"സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/ഹൈസ്കൂൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 73: | വരി 73: | ||
1.ദന്ത സംരക്ഷണം, 2.കണ്ണിന്റെ സംരക്ഷണം, 3.നല്ല ഉറക്ക ശീലം, 4.മനസിന്റെ സന്തോഷം. | 1.ദന്ത സംരക്ഷണം, 2.കണ്ണിന്റെ സംരക്ഷണം, 3.നല്ല ഉറക്ക ശീലം, 4.മനസിന്റെ സന്തോഷം. | ||
കുട്ടികളെ നാല് ഗ്രൂപ്പ് ആയി തിരിച്ച് ഇവയെ പറ്റി കുറിപ്പ് തയ്യാറാക്കാൻ ആവശ്യപ്പെടുന്നു. ഗ്രൂപ്പുകൾ തയ്യാറാക്കിയ കുറിപ്പുകൾ അവതരിപ്പിക്കുന്നു. | കുട്ടികളെ നാല് ഗ്രൂപ്പ് ആയി തിരിച്ച് ഇവയെ പറ്റി കുറിപ്പ് തയ്യാറാക്കാൻ ആവശ്യപ്പെടുന്നു. ഗ്രൂപ്പുകൾ തയ്യാറാക്കിയ കുറിപ്പുകൾ അവതരിപ്പിക്കുന്നു. | ||
സെന്റ് ജോർജ് എച്ച്എസ്എസ് വേളംകോട്, റിപ്പോർട്ട് | |||
== അഞ്ചാം ദിവസം (10-06-2025) ഡിജിറ്റൽ അച്ചടക്കം :- == | |||
*സൈബർ അച്ചടക്കം - പ്രവർത്തനങ്ങൾ* | |||
🔴10 - കുട്ടികളെ ഗ്രൂപ്പ് ആയി തിരിച്ച് ഒരു കഥ എഴുതാൻ ആവശ്യപ്പെടുക. | |||
Eg: ഒരാൾ പറയുന്നു 'എനിക്ക് ഇന്ന് ഒരു അപരിചിതനിൽ നിന്നും ഒരു റിക്വസ്റ്റ് വന്നു. ഇനി ഓരോരുത്തരായി ഈ കഥ വികസിപ്പിച്ചെടുക്കുക. | |||
ഒടുവിൽ പൂർത്തിയായ ഒരു കഥ ഓരോ ഗ്രൂപ്പുകാരും അവതരിപ്പിക്കണം. | |||
🔴9 - Questionnaire ഉണ്ടാക്കുക. Minimum 10 questions വേണം. ഗ്രൂപ്പ് പ്രവർത്തനം ആണ്. കുട്ടികൾ കുട്ടികൾക്ക് വേണ്ടി തയ്യാറാക്കുന്ന ചോദ്യവാലി. Topic - whether he/ she had undergone cyber grooming. | |||
🔴8 - prepare a checklist for self evaluation. Group work. | |||
Topic - whether I am using social media in the correct way. | |||
== ആറാം ദിവസം (11-06-2025) കുട്ടികളിൽ പൊതുമുതൽ സംരക്ഷണം വളർത്തുന്നതിന്റെ ആവശ്യകതയെ കുറിച്ച് == | |||
11 /6/ 2025 ഇന്ന് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസുകൾ കുട്ടികൾക്ക് നൽകി. | |||
കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് പൊതുമുതൽ സംരക്ഷണത്തിനായി ചെയ്യാവുന്ന കാര്യങ്ങളെക്കുറിച്ച് ഒരു ചർച്ച സംഘടിപ്പിച്ചു. ശേഷം പൊതുമുതൽ സംരക്ഷണത്തെ കുറിച്ച് ഒരു കുറിപ്പ് എഴുതാൻ ആവശ്യപ്പെട്ടു . | |||
പിന്നീട് ഇന്ന് ക്ലാസ്സിൽ ഹാജരായ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി കൊണ്ട് ക്ലാസ്സുകളും പരിസരവും വൃത്തിയാക്കി മനോഹരമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി. | |||
