ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43240 (സംവാദം | സംഭാവനകൾ)
43240 (സംവാദം | സംഭാവനകൾ)
No edit summary
വരി 115: വരി 115:


== '''ലോക''' '''ജനസംഖ്യാദിനം''' ==
== '''ലോക''' '''ജനസംഖ്യാദിനം''' ==
സോഷ്യൽ സയൻസ് ക്ലബ്ബ്  പോസ്റ്റർ രചന, ക്വിസ് മത്സരം,ജനസംഖ്യ ബോധവൽക്കരണ ക്ലാസ്എന്നിവയിലൂടെ ജനസംഖ്യ നിയന്ത്രണത്തിന്റെ  അവബോധം  കുട്ടികളിൽ സൃഷ്ടിച്ചു.<gallery>
ജൂലൈ 11 നു സോഷ്യൽ സയൻസ് ക്ലബ്ബ്  പോസ്റ്റർ രചന, ക്വിസ് മത്സരം,ജനസംഖ്യ ബോധവൽക്കരണ ക്ലാസ്എന്നിവയിലൂടെ ജനസംഖ്യ നിയന്ത്രണത്തിന്റെ  അവബോധം  കുട്ടികളിൽ സൃഷ്ടിച്ചു.<gallery>
പ്രമാണം:43240 population1.jpg|alt=
പ്രമാണം:43240 population1.jpg|alt=
പ്രമാണം:43240 population2.jpg|alt=
പ്രമാണം:43240 population2.jpg|alt=
</gallery>
</gallery>
== '''ഭാരത് പെട്രോളിയം -സ്വച്ഛ്താ പഖ്‌വാടാ''' ==
ഭാരത് പെട്രോളിയം  ശുചിത്വ ശീലം ഉറപ്പിക്കാൻ സ്വച്ഛ്താ പഖ്‌വാടാ എന്ന പരിപാടി ജൂലൈ 14 നു സംഘടിപ്പിച്ചു .
എന്റെ ശുചിത്വ ഗ്രാമം എന്ന വിഷയത്തിൽ നടത്തിയ ചിത്രരചന മത്സരത്തിൽ ഷിഫാന ഷാനി,സുൽത്താന നസ്രിൻ, സഹ്‌ല റജീബ എന്നിവർ സമ്മാനാർഹരായി .

20:34, 21 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

ജൂൺ

പ്രവേശനോത്സവം

2025-26 അധ്യായന വർഷത്തെ  പ്രവേശനോത്സവം ഗംഭീരമായും വർണാഭമായും ജൂൺ 2, തിങ്കളാഴ്ച്ച ആഘോഷിച്ചു . നവാഗതരെ സ്വാഗതം ചെയ്യുന്ന ചടങ്ങ് ബീമാപള്ളി ഈസ്റ്റ് വാർഡ് കൗൺസിലർ ശ്രീ . ജെ .സുധീർ സർ ഉദ്ഘാടനം ചെയ്തു .നാടൻ പാട്ടിന്റെ താളപ്പകർച്ചയ്‌ക്കൊപ്പം പ്രഥ്മാധ്യാപികയും മറ്റു അധ്യാപകരും വിദ്യാർത്ഥികളും ചുവട് വച്ച് ഈ ദിനം മധുരതരമാക്കി . സെൽഫി പോയിന്റും ,തൊപ്പിയും സമ്മാനങ്ങളും നവാഗതരെ വരവേൽക്കാനായി ഒരുക്കിയിരുന്നു.

പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല   ഉദ്ഘടാനം മുഖ്യമന്ത്രി നിർവഹിച്ചതും തിരുവനന്തപുരം കളക്ടറുടെ പ്രത്യേക സന്ദേശത്തിന്റെ വീഡിയോ പ്രദർശനവും കുട്ടികൾ വീക്ഷിച്ചു,

ലോകപരിസ്ഥിതി ദിനാഘോഷം

പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ജൂൺ 5 നു ലോക പരിസ്ഥിതി ദിനം  വിപുലമായ പരിപാടികളോടുകൂടി എക്കോ ക്ലബ്ബിന്റെയും സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ചു.

പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസിന്റെ പ്രാധാന്യവും ഉദ്ഘാടന പ്രസംഗത്തിൽ പ്രഥമധ്യാപിക  സരിത ടീച്ചർ വിവരിച്ചു. എക്കോ ക്ലബ്‌ കൺവീനർ പ്രീത ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ 'നന്മ'യുടെ ആഭിമുഖ്യത്തിൽ സുനിൽ പട്ടിമറ്റം അവതരിപ്പിച്ച പപ്പെറ്റ് ഷോ കുട്ടികൾ ആവേശത്തോടെ കണ്ടിരുന്നു. തുടർന്ന് നന്മ പ്രതിനിധികളും പ്രഥമാധ്യാപികയും ചേർന്ന് വൃക്ഷത്തൈ നട്ടു.

