"സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/ടീൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 23: | വരി 23: | ||
വായനാവാരത്തോടെ ആരംഭം കുറിച്ച 'വായന കളരി ' വളരെ വിജയകരമായി മുന്നോട്ടു പോകുന്നു. എല്ലാ വ്യാഴാഴ്ചയും അവസാന പിരീഡ് പുസ്തക അവലോകനം, കലാവേദി എന്നിവയ്ക്ക് മാറ്റിവയ്ക്കുന്നത് വഴി എല്ലാ കുട്ടികൾക്കും വിവിധ വേദികൾ ലഭിക്കുന്നു. കുട്ടികളുടെ സർഗാത്മകത വളർത്തുവാനും സഭാകമ്പം മാറ്റുവാനും ഉള്ള മികച്ച വേദിയാണ് ദിനംപ്രതിയുള്ള സ്കൂൾ റേഡിയോ. | വായനാവാരത്തോടെ ആരംഭം കുറിച്ച 'വായന കളരി ' വളരെ വിജയകരമായി മുന്നോട്ടു പോകുന്നു. എല്ലാ വ്യാഴാഴ്ചയും അവസാന പിരീഡ് പുസ്തക അവലോകനം, കലാവേദി എന്നിവയ്ക്ക് മാറ്റിവയ്ക്കുന്നത് വഴി എല്ലാ കുട്ടികൾക്കും വിവിധ വേദികൾ ലഭിക്കുന്നു. കുട്ടികളുടെ സർഗാത്മകത വളർത്തുവാനും സഭാകമ്പം മാറ്റുവാനും ഉള്ള മികച്ച വേദിയാണ് ദിനംപ്രതിയുള്ള സ്കൂൾ റേഡിയോ. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ മൂന്നുമാസത്തെ പ്രവർത്തനങ്ങളുടെ സംക്ഷിപ്തരൂപം | ||
|- | |- | ||
! | ! ഇനം !! പരിപാടികളുടെ എണ്ണം | ||
|- | |- | ||
| | | കുട്ടികൾക്കുള്ള പിന്തുണ പരിപാടി || 3 | ||
|- | |- | ||
| | | രക്ഷിതാക്കൾക്കുള്ള പിന്തുണ പരിപാടി || 1 | ||
|- | |||
|സാമൂഹ്യനീതി അവബോധന ക്ലാസ്സ് | |||
|1 | |||
|} | |} | ||
നാളിതുവരെ നടത്തി വന്ന പ്രവർത്തനങ്ങളിൽ ടീൻസ് ക്ലബ്ബിനുവേണ്ടി അനുവദിച്ച തുക ആവശ്യമായി വന്നില്ല. അത് തുടർന്നു വരുന്ന മറ്റ് ക്രിയാത്മക പ്രവർത്തങ്ങൾക്ക് ഉപയോഗിക്കാം എന്ന് സ്കൂൾതല സമിതിയിൽ തീരുമാനിച്ചിരുന്നു. | നാളിതുവരെ നടത്തി വന്ന പ്രവർത്തനങ്ങളിൽ ടീൻസ് ക്ലബ്ബിനുവേണ്ടി അനുവദിച്ച തുക ആവശ്യമായി വന്നില്ല. അത് തുടർന്നു വരുന്ന മറ്റ് ക്രിയാത്മക പ്രവർത്തങ്ങൾക്ക് ഉപയോഗിക്കാം എന്ന് സ്കൂൾതല സമിതിയിൽ തീരുമാനിച്ചിരുന്നു. | ||
18:49, 23 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
2024 -'25 അധ്യയന വർഷത്തെ ടീൻസ് ക്ലബ്ബിന്റെ റിപ്പോർട്ട്.
സെന്റ് ജോർജസ് വേളങ്കോട് ഹൈസ്കൂളിലെ 2024 -'25 അധ്യയന വർഷത്തെ ടീൻസ് ക്ലബ്ബ് സ്കൂൾതല സമിതി 01/07/2024 തിങ്കളാഴ്ച നിലവിൽ വന്നു. താഴെപ്പറയുന്ന വ്യക്തികൾ സ്കൂൾതല സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
സ്കൂൾതല സമിതി അംഗങ്ങൾ:-
സിസ്റ്റർ മേഴ്സി കുട്ടി കെ ജോയ് - അധ്യക്ഷൻ (ഹെഡ്മിസ്ട്രെസ്)
അനിഷ കെ ജോർജ് - നോഡൽ ടീച്ചർ
സിസ്റ്റർ സെലിൻ ഇ വി - സ്റ്റാഫ് സെക്രട്ടറി
ബെനില ജേക്കബ് - എസ് ആർ ജി കൺവീനർ
ഷിജി ആന്റണി - പിടിഎ പ്രസിഡണ്ട്
ഷംന - എം പി ടി എ പ്രസിഡണ്ട്
സമിതിയുടെ കൂടിയാലോചന യോഗത്തിൽ ടീൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ പറഞ്ഞിരിക്കുന്ന രക്ഷിതാക്കൾക്കും കുട്ടികൾക്കും ഉള്ള പിന്തുണ പരിപാടികൾ നടപ്പിലാക്കാൻ തീരുമാനമായി. ഇതനുസരിച്ച് സ്കൂളിലെ എസ്എസ്എൽസി വിദ്യാർത്ഥികൾക്കായി ഒരു മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. ക്ലാസ് നയിച്ചത് ഫാദർ സായി പാറങ്ങുളങ്ങരയായിരുന്നു. വിദ്യാർത്ഥികൾക്കുള്ള ക്ലാസ് തികച്ചും പ്രയോജനപ്രദമായിരുന്നു എന്ന് മനസ്സിലാക്കിയതിനാൽ ഹൈസ്കൂളിലെ എല്ലാ വിദ്യാർത്ഥികളുടെയും രക്ഷിതാക്കൾക്ക് ഒരു ക്ലാസ് സംഘടിപ്പിച്ചു. മാറുന്ന കാലത്തിൽ അതിവേഗം മാറുന്ന കൗമാരക്കാരെ എങ്ങനെ ചേർത്ത് നിർത്തണമെന്നും വളർത്തണമെന്നും ഈ ക്ലാസ്സിലൂടെ രക്ഷിതാക്കൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. ബഹുമാനപ്പെട്ട ഫാദർ സായി പാറങ്ങുളങ്ങര തന്നെയാണ് ഈ ക്ലാസും വിജയകരമാക്കി തീർത്തത്. ക്ലാസിനേക്കാൾ ഉപരി ഒരു തുറന്ന ചർച്ച തന്നെയായിരുന്നു നടന്നത്. ഏറെ വ്യത്യസ്തത നിറഞ്ഞ മറ്റൊരു പരിപാടി സംഘടിപ്പിച്ചത് 26 ജൂലൈ 2024 നാണ്. കാർഗിൽ വിജയദിവസമായ അന്ന് കോടഞ്ചേരി പഞ്ചായത്തിലെ എല്ലാ എക്സ് സർവീസ് വ്യക്തികളെയും സ്കൂളിൽ വച്ച് ആദരിച്ചു. കാർഗിൽ യുദ്ധത്തിൽ നേരിട്ട് പങ്കെടുത്ത ധീര ജവാന്മാരുടെ അനുഭവകഥകൾ ഏറെ ഹൃദയസ്പർശി ആയിരുന്നു.
ഓഗസ്റ്റ് 6 ഹിരോഷിമ ദിനത്തിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങളോടൊപ്പം വയനാട് ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമ്മയ്ക്കായി സ്കൂൾ മുറ്റത്ത് ഒരു സ്മൃതി മരം വിദ്യാർത്ഥികളും പ്രധാന അധ്യാപികയും ചേർന്നു നട്ടു. വിദ്യാർത്ഥികളുടെ അക്കാദമിക മികവുകൾ വർദ്ധിപ്പിക്കുവാൻ വിദ്യാർത്ഥികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് ഓരോ വിഷയത്തിന്റെയും മികവിനായി കുട്ടികൾ അധ്യാപകരുടെ സഹായത്തോടെ വിവിധ പഠന തന്ത്രങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു.
വായനാവാരത്തോടെ ആരംഭം കുറിച്ച 'വായന കളരി ' വളരെ വിജയകരമായി മുന്നോട്ടു പോകുന്നു. എല്ലാ വ്യാഴാഴ്ചയും അവസാന പിരീഡ് പുസ്തക അവലോകനം, കലാവേദി എന്നിവയ്ക്ക് മാറ്റിവയ്ക്കുന്നത് വഴി എല്ലാ കുട്ടികൾക്കും വിവിധ വേദികൾ ലഭിക്കുന്നു. കുട്ടികളുടെ സർഗാത്മകത വളർത്തുവാനും സഭാകമ്പം മാറ്റുവാനും ഉള്ള മികച്ച വേദിയാണ് ദിനംപ്രതിയുള്ള സ്കൂൾ റേഡിയോ.
| ഇനം | പരിപാടികളുടെ എണ്ണം |
|---|---|
| കുട്ടികൾക്കുള്ള പിന്തുണ പരിപാടി | 3 |
| രക്ഷിതാക്കൾക്കുള്ള പിന്തുണ പരിപാടി | 1 |
| സാമൂഹ്യനീതി അവബോധന ക്ലാസ്സ് | 1 |
നാളിതുവരെ നടത്തി വന്ന പ്രവർത്തനങ്ങളിൽ ടീൻസ് ക്ലബ്ബിനുവേണ്ടി അനുവദിച്ച തുക ആവശ്യമായി വന്നില്ല. അത് തുടർന്നു വരുന്ന മറ്റ് ക്രിയാത്മക പ്രവർത്തങ്ങൾക്ക് ഉപയോഗിക്കാം എന്ന് സ്കൂൾതല സമിതിയിൽ തീരുമാനിച്ചിരുന്നു.