"ജി യു പി എസ് വള്ളിവട്ടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sumishan09 (സംവാദം | സംഭാവനകൾ) No edit summary |
Sumishan09 (സംവാദം | സംഭാവനകൾ) (ചെ.) added Category:23458 using HotCat |
||
| വരി 22: | വരി 22: | ||
ലഹരി വിരുദ്ധ ദിനം | ലഹരി വിരുദ്ധ ദിനം | ||
ലഹരി വിരുദ്ധ ദിനത്തിൻറെ ഭാഗമായി സൂംമ്പ ഡാൻസ് കളിച്ചു കുട്ടികൾക്ക് അത് മാനസികമായും ശാരീരികമായും ഉണർവ് നൽകി. ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.പോസ്റ്റർ നിർമ്മാണം നടത്തി. | ലഹരി വിരുദ്ധ ദിനത്തിൻറെ ഭാഗമായി സൂംമ്പ ഡാൻസ് കളിച്ചു കുട്ടികൾക്ക് അത് മാനസികമായും ശാരീരികമായും ഉണർവ് നൽകി. ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.പോസ്റ്റർ നിർമ്മാണം നടത്തി. | ||
[[വർഗ്ഗം:23458]] | |||
18:40, 30 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം 2025
സ്കൂൾ പ്രവേശനോത്സവംപഞ്ചായത്ത് തല ഉദ്ഘാടനം നമ്മുടെ വിദ്യാലയത്തിൽ വച്ചായിരുന്നു.പഞ്ചായത്ത് പ്രസിഡൻറ് നിഷ ഷാജി ഉദ്ഘാടന കർമ്മം നിർവഹിച്ചു.
പുതുതായി വന്ന കുരുന്നുകൾക്ക് സ്കൂൾ ബാഗും ബോക്സും പുസ്തകങ്ങളും എല്ലാം കൈമാറി കിരീടവും കടലാസ് പൂക്കളും നൽകി സ്വീകരിച്ചു.എല്ലാ കുഞ്ഞു മക്കൾക്കും മധുരം നൽകി.
സ്കൂൾ ജാഗ്രത സമിതി സ്കൂൾ ജാഗ്രതാ സമിതി പുനരൂപീകരണം നടന്നു.യോഗത്തിൽ വിമുക്തി റിസോഴ്സ് പേഴ്സണും ഇരിഞ്ഞാലക്കുട സിവിൽ എക്സൈസ് ഓഫീസറുമായ ശ്രീ ജദീർ പി എം സംസാരിച്ചു.ജാഗ്രതാ സമിതി അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു. ലഹരി വിരുദ്ധ ക്ലബ്ബ് രൂപീകരിച്ചു. അതിൽ അഞ്ചുമുതൽ 7 വരെയുള്ള ക്ലാസിലെ കുട്ടികളെ അംഗങ്ങൾ ആക്കി.ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ് എക്സൈസ് ഓഫീസർ ശ്രീ ജദീർ പി.എം നടത്തി.
പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനം പോസ്റ്റർ പ്രതിജ്ഞയെടുത്തും അടുക്കളത്തോട്ടം നിർമ്മിച്ചും തൈകൾ നട്ടും ആഘോഷിച്ചു
വായനാദിനം
വായനാദിനം ഇത്തവണ മാസാചരണമായിട്ടാണ് ആഘോഷിക്കുന്നത് അതിനാൽ ഓരോ ആഴ്ചയിലും ഓരോ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതി വിദ്യാഭ്യാസ പ്രവർത്തകനായ ശ്രീ അശോകൻ മാസ്റ്ററുടെ ക്ലാസ് കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായി.കുട്ടികളുടെ വായനാനുഭവങ്ങൾ അവർ അസംബ്ലിയിൽ കൂട്ടുകാരുമായി പങ്കുവെച്ചു.ക്ലാസ്സ് ലൈബ്രറി ഒരുക്കി .മികച്ച വായനക്കാർക്കുള്ള സമ്മാനങ്ങൾ പ്രഖ്യാപിച്ചു.ഓരോ ആഴ്ചയിലും പ്രധാനാധ്യാപിക നൽകുന്ന ജികെ ചോദ്യങ്ങൾക്ക് ഉത്തരം ആദ്യം പറയുന്ന കുട്ടിക്ക് സമ്മാനം നൽകുമെന്നും ടീച്ചർ ഉറപ്പ് നൽകി.കഴിഞ്ഞവർഷം തുടങ്ങിയ വായനാമൃതം പരിപാടി ഈ വർഷവും തുടരാൻ തീരുമാനിച്ചു.നന്നായി വായിക്കാൻ വേണ്ട സാഹചര്യം ക്ലാസ് മുറിയിൽഒരുക്കാൻ തീരുമാനിച്ചു.
ലഹരി വിരുദ്ധ ദിനം
ലഹരി വിരുദ്ധ ദിനത്തിൻറെ ഭാഗമായി സൂംമ്പ ഡാൻസ് കളിച്ചു കുട്ടികൾക്ക് അത് മാനസികമായും ശാരീരികമായും ഉണർവ് നൽകി. ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.പോസ്റ്റർ നിർമ്മാണം നടത്തി.