"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 67: | വരി 67: | ||
== '''ലഹരി വിരുദ്ധദിനാചരണം''' == | == '''ലഹരി വിരുദ്ധദിനാചരണം''' == | ||
ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ജൂൺ 26ന് പ്രത്യേകം കൂടിയ അസംബ്ലിയിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ സന്ദേശം നൽകി. ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി,പോസ്റ്റർ പ്രദർശനം,നിഷ ടീച്ചറിന്റെ നേതൃത്വത്തിൽ സൂംബ അവതരണം തുടങ്ങിയ നിരവധി പരിപാടികൾ സംഘടിപ്പിച്ചു . | ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ജൂൺ 26ന് പ്രത്യേകം കൂടിയ അസംബ്ലിയിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ സന്ദേശം നൽകി. ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി,പോസ്റ്റർ പ്രദർശനം,നിഷ ടീച്ചറിന്റെ നേതൃത്വത്തിൽ സൂംബ അവതരണം തുടങ്ങിയ നിരവധി പരിപാടികൾ സംഘടിപ്പിച്ചു .<gallery> | ||
പ്രമാണം:43240 LV1.jpg|alt= | |||
പ്രമാണം:43240 LV3.jpg|alt= | |||
പ്രമാണം:43240 LV2.jpg|alt= | |||
പ്രമാണം:43240 LV4.jpg|alt= | |||
</gallery> | |||
== '''ഫുട്ബോൾ പരിശീലനം''' == | == '''ഫുട്ബോൾ പരിശീലനം''' == | ||
05:28, 6 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
ജൂൺ
പ്രവേശനോത്സവം
2025-26 അധ്യായന വർഷത്തെ പ്രവേശനോത്സവം ഗംഭീരമായും വർണാഭമായും ജൂൺ 2, തിങ്കളാഴ്ച്ച ആഘോഷിച്ചു . നവാഗതരെ സ്വാഗതം ചെയ്യുന്ന ചടങ്ങ് ബീമാപള്ളി ഈസ്റ്റ് വാർഡ് കൗൺസിലർ ശ്രീ . ജെ .സുധീർ സർ ഉദ്ഘാടനം ചെയ്തു .നാടൻ പാട്ടിന്റെ താളപ്പകർച്ചയ്‌ക്കൊപ്പം പ്രഥ്മാധ്യാപികയും മറ്റു അധ്യാപകരും വിദ്യാർത്ഥികളും ചുവട് വച്ച് ഈ ദിനം മധുരതരമാക്കി . സെൽഫി പോയിന്റും ,തൊപ്പിയും സമ്മാനങ്ങളും നവാഗതരെ വരവേൽക്കാനായി ഒരുക്കിയിരുന്നു.
പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘടാനം മുഖ്യമന്ത്രി നിർവഹിച്ചതും തിരുവനന്തപുരം കളക്ടറുടെ പ്രത്യേക സന്ദേശത്തിന്റെ വീഡിയോ പ്രദർശനവും കുട്ടികൾ വീക്ഷിച്ചു,
ലോകപരിസ്ഥിതി ദിനാഘോഷം
പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ജൂൺ 5 നു ലോക പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടുകൂടി എക്കോ ക്ലബ്ബിന്റെയും സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ചു.
പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസിന്റെ പ്രാധാന്യവും ഉദ്ഘാടന പ്രസംഗത്തിൽ പ്രഥമധ്യാപിക സരിത ടീച്ചർ വിവരിച്ചു. എക്കോ ക്ലബ് കൺവീനർ പ്രീത ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ 'നന്മ'യുടെ ആഭിമുഖ്യത്തിൽ സുനിൽ പട്ടിമറ്റം അവതരിപ്പിച്ച പപ്പെറ്റ് ഷോ കുട്ടികൾ ആവേശത്തോടെ കണ്ടിരുന്നു. തുടർന്ന് നന്മ പ്രതിനിധികളും പ്രഥമാധ്യാപികയും ചേർന്ന് വൃക്ഷത്തൈ നട്ടു.
അധ്യാപകരും വിദ്യാർത്ഥികളും പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ, ഗ്രീൻ ബാഡ്ജ് എന്നിവ ധരിച്ച് ഈ സുദിനം വർണ്ണാഭമാക്കി .
സീഡ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ കുട്ടികളുടെ വിരലടയാളം വൃക്ഷതൈയിൽ പതിപ്പിച് പ്രകൃതിയോടുള്ള കരുതൽ പ്രതീകാത്‌മകമായി അവതരിപ്പിച്ചു.
തുടർന്ന് പെൻസിൽ ഡ്രോയിങ്, പെയിന്റിംഗ്, പോസ്റ്റർ രചന, പ്രശ് നോത്തിരി തുടങ്ങിയ മത്സര പരിപാടികൾ സംഘടിപ്പിച്ചു.
വനിതാ ശാക്തീകരണം
ജൂൺ 12 നു വനിത സെല്ലിന്റെ ആഭിമുഖ്യത്തിൽ യൂ പി ക്ലാസ്സിലെ പെൺ കുട്ടികൾക്കായി മൊബൈൽ ഫോൺ അഡിക്ഷൻ, ആർത്തവകാല ശുചിത്വം,ലൈംഗിക അതിക്രമം തുടങ്ങിയ വിഷയങ്ങളിൽ ശ്രീമതി സബീന, ശ്രീമതി ലീന തുടങ്ങിയവർ ക്ലാസ്സ് നയിച്ചു.
വായന വാരാചരണം
ലൈബ്രറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായനവാരാചരണം വൈവിധ്യമാർന്ന പരിപാടികളോടെ ജൂൺ 19 ന് തുടക്കം കുറിച്ചു .അസംബ്ലിയിൽ മലയാളികളെ വായനശീലം സ്വായത്തമാക്കാൻ പ്രയത്നിച്ച ശ്രീ പി. എൻ.പണിക്കരെ അനുസ്‌മരിക്കുകയും കുട്ടികൾക്ക് ലൈബ്രറി കാർഡ് നൽകുകയും ഒരു മാസം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു .വിവിധ ക്ലബുകളുടെ നേത്രത്വത്തിൽ മത്സരപരിപാടികൾ സംഘടിപ്പിച്ചു.
യോഗാ ദിനാചരണം
ലോക യോഗാദിനം പ്രഥമ അധ്യാപികയുടെ നേത്രത്വത്തിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും യോഗ പരിശീലനം നൽകി ആരോഗ്യപൂർണമായ യുവജനതയെ വാർത്തെടുക്കുന്നതിനുള്ള വേദിയാക്കി മാറ്റി .
ലഹരി വിരുദ്ധദിനാചരണം
ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ജൂൺ 26ന് പ്രത്യേകം കൂടിയ അസംബ്ലിയിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ സന്ദേശം നൽകി. ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി,പോസ്റ്റർ പ്രദർശനം,നിഷ ടീച്ചറിന്റെ നേതൃത്വത്തിൽ സൂംബ അവതരണം തുടങ്ങിയ നിരവധി പരിപാടികൾ സംഘടിപ്പിച്ചു .
ഫുട്ബോൾ പരിശീലനം
ജീവിതമാണ് ലഹരി എന്ന സന്ദേശം നൽകികൊണ്ട് നമ്മുടെ സ്കൂൾ ഫുട്ബോൾ ടീമിന്റെ പരിശീലനത്തിന് ഫുട്ബോൾ കിക്ക് ഓഫ് ചെയ്തു കൊണ്ട് പ്രധാന അധ്യാപിക ശ്രീമതി സരിത ടീച്ചർ ജൂൺ 27 നു തുടക്കം കുറിച്ചു .
ജൂലൈ
അധ്യാപക -രക്ഷാകർതൃ സമ്മേളനം
2025 -26 അധ്യയന വർഷത്തെ എസ് എം സി യുടെ ആദ്യ പൊതുസമ്മേളനവും ഒഴിവു വന്ന എസ് എം സി അംഗങ്ങളുടെ തെരഞ്ഞെടുപ്പും ജൂലൈ 3 വ്യാഴാഴ്ച്ച 3 .30 നു സ്കൂൾ അങ്കണത്തിൽ വച്ച് നടത്തപ്പെട്ടു . വാർഡ് കൗൺസിലർ ശ്രീമതി മിലാനി പെരേര ഉദ്ഘാടനം നിർവഹിച്ചു.
വായനാപ്പെട്ടി
ഒരു മാസം നീണ്ടു നിൽക്കുന്ന വായനമാസാചരണത്തിന്റെ ഭാഗമായി ലൈബ്രറി പുസ്തക വായന പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാരംഗം ക്ലബ് നടപ്പിലാക്കിയ പുതിയ പ്രവർത്തന പദ്ധതിയായ വായനാപ്പെട്ടി ലൈബ്രറി ക്ലബ് കൺവീനറായ ശ്രീമതി ലക്ഷ്മി ടീച്ചർ ഏറ്റുവാങ്ങി .ജൂലൈ 3ലെ അസംബ്ലിയിൽ വിദ്യാരംഗം ക്ലബ് കൺവീനർ ആർച്ച ടീച്ചർ പുസ്തക നിരൂപണം എഴുതി വായനാപെട്ടിയിൽ നിക്ഷേപിക്കാനും മികച്ച രചനകൾക്ക് സമ്മാനവിതരണമുണ്ടാകുമെന്നും അറിയിച്ചു .