"ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 27: | വരി 27: | ||
[[പ്രമാണം:48134 EnvironmentDay1.jpg|ലഘുചിത്രം|വലത്ത്|ഉദ്ഘാടനം ഹെഡ്മാസ്റ്റർ ഹരിപ്രസാദ് മാസ്റ്റർ]] | [[പ്രമാണം:48134 EnvironmentDay1.jpg|ലഘുചിത്രം|വലത്ത്|ഉദ്ഘാടനം ഹെഡ്മാസ്റ്റർ ഹരിപ്രസാദ് മാസ്റ്റർ]] | ||
[[പ്രമാണം:48134 EnvironmentDayPoster.jpg|ലഘുചിത്രം|വലത്ത്|പോസ്റ്റർ നിർമ്മാണ മത്സരം]] | [[പ്രമാണം:48134 EnvironmentDayPoster.jpg|ലഘുചിത്രം|വലത്ത്|പോസ്റ്റർ നിർമ്മാണ മത്സരം]] | ||
== '''ലോക പരിസ്ഥിതി ദിനം: | == '''ലോക പരിസ്ഥിതി ദിനം: ക്ലബ്ബുകളുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികൾ''' == | ||
പന്നിപ്പാറ: ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പന്നിപ്പാറ സ്കൂളിൽ ദേശീയ | പന്നിപ്പാറ: ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പന്നിപ്പാറ സ്കൂളിൽ ദേശീയ ഹരിതസേനയുടെയും സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതിദിന സന്ദേശം , പ്രതിജ്‌ഞ , ക്വിസ് മൽസരം, പ്രസംഗ മൽസരം, വീഡിയോ പ്രദർശനം, വെർട്ടിക്കൽ ഫാമിംഗ് രീതി പരിചയപ്പെടുത്തൽ, | ||
10:42, 6 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം


പ്രവേശനോത്സവം വർണാഭമായി
പന്നിപ്പാറ: 2025-26 അധ്യയനവർഷത്തെ പ്രവേശനോത്സവത്തിന്റെ സ്കൂൾ തല ഉദ്ഘാടനം 2-6-25 തിങ്കളാഴ്ച പന്നിപ്പാറ ഗവണ്മെന്റ് ഹൈസ്കൂളിൽ നടന്നു. വർണ്ണാഭമായ ചടങ്ങ് വാർഡ് മെമ്പർ കെ ടി നൗഷാദ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് മൻസൂർ ചോലയിൽ അധ്യക്ഷനായി. എസ് എം സി ചെയർമാൻ അൻവർ ആലങ്ങാടൻ, പിടിഎ വൈസ് പ്രസിഡണ്ട് സഹീർ ബാബു, എസ്ഡബ്ലിയുസി ചെയർമാൻ അബ്ദുൽ കരീം, ശിഹാബുദ്ദീൻ കരിപ്പാലി, സീനിയർ അസിസ്റ്റൻ്റ് സുരേഷ് ബാബു, സിയാഉൽ ഹഖ്, ലബീബ്, ഫിറോസ് ഖാൻ, റോഷ്നി തുടങ്ങിയവർ സംസാരിച്ചു.
വിദ്യാർത്ഥികൾക്കുള്ള സ്കൂൾ കിറ്റ് വിതരണവും സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും സ്കൂളിൽ എത്തിയ രക്ഷിതാക്കൾക്കും അധ്യാപകർക്കും മധുര വിതരണവും നടന്നു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്നു.


യാത്രയയപ്പ് നൽകി
പന്നിപ്പാറ ഗവണ്മെന്റ് ഹൈസ്കൂളിൽ നിന്നും നെല്ലിക്കുത്ത് ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലേക്ക് സ്ഥലം മാറ്റം ലഭിച്ച അബ്ദുൽ റഊഫ് മാസ്റ്റർക്കും അത്താണിക്കൽ ജി എം എൽ പി എസിലേക്ക് സ്ഥലം മാറ്റം ലഭിച്ച ഫൈറൂസ ടീച്ചർക്കും യാത്രയയപ്പ് നൽകി (02/06/25).
സീനിയർ അസിസ്റ്റന്റ് സുരേഷ് ബാബു മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി അബൂബക്കർ മാസ്റ്റർ, അധ്യാപകരായ ഹബീബ് റഹ്മാൻ, സിയാഉൽ ഹഖ്, അബ്ദുറഹ്മാൻ, ഷീജ കെ കെ, നുസ്റത്ത്, ഷഹർബാൻ, സജീവ്, പി മുഹമ്മദ്, ബീന കെ കെ, സരിത, കവിത, ഷിജി, നിഖിൽ, ആതിര, അശ്വതി, ജിഷിത, സബിത, ജീവനക്കാരായ റഹ്മത്ത്, രാജൻ, കൃഷ്ണൻ, വിനീത് തുടങ്ങിയവർ സംബന്ധിച്ചു.

പന്നിപ്പാറ ഗവ. ഹൈസ്കൂളിന് പുതിയ മേധാവി; ഹരിപ്രസാദ് എം.എസ് ചുമതലയേറ്റു
പന്നിപ്പാറ ഗവൺമെന്റ് ഹൈസ്കൂളിന് ഇനി പുതിയ ഹെഡ്മാസ്റ്റർ. എളയൂർ സ്വദേശിയായ ഹരിപ്രസാദ് എം.എസ് ആണ് സ്കൂളിന്റെ പുതിയ മേധാവിയായി ചുമതലയേറ്റത്. വിദ്യാഭ്യാസ മേഖലയിൽ വലിയ പ്രവർത്തന പരിചയമുള്ള വ്യക്തിയാണ് ഹരിപ്രസാദ്. ഇദ്ദേഹം ഇതിനുമുമ്പ് വടശ്ശേരി ഹൈസ്കൂൾ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ, അരീക്കോട് എഇഒ, മഞ്ചേരി ബോയ്സ് ഹൈസ്കൂളിലെയും അരീക്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെയും അധ്യാപകൻ എന്നീ നിലകളിലും ഹരിപ്രസാദ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. പുതിയ ഹെഡ്മാസ്റ്ററുടെ ചുമതലയേൽക്കൽ ചടങ്ങിൽ ജി.എച്ച്.എസ്.എസ് അരീക്കോടിലെ ജയാനന്ദൻ മാസ്റ്റർ, ജി.എച്ച്.എസ് വടശ്ശേരിയിലെ ഗഫൂർ മാസ്റ്റർ, പ്രജിത്ത്, സുരേഷ് ബാബു മാസ്റ്റർ, മുഹമ്മദ് മാസ്റ്റർ, അബൂബക്കർ മാസ്റ്റർ, ഹബീബ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു. ഹരിപ്രസാദ് എം.എസിന്റെ നേതൃത്വത്തിൽ പന്നിപ്പാറ ഗവൺമെന്റ് ഹൈസ്കൂളിന് പുതിയ ദിശാബോധം ലഭിക്കുമെന്നാണ് പ്രതീക്ഷ.


ലോക പരിസ്ഥിതി ദിനം: ക്ലബ്ബുകളുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികൾ
പന്നിപ്പാറ: ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പന്നിപ്പാറ സ്കൂളിൽ ദേശീയ ഹരിതസേനയുടെയും സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതിദിന സന്ദേശം , പ്രതിജ്‌ഞ , ക്വിസ് മൽസരം, പ്രസംഗ മൽസരം, വീഡിയോ പ്രദർശനം, വെർട്ടിക്കൽ ഫാമിംഗ് രീതി പരിചയപ്പെടുത്തൽ,