ഉള്ളടക്കത്തിലേക്ക് പോവുക

"സേവാമന്ദിർ പോസ്റ്റ് ബേസിക്ക് സ്കൂൾ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
9656281410 (സംവാദം | സംഭാവനകൾ)
9656281410 (സംവാദം | സംഭാവനകൾ)
No edit summary
വരി 24: വരി 24:
പ്രമാണം:17079-ENVIORNEMENTDAY-2025.jpg
പ്രമാണം:17079-ENVIORNEMENTDAY-2025.jpg
</gallery>
</gallery>
== '''''അന്തരാഷ്ട്ര യോഗ ദിനം''''' ==

13:45, 20 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2025

സേവാമന്ദിർ പോസ്റ്റ് ബേസിക്ക് സ്കൂൾ  പ്രവേശനോത്സവം 2025-26 സ്കൂൾ അങ്കണത്തിൽ വെച്ചുനടന്നു. പരിപാടിയിൽ ഹെഡ്  മാസ്റ്റർ മുരളീധരൻ സ്വാഗതം പറഞ്ഞു. ഫറോക്ക് പോലീസ് ഓഫീസർ സജിത്കുമാർ ഉത്ഘാടനം ചെയ്തു.   വാർഡ് കൗൺസിലർ അഫ്സൽ അധ്യക്ഷം വഹിച്ചു.  പ്രിൻസിപ്പൽ ശ്രീരഞ്ജിനി ,പി ടി എ പ്രസിഡന്റ്  അനിൽകുമാർ ,  പി ടി എ വൈസ് പ്രസിഡന്റ് മനീഷ് കുമാർ എന്നിവർ ആശംസകൾ  അർപ്പിച്ച്  സംസാരിച്ചു . നാഷണൽ മീൻസ് -കം -മെറിറ്റ് സ്കോളർഷിപ് (NMMS) പരീക്ഷ വിജയികൾക്ക് സമ്മാനദാനം നടന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ പ്രകാശനം നടന്നു. പരിപാടിയിൽ സ്റ്റാഫ് സെക്രട്ടറി സീമ നന്ദി പറഞ്ഞു. പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾ വിവിധ  കലാ  പരിപാടികൾ  അവതരിപ്പിച്ചു.  മധുര പലഹാര വിതരണവും നടത്തി . ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  മുഴുവൻ പരിപാടികളുടെയും ഫോട്ടോ വീഡിയോ എടുത്ത് ഡോക്യൂമെന്റഷൻ  തയ്യാറാക്കി .  സർക്കാർ തയ്യാറാക്കിയ ഔദ്യോഗിക പ്രവേശനോത്സവ ഗാനത്തിന്  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫോട്ടോ, വീഡിയോ ചേർത്ത് ആകർഷകമായ പ്രവേശനോത്സവ  വീഡിയോ തയ്യാറാക്കി .

പരിസ്ഥിതി ദിനാചരണം

ചങ്ങാതിക്ക് ഒരു മരം പദ്ധതി ആരംഭിച്ചു രാമനാട്ടുകര സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച് നടത്തിയ ചങ്ങാതിക്ക് ഒരു മരം പദ്ധതി പിടിഎ പ്രസിഡൻറ് കെ വി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി കുട്ടികൾ കൊണ്ടുവന്ന വൃക്ഷത്തൈകൾ പരസ്പരം കൈമാറി. ജില്ലാ ഗ്രീൻ അംബാസിഡറും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുമായ ഫാത്തിമ മിസ്ക പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകി. ചടങ്ങിൽ പ്രധാന അധ്യാപകൻ വി മുരളീധരൻ സ്വാഗതം പറഞ്ഞു. എം പി ടി എ പ്രസിഡൻറ് ബിനിഷ,റമീന, സ്റ്റാഫ് സെക്രട്ടറി സീമ, ഡെപ്യൂട്ടി എച്ച് എം സുജ, ക്ലബ്ബ് കൺവീനർമാരായ സാബിറ അനിത എന്നിവർ ആശംസയും രവിചന്ദ്രൻ നന്ദിയും പറഞ്ഞു.

അന്തരാഷ്ട്ര യോഗ ദിനം