"ജി.എച്ച്.എസ്. വെറ്റിലപ്പാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 61: | വരി 61: | ||
<gallery> | <gallery> | ||
പ്രമാണം:48137-child labour calss.jpg | പ്രമാണം:48137-child labour calss.jpg | ||
പ്രമാണം:48137-chid labour day.jpg | |||
</gallery> | </gallery> | ||
==വായന ദിനാചരണം ജൂൺ 19,2025== | ==വായന ദിനാചരണം ജൂൺ 19,2025== | ||
23:55, 15 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പഠന പിന്തുണ2025-26
2024-25ലെ വാർഷിക പരീക്ഷയിൽ കുട്ടികൾ വിജയിക്കാൻ വിഷയടിസ്ഥാനത്തിൽ 30% മാർക്ക് നിർബന്ധിതമാക്കിയതോടെ വളരെ കുറച്ച് കുട്ടികൾക്ക് ചില വിഷയങ്ങളിൽ മാർക്ക് നേടാൻ കഴിഞ്ഞില്ല.അത്തരം കുട്ടികൾക്ക് പരിഹാര ബോധനം നൽകുന്നതിന് സ്കുളിൽ ക്ലാസുകൾ നടത്തുന്നതിൻെറ ഭാഗമായി സ്കൂളിൽ രക്ഷിതാക്കളുടെ യോഗം സംഘടിപ്പിച്ചു
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് മെയ് 2025
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ വളർച്ചയും ഇന്റർനെറ്റിന്റെ വ്യാപനവും മനുഷ്യരുടെസാമൂഹികവ്യാ-പാരമണ്ഡലത്തിൽ ഒരുഡിജിറ്റൽ ഇടം കൂടി സാധ്യമാക്കിയിരിക്കുന്നു. ഈ പുതിയസാമൂഹികമണ്ഡലത്തിൽ സമർത്ഥമായി ഇടപെടാനും ക്രിയാത്മകമായി പ്രവർത്തിക്കാനുംഒരോവിദ്യാർഥിയുംപ്രാപ്തിനേടേണ്ടതുണ്ട്.ലിറ്റിൽകൈറ്റ്സ്പ്രവർത്തനങ്ങൾ ഇത്തരം കാര്യങ്ങൾകൂടി മുന്നിൽകണ്ടാണ് മെയ് 24 ശനി രാവിലെ 9.30മുതൽ 4 മണിവരെ ഏകദിന ക്യാമ്പ് നടത്തിയത്.
ഏകദിന ക്യാമ്പിൽ 40 കുട്ടികൾ പങ്കെടുത്തു ഈക്യാമ്പിന് ല്റ്റിിൽ കൈറ്റ് മിസ്ട്രസ് ശാലിനി പി കെ (ജി എച്ച് എസ് എസ് അരീക്കോട് )നേത്യത്വം നൽകി. പ്രധാനമായും കുട്ടികൾക്ക് വീഡിയോ നിർമ്മാണം,വിഡിയോ എഡിറ്റിംഗ്,എന്നി മേഖലകളിൽ പരിശിലനം നൽകി.ഈ ചടങ്ങിന് ലിറ്റിൽ കൈറ്റ് മാസ്റ്റർ മുനീർ യാക്കിപറമ്പൻ സ്വാഗതംപറയുകയും പിടിഎ പ്രസിഡണ്ട് അധ്യക്ഷത വഹിച്ച ചടങ്ങ് ഹെഡ്മ്സ്ട്രസ് ഉത്ഘാടനം ചെയ്തു.എസ് ഐ ടി സി കുഞ്ഞുമുഹമ്മദ് സാർ ആശാംസപറയുകയും തുടർന്ന് ക്യാമ്പിന് ലിറ്റിൽ കൈറ്റ് മിസ്ട്രസ് നന്ദിപറയുകുയും ചെയ്തുു.
പ്രവേശനോൽസവം 2025-26
2025-26 അധ്യായന വർഷത്തിന് തൂടക്കം കുറിച്ചത് ജൂൺ 2ന് നടന്ന പ്രവേശനോൽസവത്തോടെയാണ്.
രാവിലെ 10 മണിമുതൽ ഉച്ചവരെയുള്ള സമയത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വളരെ ചിട്ടയോടെ
പ്രവേശനോൽസവം നടത്തുകയുണ്ടായി. പുതിയതായി വന്നകുട്ടികളെ സ്കുളിലെ വിദ്യാർത്ഥികളും അധ്യാപകരും പി ടി എ യും ചേർന്ന് സ്കുളിലേക്ക് സന്തോഷത്തോടെ സ്വാഗതം ചെയ്തു.
സ്കുളിലെ ബാൻെറ് മേളം ടീമിൻെറ നേത്യത്വത്തിൽ പുതിയതായി വന്ന വിദ്യാർത്ഥികളെ ബാൻറ് മേള അകമ്പടിയോടെ സ്വികരിച്ചു.ശേഷം പുതിയ കുട്ടികൾക്ക് തോപ്പിയുംസ്മൈലി ബാഡ്ജും നൽകി പ്രത്യേകം ഒരുക്കിയ വേദിയിലേക്ക് കുട്ടികളെ ഇരുത്തി പ്രവേശനോൽസവ ചടങ്ങിന് ആരംഭം കുറിച്ചു.
ലഹരിബോധവൽക്കരണം
സമഗ്ര ഗുണമേന്മ പദ്ധതി സൻമാർഗ്ഗ പഠനം2025,ഭാഗമായി ജൂൺ3 2025 ഉച്ചക്ക് 2മൂതൽ 3.30 വരെ ഹൈസ്ക്കുുൾ വിദ്യാർത്ഥികൾക്ക് ലഹരി ബോധവൽക്കരണ ക്ലാസ് സ്ക്കുൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുകയുണ്ടായി.മുഴുവൻ സ്റ്റാഫിീൻെറയും കൂട്ടായ പ്രവർത്തനത്തോടെ സംഘടിപ്പിച്ച ഈ പരിപാടി പി ടി എ പ്രസിഡൻെറ് ശ്രി.ഉസ്മാൻ പാറക്കൽ ഉൽഘാടനം ചെയ്തു.
മനുഷ്യന്റെ ആരോഗ്യത്തിനും മനസ്സിനും കുടുംബബന്ധങ്ങൾക്കും പഠനത്തിനും സൗഹൃദങ്ങൾക്കും വലിയ
ഭീഷണിയാണ് ലഹരി. മദ്യം, സിഗരറ്റ്, മയക്കുമരുന്ന് തുടങ്ങിയവയെല്ലാം ഈ വിഭാഗത്തിൽ പെടുന്നു. ഇവയുടെഉപയോഗം ശരീരത്തെയും മനസ്സിനെയും തകർത്ത് നമ്മെ ദുശ്ശീലങ്ങളുടെ പടുകുഴിയിലേക്ക് തള്ളിവിടും.ആരെങ്കിലും ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിച്ചാൽ, ശക്തമായ മനസ്സോടെ "ഇല്ല, വേണ്ട!" എന്ന് പറയാൻനമുക്ക് കഴിയണം. കാരണം, ഒറ്റത്തവണത്തെ ഉപയോഗം പോലും നമ്മെ അതിന്റെ അടിമയാക്കാനും പിന്നീട്അതിൽ നിന്ന് പുറത്തുവരാൻ പ്രയാസപ്പെടാനും ഇടയാക്കും.
"ചേർന്നു നിൽക്കുന്നവരുടെ ചിരി മായാതിരിക്കാൻ ലഹരിയോട് സന്ധിയില്ലാതെ പോരാട്ടം നടത്താം എന്ന സന്ദേശം നൽകി മുനീർ യാക്കിപറമ്പൻ ക്ലാസ് എടുത്തു.കൂടാതെ ചടങ്ങിൽ സീനിയർ അസിസ്റ്റൻ്റ് റോജൻ പിജെ,അലി അക്ബർ മാസ്റ്റർ,വിലാസിനി ടിച്ചർ,കുഞ്ഞുമുഹമ്മദ് സാർഎന്നിവർ പങ്കെടുത്തു.ചടങ്ങിന് ഡോ. ദിവ്യ ടിച്ചർ നന്ദിപറയുകയും ചെയ്തു.
പരിസ്ഥിതി ദിനാചരണം ജൂൺ 5
ലോക പരിസ്ഥിതി ദിനത്തിൻെറ ഭാഗമായി ജി എച്ച് എസ് വെറ്റിലപ്പാറയിൽ പരിസ്ഥിതി ദിനാചരണം കൃതിതയോടെ വിവിധ ക്ലമ്പുകളും,വിദ്യാർത്ഥികളും,അധ്യാപകരും,പിടിഎ,നാട്ടുകാരുടെയും നേതൃത്വത്തിൽ ജുൺ 5 ന് ആചരിച്ചു.
ചങ്ങാതിക്കൊരു തെെ.സ്ക്കുൾ ഹരിത വൽക്കരണം,പരിസ്ഥിതി ദിന ക്വിസ്,പരിസ്ഥിതി ദിന പതിപ്പ് നിർമ്മാണം,ഒപ്പ് മരംഎന്നിങ്ങെനെ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ച.ഹരിത വൽക്കരണം ഹെഡ്മാസ്റ്റർ സയ്യിദ് പൂക്കോയ തങ്ങൾ സ്കുുളിൽ മരം നട്ട് പ്രവർത്തനത്തിന് നേതൃത്വം നൽകി.തുടർന്ന് കുട്ടികൾ അധ്യാപകരുടെ നേത്യത്വത്തിൽ സ്കുുൾ കോമ്പൗണ്ടിൽ മര തൈകൾ നട്ട്പിടിപ്പിച്ച.തുടർന്ന് എൽ പി ,യു പി ,ഹൈസ്കുുൾ വിദ്യാർത്ഥികൾക്ക് പരിസ്ഥിതി ദിന ക്വിസ് നടത്തി വിജയികൾക്ക് സമമാനം നൽകി പ്രോൽസാഹനം നൽകി.കുട്ടികൾ തയ്യാറാക്കിയ പരിസ്ഥിതി ദിന പതിപ്പ് സീനിയർ അസി. റോജൻ പി ജെ പ്രകാശനം ചെയ്തു.
പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങൾക്ക് ഹരിത ക്ലമ്പ് കോ ഓർഡിനേറ്റർ ജിനീഷ് മറ്റ് അധ്യാപകരും നേത്യത്വം നൽകി. സീനിയർ അസി. റോജൻ പി ജെ. മുനീർ യാക്കിപറമ്പൻ,അലി അക്ബർ.വിലാസിനി.മിൻസിയ.റെസ്ബിൻ.ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി ഷബീർ സാർ നന്ദി രേഖപ്പെടുത്തി.
മെഹന്തി ഫെസ്റ്റ് 2025
ജി എച്ച് എസ് വെറ്റിലപ്പാറയിൽ ബലിപെരുന്നാൾ ആഘോഷത്തിൻെറ ഭാഗമായി മെഹന്തി മൽസരം നടത്തി,ഒന്നാം ക്ലാസ് മുതൽ പത്തുവരെയുള്ള ക്ലാസിലെ വിദ്യാർഥ്തികളിൽ നിന്ന് ഓരോ ക്ലാസിൽ നിന്നും മൽസരത്തിൽ പങ്കെടുക്കാൻ താൽപര്യം ഉള്ള കുട്ടികളെ ജോഡികളാക്കി മൽസരം നടത്തിയത്.ജൂൺ 9 ഉച്ചക്ക് 2 മുതൽ 3വരെയായിരുന്നു മൽസരം നടന്നത്.അൻപതോളം കുട്ടികൾ പങ്കെടുത്തു.മൽസരത്തിൽ ഹൈസ്കുൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം രാജി ജോമോൻ,ശ്രനന്ദനക്കും,യൂപ്പി വിഭാഗംഒന്നാം സ്ഥാനം ലെന ഫാത്തിമ,ഹിമ കൃഷ്ണൻ എന്നിവർക്കും,എൽ പി വിഭാഗം ഒന്നാം സ്ഥാനം റിഷ,നൈല എന്നിവർക്കും ലഭിച്ചു.വിജയികൾക്കുള്ള സമ്മാന വിതരണം ഹെഡ്മാസ്റ്റർ സയ്യിദ് പൂക്കോയ തങ്ങൾ നിർവഹിച്ചു.
ബാല വേലവിരുദ്ധ ദിനാചരണം ജൂൺ 12,2025
ജൂൺ12 ലോക ബാല വേല ദിനത്തിന്റെ ഭാഗമായി ജി എച്ച് എസ് വെറ്റിലപ്പാറയിൽ ബാല വേല വിരുദ്ധ ദിനാചരണം നടത്തി.സ്കുൂൾ കൗൺസിലർ റെസ്ബിൻ ടിച്ചറുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.പരിപാടിയിൽ സ്കുളിലെ മുഴുവൻ അധ്യാപകരും പിടിഎ വിദ്യാർഥതികളും പങ്കെടുത്തു.പോസ്റ്റർ നിർമമാണം ,ഡോക്യുമെന്ററി നിർമ്മാണം ബാവ വേല പ്രതിഞ്ജ എന്നി പരിപാടികൾ നടത്തുകയുണ്ടായി.