ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
PKZ1985 (സംവാദം | സംഭാവനകൾ)
PKZ1985 (സംവാദം | സംഭാവനകൾ)
വരി 48: വരി 48:


== '''<big>9.ലഹരി വിരുദ്ധ ദിനം</big>''' ==
== '''<big>9.ലഹരി വിരുദ്ധ ദിനം</big>''' ==
<blockquote><gallery mode="packed" widths="180" heights="120">
<gallery mode="packed" widths="180" heights="120">
പ്രമാണം:44223 lahari virudham 25 dance.jpg|'''''അസംബ്ലി'''''
പ്രമാണം:44223 lahari virudham 25 dance.jpg|'''''അസംബ്ലി'''''
പ്രമാണം:44223 lahari 25 programa.jpg|'''''നൃത്തം'''''
പ്രമാണം:44223 lahari 25 programa.jpg|'''''നൃത്തം'''''
പ്രമാണം:44223 lahari 25 prathinjha.jpg|'''''പ്രതിജ്ഞ'''''
പ്രമാണം:44223 lahari 25 prathinjha.jpg|'''''പ്രതിജ്ഞ'''''
</gallery>
</gallery>'''''ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലിയും പ്രോഗ്രാമുകളും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ,പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം,സ്കിറ്റ് അവതരണം, മയക്കുമരുന്നിനെതിരെയുളള സന്ദേശ കൈമാറ്റ നൃത്തം,തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു.'''''
'''''ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലിയും പ്രോഗ്രാമുകളും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ,പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം,സ്കിറ്റ് അവതരണം, മയക്കുമരുന്നിനെതിരെയുളള സന്ദേശ കൈമാറ്റ നൃത്തം,തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു.'''''</blockquote>


'''<big>''<u>തയ്യാറാക്കിയതും സ്കൂൾ വിക്കിയുടെ താളുകളിൽ രൂപകൽപ്പന ചെയ്തതും</u>''</big>'''
'''<big>''<u>തയ്യാറാക്കിയതും സ്കൂൾ വിക്കിയുടെ താളുകളിൽ രൂപകൽപ്പന ചെയ്തതും</u>''</big>'''


'''''[[ഉപയോക്താവ്:PKZ1985|ഗവൺമെൻറ് ഹാർബർ ഏരിയ എൽ.പി സ്കൂളിലെ അറബിക് അധ്യാപകൻ പാലക്കാട് ജില്ലയിലുളള സെക്കരിയ്യ. പി A/S പി .കെ . സകരിയ്യ സ്വലാഹി]]'''''
'''''[[ഉപയോക്താവ്:PKZ1985|ഗവൺമെൻറ് ഹാർബർ ഏരിയ എൽ.പി സ്കൂളിലെ അറബിക് അധ്യാപകൻ പാലക്കാട് ജില്ലയിലുളള സെക്കരിയ്യ. പി A/S പി .കെ . സകരിയ്യ സ്വലാഹി]]'''''

22:39, 26 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ജൂൺ

1. പുതുമയോടെ പുതിയ ലോകത്തേക്ക്

നിറഞ്ഞ സദസ്സ്
സ്നേഹ സമ്മാനങ്ങളുമായി

അറബി കടലോരത്ത് അഞ്ചര പതിറ്റാണ്ട് കാലത്തോളം വിജ്ഞാനം പകർന്നു നൽകിയ വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂൾ ഈ അധ്യായന വർഷത്തിൽ വിഴിഞ്ഞം ഹാർബർ ഏരിയ അപ്പർ പ്രൈമറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ട ആദ്യദിനം ഏറെ പുതുമകൾ നിറഞ്ഞതായിരുന്നു.കുട്ടികളുടേയും രക്ഷിതാക്കളുടെയും നിറസാന്നിധ്യം കൊണ്ട് ധന്യമായ ജൂൺ 2 തിങ്കളാഴ്ച്ചയിലെ പ്രവേശനോത്സവം, ഹാർബർ വാർഡ് കൗൺസിലർ എം. നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു.കാര്യവട്ടം  യൂണിവേഴ്സിറ്റി ക്യാമ്പസ് പ്രൊഫസർ ഡോക്ടർ; സിദ്ദിഖ് അദ്ദേഹത്തിൻറെ സഹധർമ്മിണി എം.ജി. സർവകലാശാല പ്രൊഫസർ ഡോ; വാഹിദ,മുൻ കേരള യൂണിവേഴ്സിറ്റി അധ്യാപകൻ ഡോക്ടർ എച്ച്.എ. റഹ്മാൻ, തെക്കുംഭാഗം മുസ്ലിം ജമാഅത്ത്  പ്രസിഡന്റ് അബ്ദുൽ ഖാദർ തുടങ്ങി നിരവധി വിശിഷ്ട വ്യക്തിത്വങ്ങൾ യോഗത്തിൽ സംബന്ധിച്ചു.കുട്ടികൾക്കായി സമ്മാന പൊതിയും മധുരപലഹാരവും വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ വിതരണം നടത്തി. പുതിയ തൊപ്പിയും, അക്ഷരങ്ങൾ പതിപ്പിച്ച സ്റ്റാറുകളുടെ പ്ലക്കാർഡുകളും , ബലൂണുകൾ കൊണ്ടും നിറപ്പകിട്ടാർന്ന തായിരുന്നു ഈ വർഷത്തെ പ്രവേശനോത്സവം.

