"വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:2025 VAKA.jpg|പകരം=logo|ലഘുചിത്രം|'VAKA']] | |||
'''വാക 2025''' | '''വാക 2025''' | ||
[[പ്രമാണം:വാക 2025.jpg|പകരം=വാക 2025 ഉദ്ഘാടനം|ലഘുചിത്രം|ഡയമണ്ട് ജൂബിലി ഉദ്ഘാടനം]] | [[പ്രമാണം:വാക 2025.jpg|പകരം=വാക 2025 ഉദ്ഘാടനം|ലഘുചിത്രം|ഡയമണ്ട് ജൂബിലി ഉദ്ഘാടനം]] | ||
21:43, 11 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

വാക 2025

വിക്ടറി സ്കൂളുകളുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് അതിഗംഭീരമായ വിളംബര ഘോഷയാത്ര, 75 -ാം വാർഷികത്തിൻ്റെ മഹോത്സവം ഉദ്ഘാടന കർമ്മം നിർവഹിച്ചത് ബഹുമാനപ്പെട്ട ഗോവ ഗവർണർ ശ്രീ. ശ്രീധരൻ പിള്ളയായിരുന്നു. കാട്ടാക്കട നിയോജക മണ്ഡലം എം എൽ എ , ഐ . ബി സതീഷ്, തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ സുരേഷ് കുമാർ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ എസ്.കെ പ്രീജ തുടങ്ങിയവരുടെ സജീവ സാന്നിധ്യത്തിൻ്റെ അകമ്പടിയോടു കൂടിയ ഉദ്ഘാടനം ദിനം കുട്ടികളുടെ വർണാഭമായ കലാപരിപാടികൾ കൊണ്ടും സമ്പുഷ്ടമായിരുന്നു.
പൂർവ അധ്യാപക അനധ്യാപക സംഗമം
വിക്ടറി സ്കൂളുകളുടെ 75-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി പൂർവ അധ്യാപകരെയും അനധ്യാപകരെയും ആദരിച്ചപ്പോൾ

പ്രവേശനോത്സവം


2025-26 വർഷത്തെ പ്രവേശനോത്സവം ഭംഗിയായ് ആസുത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു. കവിയായ വിനോദ് വെള്ളായണി ഉദ്ഘാടന കർമ്മം നിർവഹിച്ചു. അറിവിൻ്റെ പൂമുറ്റത്ത് പുതുതായ് പ്രവേശിച്ച വിദ്യാർഥികളെയും മാതാപിതാക്കളെയും പ്രധാന അധ്യാപികയായ ശ്രീമതി ആശ ടീച്ചർ സ്വാഗതം ചെയ്തു. എസ് എസ് എൽ സി 2024-25 പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കും യു എസ് എസ് , എൻ എം എം എസ് സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥിനികൾക്കും ഉപഹാരങ്ങൾ സമ്മാനിച്ചു.
💚ജൂൺ 5 പരിസ്ഥിതി ദിനം

വി ജി എച്ച് എസിലെ കൊച്ചു മിടുക്കികളും പ്രധാന അധ്യാപികയും പൂർവ അധ്യാപക പ്രതിനിധിയും മാനേജ്മൻ്റ് പ്രതിനിധിയും അധ്യാപകരും ചേർന്ന് ഭൂമിയുടെ പച്ചപ്പിലക്ക് ഒരു കൈത്താങ്ങായി തൈകൾ നടുകയും കുട്ടികൾ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുക്കുകയും ചെയ്തു.
💚 ജൂൺ 19 വായനാദിനം

വായനാദിനാഘോഷം എഴുത്തുകാരിയും റിട്ട. എച്ച് എമ്മുമായ ഡോ എസ് റാണി ഉദ്ഘാടനം ചെയ്തു. വായനയുടെ മഹത്വത്തെ കുറിച്ചുളള ആശയങ്ങൾ കുട്ടികളുമായി പങ്കു വെച്ചു. കുട്ടികൾ വായനാദിന പ്രതിഞ്ജ എടുത്തു. വായനാദിന പ്രത്യേക അസംബ്ലി ഭംഗിയായി നടപ്പിലാക്കി.
💚*നിംസ് @ സ്കൂൾ ❤️*
കുട്ടികളുടെ ആരോഗ്യത്തിന് എന്നും കരുതലായ് നിംസ് മെഡിസിറ്റി...
നേമം വിക്ടറി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സീനിയർ ഡയറ്റീഷൻ ശ്രീമതി. ശരണ്യ എസിൻ്റെ

നേതൃത്വത്തിൽ നടന്ന ബോധവത്കരണ പരിപാടി.
💚 ആർട്ട്സ് ക്ലബ് ഉദ്ഘാടനം

വിക്ടറി ഹയർ സെക്കൻഡറി സ്കൂളിലെ ആർട്ട്സ് ക്ലബിൻ്റെ ഉദ്ഘാടനം പ്രശസ്ത ആർട്ടിസ്റ്റ് ശ്രീ പി. ദിവാകരൻ 25/6/2025 ന് നിർവ്വഹിച്ചപ്പോൾ .
💚 സുംബ @ VGHSS
കുട്ടികൾക്ക് നൃത്തത്തിലൂടെ ആരോഗ്യം പ്രതാനം ചെയ്യുന്ന സുംബ പരിശീലിപ്പിക്കുകയും ക്ലാസുകളിൽ ഒരു പിരിയഡ് സുംബ നിർബന്ധമാക്കുകയും ചെയ്തു.
💚 പി ടി എ ജനറൽ ബോഡി മീറ്റിംഗ്
പി ടി എ ജനറൽ മീറ്റിംഗ് 11/7/ 2025 വെള്ളിയാഴ്ച നടത്തി. നേമം പോലീസ് സ്റ്റേ്റ്റേഷനിലെ അശ്വിൻ സർ കുട്ടികൾക്കും രക്ഷകർത്താക്കൾക്കും വേണ്ടി ബോധവൽക്കരണ ക്ലാസ് നടത്തുുകയും ചെയ്തു. തുടർന്ന് പിടിഎ പിരിച്ചു വിടുകയും പുതിയ പി ടി എ അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു.