ഉള്ളടക്കത്തിലേക്ക് പോവുക

"പാലോറ എച്ച്. എസ്സ്.എസ്സ്, ഉള്ളിയേരീ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
SATHISH PRISM (സംവാദം | സംഭാവനകൾ)
SATHISH PRISM (സംവാദം | സംഭാവനകൾ)
(ചെ.)
വരി 92: വരി 92:


[[പ്രമാണം:വ- ഉദ്ഘാടനം.jpg|ലഘുചിത്രം]]
[[പ്രമാണം:വ- ഉദ്ഘാടനം.jpg|ലഘുചിത്രം]]
[[പ്രമാണം:ഐക്കോണ്.png|ലഘുചിത്രം]]


== '''വ''' ==
== '''വ''' ==

15:13, 29 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

2025 ജൂൺ 2. തിങ്കൾ

2025-2026 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ 02-ന് ഹൈസ്കൂൾ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്നു.

വിദ്യാലയത്തിലെ പുതിയ വിദ്യാർത്ഥികൾക്ക് മധുരം നൽകിക്കൊണ്ട് തുടങ്ങിയ ചടങ്ങിൻ്റെ ഉദ്ഘാടന കർമ്മം ഉള്ളിയേരി ഗ്രാമപഞ്ചായത്ത് അംഗം  ശ്രീ. പാടത്തിൽ ബാലകൃഷ്ണൻ നിർവഹിച്ചു.മുഖ്യാതിഥിയായി പങ്കെടുത്തത് റാപ് സംഗീതം കൊണ്ട് ഏറെ ശ്രദ്ധേയായ അഞ്ജലി ചീക്കിലോട് ആയിരുന്നു. സംഗീതത്തിന്റെ വിവിധ രീതികളെക്കുറിച്ചും  വിദ്യാർത്ഥികൾ സർഗാത്മകാരാവേണ്ട ആവശ്യത്തെക്കുറിച്ച് മുഖ്യാതിഥി കുട്ടികളുമായി സംവദിച്ചു. കുട്ടികളോടൊപ്പം പാട്ടുപാടിയും കുട്ടികൾക്കായി പുതിയ റാപ് സംഗീത ആലാപനം നടത്തിയും ഏറെ രസകരമായ മാറിയ ചടങ്ങിന് സ്കൂൾ ഹെഡ്മിസ്ട്രസ് ആർ.വി.സരിത സ്വാഗതവും പിടിഎ പ്രസിഡണ്ട് ഇ. എം ബഷീർ പ്രിൻസിപ്പാൾ ടി.എ.. ശ്രീജിത്ത്, എസ്. ആർ ജി കൺവീനർ ആർ കെ ശ്രീരേഖ , സ്റ്റാഫ് പി.ടി. അൻവർ സെക്രട്ടറി  നന്ദിയും പറഞ്ഞു.

2025 ഗുണമേന്മ വർഷത്തിൽ വിദ്യാലയം നടപ്പിലാക്കുന്ന ക്രിയേറ്റീവ് കോർണറായ " പ്യൂപ്പ " പ്രോജക്ടിന്റെ ലോഗോ പ്രകാശനം മുഖ്യാതിഥി നിർവഹിച്ചു

വിദ്യാലയത്തിലേക്ക് എട്ടാം ക്ലാസിൽ  പുതിയതായി അഡ്മിഷൻ മുഴുവൻ വിദ്യാർത്ഥികൾക്കും മധുരം നൽകിക്കൊണ്ട് സെഷൻ ആരംഭിച്ചു.. യു.എസ്.എസ് സ്കോളർഷിപ്പ് നേടിയ 12 വിദ്യാർത്ഥികൾക്ക് വിദ്യാലയം ഉപഹാരം നൽകി അനുമോദിച്ചു.

2025 ഇൻസ്പെയർ അംഗീകാരം നേടിയ പി.അഭിനവിന് സ്ക്കൂൾ ഹെഡ്മിസ്സട്രസ് മെമെന്റോ നൽകി അനുമോദിച്ചു.

തുടർന്ന് കുട്ടികൾ അവതരിപ്പിച്ച ക്രിയേറ്റീവ് സെഷനിൽ 9, 10 ക്ലാസ്സിലെ വിദ്യാർത്ഥികൾ  പാട്ടുപാടുകയും നൃത്തം ചെയ്യുകയും ചെയ്തു, നവാഗതരേ വിദ്യാലയത്തിലേക്ക് സ്വാഗതം ചെയ്തു.

