ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. മേരീസ് ജി എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
SITC36046 (സംവാദം | സംഭാവനകൾ)
SITC36046 (സംവാദം | സംഭാവനകൾ)
വരി 56: വരി 56:


== '''വായന വാരാചരണം''' ==
== '''വായന വാരാചരണം''' ==
[[പ്രമാണം:36046 vayana.jpeg|ലഘുചിത്രം|300x300ബിന്ദു]]
'''വായനയുടെ വസന്തം മലയാളിക്ക് സമ്മാനിച്ച ശ്രീ പി എൻ പണിക്കരുടെ അനുസ്മരണാർത്ഥം നടത്തപ്പെടുന്ന വായന വാരാചരണത്തിന്റെ ഉദ്ഘാടനം 19 /6 /2025 നു കവയിത്രി ശ്രീമതി മായ വാസുദേവ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പ്രസംഗം, കഥ, കവിത എന്നീ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തപ്പെട്ടു. കൃപ ഡയബറ്റിക് റിസർച്ച് സെന്റർ സ്പോൺസർ ചെയ്ത മലയാള മനോരമ ദിനപത്ര വിതരണ ഉദ്ഘാടനം അന്നേദിവസം നടത്തി.'''
'''വായനയുടെ വസന്തം മലയാളിക്ക് സമ്മാനിച്ച ശ്രീ പി എൻ പണിക്കരുടെ അനുസ്മരണാർത്ഥം നടത്തപ്പെടുന്ന വായന വാരാചരണത്തിന്റെ ഉദ്ഘാടനം 19 /6 /2025 നു കവയിത്രി ശ്രീമതി മായ വാസുദേവ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പ്രസംഗം, കഥ, കവിത എന്നീ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തപ്പെട്ടു. കൃപ ഡയബറ്റിക് റിസർച്ച് സെന്റർ സ്പോൺസർ ചെയ്ത മലയാള മനോരമ ദിനപത്ര വിതരണ ഉദ്ഘാടനം അന്നേദിവസം നടത്തി.'''
[[പ്രമാണം:36046 pathram.jpeg|നടുവിൽ|ലഘുചിത്രം|367x367ബിന്ദു]]


== '''വില്ലേജ് ഫുഡ് ഫെസ്റ്റ്''' ==
== '''വില്ലേജ് ഫുഡ് ഫെസ്റ്റ്''' ==

14:14, 5 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2025

2025-26 pravesanolsavam

ഇടവപ്പാതി പെയ്തു തോർന്ന തെളിഞ്ഞ പുലരിയിൽ,കളിചിരി മേളങ്ങൾക്ക് അവധി നൽകി ,അക്ഷര മധുരം നുകരാൻ ആനന്ദച്ചിറകേകി കുസൃതി വിടർന്ന കണ്ണുകളുമായി കുരുന്നുകൾ 2025- 26 അധ്യയന വർഷത്തേക്ക് കാലെടുത്തു വയ്ക്കുമ്പോൾ, വർണ്ണപ്പന്തൽ ഒരുക്കി അവരെ വരവേൽക്കാൻ സെൻമേരിസിന്റെ കളിമുറ്റവും ഒരുങ്ങി.

ജൂൺ രണ്ടാം തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ട പ്രവേശനോത്സവം പ്രമുഖ പത്രപ്രവർത്തകനും ദൂരദർശൻ വാർത്ത അവതാരകനും എഴുത്തുകാരനുമായ ശ്രീ സി.ജെ.വലീദ് ചേങ്ങപ്പള്ളി സാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് യോഗത്തിന് അധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർ ശ്രീ പുഷ്പദാസ് സാർ കവയത്രി ശ്രീമതി മായാ വാസുദേവ് എന്നിവർ ആശംസകൾ അറിയിച്ചു. കത്തിച്ച നിലവിളക്കിൽ നിന്നും വെളിച്ചം പകർന്ന് ക്ലാസ് അധ്യാപകർ നവാഗതരായ കുരുന്നുകളെ സ്വീകരിച്ചു.

12 30 നോട് കുട്ടികൾക്ക് ആവശ്യമായി നിർദ്ദേശങ്ങൾ നൽകി ക്ലാസുകൾ അവസാനിപ്പിച്ചു. ഉച്ചഭക്ഷണ വിതരണവും പാഠപുസ്തക വിതരണവും നടത്തി.എസ് ആർ ജി, സബ്ജക്ട് കൗൺസിൽ എന്നിവ കൂടുകയും അക്കാദമിക പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം നടപ്പിലാക്കുന്ന ഈ ഘട്ടത്തിൽ കുട്ടികളിൽ വികസിക്കേണ്ട പൊതുധാരണകൾ അടിസ്ഥാനപ്പെടുത്തി 3/6/25 മുതൽ 13 /6 /20025 വരെ വിവിധ പ്രവർത്തനങ്ങൾക്ക് രൂപം നൽകി.

pravesanolsavam
pravesanolsavam

ട്രാഫിക് നിയമങ്ങളും റോഡ് സുരക്ഷയും എന്ന വിഷയത്തെപ്പറ്റി ഒരു ബോധവൽക്കരണ ക്ലാസ് കായംകുളം അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് അനസ് സാർ 3 /6/2025 സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് കുട്ടികൾക്ക് നൽകി.

പരിസ്ഥിതി ദിനാഘോഷം

പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ജൂൺ അഞ്ചാം തീയതി കായംകുളം സിപിസിആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോക്ടർ ജോസഫ് രാജകുമാർ സാർ കുട്ടികൾക്ക് പരിസ്ഥിതി മലിനീകരണവും എന്ന് വിഷയത്തെപ്പറ്റി പ്രഭാഷണം നടത്തി. തദവസരത്തിൽ ആയാപറമ്പ് ഗാന്ധിഭവന്റെ നേതൃത്വത്തിൽ 'അയൽ വീട്ടിൽ ഒരു മരം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മാവേലിക്കര രൂപതാ അധ്യക്ഷൻ Most Rev. Dr. ജോഷ്വാ മാർ ഇഗ്നാത്യോസ് പിതാവ് നിർവഹിച്ചു. പിടിഎ പ്രസിഡണ്ട്,ആയാപറമ്പ് ഗാന്ധിഭവൻ കോഡിനേറ്റർ ശ്രീ ഷമീർ എന്നിവർ സന്നിഹിതരായിരുന്നു. 35 ഓളം മാവ്, പ്ലാവിൻ തൈകൾ കുട്ടികൾക്ക് നൽകി. ജോസഫ് സാർ സ്കൂളിൽ ഒരു തെങ്ങിൻ തൈ നട്ടു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, മോണോ ആക്ട്, ഡാൻസ് എന്നീ വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.

ബോധവൽക്കരണ ക്ലാസ്


'ലഹരിയുടെ ഉപയോഗം ആപത്ത് ' എന്ന വിഷയത്തെപ്പറ്റി ഒരു ബോധവൽക്കരണ ക്ലാസ് 5/06/2025്ന് കായംകുളം എക്സൈസ് റേഞ്ച് ഓഫീസർ സുനിൽ കുമാർ സാർ കുട്ടികൾക്ക് നൽകി.

09/06/2025ൽ വ്യക്തി ശുചിത്വം, good touch, bad touch എന്നീ വിഷയത്തെപ്പറ്റി കായംകുളം താലൂക്ക് ഹോസ്പിറ്റൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി ആരതി വി എം, ഹെൽത്ത് ട്രെയിനിങ് ശ്രീമതി ആമിന എ ജെ എന്നിവർ ക്ലാസ് നയിച്ചു. അന്നേദിവസം സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ zumba ഡാൻസ് പരിശീലനം നൽകി.

10/ 6/ 20025 ചൊവ്വാഴ്ച ഡിജിറ്റൽ അച്ചടക്കം, സൈബർ സുരക്ഷ എന്നീ വിഷയങ്ങളെ അധികരിച്ച് സിവിൽ പോലീസ് ഓഫീസർ വിഷ്ണു സാർ കുട്ടികൾക്ക് ക്ലാസ് എടുത്തു. വർദ്ധിച്ചു വരുന്ന മൊബൈൽ ഫോൺ ഉപയോഗം, സൈബർ ക്രൈം, സ്വഭാവ വൈകല്യങ്ങൾ എന്നിവയെക്കുറിച്ച് എല്ലാം വിശദമായി പ്രതിപാദിച്ചു.

പൊതുമുതൽ സംരക്ഷണം, പരസ്പര സഹകരണത്തിന്റെ പ്രാധാന്യം, റാഗിംഗ്, വൈകാരിക നിയന്ത്രണം ഇല്ലായ്മ എന്നീ വിഷയങ്ങളെപ്പറ്റി ക്ലാസ് അധ്യാപകർ കുട്ടികൾക്ക് ബോധവൽക്കരണം നൽകി. പതിമൂന്നാം തീയതി (13/06/2026)പൊതു ക്രോഡീകരണവും നടത്തി.





