"ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ jully" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ jully (മൂലരൂപം കാണുക)
18:15, 8 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
[[പ്രമാണം:11021 annumodhanm.jpg |ലഘുചിത്രം|നടുവിൽ|അനുമോദനം]] | [[പ്രമാണം:11021 annumodhanm.jpg |ലഘുചിത്രം|നടുവിൽ|അനുമോദനം]] | ||
'''റിപ്പോർട്ടർ ടിവി സ്കോളർഷിപ്പ്: ടി.ഐ.എച്ച്.എസ്.എസ് നയൻമാർമൂലയിലെ ഹാദി മുഹമ്മദ് ഇഖ്ബാലിന് സംസ്ഥാന തലത്തിൽ നാലാം റാങ്ക് ''' | |||
[[പ്രമാണം:Hadi Muhammed Iqbal.jpeg|ലഘുചിത്രം|നടുവിൽ|അനുമോദനം]] | |||
കാസർഗോഡ്: റിപ്പോർട്ടർ ടിവി സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച 'യങ് ജീനിയസ് അവാർഡ് 2025' സ്കോളർഷിപ്പ് മത്സരത്തിൽ കാസർഗോഡ് നയൻമാർമൂല തൻബിഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ (ടി.ഐ.എച്ച്.എസ്.എസ്) വിദ്യാർത്ഥി ഹാദി മുഹമ്മദ് ഇഖ്ബാൽ നാലാം റാങ്ക് കരസ്ഥമാക്കി. സംസ്ഥാനത്തെ ഏറ്റവും വലിയ സ്കോളർഷിപ്പ് പരീക്ഷകളിലൊന്നായി റിപ്പോർട്ടർ ടിവി അവതരിപ്പിച്ച ഈ മത്സരത്തിൽ ഇരുപതിനായിരത്തിൽ പരം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. | |||
വിവിധ ഘട്ടങ്ങളിലായി ഓൺലൈനായിട്ടും ഓഫ് ലൈൻ ആയിട്ടുമാണ് മത്സരം സംഘടിപ്പിച്ചത്. സംസ്ഥാന, സി.ബി.എസ്.ഇ സിലബസുകളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി പ്രത്യേകം മത്സരങ്ങൾ നടന്നു. ഇതിൽ സംസ്ഥാന സിലബസ് വിഭാഗത്തിലാണ് ഹാദി ഈ മികച്ച നേട്ടം കൈവരിച്ചത്. ഒന്നും രണ്ടും മൂന്നും റാങ്കുകൾക്ക് പുറമെ, നാലാം റാങ്ക് നേടിയ പത്ത് പേർക്ക് സ്മാർട്ട്ഫോണുകളാണ് സമ്മാനമായി പ്രഖ്യാപിച്ചിരുന്നത്. ഈ പത്തുപേരിൽ ഒരാളായാണ് ഹാദി മുഹമ്മദ് ഇഖ്ബാൽ ഇടംപിടിച്ചത്. | |||
സംസ്ഥാന തലത്തിലെ ഈ മികച്ച വിജയം സ്കൂളിനും കാസർഗോഡ് ജില്ലയ്ക്കും അഭിമാനമായി. ടി.ഐ.എച്ച്.എസ്.എസ് നയൻമാർമൂലയിലെ അധ്യാപകരും സഹപാഠികളും ഹാദിയുടെ ഈ നേട്ടത്തിൽ സന്തോഷവും അഭിമാനവും പങ്കുവെച്ചു . കൃത്യമായ തയ്യാറെടുപ്പും കഠിനാധ്വാനവുമാണ് ഈ വിജയത്തിന് പിന്നിലെന്ന് ഹാദി മുഹമ്മദ് ഇഖ്ബാൽ പ്രതികരിച്ചു. | |||
റിപ്പോർട്ടർ ടിവിയുടെ 'യങ് ജീനിയസ് അവാർഡ്' സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് അവരുടെ അറിവും കഴിവും പ്രകടിപ്പിക്കാൻ ലഭിച്ച മികച്ച അവസരമായാണ് വിലയിരുത്തപ്പെടുന്നത്. വിജയികൾക്ക് ക്യാഷ് അവാർഡുകളും പ്രശസ്തി പത്രങ്ങളും ഉൾപ്പെടെ ആകർഷകമായ സമ്മാനങ്ങളാണ് ചാനൽ ഒരുക്കിയിരുന്നത്. | |||
അവാർഡ് ജേതാവായ ഹാദി മുഹമ്മദ് ഇക്ബാലിനെ സ്കൂൾ മാനേജ്മെന്റ് അനുമോദിച്ചു. | |||