എട്ട് എ ക്ലാസിലെ കുട്ടികൾ പോസ്റ്റർ ഉണ്ടാക്കി | |||
മറ്റു ക്ലാസ്സുകാർ കുറിപ്പ് എഴുതുകയും ക്ലാസ് വൃത്തിയാക്കുകയും അലങ്കരിക്കുകയും ചെയ്തു. | |||
23:34, 17 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
സമഗ്ര ഗുണമേന്മാവിദ്യാഭ്യാസ പദ്ധതി
കുട്ടികളിൽ ഉളവാകേണ്ട മൂല്യബോധം വികസിപ്പിക്കുന്നതിനുവേണ്ടി സ്ക്കൂളിൽ നടത്തുന്ന തനതുപ്രവർത്തനങ്ങളുടെ റിപ്പോർട്ട്
സെന്റ് ജോർജ്സ് എച്ച്.എസ്.എസ് വേളംകോട് - റിപ്പോർട്ട്
ഹൈസ്ക്കൂൾ വിഭാഗം:
ലഹരി ഒരു തിരിച്ചറിവ് ബോധവൽക്കരണ ക്ലാസ് 3/6/ 2025 ചൊവ്വാഴ്ച്ച, ഇന്ന് ക്ലാസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ലഹരി ഒരു തിരിച്ചറിവ് എന്ന വിഷയത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസുകൾ കുട്ടികൾക്ക് കൊടുത്തു.
നല്ല ലഹരികളെക്കുറിച്ചും ചീത്ത ലഹരികളെ കുറിച്ചും കുട്ടികൾക്കിടയിൽ ചർച്ച നടത്തി. പഠനം, കളികൾ, വായന മുതലായ നല്ല ലഹരികളെ കുറിച്ച് കുട്ടികൾ വാചാലരായി. ചീത്ത ലഹരികൾക്ക് അടിമപ്പെട്ട് കഴിവുകൾ നഷ്ടപ്പെടുത്തിയ ചില സംഭവങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു പിന്നീട് ഇന്ന് ക്ലാസ്സിൽ ഹാജരായ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി കൊണ്ടുള്ള പ്രവർത്തനങ്ങൾ നടത്തി.
1. എട്ടാം ക്ലാസിലെ കുട്ടികൾക്ക് ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണവും കവിതാരചനയുമാണ് നൽകിയത്.. 2. ഒമ്പതാം തരത്തിലെയും പത്താംതരത്തിലെയും കുട്ടികൾക്ക് സ്കിറ്റ് ഒരു സ്കിറ്റിന് വേണ്ട തിരക്കഥ തയ്യാറാക്കി ക്ലാസിൽ അവതരിപ്പിക്കാനുള്ള പ്രവർത്തനവും നൽകി. 3. കുറഞ്ഞ സമയത്തെ പരിശീലനത്തിലൂടെ ഒരു ഗ്രൂപ്പ് വിദ്യാർത്ഥികൾ ഒരു ലഹരി വിരുദ്ധ ഫ്ലാഷ് മോബും അവതരിപ്പിച്ചു. ലഹരി ഒരു തിരിച്ചറിവ് ബോധവൽക്കരണ ക്ലാസ് 3/6/2025 *ജീവിതമാണ് ലഹരി* ഉദ്ദേശ്യങ്ങൾ
- ലഹരി ഉപയോഗ അപകടങ്ങളെയും അനന്തരഫലങ്ങളെയും കുറിച്ച് ബോധവാന്മാരാക്കുക
- ലഹരി ആസക്തി അടിമപ്പെടൽ എങ്ങനെ ബോധവൽക്കരിക്കുക.
- മാനസികാരോഗ്യ സംരക്ഷണം പ്രാധാന്യം കൊടുക്കുക
- ലക്ഷ്യങ്ങൾ* *
- വായന എഴുത്ത് കലാകായിക മേഖലകളെ ജീവിതലഹരിയായി കാണുക. *ലഹരിമുക്ത സമൂഹം ലഹരി മുക്ത കേരളം.
പ്രവർത്തനം 1.കുട്ടികളെ ഗ്രൂപ്പുകളായി തിരിക്കുന്നു. സാധാരണയായി കുട്ടികൾ നേരിടുന്ന ചൂഷണങ്ങളും അവയ്ക്കെതിരെയുള്ള സുരക്ഷാമാർഗ്ഗങ്ങളും ലിസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുന്നു. കുട്ടികളുടെ വികാരവിചാരങ്ങളെ കേൾക്കുക .ആശയങ്ങളെ ക്രോഡീകരിച്ച് ഗ്രൂപ്പിൽ അവതരിപ്പിക്കുക. ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണം പ്രവർത്തനം2.സ്കിറ്റ് എഴുതി അവതരിപ്പിക്കുക വിഷയം 'സമപ്രായക്കാരിൽ നിന്നുള്ള സമ്മർദ്ദം' ഗ്രൂപ്പുകളിൽ തയ്യാറെടുക്കാൻ സമയം നൽകുന്നു സ്കിറ്റ് എഴുതി തയ്യാറാക്കി അവതരിപ്പിക്കുക .
രണ്ടാം ദിവസം (04-06-2025) ട്രാഫിക് ബോധവൽക്കരണ ക്ലാസ്
ട്രാഫിക് ബോധവൽക്കരണ ക്ലാസ് 4/6/ 2025 ബുധനാഴ്ച്ച, ഇന്ന് ക്ലാസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ട്രാഫിക് റൂൾസ് & റെഗുലേഷൻ എന്ന വിഷയത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസുകൾ കുട്ടികൾക്ക് കൊടുത്തു.
നല്ല റോഡ് സംസ്കാരത്തെക്കുറിച്ചും നിയമത്തെക്കുറിച്ചും കുട്ടികൾക്കിടയിൽ ചർച്ച നടത്തി. കളികളിൽ കൂടി നിയമങ്ങൾ പഠിപ്പിക്കുകയും റോഡിൽ പാലിക്കേണ്ട ' മര്യാദകൾ മനസിലാക്കിക്കൊടുക്കുകയും ചെയ്തു. പിന്നീട് ഇന്ന് ക്ലാസ്സിൽ ഹാജരായ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി പ്രതിജ്ഞ ചൊല്ലിക്കുകയും പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.
- എട്ടാം ക്ലാസിലെ കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണവും ട്രാഫിക് അവലോകന ചർച്ചയും നടത്തി
- ഒമ്പതാം തരത്തിലെയും പത്താംതരത്തിലെയും കുട്ടികൾക്ക് സ്കിറ്റ് ഒരു സ്കിറ്റിന് വേണ്ട തിരക്കഥ തയ്യാറാക്കി ക്ലാസിൽ അവതരിപ്പിക്കാനുള്ള പ്രവർത്തനവും നൽകി.
- കുറഞ്ഞ സമയത്തെ പരിശീലനത്തിലൂടെ ഒരു ഗ്രൂപ്പ് വിദ്യാർത്ഥികൾ ട്രാഫിക് ഹാൻഡ് സിഗ്നൽസ് ചെയ്യിക്കുകയും വരപ്പിക്കുകയും ചെയ്തു.
മൂന്നാം ദിവസം (05-06-2025) വ്യക്തി ശുചിത്വം, പരിസര ശുചിത്വം
വിഷയം: വ്യക്തി ശുചിത്വം, പരിസര ശുചിത്വം, പ്ലാസ്റ്റിക് ഒഴിവാക്കൽ, ജൈവമാലിന്യ സംസ്കരണം, ഹരിത ക്യാമ്പസ്, സ്കൂൾ സൗന്ദര്യവൽക്കരണം, ശുചിത്വ സർവേ, ചവറ്റുകൊട്ട നിർമ്മാണം, പോസ്റ്റർ നിർമ്മാണം, വേസ്റ്റ് മെറ്റീരിയൽ ഉപയോഗം......
പ്രധാന പ്രവർത്തനങ്ങൾ
10 A: വ്യക്തി ശുചിത്വത്തെക്കുറിച്ച് അവബോധം നൽകുന്ന സെമിനാർ അവതരണങ്ങൾ നടത്തി. വ്യക്തിപരമായ ശുചിത്വം ആരോഗ്യത്തിനും സമൂഹത്തിനും എത്രമാത്രം പ്രധാനമാണെന്ന് വിശദീകരിച്ചു.
10 B: സ്കൂൾ പരിസര ശുചിത്വം ഉറപ്പാക്കാൻ ക്ലാസ്സ്‌റൂം, കളിസ്ഥലം, കിച്ചൻ, ടോയ്ലറ്റ് തുടങ്ങിയവ വൃത്തിയായി സൂക്ഷിക്കാൻ കുട്ടികൾക്ക് അവബോധം നൽകി. പരിസര ശുചിത്വത്തെ കുറിച്ചുള്ള സെമിനാറുകൾ നടത്തി
10 C: പ്ലാസ്റ്റിക് ഒഴിവാക്കൽ, ജൈവമാലിന്യ സംസ്കരണം എന്നിവയുടെ പ്രാധാന്യത്തെ ആസ്പദമാക്കി സെമിനാർ നടത്തി. പ്ലാസ്റ്റിക് മാലിന്യങ്ങൾ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ദോഷങ്ങൾ, ജൈവമാലിന്യങ്ങൾ കംപോസ്റ്റ് ചെയ്യുന്ന രീതികൾ എന്നിവ ചർച്ച ചെയ്തു. 9 A: ഹരിത ക്യാമ്പസ് ആക്ഷൻ പ്ലാൻ തയ്യാറാക്കി. സ്കൂളിൽ വൃക്ഷത്തോട്ടം, പച്ചക്കറിത്തോട്ടം, മഴവെള്ള സംഭരണം, പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് തുടങ്ങിയ പദ്ധതികൾ ഉൾപ്പെടുത്തി.
9 B: സ്കൂൾ സൗന്ദര്യവൽക്കരണത്തിന് ആക്ഷൻ പ്ലാൻ തയ്യാറാക്കി. പൂന്തോട്ടം, ക്ലാസ് മുറി അലങ്കരണം അക്വാ ഗാർഡൻ, തുടങ്ങിയ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി.
9 C: സ്കൂളിന്റെ ശുചിത്വ നില പരിശോധിക്കാൻ സർവേ ഫോം തയ്യാറാക്കി. കുട്ടികൾക്ക് സ്വന്തം ക്ലാസ്, പരിസരം എന്നിവയുടെ ശുചിത്വം വിലയിരുത്താൻ പരിശീലനം നൽകി.
8 A: സ്കൂളിൽ ചവറ്റുകൊട്ട നിർമ്മിച്ചു. ജൈവമാലിന്യങ്ങൾ കംപോസ്റ്റ് ചെയ്യാൻ കുട്ടികൾക്ക് പ്രേരണ നൽകി
8 B: ശുചിത്വം, പരിസ്ഥിതി സംരക്ഷണം, പ്ലാസ്റ്റിക് ഒഴിവാക്കൽ തുടങ്ങിയ വിഷയങ്ങളിൽ പോസ്റ്റർ നിർമ്മാണം നടത്തി
നാലാം ദിവസം (09-06-2025) പൊതു ആരോഗ്യം:-
- ലക്ഷ്യം:- കുട്ടികളിൽ വ്യായാമ ശീലം വളർത്തുന്നതിൻ്റെ ആവശ്യകതയെ കുറിച്ച് അധ്യാപകർ ബോധവത്കരണ ക്ലാസ് നടത്തുന്നു.
- കുട്ടികളെ ഗ്രൂപ്പ് തിരിച്ച് ആരോഗ്യസംരക്ഷണത്തിന് ചെയ്യാവുന്ന മാർഗ്ഗങ്ങളെ കുറിച്ച് ചർച്ച ചെയ്യിപ്പിച്ച് കുറിപ്പ് തയ്യാറാക്കുന്നു.
*കുട്ടികൾക്ക് കൊടുത്ത പ്രവർത്തനങ്ങൾ:*
8 A -സുംബ 8B - യോഗ 8C - എയ്റോബിറ്റ്സ് 8D - ഡ്രിൽ 9 -ാം ക്ലാസ് വളർച്ചാ ഘട്ടത്തിലുള്ള കുട്ടികൾ സമീകൃത ആഹാരം കഴിക്കേണ്ടതിൻ്റെ അനിവാര്യതയെ കുറിച്ചും, ജങ്ക്ഫുഡിൻ്റെ ദൂഷ്യവശങ്ങളെ കുറിച്ചും ബോധ്യപ്പെടുത്തുന്നു.
- ഫുഡ് പ്ലേറ്റ് വരയ്ക്കുന്നു.
- ഫുഡ് ചാർട്ട് തയ്യാറാക്കുന്നു.
ക്ലാസ് 10 ശരീര ശുചിത്വവുമായി ബന്ധപ്പെട്ട് കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് അധ്യാപകർ ബോധവത്കരണം നടത്തുന്നു (തലമുതൽ പാദം വരെ). *പ്രധാന മേഖലകൾ*
1.ദന്ത സംരക്ഷണം, 2.കണ്ണിന്റെ സംരക്ഷണം, 3.നല്ല ഉറക്ക ശീലം, 4.മനസിന്റെ സന്തോഷം. കുട്ടികളെ നാല് ഗ്രൂപ്പ് ആയി തിരിച്ച് ഇവയെ പറ്റി കുറിപ്പ് തയ്യാറാക്കാൻ ആവശ്യപ്പെടുന്നു. ഗ്രൂപ്പുകൾ തയ്യാറാക്കിയ കുറിപ്പുകൾ അവതരിപ്പിക്കുന്നു.
സെന്റ് ജോർജ് എച്ച്എസ്എസ് വേളംകോട്, റിപ്പോർട്ട്
അഞ്ചാം ദിവസം (10-06-2025) ഡിജിറ്റൽ അച്ചടക്കം :-
- സൈബർ അച്ചടക്കം - പ്രവർത്തനങ്ങൾ*
🔴10 - കുട്ടികളെ ഗ്രൂപ്പ് ആയി തിരിച്ച് ഒരു കഥ എഴുതാൻ ആവശ്യപ്പെടുക. Eg: ഒരാൾ പറയുന്നു 'എനിക്ക് ഇന്ന് ഒരു അപരിചിതനിൽ നിന്നും ഒരു റിക്വസ്റ്റ് വന്നു. ഇനി ഓരോരുത്തരായി ഈ കഥ വികസിപ്പിച്ചെടുക്കുക.
ഒടുവിൽ പൂർത്തിയായ ഒരു കഥ ഓരോ ഗ്രൂപ്പുകാരും അവതരിപ്പിക്കണം.
🔴9 - Questionnaire ഉണ്ടാക്കുക. Minimum 10 questions വേണം. ഗ്രൂപ്പ് പ്രവർത്തനം ആണ്. കുട്ടികൾ കുട്ടികൾക്ക് വേണ്ടി തയ്യാറാക്കുന്ന ചോദ്യവാലി. Topic - whether he/ she had undergone cyber grooming. 🔴8 - prepare a checklist for self evaluation. Group work. Topic - whether I am using social media in the correct way.
ആറാം ദിവസം (11-06-2025) കുട്ടികളിൽ പൊതുമുതൽ സംരക്ഷണം വളർത്തുന്നതിന്റെ ആവശ്യകതയെ കുറിച്ച്
11 /6/ 2025 ഇന്ന് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസുകൾ കുട്ടികൾക്ക് നൽകി.
കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് പൊതുമുതൽ സംരക്ഷണത്തിനായി ചെയ്യാവുന്ന കാര്യങ്ങളെക്കുറിച്ച് ഒരു ചർച്ച സംഘടിപ്പിച്ചു. ശേഷം പൊതുമുതൽ സംരക്ഷണത്തെ കുറിച്ച് ഒരു കുറിപ്പ് എഴുതാൻ ആവശ്യപ്പെട്ടു . പിന്നീട് ഇന്ന് ക്ലാസ്സിൽ ഹാജരായ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി കൊണ്ട് ക്ലാസ്സുകളും പരിസരവും വൃത്തിയാക്കി മനോഹരമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി. എട്ട് എ ക്ലാസിലെ കുട്ടികൾ പോസ്റ്റർ ഉണ്ടാക്കി മറ്റു ക്ലാസ്സുകാർ കുറിപ്പ് എഴുതുകയും ക്ലാസ് വൃത്തിയാക്കുകയും അലങ്കരിക്കുകയും ചെയ്തു.