാർഡ് മെമ്പർ ശ്രീമതി മിനി വേണുഗോപാൽ, സീനിയർ അസിസ്റ്റൻറ് ശ്രീമതി ഷീബ. ടി. എസ്,തുടങ്ങിയവർ ആശംസകളും സ്റ്റാഫ് സെക്രട്ടറി ശ്രീ സുനിൽ കുമാർ നന്ദിയും രേഖപ്പെടുത്തി. പ്ലാസ്റ്റിക് ഒഴിവാക്കിക്കൊണ്ട് പേപ്പറും കുരുത്തോലയും ഉപയോഗിച്ച് കൊടി തോരണങ്ങൾ കെട്ടി സ്കൂളും പരിസരവും വളരെ മനോഹരമാക്കിയിരുന്നു. നമ്മുടെ സ്കൂളിൽ 35 കുട്ടികൾ ഒന്നാം ക്ലാസിലും 25 കുട്ടികൾ യുകെജിയിലും 30 കുട്ടികൾ എൽകെജിയിലും പ്രവേശനം നേടി. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കുട്ടികൾക്ക് സ്ക്രീനിൽ കാണിച്ചുകൊടുത്തു. പുതുതായി വന്ന കുരുന്നുകളെ കിരീടം അണിയിച്ച് അധ്യാപകർ വളരെ സന്തോഷത്തോടെ സ്വീകരിച്ചു വിശിഷ്ടാതിഥികളും അധ്യാപകരും കുട്ടികളും ചേർന്ന് അക്ഷരദീപം തെളിയിച്ചു കുട്ടികൾക്ക് സമ്മാനമായി നോട്ട്ബുക്കുകൾ, ക്രയോൺസ് ,പെൻസിൽ തുടങ്ങിയവ നൽകി. കുഞ്ഞുങ്ങൾക്ക് മധുരം നൽകി തുടർന്ന് 2025 മാർച്ച് മാസം നടന്ന എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികൾക്കും ,എൽഎസ്എസ്, യുഎസ്എസ് പരീക്ഷയിൽ വിജയം കൈവരിച്ച കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
പരിസ്ഥിതി ദിനം
ജൂൺ 5
2025 ജൂൺ 5-ന് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിസ്ഥിതി സൗഹൃദപരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി. സ്കൂൾ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിന സ്പെഷ്യൽ അസംബ്ലിയോടെയാണ് ദിനാഘോഷം ആരംഭിച്ചത്. "ഭാവിയിലേക്കുള്ള പച്ചപ്പുള്ള പാത" എന്ന സന്ദേശം മുന്നോട്ട് വെച്ചുകൊണ്ട് ആസൂത്രിതമായിരുന്ന ഈ പരിപാടികൾ വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധം വളർത്തുന്നതിൽ ശ്രദ്ധേയമായിരുന്നു.പരിസ്ഥിതി ദിന ക്വിസ് മത്സരം, വൃക്ഷത്തൈ നടൽ, വിദ്യാർത്ഥി - കർഷക സംവാദം എന്നിവയും പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.
വായനദിനം
ജൂൺ 19
ഗവൺമെന്റ് മോഡൽ എച്ച് എസ് എസ് വെങ്ങാനൂർ സ്കൂളിൽ വായന ദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രത്യേക അസംബ്ലിയിൽ വായന ദിന പ്രതിജ്ഞ, പി എൻ പണിക്കർ അനുസ്മരണം, വായനഗാനം, വായനയുടെ പ്രധാന്യം വ്യക്തമാക്കുന്ന ദൃശ്യാവിഷ്ക്കാരം, വായനയുടെ പ്രാധാന്യത്തെ ക്കുറിച്ചുള്ള മഹതവചനങ്ങൾ അവതരണം, അക്ഷരവൃക്ഷം, പി എൻ പണിക്കരുടെ ചിത്രം കുട്ടികൾ പെൻസിൽ ഉപയോഗിച്ച് വരച്ചത് പ്രദർശനം, കുട്ടികൾ തയ്യാറാക്കിയപതിപ്പ് പ്രകാശനം, പ്രഥമാധ്യാപികയുടെ വായന ദിന ആശംസയോടെ അസംബ്ലിളി അവസാനിച്ചു. വായന മാസാചരണത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദി " ലഹരി പിടിക്കും വായന" എന്ന വിഷയത്തിൽ ഡോ. ബിജു ബാലകൃഷ്ണൻ പ്രബന്ധാവതരണം നടത്തുകയുണ്ടായി.'ഒരു ദിവസം ഒരു പരിപാടി' എന്ന നിലയിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.സാഹിത്യപ്രശ്നോത്തരി, കവിതാരചന, കഥാരചന, ചിത്രരചന, ഉപന്യാസരചന, വായനക്കുറുപ്പ് തയ്യാറാക്കൽ, പ്രസംഗ മത്സരം , കവിതാപാരായണം, വായന മത്സരം ഇത്തരത്തിൽ വിവിധ ഇനങ്ങൾ. വായന മാസാചരണ സമാപനമായ 19/07/2025 ശനിയാഴ്ച വിദ്യാരംഗം കലാസാഹിത്യ വേദി "സംസ്കാര വഴിയേ...... " പഠനയാത്ര സംഘടിപ്പിച്ചു. സന്ദർശിച്ച സ്ഥലങ്ങൾ തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകം, വൈലോപ്പിള്ളി സംസ്കൃതി ഭവൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, കേരള ലളിതകലഅക്കാദമി ആർട്ട് ഗ്യാലറി, കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച്, പബ്ലിക്ക് ലൈബ്രറി എന്നിവിടങ്ങളിൽ.
