"ജി.യു.പി.എസ്. പുല്ലൂർ/ശതാബ്ദി ആഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12244hm (സംവാദം | സംഭാവനകൾ)
12244hm (സംവാദം | സംഭാവനകൾ)
വരി 177: വരി 177:
പ്രമാണം:12244-376.jpg|alt=
പ്രമാണം:12244-376.jpg|alt=
</gallery>
</gallery>
== '''വിജയോത്സവം(20-11-24)''' ==
2024 നവംബർ ഇരുപതാം തീയതി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ മണികണ്ഠൻ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന്. ശ്രീ.കുഞ്ഞമ്പു മാസ്റ്ററുടെ സ്മരണയ്ക്ക് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ നൽകിയ  സ്മാർട്ട് ക്ലാസ് റൂം  പുല്ലൂർ പെരിയ  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ശ്രീ അരവിന്ദാക്ഷൻ സ്കൂളിന് സമർപ്പിച്ചു. കലാകായിക ശാസ്ത്രമേളകളിൽ സബ്ജില്ലാതലത്തിൽ വിജയം നേടിയ മുഴുവൻ കുട്ടികളെയും അഭിനന്ദിച്ചു. അതോടൊപ്പം സ്കൂൾ തലത്തിൽ നടത്തിയ കലാകായികശാസ്ത്രമേളകളിൽ വിജയം നേടിയ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി. സ്കൂൾ ശതാബ്ദി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിജയോത്സവം സംഘടിപ്പിച്ചത്
== '''കഥകളി സോദാഹരണ ശില്പശാല (31.1.2025)''' ==
പുല്ലൂർ ഗവൺമെന്റ് യുപി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റ ഭാഗമായി  ഭാഗമായി കഥകളി സോദാഹരണ ശില്പശാല  സംഘടിപ്പിച്ചു. കലാമണ്ഡലത്തിന്റെ വേഷത്തിനുള്ള കഥകളി പുരസ്കാരം ലഭിച്ച കോട്ടക്കൽ കേശവ കുണ്ടലായരെ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് സി കെ അരവിന്ദൻ ആദരിച്ചു. സംഘാടകസമിതി ചെയർമാൻ ടിവി കരിയൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത്  അംഗം കെ സീത, എം. വി.നാരായണൻ ദിവാകരൻ വിഷ്ണുമംഗലം, രാജേന്ദ്രൻ പുല്ലൂർ, പ്രഥമ അധ്യാപകൻ പി ജനാർദ്ദനൻ മാസ്റ്റർ,പിടിഎ പ്രസിഡണ്ട് പി ബാലകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി എം വി രവീന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. 24 കഥകളി മുദ്രകളെയും കഥകളി വേഷങ്ങളെ കുറിച്ചും കുട്ടികൾക്ക് ലളിതമായ ഭാഷയിലൂടെയും പകർനാട്ടത്തിലൂടെയും അദ്ദേഹം വിവരിച്ചു. കഥകളിപ്പദങ്ങൾക്ക് കുചേലനായും കൃഷ്ണനായും പകർന്നാടി.
== '''ആദരസമ്മേളനം(27-04-2025)''' ==
സ്കൂൾ ശതാബ്ദി  ആഘോഷങ്ങളുടെ ഭാഗമായി ആദ്യകാല അധ്യാപകരെ ആദരിച്ചു സ്കൂളിലെ ആദ്യകാല അധ്യാപികമാരായ 80 പിന്നിട്ട വിവി നാരായണി, എസ്. കെ. നാരായണി എന്നിവർ മുതൽ ഈ വർഷം വിരമിച്ച കെ.അനിൽകുമാർ വരെയുള്ള അധ്യാപകർ സംഗമത്തിന് എത്തി. ഒപ്പം ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂർത്തിയാക്കിയ 14 ക്ലാസ് മുറികൾ പഞ്ചായത്ത് പ്രസിഡണ്ട് സി കെ അരവിന്ദൻ ഉദ്ഘാടനം ചെയ്തു. ആദര സമ്മേളനം കോട്ടയം മുൻ ജില്ലാ കലക്ടർ പി കെ ജയശ്രീ  IAS ഉം ആദരിക്കൽ ചടങ്ങ് കാസർകോട് വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മധുസൂദനൻ മാസ്റ്ററും നിർവഹിച്ചു. ചടങ്ങിൽ സംസ്ഥാനതല ലേഖന മത്സരത്തിൽ വിജയികളായവരെയും കഥാരചനാ മത്സരത്തിൽ വിജയികളായവരെയും രക്ഷിതാക്കൾക്കുള്ള വായനാമത്സരത്തിൽ  വിജയിച്ചവരെയും അനുമോദിച്ചു.
"https://schoolwiki.in/ജി.യു.പി.എസ്._പുല്ലൂർ/ശതാബ്ദി_ആഘോഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്