ആദരവ്




2024- 25 അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ A+ nകരസ്ഥമാക്കി തിളക്കമാർന്ന വിജയം ഈ സ്കൂളിന് സമ്മാനിച്ച 55 കുട്ടികളെ 17/ 6/ 2025 സ്കൂൾ ആഡിറ്റോറിയത്തിൽ കൂടിയ അനുമോദന സമ്മേളനത്തിൽ ട്രോഫി നൽകി ആദരിച്ചു. മാവേലിക്കര വിദ്യാഭ്യാസ ജില്ലാ ഓഫീസർ ഇൻ ചാർജ് ശ്രീമതി സിന്ധു ടീച്ചർ മുഖ്യാതിഥിയായിരുന്നു. പിടിഎ പ്രസിഡന്റ് ടി.എം എ. ഫാറൂഖ് സാർ, എം എസ് സി സ്കൂൾ കരസ്പോണ്ടൻസ് Rev. Fr. ഡാനിയൽ തെക്കേടത്ത്, HM സിസ്റ്റർ ദീപ്തി SIC, വാർഡ് കൗൺസിലർ ശ്രീ പുഷ്പ ദാസ് സാർ എന്നിവർ ആശംസകൾ അറിയിച്ചു.

NCC ടെസ്റ്റ്

2025-26 അധ്യായനവർഷത്തെ std 8 കുട്ടികളുടെ NCC ടെസ്റ്റ് നടന്നു.

വായന വാരാചരണം

വായനയുടെ വസന്തം മലയാളിക്ക് സമ്മാനിച്ച ശ്രീ പി എൻ പണിക്കരുടെ അനുസ്മരണാർത്ഥം നടത്തപ്പെടുന്ന വായന വാരാചരണത്തിന്റെ ഉദ്ഘാടനം 19 /6 /2025 നു കവയിത്രി ശ്രീമതി മായ വാസുദേവ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പ്രസംഗം, കഥ, കവിത എന്നീ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തപ്പെട്ടു. കൃപ ഡയബറ്റിക് റിസർച്ച് സെന്റർ സ്പോൺസർ ചെയ്ത മലയാള മനോരമ ദിനപത്ര വിതരണ ഉദ്ഘാടനം അന്നേദിവസം നടത്തി.


വില്ലേജ് ഫുഡ് ഫെസ്റ്റ്

പ്രാദേശിക ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനവും അവ പരിചയപ്പെടുത്തലും യുപി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി.

യോഗ ദിനം


ജൂൺ 21 യോഗ ദിനവുമായി ബന്ധപ്പെട്ട പരിപാടികൾ ജൂൺ 23 തിങ്കളാഴ്ച നടത്തപ്പെട്ടു. സ്പീച്ച്, യോഗാ ദിന സന്ദേശം, യോഗപ്രകടനം എന്നിവ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി.

ലിറ്റിൽ കൈറ്റ്സ് സെലക്ഷൻ ആപ്റ്റിട്യൂട് ടെസ്റ്റ്

ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് സെലക്ഷൻ ആപ്റ്റിട്യൂട് ടെസ്റ്റ് 25 /6/ 2025 ന് നടത്തപ്പെട്ടു.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ സ്കൂൾ അസംബ്ലി നടത്തി. സ്കൂൾ പാർലമെന്റ് സംഘടിപ്പിച്ചു. സ്പീക്കർ, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരായി കുട്ടികൾ വേദിയിലെത്തി, നിയമസഭാ നടപടികൾ പൂർത്തീകരിച്ചു. കുട്ടികളുടെ zumba ഡാൻസ്, സ്പീച്ച്, പ്രതിജ്ഞ, സ്കിറ്റ് എന്നിവ നടത്തപ്പെട്ടു.




നിയമ ബോധവൽക്കരണ ക്ലാസ്

കായംകുളം ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ താലൂക്ക് നിയമസഹായ അതോറിറ്റികളുടെ സഹകരണത്തോടെ ഒരു നിയമ ബോധവൽക്കരണ ക്ലാസ് 26/ 6 /20025 ഉച്ചയ്ക്ക് 2 :30ന് നടത്തപ്പെട്ടു. ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ശ്രീ കെ കെ ബാലകൃഷ്ണൻ സെമിനാർ ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് ഡി ഹാരിസ് കുട്ടികൾക്ക് ക്ലാസ് എടുത്തു.

ലിറ്റിൽ എക്സ്പർട്സ് പരിശീലനം

26/ 6 /2025 നും 27 /6 /2025 എന്നീ ദിവസങ്ങളിൽ രാമപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന ലിറ്റിൽ എക്സ്പോർട്സ് പരിശീലന പരിപാടിയിൽ കുട്ടികൾ പങ്കെടുത്തു.

സ്പെഷ്യൽ അസംബ്ലി

30 /6 /2025 തിങ്കളാഴ്ച നടന്ന സ്പെഷ്യൽ അസംബ്ലിയിൽ കായംകുളം താലൂക്ക് ഹോസ്പിറ്റൽ ആർഎംഒ ഡോക്ടർ ശ്രീപ്രസാദ് സാർ പേവിഷബാധയ്ക്കെതിരെയുള്ള പ്രതിരോധ പ്രതിരോധ മാർഗങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീകുമാർ സാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത