ഉള്ളടക്കത്തിലേക്ക് പോവുക

"സെൻറ് മൈക്കിൾസ് എ ഐ എച്ച് എസ് കണ്ണൂർ/വിദ്യാരംഗം‌/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
കണ്ണൂർ സെൻറ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി വായനമാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സഹൃദയ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വായന വീടുകളിലും വിദ്യാലയങ്ങളിലുംഎന്ന സന്ദേശത്തോടെയാണ് സഹൃദയ സംഗമം സംഘടിപ്പിച്ചത്. പ്രിൻസിപ്പാൾ സി കെ മനോജ് കുമാർ അധ്യക്ഷത വഹിച്ചു. അമൻ എൽ ബിനോയ് പുസ്തക പരിചയം നടത്തി. അഹാൻ ബിജേഷ് വായനാനുഭവം പങ്കുവെച്ചു. പി കെ നിവിൻ കവിതാലാപനം നടത്തി.  

എ സജിത്ത് സ്വാഗതവും ശ്രാവൺ ശ്രീകാന്ത് നന്ദിയും പറഞ്ഞു. അധ്യാപകരായ വി വൈശാഖ്, വീണ വീ നമ്പ്യാർ എന്നിവർ നേതൃത്വം നൽകി
എ സജിത്ത് സ്വാഗതവും ശ്രാവൺ ശ്രീകാന്ത് നന്ദിയും പറഞ്ഞു. അധ്യാപകരായ വി വൈശാഖ്, വീണ വീ നമ്പ്യാർ, വിദ്യാർത്ഥികളായ സൂര്യദേവ് രാജേഷ്, ഗൗരവ് എസ് പ്രശാന്ത്, പി അർജുൻ എന്നിവർ നേതൃത്വം നൽകി.
 
[[പ്രമാണം:WhatsApp Image 2025-06-21 at 3.50.21 PM.jpg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2025-06-21 at 3.50.27 PM.jpg|ലഘുചിത്രം]]

20:13, 21 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

വായന ജീവിക്കാൻ പ്രചോദനമാവും: നാരായണൻ കാവുമ്പായി

സങ്കീർണതകൾ നിറഞ്ഞ ജീവിതത്തിൽ നിസ്സാരമായ പ്രശ്നങ്ങളുടെയും വഴക്കുകളുടെയും പേരിൽ ജീവിതത്തിൽ നിന്നും ഓടിയൊളിക്കാൻ ശ്രമിക്കുന്നവർക്ക് വായന ജീവിക്കാനുള്ള പ്രചോദനമാകുമെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ നാരായണൻ കാവുമ്പായി അഭിപ്രായപ്പെട്ടു.

കണ്ണൂർ സെൻറ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി വായനമാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സഹൃദയ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വായന വീടുകളിലും വിദ്യാലയങ്ങളിലുംഎന്ന സന്ദേശത്തോടെയാണ് സഹൃദയ സംഗമം സംഘടിപ്പിച്ചത്. പ്രിൻസിപ്പാൾ സി കെ മനോജ് കുമാർ അധ്യക്ഷത വഹിച്ചു. അമൻ എൽ ബിനോയ് പുസ്തക പരിചയം നടത്തി. അഹാൻ ബിജേഷ് വായനാനുഭവം പങ്കുവെച്ചു. പി കെ നിവിൻ കവിതാലാപനം നടത്തി.

എ സജിത്ത് സ്വാഗതവും ശ്രാവൺ ശ്രീകാന്ത് നന്ദിയും പറഞ്ഞു. അധ്യാപകരായ വി വൈശാഖ്, വീണ വീ നമ്പ്യാർ, വിദ്യാർത്ഥികളായ സൂര്യദേവ് രാജേഷ്, ഗൗരവ് എസ് പ്രശാന്ത്, പി അർജുൻ എന്നിവർ നേതൃത്വം നൽകി.

സഹൃദയസംഗമം ജൂൺ 21 ന് ശനിയാഴ്ച്ച

വായനമാസാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യവേദി ജൂൺ 21ന് ശനിയാഴ്ച രാവിലെ 9.30 മുതൽ 12.30 വരെ സഹൃദയ സംഗമം എന്ന പേരിൽ ഒരു കൂട്ടായ്മ സംഘടിപ്പിക്കും.

'വായന വിദ്യാലയത്തിലും വീടുകളിലും' എന്ന സന്ദേശത്തോടു കൂടി നടത്തുന്ന സഹൃദയ സംഗമത്തിൽ കുട്ടികൾക്കൊപ്പം അധ്യാപകരും രക്ഷിതാക്കളും പങ്കാളികളാകും.

പ്രശസ്ത ബാലസാഹിത്യ എഴുത്തുകാരനും പ്രഭാഷകനുമായ ശ്രീ. നാരായണൻ കാവുമ്പായി വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സഹൃദയരുമായി സംവദിക്കും.

വായനമാസാചരണത്തിന് തുടക്കമായി

കണ്ണൂർ സെൻ്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിലുള്ള വായനമാസാചരണ പരിപാടികൾ പ്രഭാഷകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.

ഹെഡ്മാസ്റ്റർ ഫാ. ടോംസൻ ആൻ്റണി അധ്യക്ഷത വഹിച്ചു. എ സജിത്ത്, വിദ്യാർത്ഥികളായ ആധവ് ദീപക്, കെ അശുതോഷ്, ധ്യാൻ ശങ്കർ, പി ധ്രുപദ്, ജോസഫ് ജോനാത് എന്നിവർ സംസാരിച്ചു.

വിദ്യാരംഗം കോർഡിനേറ്റർ വീണ വി നമ്പ്യാർ സ്വാഗതവും വി വൈശാഖ് നന്ദിയും പറഞ്ഞു.

ഫോട്ടോ : സെൻ്റ് മൈക്കിൾസ് സ്കൂളിൽ വായനമാസാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്ത രാധാകൃഷ്ണൻ മാണിക്കോത്ത് കുട്ടികളുമായി സംവദിക്കുന്നു.

വായനമാസാചരണം സ്‌കൂൾതല ഉദ്ഘാടനം

വായനമാസാചരണത്തിൻ്റെ സ്‌കൂൾതല ഉദ്ഘാടനം പി എൻ പണിക്കരുടെ ഓർമ്മദിനമായ ജൂൺ 19 ന് പ്രഭാഷകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ രാധാകൃഷ്ണൻ മാണിക്കോത്ത് നിർവ്വഹിക്കും.

ഹെഡ്മാസ്റ്റർ ഫാ. ടോംസൻ ആൻ്റണി അധ്യക്ഷത വഹിക്കും.

വിദ്യാരംഗം കലാസാഹിത്യ വേദി 2025 - 26

ക്ലാസ്സ് പ്രതിനിധികളുടെ യോഗം ചേർന്നു. സ്റ്റുഡൻ്റ് കോർഡിനേറ്ററായി അമൻ എൽ ബിനോയ്, ജോയിൻ്റ് കോർഡിനേറ്റർമാരായി ഋതു സനീഷ്, നമിഷ് ശ്രീജിത്ത് എന്നിവരെ തെരഞ്ഞെടുത്തു. കൺവീനർ വീണ വി നമ്പ്യാർ, അധ്യാപകരായ വി വൈശാഖ്, എ സജിത്ത് എന്നിവർ സംസാരിച്ചു.