ലഹരി വിരുദ്ധ ദിനാചരണം
ജൂൺ 26
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി 26/6/2025 ന് സ്കൂൾ കൗൺസിലർ ശ്രീമതി സിന്ധുവിന്റെ നേതൃത്വത്തിൽ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി കുട്ടികൾ ലഹരി വിരുദ്ധ ദിന സന്ദേശ റാലി നടത്തുകയുണ്ടായി.ഉച്ചയ്ക്ക് കുട്ടികൾക്കായി ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് നടത്തി.കൂടാതെ കുട്ടികൾക്കായി പോസ്റ്റർ രചന, ഉപന്യാസരചന എന്നീ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുകയും ചെയ്തു.
ദേശാഭിമാനി അക്ഷരമുറ്റം
ജൂൺ 26
അലിയാർ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ശ്രീ.പി.എസ്.ഹരികുമാർ സ്കൂളിന് ദേശാഭിമാനി പത്രം നൽകിക്കൊണ്ട് ചടങ്ങ് ഉത്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ സുനിൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിന് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി.ബീന ടീച്ചർ സ്വാഗതം ആശംസിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ്സ് ശ്രീമതി. സുഖി ടീച്ചർ, ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ.സുനിൽകുമാർ നൂൺമീൽ കൺവീനർ ശ്രീ.വിഷ്ണുലാൽ, എസ്പിസി സിപി ശ്രീ.അരുൺ, ശ്രീ.ഗ്ലെൻപ്രകാശ്, ശ്രീ. പ്രിൻസ് ലാൽ, ശ്രീമതി. ബീന, ശ്രീമതി. സുജിത, ശ്രീമതി.ബിനിഷ്മ, ശ്രീമതി.ബിനി ,പൊതുപ്രവർത്തകർ സ്കൂൾ വിദ്യാർത്ഥി - വിദ്യാർഥിനികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ജമന്തിപ്പൂകൃഷി ഉദ്ഘാടനം
ജൂലൈ 7
വെങ്ങാനൂർ പഞ്ചായത്ത് കർഷകപരിഷ്കരണ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ജമന്തിപ്പൂകൃഷി സംരംഭത്തിൽ സ്കൂൾ ഇക്കോ ക്ലബ് സഹകരിച്ചു. സ്കൂൾ മട്ടുപ്പാവിൽ ക്ലബ് അംഗങ്ങൾ ജമന്തിത്തൈകൾ നട്ടുകൊണ്ട് പദ്ധതി നടപ്പിലാക്കി. പ്രവർത്തനത്തിന്റെ ഔപചാരിക ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി സുഖി ടീച്ചർ ജമന്തിത്തൈ നട്ടുകൊണ്ട് നിർവഹിച്ചു. പരിസ്ഥിതി സൗഹൃദ കൃഷിപദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നതിൽ സ്കൂൾ ഇക്കോ ക്ലബ്ബിന്റെ പങ്കാളിത്തം അഭിമാനകരമാണ്. .
പേവിഷബാധ ബോധവത്ക്കരണം
ജൂലൈ 7
സ്കൂൾ അസംബ്ലിയിൽ ബഹുമാനമുള്ള ഹെഡ്മിസ്ട്രസി ന്റെ അധ്യക്ഷതയിൽ വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിലെ ഡോക്ടർ ജവഹർ റാബീസ് രോഗത്തിനെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ്സെടുത്തു. റാബീസ് രോഗം രോഗബാധയുള്ള പട്ടിയുടെ കടിയിലൂടെ മാത്രമല്ല, രോഗബാധയുള്ള മറ്റു സസ്തനികളുടെ കടി, അവ ശരീരത്തിലെ മുറിവിൽ നക്കുന്നത് തുടങ്ങിയവയിലൂടെയും രോഗബാധ ഉണ്ടാകാം എന്നുള്ള ധാരണ ഉണ്ടാക്കാൻ കഴിഞ്ഞു. പട്ടികൾക്ക് വാക്‌സിൻ എടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഡോക്ടർ സംസാരിച്ചു. പട്ടി കടിച്ചാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ, ആശുപത്രിയിൽ പോയി വാക്സിൻ എടുക്കേണ്ട ദിവസങ്ങളുടെ ഇടവേള, വാക്സിൻ ഇടയ്ക്ക് വച്ച് നിർത്താൻ പാടില്ല തുടങ്ങിയ കാര്യങ്ങളെ കുറിച്ചും കുട്ടികൾക്കു മനസ്സിലാകുന്ന വിധത്തിൽ അദ്ദേഹം വിശദീകരിച്ചു.
ചാന്ദ്രദിനാഘോഷം
ജൂലൈ 21
ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ വെങ്ങാനൂരിൽ ചാന്ദ്രദിനാഘോഷം സ്പെഷ്യൽ അസംബ്ലിയോടെ ആരംഭിച്ചു. സ്കൂളിലെ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ആയിരുന്നു അസംബ്ലി. സയൻസ് ക്ലബ് സെക്രട്ടറി ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു . എസ് ആർ ജി കൺവീനറായ അബ്ദുൽ കലാം സാർ ചാന്ദ്രദിന സന്ദേശം കുട്ടികൾക്ക് നൽകി.വിവിധ ക്ലാസുകളിലെ കുട്ടികൾ ചാന്ദ്രദിന പോസ്റ്റർ, റോക്കറ്റിന്റെ മോഡൽ ,ചാന്ദ്രദിനപതിപ്പ് എന്നിവ നിർമ്മിച്ചു കൊണ്ടു വരികയും അവ പ്രദർശിപ്പിക്കുകയും ചെയ്തു .ചാന്ദ്രദിന ക്വിസ് നടത്തി വിജയിയെ കണ്ടെത്തി.
സ്കൂൾതല ശാസ്ത്ര പ്രവർത്തിപരിചയ ഐ റ്റി മേള
ജൂലൈ 25
ഗവൺമെൻറ് മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ സ്കൂൾതല ശാസ്ത്ര പ്രവർത്തിപരിചയ ഐ റ്റി മേള ജൂലൈ 25 തീയതി രാവിലെ 9:30 ന് സീനിയർ അസിസ്റ്റൻറ് ഷീബ ടീച്ചർ ശാസ്ത്രീയമായി ഉദ്ഘാടനം ചെയ്തു . നിലവിളക്കിൽ എൽഇഡി ബൾബുകൾ ഒരു സർക്കീട്ടു വഴി ഘടിപ്പിക്കുകയും അതിൽ വെള്ളം ഒഴിച്ച് എൽഇഡി ബൾബ് കത്തിച്ചാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. എസ് ആർ ജി കൺവീനർ ശാസ്ത്രമേള സംഘടിപ്പിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും ആരോഗ്യകരമായ മത്സരങ്ങളെക്കുറിച്ചും കുട്ടികൾക്ക് സന്ദേശം നൽകി. അതോടൊപ്പം ആശംസകൾ അറിയിക്കുകയും ചെയ്തു. സാമൂഹ്യശാസ്ത്രം, ഗണിതശാസ്ത്രം, സയൻസ്, പ്രവൃത്തി പരിചയമേള എന്നീ വിഭാഗങ്ങളിലായി കുട്ടികൾ മത്സര രംഗത്ത് ഉണ്ടായിരുന്നു. മൂന്നു മണിയോടുകൂടി ജഡ്ജ്മെൻറ് അവസാനിക്കുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു.