"ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
8547572164 (സംവാദം | സംഭാവനകൾ) No edit summary |
8547572164 (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
= '''വി എച്ച് | = '''വി എച്ച് എസ് ഇ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ 2024-25''' = | ||
= '''എൻ എസ് എസ്''' = | = '''എൻ എസ് എസ്''' = | ||
16:19, 10 ജൂലൈ 2025-നു നിലവിലുള്ള രൂപം
വി എച്ച് എസ് ഇ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ 2024-25
എൻ എസ് എസ്
പ്രധാന പ്രവർത്തനങ്ങൾ
• സ്കൂൾ ക്യാമ്പസ് ശുചീകരണം.
- • മരങ്ങൾ നടുകയും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു വരുന്നു. • ലഹരി വിരുദ്ധ ബോധവൽക്കരണം, ആരോഗ്യ ശുചിത്വ ബോധവൽക്കരണം, സ്ത്രീ സുരക്ഷ, റോഡ് സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകളും റാലികളും നടത്തിവരുന്നു. • രക്തദാനത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുകയും രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുകയും ചെയ്തു വരുന്നു. • ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായിട്ടുണ്ട്. • സ്കൂൾ കലാമേള,കായികമേള, പ്രവർത്തിപരിചയമേള, സ്കൂളിൽ നടക്കുന്ന മറ്റു പരിപാടികൾ എന്നിവയിൽ വേണ്ട സഹായങ്ങൾ ചെയ്തു വരുന്നു. • സാക്ഷരതാ ക്ലാസുകൾ, കുട്ടികൾക്ക് പഠനസഹായ വിതരണം എന്നീ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തി വരുന്നു. • ഒരു ഗ്രാമത്തെ ദത്തെടുത്ത് അവിടെ വികസന പ്രവർത്തനങ്ങൾ നടത്തി വരുന്നു. • പ്രാദേശിക ആവശ്യങ്ങൾ മനസ്സിലാക്കാനുള്ള സർവ്വേകൾ നടത്തുന്നു. • സൗജന്യ മെഡിക്കൽ ക്യാമ്പുകൾ നടത്തിവരുന്നു. • പ്രാദേശിക ജനങ്ങളുമായി ഇടപഴകാനും സാംസ്കാരിക വിനിമയം നടത്താനുമുള്ള പരിപാടികൾ നടത്തുന്നു. • സ്കൂളും പരിസരവും ഹരിതാഭം ആക്കുന്നതിനായി പൂന്തോട്ടവൽക്കരണം നടത്തുന്നു. • വിദ്യാർത്ഥികളിൽ കൃഷി പരിചയപ്പെടുത്തുന്നതിനായി സ്കൂളിൽ കൃഷി ചെയ്തു വരുന്നു.
കരിയർഗൈഡൻസ് & കൗൺസിലിംഗ് സെൽ
കരിയർ ഗൈഡൻസ്
പ്രവേശനോത്സവത്തോടനുബന്ധിച്ച് വിദ്യാർത്ഥിക്കും രക്ഷകർത്താക്കൾക്കും VHSE NSQF കോഴ്സുകളെക്കുറിച്ചും ഉപരി പഠന സാധ്യതകളെക്കുറിച്ചും അവബോധമുണ്ടാക്കാൻ ഈ പ്രോഗ്രാമിലൂടെ സാധിച്ചു. LTR, DFE,WDE കോഴ്സുകളെക്കുറിച്ച് വൊക്കേഷണൽ അധ്യാപകർ സംസാരിച്ചു.കോഴ്സുകളെക്കുറിച്ചുള്ള പ്രസന്റേഷൻ സ്കൂൾ പ്രവർത്തനങ്ങൾ എന്നിവ വിശദീകരിക്കപ്പെട്ടു.
കരിയർ കൗൺസിലിംഗ്.
കരിയർ തെരഞ്ഞെടുക്കുന്നതിനുള്ള വിവിധ സ്റ്റെപ്പുകൾ, വിവിധങ്ങളായ ലോങ്ങ് ടേം, ഷോർട്ട് ടേം സർട്ടിഫിക്കറ്റ് കോഴ്സുകൾ, വിവിധ എൻട്രൻസ് പരീക്ഷകൾ എന്നിവയെപ്പറ്റി വിശദമാക്കി. ഓരോ കുട്ടിയുടെയും കരിയർ ഓപ്ഷൻ മനസ്സിലാക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. കരിയർ കോച്ച് ട്രയിനറായ ശ്രീ നോബിൾ മില്ലർ ജെ എ ആണ് കുട്ടികളോട് സംവദിച്ചത്.
മൈൻഡ് ഫുൾനെസ്സ്
ചിലപ്പോൾ കഴിഞ്ഞകാലത്തെ ഓർമ്മകളിലൂടെയും മറ്റ് ചിലപ്പോൾ ഭാവിയെപ്പറ്റിയുള്ള ആകുലതകളിലൂടെയും നമ്മുടെ മനസ്സ് എപ്പോഴും പറന്നു നടക്കുകയാണ്. ഇതിനിടയിൽ നമ്മുടെ സന്തോഷങ്ങളെയും ഇഷ്ടങ്ങളെയും നാം മറന്നുപോകുന്നു. സ്വന്തം ചിന്തകളെയും വികാരങ്ങളെയും ശാരീരിക അവസ്ഥകളെയും പരിസ്ഥിതിയെപ്പറ്റിയും നമുക്ക് വ്യക്തമായ അവബോധമുണ്ടാകുന്ന അവസ്ഥയാണ് മൈൻഡ് ഫുൾനെസ്സ്. ജീവിതത്തിലെ ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്താനും തൃപ്തരാകാനും, നെഗറ്റീവായ ചിന്തകളിൽ നിന്നും മോചനം നേടാനും മൈൻഡ് ഫുൾനെസ്സ് നമ്മെ സഹായിക്കുന്നു. ഈയൊരു അവബോധമാണ് കൗൺസിലിംഗ് സൈക്കോളജിസ്റ്റ് ആയ ശ്രീമതി മിനി കുട്ടികൾക്ക് പകർന്ന് നൽകിയത്.
Crimson Care Camp
കൗമാര ആരോഗ്യ അവബോധ പരിപാടിയാണിത്. കൗമാരക്കാരുടെ പോഷകാഹാരം, വ്യക്തിശുചിത്വം, ജീവിതശൈലി എന്നിവയെക്കുറിച്ച് വ്യക്തമായ അവബോധം സൃഷ്ടിക്കാൻ കഴിഞ്ഞു. കുറ്റിച്ചലിലെ ചീഫ് മെഡിക്കൽ ആഫീസറായ ഡോ മഞ്ജു ജോയ് ആണ് ക്ലാസ് കൈകൈര്യം ചെയ്തത്.
Sakthi- stage 1
പെൺകുട്ടികളെ സമൂഹത്തിന്റെ മുൻധാരയിലേയ്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ നടത്തിയ കരിയർ ഗൈഡൻസ് ക്ലാസായിരുന്നു ഇത്. എന്റെ ചോറ്റുപാത്രം എന്ന പദ്ധതിയുടെ സംരഭകയായ ശ്രീമതി ഷാലിൻ ആണ് ഇതിന് നേതൃത്വം നൽകിയത്.
കരിയർ സ്റ്റുഡിയോ
വി എച്ച് എസ് വിദ്യാർത്ഥികൾക്കുള്ള തുടർ പഠനസാധ്യതകലെക്കുറിച്ചും ജോലി സാധ്യതകളെക്കുറിച്ചും, പ്രവേശന പരീക്ഷകളെക്കുറിച്ചും അവബോധം നൽകുന്ന പരിപാടിയായിരുന്നു. ഇത്.ആറ്റിങ്ങൾ വൊക്കേഷണൽ ഹയർ സെക്കന്ററ സ്കൂളിലെ നൊക്കേഷണൽ ഇൻസ്ട്രക്ടറായ ശ്രീ വിപിൻ കുമാർ വി ആണ് ക്ലാസുകൾ കൈകാര്യം ചെയ്തത്.
ഹയർസെക്കന്ററി പഠനേതര പ്രവർത്തനങ്ങൾ 2024-2025
എൻ എസ് എസ്
വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്താൻ ഉദ്ദേശിച്ച് പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് നാഷണൽ സർവ്വീസ് സ്കീം. അതിന്റെ സന്ദേശം ഉൾക്കൊണ്ടുകൊണ്ട് നമ്മുടെ വിദ്യാർത്ഥികളുടെ സജീവമായ പങ്കാളിത്തത്താൽ സ്കൂൾ പുരോഗതിയ്ക്കും സമൂഹത്തിനും കരുത്തേകുന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു..
• ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ അഞ്ചാം തീയതി കൽപ്പകം എന്നൊരു പരിപാടി സംഘടിപ്പിച്ചു. തെങ്ങ്നടീൽ, സ്കൂൾ പരിസരം വൃത്തിയാക്കി പുതിയ ചെടികൾ വച്ചുപിടിപ്പിക്കൽ, പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലൽ എന്നിവ നടത്തി .
• ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ്, ഫ്ലാഷ് മോബ്, സ്പെഷ്യൽ അസംബ്ലി എന്നിവ സംഘടിപ്പിച്ചു.
• സ്വാതന്ത്രദിനത്തോടനുബന്ധിച്ച് പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശറാലി നടത്തുകയും ചെയ്തു.
• പാഥേയം പദ്ധതിയോടനുബന്ധിച്ച് പരുത്തിപ്പള്ളി പി എച്ച് സിയിൽ പൊതിച്ചോറ് നൽകി.
• സെപ്റ്റംബർ 5 അധ്യാപക ദിനാചരണത്തോടെ അനുബന്ധിച്ച് ടീച്ചേഴ്സിനെ ആദരിക്കുകയും അധ്യാപക ദിന സന്ദേശം നൽകുകയും ചെയ്തു.
• തനതിടം (എൻഎസ്എസിന്റെ കൃഷിഭൂമി) വൃത്തിയാക്കുകയും അവിടെ പുതിയ പച്ചക്കറി വിത്തുകൾ വിതച്ച് കൃഷി ആരംഭിക്കുകയും ചെയ്തു.
• ഗാന്ധിജയന്തിയുടെ അനുബന്ധിച്ച് ഗാന്ധിസ്മൃതി പ്രതിമയിൽ പുഷ്പാർച്ചന എന്നിവ നടത്തി .
• എയ്ഡ്സിനെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
• സന്നദ്ധം പരിപാടിയുടെ ഭാഗമായി ഫയർ ആൻഡ് സേഫ്റ്റി സ്റ്റേഷനിൽ നിന്നും ഉദ്യോഗസ്ഥരെത്തി ഓറിയന്റേഷൻ ക്ലാസ് നൽകുകയും മോക്ക് ട്രിൽ നടത്തുകയും ചെയ്തു.
• പാലിയേറ്റീവ് കെയറിന്റെ സഹകരണത്തോടെ നാല് കുടുംബങ്ങളിലെ കിടപ്പുരോഗി കളെ കണ്ട് നിത്യോപയോഗ സാധനങ്ങളുടെ കിറ്റ് നൽകി.
• പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് പരുത്തിപ്പള്ളി പിഎച്ച് സി യിൽ ഒരു വീൽ ചെയർ, വാക്കിംഗ് സ്റ്റിക്ക് എന്നിവ നൽകി .
• ഉപജീവനം പദ്ധതിയുടെ ഭാഗമായി ഒരു തയ്യൽ മെഷീൻ കൊടുത്തു
• ഉന്നത വിദ്യാഭ്യാസ സാധ്യതകളെക്കുറിച്ചുള്ള ഓറിയന്റേഷൻ ക്ലാസ് കുമാരി ആദിത്യ പ്രസാദ്, ആഭ രാജ് എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
• മൂല്യനിർമ്മാണപദ്ധതിയുടെ ഭാഗമായി പാഴ്വസ്തുക്കളിൽ നിന്നും ഉപയോഗപ്രദമായ വസ്തുക്കളുടെ നിർമ്മാണം നടത്തുന്നതിനെക്കുറിച്ച് അനീഷ എസ് പി, അർച്ചന എന്നിവർ ക്ലാസ് നൽകി.
• കൂടെയുണ്ട് കരുത്തേകാൻ പദ്ധതിയുടെ ഭാഗമായി വ്യക്തിശുചിത്വവും പരിസര ശുചിത്വവും എന്ന വിഷയത്തിൽ ശ്രീ അഡ്വ. സാരോഷ്. ആർ പി (ലീഗൽ സർവീസ്) ശ്രീമതി ചിന്നമ്മ പി സി (ശുചിത്വമിഷൻ ) എന്നിവർ നിയമ ബോധവൽക്കരണം നടത്തി.
• കൂടെയുണ്ട് കരുത്തേകാൻ പദ്ധതിയുടെ ഭാഗമായി മാനസിക സുസ്ഥിതിയും, ജീവിതമാണ് ലഹരി എന്നുമുള്ള വിഷയത്തിൽ ശ്രീമതി നിഷാറാണി യു ആർ, ശ്രീമതി അശ്വതി എം എസ് എന്നവർ ഓറിയന്റേഷൻ ക്ലാസ് നയിച്ചു.