ഉള്ളടക്കത്തിലേക്ക് പോവുക

"എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
VINAYAVIJAYAN (സംവാദം | സംഭാവനകൾ)
VINAYAVIJAYAN (സംവാദം | സംഭാവനകൾ)
(ചെ.) added Category:Ente gramam using HotCat
വരി 6: വരി 6:
= എ.കെ.ഗോപാലൻ =
= എ.കെ.ഗോപാലൻ =
[[പ്രമാണം:13062 AKG.jpeg|Thump|AK GOPALAN]]
[[പ്രമാണം:13062 AKG.jpeg|Thump|AK GOPALAN]]
[[വർഗ്ഗം:13062 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ വർഗ്ഗം:AKG|Thump|A K GOPALAN]]
[[വർഗ്ഗം:13062 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ വർഗ്ഗം:AKG|Thump|A K GOPALAN]]
[[വർഗ്ഗം:Ente gramam]]
{| class="wikitable"
{| class="wikitable"
! colspan="2" |എ.കെ. ഗോപാലൻ
! colspan="2" |എ.കെ. ഗോപാലൻ

20:17, 15 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം

പെരളശ്ശേരി

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്താണ്‌ പെരളശ്ശേരി. പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എ.കെ. ഗോപാലന്റെ ജന്മദേശം കൂടിയാണിവിടം. കണ്ണൂർ കൂത്തുപറമ്പ് സംസ്ഥാന പാതയിൽ കണ്ണൂർ നഗരത്തിൽ നിന്ന് 14 കിലോമീറ്ററും കൂത്തുപറമ്പിൽ നിന്ന് 10 കിലോമീറ്റർ ദൂരെയുമാണ് പെരളശ്ശേരി പഞ്ചായത്ത്

ശ്രദ്ധേയരായ വ്യക്തികൾ

എ.കെ.ഗോപാലൻ

AK GOPALAN

എ.കെ. ഗോപാലൻ
എ.കെ.ഗോപാലൻ
വ്യക്തിഗത വിവരങ്ങൾ
ജനനം ആയില്യത്ത് കുറ്റ്യാരി ഗോപാലൻ നമ്പ്യാർ

ഒക്ടോബർ 1, 1904 കണ്ണൂർ, കേരളം

മരണം മാർച്ച് 22, 1977

തിരുവനന്തപുരം, കേരളം

രാഷ്ട്രീയ കക്ഷി സി.പി.ഐ.(എം)
പങ്കാളി സുശീല ഗോപാലൻ
കുട്ടികൾ ലൈലാ ഗോപാലൻ

ആയില്യത്ത് കുറ്റ്യാരി ഗോപാലൻ നമ്പ്യാർ (ജീവിതകാലം, ഒക്ടോബർ 1, 1904 - മാർച്ച് 22, 1977 ), എന്ന എ.കെ.ജി. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിന്റെ പോളിറ്റ്ബ്യൂറോ അംഗമായിരുന്നു.പാവങ്ങളുടെ പടത്തലവൻ എന്നു വിളിപ്പേരുള്ള എ കെ ജി യെ കേരള ചരിത്രത്തിലെ ഏറ്റവും ജനകീയനായ നേതാവായി കണക്കാക്കുന്നു. സ്വാതന്ത്ര്യ സമരസേനാനി, സാമൂഹിക പ്രവർത്തകൻ, തൊഴിലാളി നേതാവ്, ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1952 മുതൽ പാർലമെന്റ് അംഗമായിരുന്നു.

പ്രധാന ആരാധനാലയങ്ങൾ
  1. പെരളശ്ശേരി സുബ്രഹ്മണ്യസ്വാമിക്ഷേത്രം peralassery temple
  2. മക്രേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം Sree makreri temple
  3. ഐവർക്കുളം ശിവ-വിഷ്ണുക്ഷേത്രം
  4. പൊതുവാച്ചേരി ജുമുഅഃമസ്ജിദ്
  5. പെരളശ്ശേരി നാരോത്ത് ശ്രീ മഹാവിഷ്ണുക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  1. എ.കെ.ജി. സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ,പെരളശ്ശേരി
  2. എകെജി മെമ്മോറിയൽ co-op നഴ്സിങ് കോളേജ്, മാവിലായി
  3. വടക്കുമ്പാട് എൽ പി സ്കൂൾ, വടക്കുമ്പാട്
  4. ഷൺമുഖവിലാസം എൽ പി സ്കൂൾ
  5. അടികുന്നുമ്മൽ എൽപി സ്കൂൾ, കോട്ടം

എ.കെ.ജി. സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ,പെരളശ്ശേരി AKGSGHSS PERALASSERY കണ്ണൂർ കുത്തുപറമ്പ റോഡിൽ കണ്ണുരിൽ നിന്നു ഏകദേശം 16 കിലോമീറ്റർ ദൂരെ ആയി, പേരളശ്ശേരി എന്ന ചെറു പട്ടണത്തിൽ തലയുയർത്തി നിൽക്കുന്ന പാതിറ്റാണ്ടുകൾ പാരമ്പര്യമുള്ള വിദ്യാലയം ആണ് എന്റെ പേരളശ്ശേരി സ്‌കൂൾ. കമ്യുണിസ്റ് ആചാര്യനും ഇന്ത്യയിലെ ആദ്യത്തെ പ്രതിപക്ഷ നേതാവുമായിരുന്ന എ കെ ജി അടക്കം പലരും ഇവിടെ പഠിപ്പിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനതലത്തിൽ തന്നെ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തി നൂറു ശതമാനം വിജയവും കൂടുതൽ എ+ ഉം വാങ്ങുന്ന സ്‌കൂളുകളിൽ ഒന്നാണ്. പത്താം ക്ലസ്സിൽ 150 ഇൽ പരം കുട്ടികൾക്ക് ഫുൾ A+ കിട്ടി. കണ്ണൂർ നഗരത്തിൽ നിന്നു പോലും ഹയർ സെക്കണ്ടറി തലത്തിൽ പഠിക്കാൻ കുട്ടികൾ എത്തുന്നു.

പ്രധാന ആശുപത്രികൾ
  1. എ കെ ജി സ്മാരക സഹകരണ ആശുപത്രി, പെരളശ്ശേരി  
  2. മൃഗാശുപത്രി, മൂന്നുപെരിയ
  3. പ്രൈമറി ഹെൽത്ത് സെന്റർ, പിലാഞ്ഞി