അധ്യാപകരും വിദ്യാർത്ഥികളും പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ, ഗ്രീൻ ബാഡ്ജ് എന്നിവ ധരിച്ച് ഈ സുദിനം വർണ്ണാഭമാക്കി .

സീഡ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ കുട്ടികളുടെ വിരലടയാളം വൃക്ഷതൈയിൽ പതിപ്പിച്    പ്രകൃതിയോടുള്ള കരുതൽ പ്രതീകാത്‌മകമായി അവതരിപ്പിച്ചു.തുടർന്ന് പെൻസിൽ ഡ്രോയിങ്, പെയിന്റിംഗ്, പോസ്റ്റർ രചന, പ്രശ് നോത്തിരി തുടങ്ങിയ മത്സര പരിപാടികൾ സംഘടിപ്പിച്ചു.

വനിതാ ശാക്തീകരണം

ജൂൺ 12 നു  വനിത സെല്ലിന്റെ ആഭിമുഖ്യത്തിൽ യൂ പി ക്ലാസ്സിലെ പെൺ കുട്ടികൾക്കായി മൊബൈൽ ഫോൺ അഡിക്ഷൻ, ആർത്തവകാല ശുചിത്വം,ലൈംഗിക അതിക്രമം തുടങ്ങിയ വിഷയങ്ങളിൽ ശ്രീമതി  സബീന, ശ്രീമതി  ലീന തുടങ്ങിയവർ ക്ലാസ്സ് നയിച്ചു.

വായന വാരാചരണം

ലൈബ്രറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായനവാരാചരണം വൈവിധ്യമാർന്ന പരിപാടികളോടെ ജൂൺ 19 ന് തുടക്കം കുറിച്ചു .അസംബ്ലിയിൽ മലയാളികളെ വായനശീലം സ്വായത്തമാക്കാൻ പ്രയത്നിച്ച ശ്രീ  പി. എൻ.പണിക്കരെ അനുസ്‌മരിക്കുകയും കുട്ടികൾക്ക് ലൈബ്രറി കാർഡ് നൽകുകയും ഒരു മാസം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു .വിവിധ ക്ലബുകളുടെ നേത്രത്വത്തിൽ മത്സരപരിപാടികൾ സംഘടിപ്പിച്ചു.

യോഗാ ദിനാചരണം

ലോക യോഗാദിനം പ്രഥമ അധ്യാപികയുടെ നേത്രത്വത്തിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും യോഗ പരിശീലനം നൽകി ആരോഗ്യപൂർണമായ യുവജനതയെ വാർത്തെടുക്കുന്നതിനുള്ള വേദിയാക്കി മാറ്റി .

ലഹരി വിരുദ്ധദിനാചരണം

ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ജൂൺ 26ന് പ്രത്യേകം കൂടിയ അസംബ്ലിയിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ സന്ദേശം നൽകി. ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി,പോസ്റ്റർ പ്രദർശനം,നിഷ ടീച്ചറിന്റെ നേതൃത്വത്തിൽ സൂംബ അവതരണം തുടങ്ങിയ നിരവധി പരിപാടികൾ സംഘടിപ്പിച്ചു .

ഫുട്ബോൾ പരിശീലനം

ജീവിതമാണ് ലഹരി എന്ന സന്ദേശം നൽകികൊണ്ട് നമ്മുടെ  സ്കൂൾ ഫുട്ബോൾ ടീമിന്റെ പരിശീലനത്തിന് ഫുട്ബോൾ കിക്ക്‌ ഓഫ് ചെയ്തു കൊണ്ട് പ്രധാന അധ്യാപിക ശ്രീമതി സരിത ടീച്ചർ ജൂൺ 27 നു തുടക്കം കുറിച്ചു .

ജൂലൈ

അധ്യാപക -രക്ഷാകർതൃ സമ്മേളനം

2025 -26  അധ്യയന വർഷത്തെ എസ് എം സി യുടെ  ആദ്യ പൊതുസമ്മേളനവും ഒഴിവു വന്ന എസ് എം സി അംഗങ്ങളുടെ തെരഞ്ഞെടുപ്പും ജൂലൈ 3 വ്യാഴാഴ്ച്ച 3 .30 നു സ്കൂൾ അങ്കണത്തിൽ വച്ച് നടത്തപ്പെട്ടു . വാർഡ് കൗൺസിലർ ശ്രീമതി മിലാനി പെരേര ഉദ്ഘാടനം നിർവഹിച്ചു.