സ്കൂൾ ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി.,സ്റ്റാഫ് സെക്രട്ടറി ജോലാൽ ടി.എസ്.,എസ്.ആർ.ജി. കൺവീനർ ഷീജ.എ, രെജി.ബി. എസ്. ,അധ്യാപകരായ സെന്റിൽ കുമാർ.പി.ഡി.,കുമാരി ബിന്ദു. വൈ.ആർ., ക്രിസ്റ്റിൻ ബ്യൂല.എസ്., ഷീബ.എസ്.ഡി., സക്കറിയ.പി, അൻവർ ഷാൻ, ലെജി.എൽ.ആർ., രഹന സഫീല.എസ്. , അനിത.പി. എസ്, നിസാബീവി.എൽ., അലി ഫാത്തിമ.എ., റഫ്ഖാൻ ബീവി. എൻ തുടങ്ങിയവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

2. ആദ്യ അസംബ്ലി

ലോക നിരപരാധി കുട്ടികളുടെ ദിനത്തിൽ സംഘടിപ്പിച്ച 2025 -26 അധ്യായന വർഷത്തിലെ ആദ്യ അസംബ്ലി

ജൂൺ 4 ബുധനാഴ്ച്ച ലോക നിരപരാധി കുട്ടികളുടെ ദിനത്തിൽ 2025 -26 അധ്യായന വർഷത്തിലെ ആദ്യ അസംബ്ലി സംഘടിപ്പിച്ചു.അധ്യായന വർഷത്തിൽ പാലിക്കപ്പെടേണ്ട മര്യാദകളും,അച്ചടക്കവും ഹെഡ്മാസ്റ്റർ കുട്ടികളെ ഉണർത്തി.

3. നല്ല നാളേക്കായി

ഉദ്ഘാടനം.
പരിസ്ഥിതി ദിനാഘോഷ അസംബ്ലി

ജൂൺ 5 വ്യാഴം ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  പ്രത്യേകമായ അസംബ്ലി സംഘടിപ്പിച്ചു.ലഹരിവിരുദ്ധ ബോധവൽക്കരണവും പ്രതിജ്ഞയുംനടത്തി. പ്രകൃതിയെ സംബന്ധിച്ച് അവബോധം നൽകാൻ പ്രസംഗവും, പാട്ടും,കഥയും, കളിയും ചിത്രീകരണവും, പോസ്റ്റർ പ്രദർശനവും അടക്കമുളള വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. മാലിന്യ മുക്ത കേരളം എന്ന സ്വപ്നസാക്ഷാത്കാരത്തിനായി, 'സ്വപ്നതീരം' എന്ന സ്കൂളിന്റെ തീരപ്രദേശ ശുചീകരണം ലക്ഷ്യമാക്കിയുളള പദ്ധതിയുടെ ഭാഗമായി യു.പി. സ്കൂൾ വിദ്യാർത്ഥികൾ വിഴിഞ്ഞം തീരപ്രദേശം ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി. വാർഡ് കൗൺസിലർ എം. നിസാമുദ്ദീൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ഒരു തൈ നടാം എന്ന പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾക്ക്  കറിവേപ്പ് തൈ വിതരണം ചെയ്യുകയുണ്ടായി.