സ്റ്റുഡൻറ് പോലീസ് കേഡറ്റ് നേതൃത്വത്തിൽ ലഹരിക്കെതിരെ നൃത്തശില്പം അവതരിപ്പിച്ചു.



പരിസ്ഥിതി ദിനം

2025 ജൂൺ 5

സമഗ്ര ഗുണമേന്മ വർഷത്തോടനുബന്ധിച്ച് വിവിധ വിഷയങ്ങളെ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്ക് നൽകുന്ന ബോധവൽക്കരണ പഠന പ്രവർത്തനത്തിൻ്റെ ഭാഗമായുള്ള വ്യക്തിശുചിത്വം പരിസരപഠനം എന്ന വിഷയറിവുകൾ കുട്ടികൾക്ക് പകർന്നുടുക്കേണ്ടേ ദിവസത്തിൽ തന്നെയാണ് ലോക പരിസ്ഥിതി ദിനവും വന്നെത്തിയത്. ആയതിനാൽ രണ്ടു പ്രവർത്തനങ്ങളും ഒരുമിച്ച് ചേർത്തുകൊണ്ടാണ് വിദ്യാലയം പരിസ്ഥിതി ദിനം ഇത്തവണ ആചരിച്ചത്.

പരിസ്ഥിതി പഠന പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനായി വിദ്യാലയം  2024-25 വർഷം തുടക്കം കുറിച്ച പാലോറ പച്ച എന്ന പ്രവർത്തനത്തിന്റെ രണ്ടാമത് വർഷത്തിന്റെ ഉദ്ഘാടനം വിദ്യാലയത്തിന് കറിവേപ്പിൻ തൈ നൽകിക്കൊണ്ട് ഹരിതകർമ്മസേന വാർഡ് പ്രതിനിധി പ്രസന്ന നാറാത്ത് നിർവഹിച്ചു.

പരിസ്ഥിതി ദിനത്തിൽനാല്  പ്രവർത്തനങ്ങളാണ് നടന്നത്.

1 - പൂച്ചട്ടി

ആദ്യ സെഷനിൽ വിദ്യാലയ അടുക്കളത്തോട്ടം നിർമ്മാണത്തിന് ആരംഭം കുറിച്ചു 60 ചട്ടികളിലായി ഔഷധ -അടുക്കള തോട്ടത്തിലേക്കുള്ള ചെടികൾ പൂചട്ടിയിൽ വിദ്യാർത്ഥികൾ നട്ടുപിടിപ്പച്ചു .

2- ശുചിത്വ വന്ദനം

നാടിനെ മാലിന്യമുക്തമാക്കാൻ അഹോരാത്രം പ്രവർത്തിക്കുന്ന ഗ്രാമ പഞ്ചയത്തിലെ വിദ്യാലയം നിലനിൽക്കുന്ന അഞ്ചാം വാർഡിലെ ഹരിത കർമ്മ സേനയുടെ പ്രിയപ്പെട്ട സഹോദരിമാരായ പ്രസന്ന നാറാത്ത്, ഷീന കേളോത്ത് എന്നിവരേയും പഞ്ചായത്ത് ഹരിത കർമ്മസേന പഞ്ചായത്ത് തല കോർഡിനേറ്റർ സനയേയും സ്റ്റുഡൻറ് പോലീസ് കേഡറ്റ് -  സ്കൗട്ട് ആൻഡ് ഗൈഡ്സ് കൂട്ടായ്മയായ പ്യുപ്പയുടെ നേതൃത്ത്വത്തിൽ ആദരിക്കുക വഴി വിദ്യാർത്ഥികൾക്ക് ഹരിതകർമ്മസേന പ്രവർത്തകരുടെ  പ്രാധാന്യത്തെക്കുറിച്ച് ബോധ്യപ്പെടുത്തി കൊടുക്കാൻ ഈ പരിസ്ഥിതി ദിനത്തിൽ നടന്ന ഈ സംവേദിക്കലിലൂടെ സാധ്യമായി

3- ശുചിത്വം, സുന്ദരം പാലോറ

വിദ്യാലയ വിദ്യാലയം ശുചിത്വ സുന്ദര പൂർണമാക്കുന്നതിന് മൂന്നാമത് സെക്ഷന്റെ ഭാഗമായി മുഴുവൻ വിദ്യാർഥികളും ക്യാമ്പസ് പ്ലാസ്റ്റിക് രഹിതമാക്കി മാറ്റുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടക്കം കുറിച്ചു, ഒപ്പം വിദ്യാലാങ്കണം സൗന്ദര്യാത്മകമാക്കുന്നതിന് പ്രോട്ടൻസ് ചെടികൾ വെച്ചുപിടിപ്പിച്ചു.

4- ഇലപ്പെരുമ

അടുക്കള തോട്ടത്തിന് അനിവാര്യമായ കറിവേപ്പില മുരിങ്ങയില തുടങ്ങിയ അടുക്കള ചെടികൾ വിദ്യാലയത്തിൽ നട്ടു പിടിപ്പിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാലയാ ങ്കണത്തിൽ അടുക്കളയോടു നുബന്ധിച്ച യിടത്തിൽ മൂന്ന് കറിവേപ്പിലയും രണ്ട് മുരിങ്ങ ചെടിയും നട്ടുപിടിപ്പിച്ചു

പരിസ്ഥിതി ദിനം എന്നാൽ വെറും മരം നടൽ മാത്രമല്ല,

പരിസ്ഥിതിചിന്തകൾ പകർന്നു നൽകൽ കൂടിയാണ്..

വിദ്യാലയ തനത് പരിസ്ഥിതിപഠന പ്രവർത്തനമായ പാലോറ പച്ചയുടെ പ്രവർത്തന പഥങ്ങളെ കുറച്ച് വിദ്യാലയത്തിൽ എത്തിച്ചേർന്ന എട്ടാം ക്ലാസ്  കുട്ടികൾക്ക് സ്കൗട്ട് ഇൻചാർജ് അധ്യപകൻ പി. സതീഷ് കുമാർ, എസ് പി.സി അധ്യാപിക എം. ഫസലുനിസ, ആർ.വി സബിന എന്നിവർ വിശദീകരിച്ചു നൽകി.

പാലോറ പച്ചയുടെ പ്രവർത്തന കോർഡിനേറ്ററുമായി ഓരോ ക്ലാസിലും രണ്ടു വഉണ്ടിയർമാരേ തിരഞ്ഞെടുത്തു.

മധുരത്തിന് അവധി

മധുരത്തിന് അവധി പറഞ്ഞു പാലോറ

2025 June 13-

ലോക ഭക്ഷ്യസുരക്ഷാ ദിനത്തോടനുബന്ധിച്ച് പാലോറ ഹയർസെക്കൻഡറി സ്കൂളിൽ ഭക്ഷ്യ സുരക്ഷാ വാരം ആചരിച്ചു. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടുള്ള കാലികമായ അറിവുകളും ശീതള പാനീയത്തിലും ബേക്കറി ഉത്പന്നമുള്ള മധുരത്തിന്റെ ആധിക്യത്തെ കുറിച്ചും, അപകടകരമായ വിധം പാക്കറ്റ് ഭക്ഷണത്തിലെ രസവസ്തുക്കളെ കുറിച്ചും കുട്ടികൾക്ക് ഡോക്ടർ' സനീന മജീദ് ക്ലാസ് എടുത്തു. സ്ക്കൂൾ ഹെഡ്മിസ്ട്രസ് ആർ.വി സരിത. പി.സതീഷ് കുമാർ, ഫസലുനിസ എം. എന്നിവർ സംസാരിച്ചു.

ശീതളപാനീയത്തിലെ പഞ്ചസാരയുടെ അളവുകളുടെ കണക്ക് ബോധ്യപ്പെടുത്തുനതതിനായി ഷുഗർ ബോർഡ് സ്ഥാപിച്ചു. കഴിഞ്ഞവർഷം വിദ്യാലയം നടപ്പിലാക്കിയ നിറം ചേർത്ത ഭക്ഷണത്തിനെതിരായ ക്യാമ്പായിനായ പാഠം പാചകം എന്ന പ്രവർത്തനത്തിൻ്റെ ഈ അധ്യയന വർഷത്തെ പ്രവർത്തനാരംഭവും നടന്നു.