വായനാപ്പെട്ടി

ഒരു മാസം നീണ്ടു നിൽക്കുന്ന വായനമാസാചരണത്തിന്റെ ഭാഗമായി ലൈബ്രറി പുസ്തക വായന പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാരംഗം ക്ലബ് നടപ്പിലാക്കിയ പുതിയ പ്രവർത്തന പദ്ധതിയായ വായനാപ്പെട്ടി ലൈബ്രറി ക്ലബ് കൺവീനറായ ശ്രീമതി ലക്ഷ്മി ടീച്ചർ ഏറ്റുവാങ്ങി .ജൂലൈ 3ലെ അസംബ്ലിയിൽ വിദ്യാരംഗം ക്ലബ് കൺവീനർ ആർച്ച ടീച്ചർ പുസ്തക നിരൂപണം എഴുതി വായനാപെട്ടിയിൽ നിക്ഷേപിക്കാനും മികച്ച രചനകൾക്ക് സമ്മാനവിതരണമുണ്ടാകുമെന്നും അറിയിച്ചു .

ബഷീർദിന അനുസ്മരണം

മലയാള സാഹിത്യത്തിലെ കഥകളുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു  വീഡിയോ പ്രദർശനം, പ്രശ്നോത്തിരി എന്നിവ വിദ്യരംഗം' ക്ലബ് നടത്തി .

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്

ജൂൺ 27 നു പുറപ്പെടുവിച്ച തെരഞ്ഞെടുപ്പ് വിജ്ഞാപനം അടിസ്ഥാനമാക്കി നാമനിർദ്ദേശപത്രിക

ഒന്ന് മുതൽ ഏഴാം ക്ലാസ് വരെയുള്ള തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ പ്രഥമ അധ്യാപിക ശ്രീമതി

സരിത ടീച്ചറിന്  സമർപ്പിച്ചു.റോക്കറ്റ് , തോണി, ഫുട്ബോൾ എന്നീ മൂന്ന് ചിഹ്നങ്ങളിലായി മത്സരാർത്ഥികളുടെ പരസ്യ പ്രചാരണം ജൂലൈ 7 നു സമാപിച്ചു . ജൂലൈ 8 ന്  4 ബൂത്തു കളിലായി  ഇലക്ട്രോണിക് വോട്ടിംഗ്  മെഷീന്റെ സഹായത്തോടെ  തെരഞ്ഞെടുപ്പ്  നടന്നു.ഫലപ്രഖ്യാപനം ജൂലൈ 10 നു സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ ധന്യ ടീച്ചർ നിർവഹിച്ചു . നെയ്മ ഹബീബുള്ള. ( 7 സി ) സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു .

ഗണിത അസംബ്ലി

ഗണിത ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ 10 നു ഗണിത അസംബ്ലി അവതരിപ്പിച്ചു .

ഗണിത പ്രാർത്ഥന, ഗണിതവുമായി ബന്ധപ്പെട്ടചിന്താവിഷയം,പ്രശസ്ത ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജനെ പരിചയപ്പെടുത്തൽ , 5-ാം ക്ലാസിലെ കൂട്ടുകാരുടെ അളവുകളുമായി ബന്ധപ്പെടുത്തിയ ഗണിതപ്രവർത്തനം ഏഴാം ക്ലാസിലെ കൂട്ടുകാരുടെ മാത്സ് സുംബ അവതരണം എന്നിവ ഉൾപ്പെട്ടതായിരുന്നു ഗണിത അസംബ്ലി .ഇതിനോടനുബന്ധിച്ച് തന്നെ ഗണിത ക്ലബ്ബിൻ്റെ ഉദ്ഘാടനവും നടന്നു.ഗണിത ക്ലബ് കൺവീനർമാരായ ഷിജി ടീച്ചർ,വീണ ടീച്ചർ,ധന്യ ടീച്ചർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

ലോക ജനസംഖ്യാദിനം

ജൂലൈ 11 നു സോഷ്യൽ സയൻസ് ക്ലബ്ബ്  പോസ്റ്റർ രചന, ക്വിസ് മത്സരം,ജനസംഖ്യ ബോധവൽക്കരണ ക്ലാസ്എന്നിവയിലൂടെ ജനസംഖ്യ നിയന്ത്രണത്തിന്റെ അവബോധം കുട്ടികളിൽ സൃഷ്ടിച്ചു.

ഭാരത് പെട്രോളിയം -സ്വച്ഛ്താ പഖ്‌വാടാ

ഭാരത് പെട്രോളിയം ശുചിത്വ ശീലം ഉറപ്പിക്കാൻ സ്വച്ഛ്താ പഖ്‌വാടാ എന്ന പരിപാടി ജൂലൈ 14 നു സംഘടിപ്പിച്ചു .

എന്റെ ശുചിത്വ ഗ്രാമം എന്ന വിഷയത്തിൽ നടത്തിയ ചിത്രരചന മത്സരത്തിൽ ഷിഫാന ഷാനി,സുൽത്താന നസ്രിൻ, സഹ്‌ല റജീബ എന്നിവർ സമ്മാനാർഹരായി .