സ്കൂൾ ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി.,സ്റ്റാഫ് സെക്രട്ടറി ജോലാൽ ടി.എസ്.,എസ്.ആർ.ജി. കൺവീനർ ഷീജ.എ, രെജി.ബി. എസ്. ,അധ്യാപകരായ സെന്റിൽ കുമാർ.പി.ഡി.,കുമാരി ബിന്ദു. വൈ.ആർ., ക്രിസ്റ്റിൻ ബ്യൂല.എസ്., ഷീബ.എസ്.ഡി., ബിനു കാഞ്ഞിരംകുളംസക്കറിയ.പി, അൻവർ ഷാൻ, ലെജി.എൽ.ആർ., രഹന സഫീല.എസ്. , അനിത.പി. എസ്,അലി ഫാത്തിമ.എ., റഫ്ഖാൻ ബീവി. എൻ തുടങ്ങിയവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

4. മുന്നൊരുക്കം

ക്ലാസ് പി.ടി.എ.

ജൂൺ 11 ബുധനാഴ്ച ഗവൺമെന്റ് എച്ച്.എ.യു. പി. എസിലെ ആദ്യ ക്ലാസ് പി.ടി.എ. സംഘടിപ്പിച്ചു. ഈ അധ്യായന വർഷത്തിൽ കുട്ടികളിൽ നടപ്പിലാക്കാൻ പോകുന്ന പ്രവർത്തനങ്ങളെ സംബന്ധിച്ച് രക്ഷിതാക്കളുടെ അഭിപ്രായം കേൾക്കാനും,പ്രവർത്തനങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് കൂടിയാലോചിക്കുന്നതിനു വേണ്ടിയാണ് ക്ലാസ് പി.ടി.എ. സംഘടിപ്പിച്ചത്.

5. കാർഷിക ബോധവൽക്കരണം

കാർഷിക ബോധവത്ക്കരണ ക്ലാസിൽ പങ്കെടുത്തവർ
കാർഷിക ബോധവത്ക്കരണ ക്ലാസ്

കേന്ദ്ര സർക്കാരിന്റെ വികസിത കൃഷി സങ്കൽപ്പ അഭിയാൻ (VKSA) എന്ന പദ്ധതിയുടെ ഭാഗമായി കൃഷി വിജ്ഞാന കേന്ദ്രത്തിനു കീഴിൽ കൃഷിയെ സംബന്ധിച്ചും, മത്സ്യ കൃഷിയെ സംബന്ധിച്ചും ബോധവത്ക്കരണം ജൂൺ 11 ബുധനാഴ്ച നടന്നു.വിഴിഞ്ഞം ഹാർബർ ഏര്യാ യു.പി.എസ്.,വിഴിഞ്ഞം മറൈൻ അക്ക്വേറിയവും, കേന്ദ്ര കൃഷി വിജ്ഞാനകേന്ദ്രവും സംയുക്തമായാണ് പ്രോഗ്രാം സംഘടിപ്പിച്ചത്.  മറൈൻ സി.എം.എഫ്.ആർ.ഐ. ഹെഡ് ഡോക്ടർ സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ എം. നിസാമുദ്ദീൻ ആമുഖഭാഷണം നടത്തി. നെടുമങ്ങാട് കൃഷി വിജ്ഞാന കേന്ദ്രത്തിലെ പ്രതിനിധികളായ ഡോക്ടർ രതി ഭുവനേശ്വരി, ഡോക്ടർ രഞ്ജിത്ത് കുമാർ നടല്ല ആന്ധ്ര, കൃഷി വിജ്ഞാന കേന്ദ്ര പ്ലാൻ പ്രൊജക്ടർ ബിന്ദു, പ്ലാൻ കോഡിനേറ്റർ മഞ്ജു തോമസ്,ഡോ; അംബരീഷ്,ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി. തുടങ്ങിയവർ സംസാരിച്ചു.

6. അഞ്ചാം ക്ലാസ്സിലെ ടെക്സ്റ്റ് ബുക്ക് വിതരണം

അഞ്ചാം ക്ലാസ്സിലെ ടെക്സ്റ്റ് ബുക്ക് വിതരണം
അഞ്ചാം ക്ലാസ്സിലെ ടെക്സ്റ്റ് ബുക്ക് വിതരണം

വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ യു.പി.സ്കൂളിൽ  ഈ അധ്യായന വർഷത്തിൽ ആരംഭിച്ച അഞ്ചാം ക്ലാസുകൾ ,സ്കൂൾ അപ്ഗ്രേഡ് ചെയ്ത സർക്കാർ ഉത്തരവ് കൈപ്പറ്റാൻ അല്പം കാലതാമസം എടുത്തതിനാൽ പാഠപുസ്തകങ്ങൾ എത്തിക്കാൻ സാധിച്ചിരുന്നില്ല.അധ്യായന വർഷം ആരംഭിച്ച് ആറാം പ്രവൃത്തി ദിവസത്തിനു ശേഷം, തൊട്ടടുത്ത ചാവടിനട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും, നേമം ഗവൺമെന്റ് യു.പി.എസിൽ നിന്നും, ബാലരാമപുരം ഹൈസ്കൂളിൽ നിന്നും, അതിയന്നൂർ ഗവ.യു.പി.എസിൽ നിന്നും, അധ്യാപകരായ ജോലാൽ,സെക്കരിയ്യ നേതൃത്വത്തിൽ ശേഖരിച്ച ടെക്സ്റ്റ് ബുക്കുകൾ പിറ്റേ ദിവസം കുട്ടികൾക്ക് വിതരണം ചെയ്തു.


7. വായനാദിനാഘോഷം

ഗവൺമെന്റ് ഹർബർ ഏരിയ യു.പി. സ്കൂളിന്റെ നേതൃത്വത്തിൽ വായനാദിന മാസാചാരണ ഉദ്ഘാടനം ജൂൺ 19ന് നടന്നു.ഹാർബർ വാർഡ് കൗൺസിലർ എം.നിസാമുദ്ദീൻ ഉദ്ഘാടനം നിർവ്വഹിച്ചു.മാധ്യമ പ്രവർത്തകനും കോളമിസ്റ്റുമായ വേണു മുട്ടക്കാട് മുഖ്യാതിഥിയായിരുന്നു.ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി.,എസ്.എം.സി. ചെയർമാൻ താജുദ്ദീൻ ഫാദിൽൽ റഹ്മാനി പി.ടി.എ. പ്രസിഡണ്ട് അൻവർ ഷാൻ, തുടങ്ങിയവർ സംസാരിച്ചു.കുട്ടികളിൽ വായനാ താൽപ്പര്യം വർദ്ധിപ്പിക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികളും നടന്നു. സ്റ്റാഫ് സെക്രട്ടറി ജോ ലാൽ. ടി.എസ്, അധ്യാപകരായ ഷീജ.എ.,ബിന്ദു കുമാരി.വൈ.ആർ,സെന്തിൽ കുമാർ,റെജീഷ്.ജി.എസ്,ക്രിസ്റ്റിൻ ബ്യൂല.എസ്,ഷീബ.എസ്.ഡി,സെക്കരിയ്യ.പി, എന്നിവർ നേതൃത്വം നൽകി.

8.പുസ്തക ചങ്ങാതി

പുസ്തക കൈമാറ്റം

വായന ദിനാഘോഷ പരിപാടികളുടെ ഭാഗമായി വിഴിഞ്ഞം ഹാർബർ ഏരിയ യു.പി.സ്കൂൾ തുടക്കമിട്ട ഒരു പദ്ധതിയാണ്, പിറന്നാളിന് ഒരു പുസ്തകമെന്ന 'പുസ്തക ചങ്ങാതി' പരിപാടി.തങ്ങളുടെ ജന്മദിനത്തിൽ എല്ലാ കുട്ടികളും ക്ലാസ് ലൈബ്രറിയിലേക്കും,സ്കൂൾ ലൈബ്രറിയിലേക്കും ഒരു പുസ്തകം കൈമാറുക എന്നതാണ് 'പുസ്തക ചങ്ങാതി' എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 'പുസ്തക ചങ്ങാതി' പദ്ധതിയിലേക്ക് ജൂൺ 23 തിങ്കളാഴ്ച, അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് യാസീൻ പുസ്തകം കൈമാറി പദ്ധതിക്ക് തുടക്കമിട്ടു.

9.ലഹരി വിരുദ്ധ ദിനം

ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലിയും പ്രോഗ്രാമുകളും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ,പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം,സ്കിറ്റ് അവതരണം, മയക്കുമരുന്നിനെതിരെയുളള സന്ദേശ കൈമാറ്റ നൃത്തം,തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു.

തയ്യാറാക്കിയതും സ്കൂൾ വിക്കിയുടെ താളുകളിൽ രൂപകൽപ്പന ചെയ്തതും

ഗവൺമെൻറ് ഹാർബർ ഏരിയ എൽ.പി സ്കൂളിലെ അറബിക് അധ്യാപകൻ പാലക്കാട് ജില്ലയിലുളള സെക്കരിയ്യ. പി A/S പി .കെ . സകരിയ്യ സ്വലാഹി