വായനാ ദിനം

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ വർഷത്തെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരൻ ശ്രീഹർ നിർവഹിച്ചു.2025 വർഷം പാരഗൺ പുരസ്കാരം നൽകി ലഭിച്ച വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും ഗായകനും ഫോട്ടോഗ്രാഫറുമായ ശാന്തൻ മുണ്ടോത്തിനെ വേദിയിൽ പിടിഎ പ്രസിഡണ്ട് ഇ എം ബഷീർ പൊന്നാടയാണ് ഞാൻ ആദരിച്ചു.

എഴുതാനും വായിക്കാനും കുട്ടികൾ കുട്ടിക്കാലത്ത് തന്നെ തയ്യാറാവേണ്ടത് പ്രാധാന്യത്തെക്കുറിച്ച് മുഖ്യപ്രഭാഷകനായ ശ്രീഹർഷൻ മാസ്റ്റർ കുട്ടികൾക്ക് പറഞ്ഞു നൽകി.

ഫോട്ടോഗ്രാഫറും ഗായകനുമായ ശാന്തൻ മുണ്ടോത്ത് ഏറെ പ്രിയങ്കരമായ തമിഴ് ഗാനമാലപിച്ചുകൊണ്ട് വിവിധ ക്ലബ്ബുകളുടെ ഔപചാരികമായ ഉദ്ഘാടന കർമ്മവും നിർവഹിച്ചു

ചടങ്ങിൽ അതിഥിയായി എത്തിയ ശാന്തൻ മുണ്ടോത്ത് വിദ്യാലയത്തിലെ ഇംഗ്ലീഷ് അധ്യാപിക എൻ സിന്ധു എന്നിവർ ചേർന്ന് ഗാനമാലപിച്ചു.

ഹർഷൻ മാസ്റ്റർ എഴുതിയ അക്കിത്തത്തെ കുറിച്ചുള്ള പുസ്തകം വിദ്യാലയത്തിന് സ്നേഹ പുസ്തകസമ്മാനമായി അദ്ദേഹം നൽകുകയുണ്ടായി.

ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ആർ. വി സരിത, പി.ടി.എ പ്രസിഡണ്ട് ബഷീർ ഇ.എം, വിദ്യാരംഗം അധ്യാപക കോഡിനേറ്റർ ഈ സതീഷ് കുമാർ സ്റ്റാഫ് സെക്രട്ടറി അൻവർ പി ടി , എസ് ആർ ജി കൺവീനർ ശ്രീരേഖ ആർ കെ എന്നിവർ സംസാരിച്ചു.


വര- വാക്ക്- വായന

(വിദ്യാരംഗം കലാസാഹിത്യവേദി ഗുണമേൻമാവർഷ പദ്ധതി)

ഗുണമേന്മ വർഷത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന സർഗ്ഗാത്മക പ്രവർത്തനങ്ങൾ ആയ പഠനാനുബന്ധം പദ്ധതിയാണ് ....

വിദ്യാർത്ഥികളുടെ സർഗാത്മകമായ ഇടപെടലുകൾ അനിവാര്യമായ മേഖലയാ വര /വാക്ക് /വായന എന്നീ മേഖലകളെ സമ്പുഷ്ടീകരിക്കുന്നതിനുള്ള പഠനപ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ചിത്രകല ക്യാമ്പുകളും ചിത്രപ്രദർശനവും വായന കളരിയും എഴുത്തുകൂട്ടവും സർഗാത്മക വ്യക്തിത്തങ്ങളുമായുള്ള ഇടപെടലുകൾ "വ" എന്ന  പ്രവർത്തനത്തിന്റെ ഭാഗമായൊരുക്കുകയാണ്.

വ യുടെ ഉദ്ഘാടനം വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ശ്രീഹർഷൻ നിർവഹിച്ചു.



യോഗാദിനം

ജൂൺ 21

ലഹരിക്കെതിരെ പ്രതിജ്ഞ

ലോകലഹരി വിരുദ്ധദിനം- ജൂൺ 26

ലഹരിക്കെതിരെ മനുഷ്യചങ്ങല

ലോകലഹരി വിരുദ്ധദിനം- ജൂൺ 26

അഗ്നി ശപഥം

ലോകലഹരി വിരുദ്ധദിനം- ജൂൺ 26